പാടക്കിഴങ്ങ് മൂലക്കുരുവിന് പ്രകൃതിദത്ത മരുന്ന്

ചർമ്മരോഗം ,വിഷം ,രക്തദുഷ്ട്ടി ,പനി ,ഉദരവിര ,മുറിവുകൾ, മൂലക്കുരു, മുതലായവയുടെ ചികിത്സയ്ക്ക് ആയുർവേദത്തിൽ ഉപയോഗിക്കുന്ന  ഒരു ഔഷധസസ്യമാണ് പാടക്കിഴങ്ങ്. ഇതിനെ പാടത്താളി, പാടവള്ളി, പുഴുക്കൊല്ലി, താളിവള്ളി തുടങ്ങിയ പല പേരുകളിലും അറിയപ്പെടുന്നു .സംസ്‌കൃതത്തിൽ പാഠാ എന്ന പേരിലാണ് കൂടുതലായും ഈ സസ്യം അറിയപ്പെടുന്നത് .കൂടാതെ അംബഷ്ഠകീ ,വരതിക്തഃ, അവിന്ധകർണ്ണ , ടംഗണീ തുടങ്ങിയ സംസ്‌കൃതനാമങ്ങളും ഈ സസ്യത്തിനുണ്ട് .

Botanical name : Cyclea peltata.

Family : Menispermaceae (Moonseed family).

Synonyms : Cyclea burmanii,Cyclea versicolor,Cyclea discolor.

cyclea peltata, cyclea peltata fruit, fruit of cyclea peltata, beauty uses of cyclea peltata, cyclea peltata detox, medicinal plants cyclea peltata, medicinal uses of cyclea peltata, health benefits of cida acuta, health benefits of cumin, how to identify cyckea peltata, health benefit of partha plant, cycleapeltata, cyclea priyatam, peltata, cycleapeltata plant extract, cyclea, health, health tips, health care, healthy food kitchen, health kannada, holistic health, health in kannada, digestive health


വിതരണം .

ഇന്ത്യയിലുടനീളം വനങ്ങളിലും ,കുറ്റിക്കാടുകളിലും,പറമ്പുകളിലും ധാരാളമായി കാണപ്പെടുന്നു .കേരളത്തിൽ മലയോര പ്രദേശങ്ങളിലാണ് ഈ സസ്യം കൂടുതലായും കാണപ്പെടുന്നത്.

സസ്യവിവരണം .

പടർന്നു വളരുന്ന ഒരു സസ്യം .ഇലയിലും തണ്ടിലും ചെറിയ രോമങ്ങൾ കാണപ്പെടുന്നു .തണ്ടുകൾ ദുർബലമാണ് .ഇലകൾ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു .ആധാരഭാഗം വീതി കൂടിയതാണ് .10 സെ.മി നീളം കാണും .പത്രവൃന്തം ഏകദേശം ഇലയുടെ മധ്യഭാഗത്ത് സന്ധിക്കുന്നു .

ആൺപൂക്കളും പെൺപൂക്കളും വെവ്വേറെ ചെടികളിലുണ്ടാകുന്നു .4 -8 ബാഹ്യദളങ്ങളും 4 -6 ദളങ്ങളുമുണ്ട് .ദളങ്ങളുടെ അത്രതന്നെ കേസരങ്ങളുമുണ്ട് .ഇവയുടെ ഫലം ചെറുതും ഉരുണ്ടതുമാണ് .ഒരു കുലയിൽ തന്നെ മുന്തിരിക്കുല പോലെ അനേകം ഫലങ്ങളുണ്ട് .ഫലങ്ങൾ ആദ്യം പച്ചനിറത്തിലും പഴുത്തുകഴിയുമ്പോൾ നല്ല വെള്ള നിറത്തിലുമാകുന്നു .ഇവയുടെ വേരുകൾ തടിച്ചതും വളവുകളുള്ളതുമാണ് .

ഇതിന്റെ ഇല ചതച്ച് വെള്ളത്തിൽ കലക്കിയാൽ ആദ്യം വെള്ളം  കൊഴുത്ത രൂപത്തിലും കുറച്ചു സമയത്തിന് ശേഷം ഹൽവ പോലെ കട്ടിയാകുകയും ചെയ്യും .

രാസഘടകങ്ങൾ .

