കടലാടിയുടെ ഔഷധ ഗുണങ്ങളും ഉപയോഗങ്ങളും | Achyranthes aspera

 


നമ്മുടെ പറമ്പുകളിൽ ധാരാളമായി കണ്ടുവരുന്ന ഒരു ഔഷധസസ്യമാണ് കടലാടി കടലുപോലെയാണ് ഔഷധഗുണതിന്റെ കാര്യത്തിൽ കടലാടി. ഇത് പലതരം കാണപ്പെടുന്നു. ചെറിയ കടലാടി, വലിയ കടലാടി,  എന്നിങ്ങനെ, ഇതിൽ തന്നെ വെളുത്ത പൂക്കളുള്ളതും ചുവന്ന പൂക്കളുള്ളതുമുണ്ട്. വെളുത്ത പൂക്കളുള്ള കടലാടിക്കാണ് ഔഷധഗുണങ്ങൾ കൂടുതലുള്ളത്. 

 ചെറിയകടലാടി തറയിൽ പറ്റി വളരുന്നതും ചുവന്ന നിറത്തിലുള്ള പൂക്കളുമായിരിക്കും വലിയ കടലാടി ഏകദേശം ഒന്നര മീറ്റർ ഉയരത്തിൽ വളരുന്നതും വെളുത്ത പൂക്കളുമായിരിക്കും .ഇതിന്റെ മുള്ളു പോലെയുള്ള വിത്തുകൾ നമ്മുടെ വസ്ത്രങ്ങളിലും ,മൃഗങ്ങളുടെ ശരീരത്തിലും പറ്റി പ്പിടിക്കുന്നതാണ്  . ഇന്ദുലേഖ, കരിമഞ്ജരി, ശിഖരി, മയൂരശിഖ, ദുർഗ്രഹ എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. 

കടലാടി മന്ത്രവാദികൾ പലവിധ പൂജകൾക്കും ഉപയോഗിക്കാറുണ്ട്. അതുപോലെതന്നെ ഗർഭ സംരക്ഷണത്തിന്റെ ഭാഗമായി ചില സംസ്ഥാനങ്ങളിൽ കടലാടിയുടെ വേര് ഗർഭിണികളുടെ  അരയിൽ കെട്ടുന്ന പതിവുണ്ട്. ഇങ്ങനെ ചെയ്താൽ സുഖപ്രസവം സാധ്യമാകും എന്നാണ് വിശ്വാസം. അതുപോലെതന്നെ കടലാടി ചതച്ചെടുത്ത നീരിൽ ചരട് പലപ്രാവശ്യം മുക്കി വെയിലത്ത് വെച്ച് ഉണങ്ങി കരിങ്കല്ലിൽ  ഉരച്ചാൽ കരിങ്കല്ല് വരെ മുറിയുമെന്ന് പറയപ്പെടുന്നു ഇതുപോലെ ഒട്ടനവധി ദിവ്യ ഗുണങ്ങളുമുണ്ട് .കടലാടിയുടെ വേരും ,ഫലവും ,സമൂലമായും ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നു 


കുടുംബം : Amaranthaceae

ശാസ്ത്രനാമം : Achyranthes aspera


മറ്റു ഭാഷകളിലെ പേരുകൾ

ഇംഗ്ലീഷ് : Prickly chaff flower
സംസ്‌കൃതം : അപമാർഗഃ , മയൂരഃ , ശിഖരി , മർകടപിപ്പലീ  , ദുർഗ്രഹഃ ,കമജ്ഞരി, ഇന്ദുലേഖ
ഹിന്ദി : ചിർചിരാ
തമിഴ് : നായുരുവി
തെലുങ്ക് : ആൽന്തിഷ
ബംഗാളി : അപാങ്ഗ്
ഗുജറാത്തി : അഘോഡോ 


രസാദി ഗുണങ്ങൾ

കടലാടിയുടെ വേര് തിക്ത കടു രസത്തോടും ,തീഷ്ണ സര ഗുണത്തോടും ,ഉഷ്ണ വീര്യത്തോടും ,കടു വിപാകത്തോടും കൂടിയതാണ്
കടലാടിയുടെ ഫലം   മധുര രസത്തോടും,രൂക്ഷ സര ഗുണത്തോടും ,ശീത വീര്യത്തോടും  ,മധുര വിപാകത്തോടും കൂടിയതാണ്


 

ഔഷധഗുണങ്ങൾ

 ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്കും, തൈറോയ്ഡ് പ്രശ്നങ്ങൾക്കും, വിഷ ചികിത്സിക്കും, മൂലക്കുരുവിനും, മൂത്ര സംബന്ധമായ രോഗങ്ങൾക്കും, ആസ്മയ്ക്കും, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾക്കും, ശരീരത്തിലുണ്ടാകുന്ന നീരും വേദനയും, വാതരോഗം, പല്ലുവേദന, ചെവി വേദന, അമിതവണ്ണം കുറയ്ക്കാൻ, വായ്പുണ്ണ്  തുടങ്ങിയ ഒട്ടനവധി രോഗങ്ങൾക്ക് ഒരു ഉത്തമ പ്രതിവിധിയാണ് കടലാടി
 
