നിത്യകല്യാണി | ഉഷമലരി | ശവക്കോട്ടപ്പച്ച | ശവംനാറി | Catharanthus roseus

ശവക്കോട്ടപ്പച്ച,ഔഷധ ഗുണമുള്ള നിത്യകല്യാണി അഥവാ ശവക്കോട്ടപ്പച്ച,പച്ചക്കറി,രാമനാമപ്പച്ച,വട്ടപ്പെരുക് മലയാളം,കൈതച്ചക്ക,വട്ടപെരുക്,നീർക്കെട്ട്,മുളപ്പിക്കൽ,എങ്ങിനെ മുളപ്പിച്ചെടുക്കാം,എങ്ങിനെ മുളപ്പിച്ചെടുക്കാം?,ഈ ചെടി വീട്ടിൽ വെച്ചാൽ പാമ്പ് വരുമോ,കൈതച്ചക്ക എങ്ങിനെ,കുണുക്കിട്ടാട്ടി,ആനച്ചുണ്ട,അകത്തെ മുറിക്കൂട്ടി,പാമ്പ് വരാതെ ഇരിക്കാൻ,പച്ചമരുന്ന്,എരുക്ക് ചെടി,കാട്ടുകടുക്,മുള്ളില്ലാത്ത കൈതച്ചക്ക,എരുക്ക്,അയ്യപ്പന,നീലക്കൂവ,അയ്യപ്പാന,മൂലക്കുരു,നിത്യകല്യാണി,നിത്യകല്യാണി പൂവ്,നിത്യകല്യാണി ചെടി,ഔഷധ ഗുണമുള്ള നിത്യകല്യാണി അഥവാ ശവക്കോട്ടപ്പച്ച,nithyakalyani in malayalam നിത്യകല്യാണി,#നിത്യകല്യാണി / ഉഷമലരി / ശവനാറി പരിചരണം,നിത്യകല്യാണി ചെടിയുടെ ഗുണങ്ങൾ അറിയാതെ പോവല്ലേ,നിത്യകല്യാണി/ശവംനാറി/vinca rosea. #plants,നിത്യപുഷ്പിണി,#vinca rosea#perivinkle#നിത്യകല്യാണി#ഉഷമലരി,tovinca rosea#perivinkle#നിത്യകല്യാണി#ഉഷമലരി,നിത്യപുഷ്പിണി പൊതു അറിവുകൾ,കാശിത്തെറ്റി,വൈദ്യം,ഔഷധസസ്യം,പാണ്ടിറോസ,ഗൃഹവൈദ്യം,നാട്ടുവൈദ്യം,ഉഷമലരി,ഉഷാമലരി,ഉഷമലരി പരിചരണ०,#flowers#ഉഷമലരി,#vinca rosea#perivinkle#നിത്യകല്യാണി#ഉഷമലരി,tovinca rosea#perivinkle#നിത്യകല്യാണി#ഉഷമലരി,vinca flower ഉഷമലരി നിത്യകല്യാണി flower flower ഗാർഡൻ,#vinca rosea#perivinkle#നിത്യകല്യാണി#ഉഷമലരി#myplants,ഹരിത keralam,പെരിവിങ്കയുടെ ഔഷധ ഗുണങ്ങൾ,നിത്യകല്യാണി,periwinkle,vica rosea,അഞ്ചിലത്തെറ്റി,കാശിത്തെറ്റി,പാണ്ടിറോസ,ചുംബുടു,ചുടുകാട്ടുമുല്ല,ശവക്കോട്ടപ്പച്ച,ശവംനാറി,നിത്യപുഷ്പിണി,ആദവും ഹവ്വയും


കേരളത്തിൽ സർവ്വ സാധാരണമായി കണ്ടുവരുന്ന ഒരു പൂച്ചെടിയാണ് ശവക്കോട്ടപ്പച്ച .ശവംനാറി, ശവക്കോട്ടപ്പച്ച, നിത്യകല്യാണി, ഉഷമലരി, ആദാമും ഹവ്വയും, പന്ത്രണ്ടുമണി ചെടി എന്ന പേരുകളിലും ഈ സസ്യം  അറിയപ്പെടും.എപ്പോഴും പുഷ്പ്പിക്കുന്നതു കൊണ്ടാണ് ഈ ചെടിക്കു നിത്യകല്യാണി എന്നു പേര് കിട്ടിയത് .കേരളത്തിൽ സർവ്വ സാധാരണമായി കണ്ടുവരുന്നങ്കിലും ഇതിന്റെ ഔഷധഗുണങ്ങൾ മലയാളികൾക്ക് അറിയില്ല .കാൻസറിനെ ഇല്ലാതാക്കാൻ സഹായിക്കുന്ന പദാർത്ഥങ്ങൾ ഈ ചെടിയിൽ അടങ്ങിയിട്ടുണ്ടന്ന് ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിട്ടുണ്ട് .രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ചില ഘടകങ്ങൾ ഈ ചെടിയുടെ വേരിൽ അടങ്ങിയിട്ടുണ്ട് .പണ്ടുകാലം മുതലേ പ്രമേഹരോഗശമനത്തിന് ഈ സസ്യം ഉപയോഗിച്ചു വരുന്നു വേരും ഇലയുമാണ് ഔഷധങ്ങക്കായി ഉപയോഗിക്കുന്നത് .