പാടക്കിഴങ്ങിന്റെ വേരിൻമേൽ തൊലിയിൽ നിസാമിൻ ,ഹയാറ്റിൻ ,പരീരിൻ, ബർമാന്നലൈൻ എന്നീ ആൽക്കലോയിഡുകൾ അടങ്ങിയിരിക്കുന്നു .

പ്രാദേശികനാമങ്ങൾ .

English name  - Abuta, Ice vine, False pareira, and Velvet leaf.

Malayalam name - Patathali.

Tamil name - Vatta tiruppi.

Kannada name - Padavali.

Telugu - Chiruboddi.

Hindi name - Padhi, Padha.

Marathi name - Padavela.

Bengali name - Akanadi.

Oriya name – Kanabihndi.

Gujarati name - Venivel

പാടത്താളി ഇനങ്ങൾ .

രാജപാഠാ  ,ലഘുപാഠാ എന്നിങ്ങനെ 2 തരം പാടത്താളിയെപ്പറ്റി ആയുർവേദ ഗ്രന്ഥങ്ങളിൽ വിവരിക്കുന്നുണ്ട് . ഇതിൽ രാജപാഠാ പാടത്താളിയും ലഘുപാഠാ Cissampelos pariera എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന  മലതാങ്ങി എന്ന് അറിയപ്പെടുന്ന സസ്യത്തെയാണ്..മറ്റു സംസ്ഥാനങ്ങളിൽ  പാടത്താളിക്കു പകരമായി മലതാങ്ങി ഉപയോഗിക്കുന്നു .

padakizhangu, padakizhangu krishi, padakizhangu farming, how to identify padakizhangu, padakkizhangu, padakizhangu krishi malayalam, padakizhangu farming malayalam, paadakkizhangu


ഔഷധയോഗ്യഭാഗങ്ങൾ .

വേര് ,ഇല ..

രസാദിഗുണങ്ങൾ.

രസം-തിക്തം.

ഗുണം-ലഘു, സ്നിഗ്ധം.

വീര്യം-ഉഷ്ണം.

വിപാകം-കടു

പാടത്താളിയുടെ ഔഷധഗുണങ്ങൾ .

രക്തം ശുദ്ധീകരിക്കും .ചർമ്മരോഗങ്ങൾ ശമിപ്പിക്കും .മൂത്രത്തിൽ കല്ലിനെ അലിയിച്ചുകളയും .മുലപ്പാൽ ശുദ്ധീകരിക്കും .വിഷം ശമിപ്പിക്കും. കൃമിശല്യം ഇല്ലാതാക്കും .പനി ,ഛർദ്ദി ,വയറുവേദന ,വയറിളക്കം ,എന്നിവയ്ക്കും നല്ലതാണ് .പൈൽസ് ,ഫിസ്റ്റുല ,പ്രമേഹം , മൂത്രാശയ രോഗങ്ങൾ എന്നിവയ്ക്കും നല്ലതാണ് .മുറിവുകൾക്കും ഒടിവുകൾക്കും നല്ലതാണ് .ശ്വാസകോശ രോഗങ്ങൾ ,ഹൃദ്രോഗം, ഗ്രഹണി  എന്നിവയ്ക്കും നല്ലതാണ് .അസ്ഥിസ്രാവം,അമിത രക്തസ്രാവം എന്നിവയ്ക്കും നല്ലതാണ് .മാനസികാരോഗ്യത്തിനും നല്ലതാണ് .

പാടത്താളി  ഒറ്റയ്ക്കല്ല ഔഷധമായി ഉപയോഗിക്കുന്നത് .മറ്റു പല പച്ചമരുന്നുകളുമായി ചേർത്തിട്ടാണ്  വിവിധ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്നത് . ആയുർവേദ ഗ്രന്ഥങ്ങളിൽ പനിക്ക് പാടത്താളി തോരനുണ്ടാക്കി കഴിക്കാമെന്നു പറയുന്നുണ്ട്  

ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് .

പാടത്താളി ചേരുവയുള്ള ചില ആയുർവേദ മരുന്നുകൾ .

പഠാദി ഗുളിക (Patadi Gulika).

ത്വക്ക് രോഗങ്ങൾക്കും ദഹനസംബന്ധമായ പ്രശ്‌നങ്ങൾക്കും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് പഠാദി ഗുളിക .സോറിയാസിസ് , പുഴുക്കടി ,കരപ്പൻ ,ചർമ്മത്തിലെ ചൊറിച്ചിൽ ,വയറിളക്കം ,മലബന്ധം ,പനി ,ഗ്രഹണി മുതലായവയുടെ ചികിത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .

