ഉങ്ങ് | ഔഷധസസ്യങ്ങളും അവയുടെ ഉപയോഗവും | ഉങ്ങിന്റെ ഔഷധഗുണങ്ങൾ

ഉങ്ങ്,പുങ്ങ്. പൊങ്ങ്,ഔഷധ സസ്യങ്ങൾ,പൊതു ഉപയോഗങ്ങൾ,പുങ്ക്,ഔഷധ പ്രയോഗങ്ങൾ - 24,ഉങ്ങ് | pongamia pinnata tree | ungu | പുങ്ക് | pongame oil tree | indian beech |,എന്നീ അസുഖങ്ങൾക്ക് ഉത്തമമാണ് ഈ ഔഷധ സസ്യം,best way to reduce fat,reduce excess fat,pongamia pinnata,poonga oil,karanja tree,karum tree,millettia pinnata,karanji in hindi,pongam,pungu,pongamia pinnata in malayalam,karanja oil used for,ungu tree,ungu plant,pongamia pinnata medicinal uses, ungu tree,tree,ungu,prem ungu,pungu,legume tree,#tree,bunga delima ungu,bunga kencana ungu,plum ungu,karum tree,ungu plant,papdi tree,jambu ungu,pongam tree plant,karanj tree,bonsai ungu,khasiat bunga telang ungu,manfaat bunga telang ungu,flowering trees,karanja tree,papdi ka tree,pongamia tree seeds,pongamia pinnata tree,ungu malayalam,jacaranda ungu,cara membuat bunga kencana ungu,youtube pongam tree plant video,buah delima ungu,pongamia pinnata,pongamia pinnata tree,millettia pinnata,pongamia,millettia pinnata (organism classification),pomgamia pinata,pongamia pinnata seeds germination,#pongamia pinnata,pongamia pinnata oil,the pongamia project,pongamia pinnata fruit,pongamia pinnata plant,pongamia pinnata flower,pongamia tree,how to use pongamia pinnata,benefits of pongamia pinnata,pongamia project,pongamia pinnata tree plantation,how to grow pongamia pinnate from seeds,indian beech tree,indian beech,indian beech benefits,indian beech tree benefits,#indian beech tree,indian beech ke fayde,how to grow indian beech,benefits of indian beech,how to indian beech plant,about plant indian beech,indian beech tree flower,indian idol,indian beach plant,how to clasification indian beech,indian beech tree identification,shorts video flower of indian beech,baga beach india,indian idol s10,beech,indian,anu malik indian idol


18 മീറ്റർ ഉയരത്തിൽ വരെ പടർന്നു പന്തലിച്ചു വളരുന്ന ഒരു ഇടത്തരം വൃക്ഷമാണ് ഉങ്ങ്. പുങ്ക്, പുങ്ങ്. പൊങ്ങ് തുടങ്ങിയ പല പേരുകളിലും ഇ വൃക്ഷം അറിയപ്പെടുന്നു .ഇന്ത്യയിൽ എല്ലാ സ്ഥലങ്ങളിലും ഇത് കാണപ്പെടുന്നു നദികളുടെയും അരുവികളുടെയും തീരത്ത് ഈ വൃക്ഷം സമൃദ്ധമായി വളരുന്നു . വളരെ വേഗത്തിൽ വളരുന്ന നിത്യ ഹരിതമായ നല്ലൊരു തണൽ വൃക്ഷം കൂടിയാണ് ഉങ്ങ് ഇത് നല്ല  തണുപ്പും കുളിരും പ്രദാനം ചെയ്യുന്നു.കേരളത്തിൽ ചില സ്ഥലങ്ങളിൽ തണൽ മരങ്ങളായി റോഡരികിൽ ഈ മരം നാട്ടു പിടിപ്പിച്ചിട്ടുണ്ട് .ബംഗാളിലും ഈ മരം ധാരാളമായി കണ്ടുവരുന്നു .ആയുർവേദചികിത്സയിൽ രക്തശുദ്ധിക്കും ,ചർമ്മരോഗങ്ങൾക്കും ഉപയോഗിക്കുന്ന ഒരു  ഔഷധ സസ്യമാണ് ഉങ്ങ്.ഇതിന്റെ ഇല, തൊലി, കുരു, എണ്ണ, വേര് എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു 