Botanical name Catharanthus roseus
Synonyms Vinca rosea, Pervinca rosea
 Family Apocynaceae (Oleander family)
Common name Periwinkle
Madagascar periwinkle
Rosy periwinkle
Vinca
 Hindi Sadabahar सदाबहार
Tamil
நித்திய கல்யாணி (Nitthiya Kalyani)
Telugu బిళ్ళ గన్నేరు Billa Ganneru
Kannada ಸದಾಪುಷ್ಪ Sadaapushpa
 ನಿತ್ಯಪುಷ್ಪ Nityapushpa
Marathi सदाफूली Sadaphuli
Malayalam ശവംനാറി Shavam Naari
ശവക്കോട്ടപ്പച്ച  Shavakkottappacha
നിത്യകല്യാണി Nithyakalyaani
ഉഷമലരി Ushamalari
 Bengali নযনতাৰা Nayantara
 Assamese নয়ন তৰা Nayan Tora
 Mizo Kumtluang
 Nepali बाह्रमासे फूल Baahramaase Phool
രസാദി ഗുണങ്ങൾ

രസം തിക്തം
ഗുണം ലഘു, രൂക്ഷം
വീര്യം ഉഷ്ണം
വിപാകം കടു
ഔഷധയോഗ്യ ഭാഗം ഇല ,വേര്

രാസഘടകങ്ങൾ 

അജ്മാലിസിൻ, സെർപ്പന്റയിൻ, റിസർപ്പിൻ, വിൻഡോലിൻ ലൃൂറോസിൽ, വിൻക്കോബ്ലാസ്റ്റിൻ എന്നീ ആൽക്കലോയിഡുകൾ ഈ സസ്യത്തിൽ അടങ്ങിയിട്ടുണ്ട്.രക്താർബുദം ശരീരത്തിലെ പല ഭാഗങ്ങളിലും  ഉണ്ടാകുന്ന അർബുദങ്ങൾ എന്നിവയെ ഇല്ലാതാക്കാൻ  കഴിയുന്ന പല രാസവസ്തുക്കളും ഉഷമലരിച്ചെടിയിൽ അടങ്ങിയിട്ടുണ്ട്. വിഷത്തെ ഇല്ലാതാക്കുവാനും, ഉറക്കം ഉണ്ടാക്കുന്നതിനും,ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുമുള്ള പല രാസവസ്തുക്കളും ഇതിന്റെ വേരിൽനിന്നും വേർതിരിച്ച് എടുത്തിട്ടുണ്ട്. അർബുദത്തിന് ഉപയോഗിക്കുന്ന വിൻക്രിസ്റ്റിനും ,വിൻബ്ലാസ്റ്റിനും ഈ സസ്യത്തിൽ നിന്നും വേർതിരിച്ചെടുത്തിട്ടുള്ള ഔഷധങ്ങളാണ് .


ഔഷധഗുണങ്ങൾ 

രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു ,രക്താർബുദം ,അർബുദമുഴകൾ എന്നിവ ശമിപ്പിക്കുന്നു ,രക്തത്തിലെ  പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു .

ചില ഔഷധപ്രയോഗങ്ങൾ 

നിത്യകല്യാണി ഇലയുടെ നീര് 10 മില്ലി വീതം ദിവസം രണ്ടുനേരം പതിവായി കഴിച്ചാൽ പ്രമേഹം ശമിക്കും / നിത്യകല്യാണി സമൂലം ചതച്ച്  ഒരു കുപ്പി വെള്ളത്തിൽ കഷായം വച്ച് ഒരു ഗ്ലാസാക്കി വറ്റിച്ച് ചെറുനാരങ്ങാ നീരും ചേർത്ത് ദിവസം മൂന്നു നേരമായി പതിവായി കഴിച്ചാൽ രക്തസമ്മർദ്ദവും ,പ്രമേഹവും കുറയും .

 നിത്യകല്യാണിയുടെ വേര് 30 ഗ്രാം ചതച്ച് രണ്ട് ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് ഒരു ഗ്ലാസാക്കി വറ്റിച്ച് ദിവസം മൂന്നു നേരമായി കഴിച്ചാൽ മലബന്ധം മാറിക്കിട്ടും .

തേൾ വിഷം ശമിക്കാൻ ഇതിന്റെ ഇല അരച്ച്  തേൾ കുത്തിയ ഭാഗത്ത് പുരട്ടിയാൽ മതിയാകും .

 നിത്യകല്യാണി സമൂലം കഷായം വച്ച് കഴിച്ചാൽ രക്തസമ്മർദം കുറയും .

ഉഷമലരിയുടെ ഔഷധഗുണങ്ങളെപ്പറ്റി ഇപ്പോൾ പല ഗവേഷണങ്ങളും നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.


Previous Post Next Post