ദിവസവും ഒരു നെല്ലിക്ക കഴിച്ചാലുള്ള ​ഗുണങ്ങൾ എത്ര പേർക്കറിയാം

ഇന്ത്യയിലുടനീളം വനങ്ങളിൽ കാണുന്ന ഒരു വൃക്ഷമാണ് നെല്ലി പല വീടുകളിലും നട്ടു വളർത്തി പരിപാലിച്ചു വരുന്നുണ്ട്. നമ്മളെല്ലാം തന്നെ അച്ചാറുകൾക്കും ചമ്മന്തിക്കും നെല്ലിക്ക ഉപയോഗിക്കുന്നവരാണ്. ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയ ഒന്നാണ് നെല്ലിക്ക. വൈറ്റമിൻ സി യുടെ ഒരു കലവറയാണ് നെല്ലിക്ക. ഓറഞ്ചിനേക്കാൾ 20 ഇരട്ടി വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട് നെല്ലിക്കയിൽ   ആയുർവേദത്തിൽ നെല്ലിയുടെ എല്ലാ ഭാഗങ്ങളും ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു. നെല്ലിക്ക ചേരുന്ന പ്രധാന ആയുർവേദ ഔഷധങ്ങൾ. ചവനപ്രാശം . ത്രിഫലചൂർണ്ണം. നെല്ലിക്ക അരിഷ്ടം. തുടങ്ങിയവയാണ്. ചർമത്തിനും. മുടിക്കും. വളരെ നല്ലതാണ് നെല്ലിക്ക. ഇതിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ നമ്മളെ സഹായിക്കുന്നു. അതുപോലെതന്നെ ക്യാൻസറിൽ നിന്നും നമ്മുടെ ശരീരത്തെ രക്ഷിക്കാൻ നെല്ലിക്കയ്ക്ക് കഴിവുണ്ട്. ഇതിൽ കലോറി  വളരെ കുറവായതിനാൽ നമ്മുടെ ശരീര ഭാരം കുറയ്ക്കാനും മികച്ചൊരു പ്രതിനിധിയാണ് നെല്ലിക്ക. അതുപോലെതന്നെ ഇതിലടങ്ങിയിരിക്കുന്ന ക്രോമിയം  ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാൻ സഹായിക്കുന്നു. ദിവസവും നെല്ലിക്ക കഴിക്കുന്നത് ചർമ്മകാന്തി നിലനിറുത്താനും ശരീരത്തിലുണ്ടാകുന്ന ചുളിവുകൾ മാറ്റാനും വളരെ നല്ലൊരു പ്രതിവിധിയാണ്. പ്രതിരോധ ശക്തി വർദ്ധിപ്പിക്കാനും നെല്ലിക്ക ദിവസവും കഴിക്കുന്നത് കൊണ്ട് കഴിയും. വൈറ്റമിൻ സി ധാരാളം അടങ്ങിയ നെല്ലിക്ക നല്ലൊരു ആന്റിഓ ക്സിഡന്റ് ആയതിനാൽ പല രോഗങ്ങൾക്കും മികച്ചൊരു ഔഷധമാണ് നെല്ലിക്ക. നെല്ലിക്കയുടെ മറ്റ് ഔഷധഗുണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം

$ads={1}

 പ്രമേഹത്തിന്
 നെല്ലിക്കാ നീരും , അമൃത് നീരും , പത്തു മില്ലി വീതവും ഒരു ഗ്രാം മഞ്ഞൾപ്പൊടിയും ചേർത്ത് ദിവസവും രാവിലെ കഴിച്ചാൽ പ്രമേഹം കുറയാൻ വളരെ ഫലപ്രദമാണ്

 മുടികൊഴിച്ചിലിന്
 ഉണങ്ങിയ നെല്ലിക്ക പൊടിച്ച് ആഴ്ചയിൽ രണ്ടു പ്രാവശ്യം തലയിൽ തേച്ചു കുളിച്ചാൽ മുടികൊഴിച്ചൽ മാറുന്നതിനും മുടിയ്ക്ക് നല്ല തിളക്കം കിട്ടുന്നതിനും സഹായിക്കും

 ശരീര വേദന, ബലക്ഷയം, വിളർച്ച തുടങ്ങിയവയ്ക്ക്
 നെല്ലിക്കയും ശർക്കരയും ചേർത്ത് പതിവായി കഴിച്ചാൽ ശരീര വേദനയ്ക്കും  ബലക്ഷയത്തിനും വിളർച്ചയ്ക്കും വളരെ ഫലപ്രദമാണ്.

 കണ്ണിൽ പഴുപ്പ് ഉണ്ടാകുന്നതിന്
 നെല്ലിക്കാ നീര് അരിച്ചെടുത്ത് സ്വല്പം  തേനും ചേർത്ത് കണ്ണിൽ ഉറ്റിക്കുന്നത് കണ്ണിലെ പഴുപ്പിന് വളരെ ഫലപ്രദമാണ്

 വയറു കുറയ്ക്കാൻ
 നെല്ലിക്കാനീരിൽ ഇഞ്ചി നീര് ചേർത്ത് പതിവായി കഴിച്ചാൽ കുടവയർ കുറയ്ക്കാൻ സഹായിക്കും

 മലബന്ധത്തിന്
 ഒരു സ്പൂൺ നെല്ലിക്കാപൊടി സ്വല്പം തേൻചേർത്ത് അതിരാവിലെ കഴിച്ചാൽ മലബന്ധത്തിന് വളരെ ഫലപ്രദമാണ്