പഠാദി ചൂർണ്ണം (Pathadi Churnam).

മോണപഴുപ്പ് ,മോണയിൽനിന്നുള്ള രക്തസ്രാവം എന്നിവയ്ക്കും ചർമ്മരോഗങ്ങളുടെ ചികിത്സയിലും പഠാദി ചൂർണ്ണം ഉപയോഗിക്കുന്നു .

ദുരാലഭാരിഷ്ടം (Duralabharishtam).

മൂലക്കുരു,മലബന്ധം ,ദഹനക്കേട് എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കന്ന ഒരു ഔഷധമാണ് ദുരാലഭാരിഷ്ടം .

നിംബാമൃതാസവം (Nimbamritasavam).

എല്ലാത്തരം വാതരോഗങ്ങളുടെ  ചികിൽത്സയിലും എക്സിമ ,സോറിയാസിസ് ,ഉണങ്ങാത്ത മുറിവുകൾ തുടങ്ങിയ ചർമ്മരോഗങ്ങളുടെ ചികിൽത്സയിലും നിംബാമൃതാസവം ഉപയോഗിച്ചുവരുന്നു .

ഗുഗ്ഗുലുതിക്തക ഘൃതം (Guggulutiktaka ghritam).

പ്രധാനമായും ചർമ്മരോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ഔഷധമാണ് ഗുഗ്ഗുലുതിക്തക ഘൃതം.സോറിയാസിസ് ,ചർമ്മഅലർജി ,എന്നിവയുടെ ചികിത്സയിലും ഉണങ്ങാത്ത മുറിവുകൾ ,ഫിസ്റ്റുല എന്നിവയുടെ ചികിത്സയിലും എല്ലാത്തരം വാതരോഗങ്ങളുടെയും ചികിത്സയിലും ഗുഗ്ഗുലുതിക്തക ഘൃതം ഉപയോഗിക്കുന്നു .കഷായ രൂപത്തിലും ഈ ഔഷധം ലഭ്യമാണ് .

മഹാതിക്തകഘൃതം (Mahatiktakaghritam).

ചർമ്മരോഗങ്ങൾ ,ഹെർപ്പിസ് ,ഗ്യാസ്ട്രൈറ്റിസ്, സന്ധിവാതം ,അനീമിയ ,മഞ്ഞപ്പിത്തം ,പനി ,അമിത ആർത്തവം ,വെള്ളപോക്ക് ,പെപ്റ്റിക് അൾസർ ,മാനസിക സമ്മർദം ,ഉത്ക്കണ്ഠ ,അപസ്‌മാരം മുതലായവയുടെ ചികിൽത്സയിൽ മഹാതിക്തകഘൃതം ഉപയോഗിച്ചു വരുന്നു .

കതകഖദിരാദി കഷായം. ()Katakakhadiradi Kashayam .

പ്രമേഹ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് കതകഖദിരാദി കഷായം.ഈ ഔഷധം ക്യാപ്‌സൂൾ രൂപത്തിലും ലഭ്യമാണ് .പ്രമേഹവും ഈ രോഗവുമായി ബന്ധപ്പെട്ടുണ്ടാകുന്ന എല്ലാ ആരോഗ്യപ്രശ്‌നങ്ങൾക്കും കതകഖദിരാദി കഷായം ഫലപ്രദമാണ് .

പിപ്പല്യാസവം (Pippalyasavam).

ദഹനക്കേട് ,വിശപ്പില്ലായ്‌മ ,വിളർച്ച ,മൂലക്കുരു ,ശരീരഭാരക്കുറവ് മുതലായവയുടെ ചികിത്സയിൽ പിപ്പല്യാസവം ഉപയോഗിക്കുന്നു .

ഹിംഗ്വാദി ഗുളിക (Himguadi Gulika).

ദഹനസംബന്ധമായ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ഹിംഗ്വാദി ഗുളിക. ദഹനക്കേട് ,വിശപ്പില്ലായ്‌മ ,വയറുവേദന ,നെഞ്ചെരിച്ചിൽ ,ഗ്യാസ്ട്രബിൾ ,അസിഡിറ്റി മുതലായവയ്ക്ക് ഈ ഔഷധം ഉപയോഗിക്കുന്നു .

പുഷ്യാനുഗം ചൂര്‍ണ്ണം (Pushyanuga Churnam).