കുടുംബം :   Fabaceae

ശാസ്ത്രനാമം :  Pongamia pinnata

മറ്റു ഭാഷകളിലെ പേരുകൾ  

ഇംഗ്ലീഷ്: Indian beech

സംസ്‌കൃതം :കരഞ്ജഃ, നക്തമാല ,നക്തമാല ,കൃമിമർദന 

ഹിന്ദി : ഡിഠോരി 

ബംഗാളി :ദഹർകരഞ്ജ 

തമിഴ് : പുംഗുമരം 

തെലുങ്ക് ; കനുഗച്ചെട്ടു 

ഗുജറാത്തി :കരംജ

 

 രസാദി ഗുണങ്ങൾ

രസം :തിക്തം, കടു, കഷായം

 ഗുണം :ലഘു, തീക്ഷ്ണം

 വീര്യം :ഉഷ്ണം

 വിപാകം :കടു 

 

ഔഷധഗുണങ്ങൾ 

കഫ  വാതരോഗങ്ങൾ ശമിപ്പിക്കുന്നു ,ത്വക്ക് രോഗങ്ങൾ ശമിപ്പിക്കുന്നു ,രക്തശുദ്ധി ഉണ്ടാക്കുന്നു .ചൊറിച്ചിൽ ഇല്ലാതാക്കുന്നു 

 

ചില ഔഷധപ്രയോഗങ്ങൾ

 ഉങ്ങിന്റെ വേര് ഇടിച്ചു പിഴിഞ്ഞ നീരിൽ വേപ്പിലയും ,കരിനൊച്ചിയിലയും അരച്ച് ചേർത്ത് പഴകിയതും അഴുകിയതുമായ വ്രണങ്ങളിൽ പുരട്ടിയാൽ വ്രണം പെട്ടന്ന് കരിയും 

ഉങ്ങിന്റെ ഇല അരച്ചു പുരട്ടിയാലും വ്രണങ്ങൾ പെട്ടന്ന് കരിയും 

ഉങ്ങിന്‍റെ ഇല  അരിഞ്ഞ്  വെളിച്ചെണ്ണയില്‍ ഇട്ട് സൂര്യപ്രകാശത്തില്‍ ചൂടാക്കി. ഈ എണ്ണ പതിവായി പുറമെ പുരട്ടിയാൽ സോറിയാസിസ് മാറും 

ഉങ്ങിന്റെ എണ്ണയും അതെ അളവിൽ വെളിച്ചണ്ണയും ചേർത്ത് തലയിൽ പുരട്ടിയാൽ തലയിലെ താരൻ മാറും 

ഉങ്ങിന്‍റെ തളിരില ചെറുതായി അരിഞ്ഞു  ചെറുതായി ചെറിയ ഉള്ളിയും അരിഞ്ഞു തിരുമ്മിയ തേങ്ങയും ചേര്‍ത്ത് തോരന്‍ വെച്ച് ദിവസവും  കഴിച്ചാല്‍ അര്‍ശസ്സ് (പൈല്‍സ്) വളരെ പെട്ടന്ന് മാറും 

ഉങ്ങിന്റെ വേര് കഷായം വാച്ചു കഴിച്ചാലും  അര്‍ശസ്സ് (പൈല്‍സ്)ശമിക്കും

ഉങ്ങിന്റെ ഇലയും ,ചെത്തിക്കൊടുവേലിയുടെ വേരും ഇന്തുപ്പും ചേർത്ത് അരച്ച് മോരിൽ കലക്കി പതിവായി കഴിച്ചാൽ കുഷ്ടരോഗം മാറും 

ഉങ്ങിന്റെ കുറവിൽ നിന്നും എടുക്കുന്ന എണ്ണ പുറമെ പുരട്ടിയാൽ എല്ലാ ത്വക് രോഗങ്ങളും ശമിക്കും 

ഉങ്ങിന്റെ ഇലയുടെ നീര് കഴിച്ചാൽ വയറ്റിലെ കൃമികൾ ഇല്ലാതാകും 

ഉങ്ങിന്റെ ഇല കഷായം വച്ച് കഴിച്ചാൽ വാതരോഗങ്ങൾ ശമിക്കും

 


 

 

 

 

 
Previous Post Next Post