 
 
ചില ഔഷധപ്രയോഗങ്ങൾ 
 കടലാടിയുടെ വിത്തുകൾ അരച്ച് തേനിൽ ചാലിച്ച് കഴിക്കുന്നത് ചുമ മാറുന്നതിന് നല്ലൊരു മരുന്നാണ് അതുപോലെതന്നെ കടലാടി കരിച്ച ചാരം തേനിൽ ചാലിച്ച് കഴിക്കുന്നത് വളരെ നല്ലതാണ്. കടലാടിയുടെ ചാരം വെള്ളത്തിൽ കലക്കി ആ വെള്ളത്തിന്റെ തെളിയൂറ്റി കുടിക്കുന്നത് വയറുവേദനയ്ക്ക് നല്ലൊരു മരുന്നാണ് 

 കടലാടി ഇല ചതച്ച് എണ്ണകാച്ചി ചെവി വേദനയുള്ളപ്പോൾ ചെവിയിൽ ഇറ്റിക്കുന്നത് ചെവിവേദന മാറാൻ നല്ലൊരു മരുന്നാണ്

 കടലാടിയും വെളുത്തുള്ളിയും സമമരച്ച് ചുണ്ണാമ്പും ചേർത്ത് ചാലിച്ച്‌ പുരട്ടിയാൽ മുറിവ് വേഗം ഉണങ്ങാൻ സഹായിക്കും
 
 


 കടലാടി സമൂലം കഷായം വെച്ച് ദിവസേന രണ്ടുനേരം കഴിക്കുന്നത് ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ട് മാറാൻ സഹായിക്കും

 ചെറുകടലാടി, നിലപ്പനക്കിഴങ്ങ്, നിലമ്പരണ്ട ഇവ മൂന്നും സമാസമം അരച്ച് പാലിൽ ചേർത്ത് കഴിക്കുന്നത് തൈറോയ്ഡിന് വളരെ നല്ലതാണ്. അതുപോലെതന്നെ കടലാടിയും നിലപ്പനയും പൊടിച്ച് തേനിൽ ചാലിച്ച് കഴിക്കുന്നതും തൈറോയ്ഡ് കുറയാൻ വളരെ നല്ലതാണ്

 കടലാടിയും മുക്കുറ്റിയും സമാസമം അരച്ച് മോരിൽ കലക്കി കുടിക്കുന്നത് ഗർഭാശയ മുഴകൾ മാറുന്നതിന് വളരെ നല്ലതാണ്

 കടലാടി ഇട്ട് തിളപ്പിച്ച വെള്ളത്തിൽ സഹിക്കാൻ പറ്റുന്ന ചൂടിൽ ആസനം മുക്കിവെച്ചാൽ മൂലക്കുരു മാറുവാൻ സഹായിക്കും അതുപോലെതന്നെ ചെറു കടലാടി സമൂലം ഉണക്കി കുരുമുളകും ചേർത്ത് പൊടിച്ച് തേനും തേനിന്റെ ഇരട്ടി നെയ്യും ചേർത്ത് കുഴച്ച് നെല്ലിക്കാ വലുപ്പത്തിൽ ദിവസവും രണ്ടു നേരം കഴിച്ചാൽ മൂലക്കുരു മാറാൻ വളരെ ഫലപ്രദമാണ് 
 
 കടലാടി അരച്ച് മൂക്കിന്റെ ഉള്ളിൽ തേക്കുന്നത് മൂക്കിലെ ദശ വളർച്ചയ്ക്ക് വളരെ നല്ലതാണ് 

 കടലാടിയും എള്ളും ചേർത്തരച്ച് പാലിൽ ചേർത്ത് കഴിക്കുന്നത് അമിത ആർത്തവത്തിന് വളരെ നല്ലതാണ്

 ചെറുകടലാടി അരച്ച് മുറിവിൽ പുരട്ടിയാൽ രക്തസ്രാവം പെട്ടെന്ന് നിലയ്ക്കുവാനും മുറിവ് വേഗം ഉണങ്ങാനും സഹായിക്കും

 തേനീച്ച കടന്നൽ മുതലായവ കുത്തിയാൽ കുത്തേറ്റ ഭാഗത്ത് കടലാടിയുടെ ഇല ചതച്ച നീര് പുരട്ടുന്നത് വിഷം ശമിക്കാനും നീര് പെട്ടെന്ന് കുറയുവാനും സഹായിക്കും