അമിത ആർത്തവം ,വെള്ളപോക്ക് എന്നിവയുടെ ചികിൽത്സയ്ക്ക് ഈ ഔഷധം പ്രധാനമായും ഉപയോഗിക്കുന്നു .ഇതുകൂടാതെ മൂലക്കുരു ,വയറിളക്കം ,യോനിയിലെ യീസ്റ്റ് അണുബാധ, ഗ്രഹണി ,രക്തപിത്തം എന്നിവയുടെ ചികിൽത്സയിലും ഇത് ഉപയോഗിക്കുന്നു .

സാരസ്വതഘൃതം (Saraswataghritam).

കുട്ടികളിലെ സംസാരശേഷിക്കുറവ് ,ബുദ്ധിക്കുറവ് ,ഓർമ്മക്കുറവ് എന്നിവ പരിഹരിക്കുന്നതിന് ഒരു പൊതു ടോണിക്കായി സാരസ്വതഘൃതം ഉപയോഗിക്കുന്നു .

സുരണാദി ഘൃതം (Suranadi Ghritam).

മൂലക്കുരുവിന് ഉപയോഗിക്കുന്ന ഒരു ഔഷധമാണ് സുരണാദി ഘൃതം .

നിംബാമൃതാദി എരണ്ഡതൈലം (Nimbamritadi Eranda Tailam).

ചർമ്മരോഗങ്ങളുടെയും വാതരോഗങ്ങളുടെയും ചികിൽത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് നിംബാമൃതാദി എരണ്ഡതൈലം.കൂടാതെ മലബന്ധത്തിന് ഈ തൈലം ഉള്ളിലേക്ക് കഴിക്കാനും ഉപയോഗിക്കുന്നു .

ദുസ്പർശകാദി ക്വാതം (Dusparsakadi kwatham Tablet).

മൂലക്കുരു ,ഫിസ്റ്റുല എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു ഔഷധമാണ് ദുസ്പർശകാദി ക്വാതം .ഈ ഔഷധം കഷായരൂപത്തിലും (ദുസ്പർശകാദി കഷായം ) ലഭ്യമാണ് .

ആരഗ്വധാദി കഷായം (Aragvadhadi Kashayam).

പ്രമേഹം ,ചൊറി ,വട്ടച്ചൊറി ,കരപ്പൻ ,ഉണങ്ങാത്ത മുറിവുകൾ,പനി ,ഛർദ്ദി മുതലായവയുടെ ചികിൽത്സയിൽ ആരഗ്വധാദി കഷായം ഉപയോഗിച്ചു വരുന്നു .

ഉശീരാസവം (Usirasavam).

ചർമ്മരോഗങ്ങൾ ,മുഖക്കുരു ,വിളർച്ച ,അമിത ആർത്തവം മുതലായവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ദ്രാവക രൂപത്തിലുള്ള ഒരു ഔഷധമാണ്  ഉശീരാസവം .

ചന്ദനാസവം ( Chandanasavam).

ദഹനപ്രശ്‌നങ്ങൾ ,മൂത്രാശയരോഗങ്ങൾ ,ശ്വാസകോശരോഗങ്ങൾ എന്നിവയുടെ ചികിൽത്സയിൽ ചന്ദനാസവം സാധാരണയായി ഉപയോഗിക്കുന്നു .മൂത്രച്ചൂടിച്ചിൽ ,മൂത്രനാളിയിലെ അണുബാധ, വെള്ളപോക്ക് ,മൂത്രത്തിൽ കല്ല് തുടങ്ങിയ അവസ്ഥകളിലും .ചുമ ,ആസ്മ ,ബ്രോങ്കൈറ്റിസ് ,തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങളിലും .ദഹനക്കേട് ,ഗ്യാസ്ട്രൈറ്റിസ് എന്നിവയ്ക്കും ചന്ദനാസവം ഉപയോഗിക്കുന്നു .

ഗോപീചന്ദനാദി ഗുളിക (Gopeechandanadi Gulika).

കൊച്ചുകുട്ടികളുടെ പനി,ചുമ ,ജലദോഷം ,അപസ്‌മാരം എന്നിവയുടെ  ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ഗോപീചന്ദനാദി  ഗുളിക.

പാടത്താളിയുടെ ചില ഔഷധപ്രയോഗങ്ങൾ .

