അയമോദകം ഔഷധ ഗുണങ്ങൾ | Ayamodakam

അയമോദകം,അയമോദകം വെള്ളം,അയമോദകം ഉപയോഗം,അയമോദകം ദോഷങ്ങള്,അയമോദകം old,അയമോദകം ചെടി,അയമോദകം ഗുളിക,അയമോദകം recipe,അയമോദകം എന്താണ്,അയമോദകം channel,അയമോദകം english,അയമോദകം kannada,അയമോദകം picture,അയമോദകം ഗുണങ്ങൾ,അയമോദകം ഗുണങ്ങള്,അയമോദകം original,അയമോദകം reaction,അയമോദകം malayalam,അയമോദകം തടി കുറക്കാന്,ayamodakam,ayamodhakam,ayamodakam benefits,benefits of ayamodakam,ayamodakam upayogangal,#ayamodakam,ayamodakam uses,ayamodakam water,ayamodaka vellam,ayamodaka sath,ayamodagam,how to use ayamodakam,ayamodaka kashayam,ayamodakam ottamooli,ayamodakam malayalam,ayamodakam and ayurveda,ayamodhakam asthma,ayamodakam for gas trouble,ayamodakam leaves benefits,ayamodhakam malayalam,health benefits of ayamodakam,benefits of ayamodakam leaves,trachyspermum ammi,trachyspermum ammi (organism classification),trachyspermum,ammi copticum,ägyptischer ammei,murali manohar chirumamilla,drmuralimanohar,panchkarma,stomach ache,stomach pain,aromatherapy,omam,vaamu,khaman,kerala,ayurveda samucchay,respiratory system,kachori,mufradat,instagram,malayalam,plant for stomach problem,#besthospitaltamilnadu,acne removal,cholesterol,#saranfertilityhospitals,herrenkümmel,chakri recipe




9  സെ .മി ഉയരത്തിൽ വരെ വളരുന്ന ഒരു ഏകവർഷ സസ്യമാണ് അയമോദകം .സസ്യത്തിലുടനീളം സൂക്ഷ്മമായ രോമങ്ങളുണ്ട് .ഇതിന്  കേക്കുജീരകം എന്ന പേരുകൂടിയുണ്ട് .അയമോദകം - കാരം കോപ്റ്റിക്കം (Carum copticum) എന്ന ശാസ്ത്രീയ നാമമുള്ള ഒരുതരം ജീരകമാണിത്. ട്രാക്കിസ്പേമം അമ്മി (Trachyspermum ammi) എന്നും വി‌ളിക്കാറുണ്ട്. പലഹാരങ്ങളിലും മറ്റും ചേർക്കുന്നതിനാലാണിതിനെ കേക്കുജീരകം എന്നുവിളിക്കുന്നത്. അയമോദകത്തിന്റെ കുടുംബത്തില്‍ പെട്ട മറ്റു സുഗന്ധവിളകളാണ് സെലറി, മല്ലി, ജീരകം, ഉലുവ, പെരുംജീരകം തുടങ്ങിയവ .ഔഷധപ്രാധാന്യത്തോടൊപ്പം ഭക്ഷണത്തിന് രുചികൂട്ടുന്നതുമാണ് അയമോദകം.ചില ആൾക്കാർ വെറ്റില മുറുക്കാനും അയമോദകം ഉപയോഗിക്കും .

സുഗന്ധമുള്ളതും ബാഷ്പശീലമുള്ളതുമായ ഒരു തൈലം ഇതിന്റെ വിത്തിൽ അടങ്ങിയിരിക്കുന്നു .തൈമോൾ കൃമിനാശക ഔഷധം ഇതിന്റെ വിത്തിൽ നിന്നാണ് വേർതിരിച്ചെടുക്കുന്നത് .മഹാരാഷ്ട്ര ,അഫ്ഗാനിസ്ഥാൻ .ഗുജറാത്ത് ,ബലൂചിസ്ഥാൻ ,ഈജിപ്ത് എന്നിവിടങ്ങളിൽ ഇത് കൃഷി ചെയ്യുന്നു .ഔഷധത്തിനായി ഉപയോഗിക്കുന്നത് ഇതിന്റെ വിത്തതാണ് .

രസാദിഗുണങ്ങൾ

  • രസം : കടു,തിക്തം
  • ഗുണം :ലഘു,രൂക്ഷം,തീക്ഷ്ണം
  • വീര്യം : ഉഷ്ണം
  • വിപാകം : കടു 

  • Botanical name : Trachyspermum ammi
  • Family : Apiaceae (Carrot family)
  • Common name : Ajwain , Umbelliferae , Bishop's weed
  • Hindi : Ajwain
  • Malayalam : Ayamodakam , Omam , Omum
  • Tamil : Amum, Omum
  • Telugu : Ajamoda , Omavu , Damana , Amathi
  • Kannada : Ajamoda
  • Sanskrit : Yavanika , Ajamoda
  • Marati : Ajamoda 

ഔഷധഗുണങ്ങൾ 

വിത്തിന് അണുനാശ ശക്തിയുണ്ട് ,കഫ വാതരോഗങ്ങൾ ശമിപ്പിക്കുന്നു .വായുക്ഷോഭം, വയറുകടി, കോളറ, അജീര്‍ണ്ണം, അതിസാരം, സൂതികാപസ്മാരം, മുതലായ രോഗങ്ങളില്‍ അയമോദകം ഫലപ്രദമാണ്.