 കടലാടിയുടെ വേര്  ചതച്ച് പല്ല് തേച്ചാൽ പല്ലുവേദന മാറാൻ സഹായിക്കും

 കടലാടിയുടെ വിത്ത് അരച്ച് പശുവിൻപാലിൽ ചേർത്ത് കഴിക്കുന്നത് വയറിളക്കം മാറാൻ നല്ലൊരു മരുന്നാണ്

 കടലാടി സമൂലം ഉണക്കി ചുരുട്ടി പുകവലിക്കുന്നത് ആസ്മ ശമിപ്പിക്കാൻ വളരെ നല്ലയൊരു മരുന്നാണ്

 കടലാടിയുടെ ഇലയരച്ച് എരുമ നെയ്യും ചേർത്ത് കഴിക്കുന്നത് വെള്ളപോക്ക് മാറാൻ നല്ലൊരു മരുന്നാണ്
 
 


 ചെറുകടലാടിയും പച്ചമഞ്ഞളും ചേർത്തരച്ച് പുരട്ടിയാൽ ഉളുക്കിനും ഉളുക്ക് മൂലം ഉണ്ടാകുന്ന നീരും വേദനയും മാറുന്നതിനും വളരെ നല്ലതാണ്

 ചെറുകടലാടിയും, വെളുത്തുള്ളിയും,കരിഞ്ചീരകവും, തുമ്പയും മഞ്ഞളും, കായവും എന്നിവ അരച്ച് എണ്ണകാച്ചി തലയിൽ തേക്കുന്നത് മുടികൊഴിച്ചിൽ മാറാൻ നല്ലൊരു മരുന്നാണ് മാത്രമല്ല മുടി വട്ടത്തിൽ കൊഴിയുന്നതിനും  ഈ എണ്ണ ഉപയോഗിക്കാം
 
കടലാടി  അരച്ച് അരിക്കടയിൽ കലക്കി കുടിച്ചാൽ അർശസ് കൊണ്ടുള്ള രക്തസ്രാവം നിലയ്ക്കും 
 
കടലാടി സമൂലം ഉണക്കി കത്തിച്ച ചാരം വെള്ളത്തിൽ കലക്കി തെളിയൂറ്റി കുടിച്ചാൽ വയറുവേദന മാറും 

 ഇനിയും പറഞ്ഞാൽ തീരാത്ത ഔഷധഗുണങ്ങൾ കടലാടിക്കുണ്ട് ഗർഭിണികളും, മുലയൂട്ടുന്ന അമ്മമാരും കുട്ടികളും  ഉപയോഗിക്കാൻ പാടുള്ളതല്ല

 

മുത്തശ്ശി വൈദ്യം, മരുന്ന്, ഔഷധം, കാണപ്പെടുന്ന സ്ഥലങ്ങൾ, ഇനങ്ങൾ, ചെറുകടലാടി, നൂറുരുവി, ചുമ, അമ്മ വൈദ്യം, രൂപവിവരണം, ശിഖരി, നായുരുവി, മയൂര, ദുർഗ്രഹ, അപാമാർഗ, പേരിന് പിന്നിൽ, കരിമഞ്ജരി, മാർക്കടി, ഔഷധ ഉപയോഗങ്ങൾ, പൊതു ഉപയോഗങ്ങൾ, പാർശ്വഫലങ്ങൾ, ഇന്ദുലേഖ, വൈദ്യം, ഗൃഹവൈദ്യം, ആയുർവേദം, നാട്ടുവൈദ്യം, എലിവാലന്‍ചെടി, വയറിളക്കം, അജീർണം, Kadaladi, സവിശേഷതകൾ, കടലാടിയുടെ ഔഷധ ഗുണങ്ങൾ, രാസഘടകങ്ങൾ, Medicinal uses, Vankadaladi, വൻകടലാടി, നായരുവി, ഔഷധ പ്രയോഗങ്ങൾ - 33, ഔഷധമൂല്യം, പേരുകൾ, വിതരണം, ദുർഗ്രാഹ, Aspera- kadaladi, Apamarkkam, അമിത വണ്ണം, മലബന്ധം, മൂലക്കുരു, വയറുവേദന, ആസ്ത്മ, യൂറിനറി ഇൻഫെക്ഷൻ, നീര് മാറ്റുവാൻ,ശീമക്കൊങ്ങിണി,വായ്പുണ്ണ് ശമിക്കുകയും,ഒടിച്ചുകുത്തി,ഔഷധ സസ്യങ്ങൾ,ചെറു കടലാടി,Manveettil,Nattumarunnu,കടലാടി വേര്,വലിയ കടലാടി,കടലാടിയുടെ ഗുണങ്ങള്,കടലാടിയും,കടലാടി അര്ത്ഥം,കടലാടി ചെടി,കടലാടി
വളരെ പുതിയ വളരെ പഴയ