നാട്ടിൻപുറത്തുകാർ വിറകിനും മറ്റും കാട്ടിലും  പറമ്പിലുമൊക്കെ പോകുമ്പോൾ അട്ടയുടെ കടിയിൽ നിന്നും രക്ഷനേടാൻ പാടത്താളി എണ്ണ കാച്ചി കാലുകളിൽ പുരട്ടുന്ന പതിവുണ്ടായിരുന്നു. പാടത്താളി യുടെ ഇലയും കിഴങ്ങും കൂടി അരച്ച്‌ എണ്ണകാച്ചി കാലുകളിൽ പുരട്ടിയാൽ അട്ട (തോട്ടപ്പുഴു) കടിക്കുകയില്ല .അതിനാലാണ് ഈ സസ്യത്തെ പുഴുക്കൊല്ലി എന്ന പേരിൽ അറിയപ്പെടുന്നത് .

100 ഗ്രാം പാടക്കിഴങ്ങിന്റെ വേരും ഇലയും ഉൾപ്പടെ ഇരുമ്പുതൊടാതെ എടുത്ത് ഇടിച്ചുപിഴിഞ്ഞ നീര് 200 ഗ്രാം വെളിച്ചെണ്ണയിൽ കാച്ചി കുപ്പിയിലാക്കി സൂക്ഷിക്കാം .മൂന്നോ ,നാലോ ദിവസത്തിന് ശേഷം ഈ എണ്ണ കാലുകളിൽ പുരട്ടിയ ശേഷം കാടുകളിലൂടെ നടന്നാൽ അട്ട കടിക്കുകയില്ല .ഈ എണ്ണ പഴകും തോറും ഗുണം കൂടുകയേ ഒള്ളു .എത്ര നാളു വേണമെങ്കിലും കേടുകൂടാതെ ഇരിക്കുകയും ചെയ്യും .

നാട്ടിൻപുറങ്ങളിൽ പശു പ്രസവിക്കുമ്പോൾ പശുക്കിടാവിന്‌ ആദ്യ തീറ്റയായി കൊടുക്കുന്നത് പാടക്കിഴങ്ങിന്റെ ഇലയാണ് .ഇതിന്റെ ഇല ചതച്ച് താളിയാക്കി നാട്ടിൻപുറങ്ങളിലെ സ്ത്രീകൾ തല കഴുകാൻ ഉപയോഗിക്കുന്നു .ഇത് തലയിലെ അഴുക്ക് ഇളക്കി കളയുകയും  മുടിക്ക് നല്ല തിളക്കം കിട്ടുകയും തലയിലെ താരൻ ,കുരുക്കൾ ,ചൊറിച്ചിൽ എന്നിവ ഇല്ലാതാക്കുകയും ചെയ്യുന്നു . .

പാടക്കിഴങ്ങ് സമൂലം മോരിൽ പുഴുങ്ങി ഉണക്കിയ ശേഷം വീണ്ടും മോരിൽ അരച്ച് ഒരു കാപ്പിക്കുരുവിന്റെ വലുപ്പത്തിൽ ഉരുട്ടി നിഴലിൽ ഉണക്കിയെടുക്കുന്ന ഗുളിക നാട്ടിൻപുറങ്ങളിൽ മൂലക്കുരുവിന് വിശേഷപ്പെട്ട ഔഷധമായി ഉപയോഗിക്കുന്നു .ഈ ഗുളിക മോരിൽ ചാലിച്ച് ദിവസം രണ്ടുനേരം എന്ന കണക്കിൽ മൂന്നാഴ്ച്ച പതിവായി കഴിച്ചാൽ മൂലക്കുരു ശമിക്കും .കൊടിത്തൂവ വേരും പാടക്കിഴങ്ങും ചേർത്ത് കഷായമുണ്ടാക്കി കഴിച്ചാലും മൂലക്കുരുവിന് ശമനമുണ്ടാകും .

പാടക്കിഴങ്ങ് സമൂലവും അതെ അളവിൽ ഒരു വേരന്റെ വേരിന്റെ തൊലിയും (പെരിങ്ങലം ) സമമായി എടുത്ത്  മോരും അതെ അളവിൽ ആരിക്കാടിയും ചേർത്ത് അരച്ച് മുകളിൽ പറഞ്ഞപോലെ ഗുളികകളാക്കി ഒരു ഗുളിക വീതം ദിവസം രണ്ടുനേരം എന്ന കണക്കിൽ 4 ആഴ്ച്ച തുടർച്ചയായി കഴിച്ചാൽ ഫിസ്റ്റുല മാറും .പാടക്കിഴങ്ങ് അരച്ച് ചൂടുവെള്ളത്തിൽ ചേർത്ത് കഴിച്ചാൽ വായുകോപം ശമിക്കും .പാടക്കിഴങ്ങ് അരച്ച് വെളിച്ചെണ്ണയിൽ കാച്ചി പുറമെ പുരട്ടിയാൽ കുട്ടികളിലെ ഒരുവിധപ്പെട്ട എല്ലാ ചർമ്മരോഗങ്ങൾക്കും നല്ലതാണ് .