ഔഷധപ്രയോഗങ്ങൾ 

ശീഘ്രസ്ഖലനം , ഉദ്ധാരണക്കുറവ് 

പുളിങ്കുരുവും അയമോദകവും തുല്യ അളവിൽ നെയ്യിൽ വറത്ത് പൊടിച്ച് ഒരു ഒരു ടീസ്പൂൺ വീതം  ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് എല്ലാ ദിവസവും കിടക്കും മുമ്പ് കഴിച്ചാല്‍ ശീഘ്രസ്ഖലനം, ഉദ്ധാരണമില്ലായ്മ എന്നിവക്കെല്ലാം പരിഹാരമാവും. ആരോഗ്യമുള്ള സന്താനങ്ങളെ കിട്ടാനും ഇതു സഹായകമാകും.


കുട്ടികൾക്കുണ്ടാകുന്ന വയറിളക്കം ,ദഹനക്കേട് 

അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുട്ടികൾക്ക് കൊടുക്കുന്നത് അവർക്കുണ്ടാകുന്ന ദഹനക്കേടും ,വയറിളക്കവും മാറും ,5 ഗ്രാം അയമോദകം 100 മില്ലി വെള്ളത്തിൽ തിളപ്പിച്ചാണ് കൊടുക്കേണ്ടത് .

പല്ലുവേദന

അയമോദകവും ,വയമ്പും ചേർത്ത് പൊടിച്ചു പല്ലിന്റെ പോട്ടിൽ വച്ചാൽ പല്ലുവേദനയും നീരും ഇല്ലാതാക്കാൻ സഹായിക്കും .

തൊണ്ടയടപ്പ് 

ഉപ്പും അയമോദകവും ചേര്‍ത്തു തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുന്നതും തൊണ്ടയടപ്പ് മാറാൻ  നല്ലതാണ്.

സന്ധിവാതം

 അയമോദകത്തിൽ നിന്നും എടുക്കുന്ന എണ്ണ പുറമെ പുരട്ടുന്നത് സന്ധിവാതം മൂലമുണ്ടാകുന്ന നീരും വേദനയ്ക്കും വളരെ നല്ല മരുന്നാണ് .അതുപോലെ അയമോദകം വെളിച്ചെണ്ണയില്‍ മൂപ്പിച്ച്‌  വേദനയുള്ള സന്ധികളില്‍ പുരട്ടുന്നതും നല്ലതാണ്.

ആസ്തമ , ജലദോഷം 

 അയമോദകം ഇട്ട് വെള്ളം തിളപ്പിച്ച് ആവി പിടിച്ചാൽ ആസ്തമക്കു ശമനം കിട്ടും.കൂടാതെ കടുത്ത ജലദോഷം മൂലം മൂലമുണ്ടാകുന്ന മുക്കടപ്പ് മാറാനും ഇത് വളരെ നല്ലതാണ് .അയമോദകം ചതച്ച് തുണിയിൽ കിഴികെട്ടി തലവണയുടെ അടിയിൽ വച്ച് കിടന്നാലും മൂക്കടപ്പ് മാറും .

അലർജി

ശീതപിത്തം എന്ന അലർജി രോഗത്തിന് അയമോദകം പൊടിച്ച് ശർക്കരയും ചേർത്ത് കഴിക്കുന്നത് വളരെ നല്ലതാണ് .

ആർത്തവതടസം

അയമോദകുവും ,ചതകുപ്പയും ഇട്ട് വെള്ളം തിളപ്പിച്ച് പതിവായി കുടിച്ചാൽ ആർത്തവതടസം മാറും. 

ദഹനക്കുറവ്

അയമോദകം ചൂടുവെള്ളത്തിൽ ചേർത്ത് കഴിച്ചാൽ വയറുവേദന ,ദഹനക്കുറവ് ,വയറ്റിലെ നീർവീഴ്ച എന്നിവ മാറും .

ചർമ്മരോഗങ്ങൾ 

അയമോദകവും, പച്ചമഞ്ഞളും ചേർത്തരച്ച് പുരട്ടുന്നത് പുഴുക്കടി, ചൊറി തുടങ്ങിയ തുടങ്ങിയ ചർമ്മരോഗങ്ങൾ മാറും .

കഫക്കെട്ട് 

അയമോദകം അരച്ച് മോരിൽ ചേർത്ത് കഴിച്ചാൽ ഉള്ളിൽ കെട്ടികിടക്കുന്ന കഫം ഇളകിപോകും .

ആമവാതം

അയമോദകം,കടുക്ക ,ചുക്ക് എന്നിവ തുല്യ അളവിൽ പൊടിച്ച് മോരിൽ കലക്കി പതിവായി കഴിച്ചാൽ ആമവാതം ശമിക്കും .

Previous Post Next Post