$ads={2}

 മൂക്കിൽ നിന്നും രക്തം വരുന്നതിന്
 നെല്ലിക്ക വെണ്ണയിൽ വറുത്തെടുത്ത്   അരച്ച് നിറുകയിൽ തളം വയ്ക്കുന്നത് മൂക്കിൽ നിന്നും രക്തം വരുന്നതിന് ശമനം കിട്ടും

 തലവേദനയ്ക്ക്
നെല്ലിക്ക പാലിൽ പുഴുങ്ങി അരച്ച് നെയ്യും ചേർത്ത് യോജിപ്പിച്ച് നെറ്റിയിൽ പുരട്ടിയാൽ തലവേദന മാറും

 വായ്പുണ്ണിന്
 നെല്ലിതോൽ തൈരിൽ അരച്ച് കഴിച്ചാൽ വായ്പ്പുണ്ണ് മാറും

 ശരീരപുഷ്ടിക്ക്
 നെല്ലിക്കയും, ശർക്കരയും, എള്ളും സമമെടുത്ത് ഇടിച്ച് യോജിപ്പിച്ച് അര സ്പൂൺ വീതം രാവിലെ ഒരു മാസം പതിവായി കഴിച്ചാൽ ശരീരപുഷ്ടിക്ക് വളരെ നല്ലതാണ്

 പീനസത്തിന്
 നെല്ലിക്ക അരച്ച് പാലിൽ കലക്കി കുടിച്ചാൽ പീനസം മാറും മാത്രമല്ല കഫക്കെട്ടിനും മൂക്കൊലിപ്പും ഇങ്ങനെ കഴിക്കുന്നതും വളരെ ഫലപ്രദമാണ് 

Beauty tips malayalam, Gooseberry kidney stones, Gooseberry vitamin c, Arogyam, Vitamin c kidney disease, Nellikka for hair malayalam, Gooseberry benefits, Nellikkayude gunangal, Honey gooseberry, Hayah cooking world, ഹെൽത്തിയാണ്, Indian gooseberry, Health benefits of amla, പ്രധിരോധ ശേഷി വർത്തിക്കും, എല്ലാവരും നിത്യേന ഒരു നെല്ലിക്ക കഴിക്കുന്നത് ശീലമാക്കു ആരോഗ്യം സംരക്ഷിക്കു, Balanced diet, Achaar, Malabandam, Mudi valaran, Immunity booster, Kanninte, Nellikka rasayanam, Nellikka wine, Malayalam health food, Malayalam beauty tips,Health tips in malayalam youtube,Thean nellikka,നെല്ലിക്ക വിറ്റാമിൻ,നെല്ലിക്കയുടെ ദോഷങ്ങൾ,തേന്‍ നെല്ലിക്ക,Arogyam ayurvedam,നെല്ലിക്ക ഗുണങ്ങൾ,നെല്ലിക്ക ജ്യൂസ് ഉണ്ടാക്കുന്ന വിധം,നെല്ലിക്ക അധികമായാൽ,പതിവായി നെല്ലിക്ക കഴിക്കുന്നത് വൃക്കരോഗമുണ്ടാക്കുമോ ?,Gooseberry,Nellikka benifits in malayalam,Nellikka gunangal malayalam,Nellikka juice recipe in malayalam,Nellikka lehyam malayalam,Nallika juice,നെല്ലിക്ക ജ്യൂസ്‌,Indian gooseberry nutrition,നെല്ലിക്ക,Gooseberry kidney disease,നെല്ലിക്ക ജ്യൂസ് ഗുണങ്ങള്,Vitamin c kidney stones,Nellikka gunangal,നെല്ലിക്ക ജൂസ്,Nellikai juice benefits in malayalam,Nellikai juice in malayalam,Nellikka arishtam recipe in malayalam,Nellikka juice malayalam,Nellikai juice,Gooseberry benefits in malayalam,Gooseberry in malayalam,Nellikkai juice in malayalam,Nellikka for weight loss malayalam,Nellikkai juice benefits in malayalam,നെല്ലിക്ക ഗുണങ്ങള്,Nellikka for skin whitening malayalam,Nellikka for diabetes,Health benefits,Amla pickles,Gooseberry juice,Healthy tips,Amazing health benefits of honey gooseberries,Iron food,Cancer preventation,Gooseberry pickle recipe,Gooseberry for hair,Gooseberry chutney,Gooseberry pickle,Health and fitness,Side effects of amla juicedoes amla juice makes fat loss nellikka for diabetis,Heart problems,ദിവസവും ഒരു നെല്ലിക്ക കഴിക്കു ഗുണങ്ങൾ അറിയൂ,ഒരുപാട് രോഗങ്ങൾക്ക് മറുനാണ്,നെല്ലിക്കയുടെ ദോഷങ്ങള്,നെല്ലിക്ക ജ്യൂസ്,Nellikka for hair growth malayalam,Nellikkai vellam,Benefits of gooseberry,നെല്ലിക്കയുടെ ഗുണങ്ങള്,നെല്ലിക്കയുടെ ഔഷധ ഗുണങ്ങൾ,Gooseberry helps diabetes,നെല്ലിക്ക gunangal,Gooseberry benefits and health remedies,നെല്ലിക്കയുടെ ഗുണം,നെല്ലിക്കയുടെ ഔഷധഗുണങ്ങള്


 


Previous Post Next Post