ALSO READ : കൂവളം പ്രമേഹത്തിന് പ്രകൃതിദത്ത മരുന്ന്.

പാടക്കിഴങ്ങ്,മുത്തങ്ങാക്കിഴങ്ങ് എന്നിവ സമമെടുത്ത് പാലിലരച്ച് സ്തനങ്ങളിൽ പുരട്ടിയാൽ പ്രസവിച്ച സ്ത്രീകളിലെ സ്തനങ്ങളിലെ നീരും മുലപ്പാലിലെ പഴുപ്പും മാറി മുലപ്പാൽ ശുദ്ധിയാകുന്നതാണ് .പാടക്കിഴങ്ങ്,മുത്തങ്ങാക്കിഴങ്ങ് എന്നിവ 30 ഗ്രാം വീതമെടുത്ത് ഒന്നര ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് 400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി വീതമെടുത്ത് 5 മില്ലി നെയ്യും അര സ്പൂൺ കൽക്കണ്ടവും പൊടിച്ചു ചേർത്ത് ദിവസം രണ്ടുനേരം എന്ന കണക്കിൽ കഴിച്ചാൽ മുലപ്പാൽ വർധിക്കും .

പാടക്കിഴങ്ങും ,മുരിങ്ങയുടെ തൊലിയും ,പച്ചമഞ്ഞളും ,നിലം പരണ്ടയുടെ വേരും തുല്ല്യ അളവിൽ അരച്ച് 2 ഗ്രാം വീതം അരിക്കാടിയിൽ ചേർത്ത് ദിവസം 2 നേരം വീതം ഒരു മാസം തുടർച്ചയായി കഴിച്ചാൽ പാന്‍ക്രിയാസിന്റെ വീക്കം,നീര് ,പഴുപ്പ് എന്നിവ  മാറി പാന്‍ക്രിയാസ് പൂര്‍വ്വ സ്ഥിതിയിലാകും .പാടക്കിഴങ്ങിന്റെ വേര് 25 ഗ്രാം 200 മില്ലി വെള്ളത്തിൽ കഷായം വച്ച് 50 മില്ലിയാക്കി വറ്റിച്ച് 25 മില്ലി വീതം ദിവസം രണ്ടു നേരം വീതം കുറച്ചുദിവസം പതിവായി കഴിച്ചാൽ ,മൂത്രതടസ്സം ,വിഷം ,ചർമ്മരോഗങ്ങൾ ,വ്രണം തുടങ്ങിയവ ശമിക്കും .

പാടക്കിഴങ്ങ് അരച്ച് തേനിൽ ചാലിച്ച് കഴിച്ചാൽ വയറിളക്കം, പനി എന്നിവ മാറാൻ നല്ലതാണ് .പാടക്കിഴങ്ങ് അരച്ചു പുരട്ടുന്നത് വ്രണങ്ങൾ പെട്ടന്ന് ഉണങ്ങാൻ നല്ലതാണ് .ഇലയുടെ നീര് അരിച്ച് കണ്ണിലൊഴിക്കുന്നത് കണ്ണിലെ ചുവപ്പ് മാറാൻ നല്ലതാണ് .ഇല അരച്ച് നെറ്റിയിൽ പുരട്ടുന്നത് തലവേദന മാറാൻ നല്ലതാണ് .പാടക്കിഴങ്ങ് ജീരകം എന്നിവ അരച്ച് പാലിൽ ചേർത്ത് കഴിക്കുന്നത് വയറിളക്കത്തിനും രക്തസ്രാവത്തിനും നല്ലതാണ് .പാടക്കിഴങ്ങ് അരിക്കാടിയിൽ അരച്ച് തേനും ചേർത്ത് കഴിച്ചാൽ ആന്തരിക മുഴകൾ മാറാൻ നല്ലതാണ് .

വില്ലജ് ടിപ്‌സ്  ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ . വാട്‌സ്ആപ്പ് - ടെലഗ്രാം.

Previous Post Next Post