ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ കാന്‍സര്‍ ശരീരം വളരെ മുന്‍കൂട്ടി കാണിച്ചു തരുന്ന ലക്ഷണങ്ങള്‍

എല്ലാവരും  ഭയപ്പെടുന്ന ഒരു രോഗമാണ് കാൻസർ. ആർക്കും ഏതു സമയത്തും വരാവുന്ന ഒരു രോഗം കൂടിയാണ് കാൻസർ. ആരംഭഘട്ടത്തിൽ തിരിച്ചറിഞ്ഞാൽ പൂർണ്ണമായും ചികിത്സിച്ചു ഭേദമാക്കാൻ പറ്റുന്ന ഒരു രോഗം കൂടിയാണ് കാൻസർ. എന്നാൽ പലപ്പോഴും ഈ രോഗത്തെ തിരിച്ചറിയാൻ കഴിയാത്തതും. കൃത്യമായ ചികിത്സ ചെയ്യാത്തതുമാണ്  പലപ്പോഴും മരണനിരക്ക് കൂടുന്നത്. ഓരോ വർഷവും ഒന്നര കോടി ജനങ്ങൾക്ക് കാൻസർ പിടിപെടുന്നു ഉണ്ടെന്നാണ് കണക്ക്. ഇതിൽ പകുതിയോളം മരണപ്പെടുകയും ചെയ്യുന്നു. എന്നാൽ കാൻസർ ആരംഭഘട്ടത്തിൽ  ചില ലക്ഷണങ്ങൾ കാണിക്കും ഇത് തിരിച്ചറിഞ്ഞ് തുടക്കത്തിലേ ചികിത്സ തേടിയാൽ ഈ മാരക രോഗത്തെ ഫലപ്രദമായി നേരിടാൻ കഴിയും ഈ രോഗം പിടിപെട്ടാൽ ശരീരം മുൻകൂട്ടി കാണിക്കുന്ന ചില രോഗലക്ഷണങ്ങളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം

$ads={1}

 പെട്ടെന്ന് ശരീരഭാരം കുറയുക
 പൂർണ്ണ ആരോഗ്യത്തോടെ ഇരിക്കുന്ന ഒരാൾക്ക് പ്രത്യേകിച്ച് കാരണമൊന്നും  തന്നെ ഇല്ലാതെ  പെട്ടെന്ന് ഭാരം കുറയുക. എത്രതന്നെ ഭക്ഷണം കഴിച്ചാലും ശരീരഭാരം കുറയുന്ന അവസ്ഥ.ഇങ്ങനെ ഒരു അനുഭവം നിങ്ങൾക്കുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതാണ്. സ്തനാർബുദം. ശ്വാസകോശാർബുദം. ഉദരസംബന്ധമായ കാൻസറുകൾ  എന്നിവയുടെ ആരംഭഘട്ടത്തിൽ ഇങ്ങനെയുള്ള ലക്ഷണങ്ങൾ കാണിക്കാറുണ്ട്. എന്നാൽ കാന്‍സറിന്റെ  മാത്രമല്ല പ്രമേഹം, ഹൈപ്പർ തൈറോയ്ഡിസം എന്നീ രോഗങ്ങൾക്കും ഇതുപോലെയുള്ള ലക്ഷണങ്ങൾ കാണിക്കാം

 വിശപ്പില്ലായ്മ
 നമ്മുടെ ശരീരത്തെ ബാധിക്കുന്ന പല കാൻസറുകളുടെയും ലക്ഷണമായിട്ട് വിശപ്പില്ലായ്മ ഒരു രോഗലക്ഷണമായി കാണാറുണ്ട് ലിവർ, പാൻക്രിയാസ്, എന്നിവയിലുണ്ടാകുന്ന കാൻസർകൾക്ക് വിശപ്പില്ലായ്മ ഒരു രോഗലക്ഷണമായി കാണിക്കാറുണ്ട്

 ക്ഷീണം
 മറ്റു കാരണങ്ങളൊന്നുമില്ലാതെ നീണ്ടുനിൽക്കുന്ന ശരീരക്ഷീണമുണ്ടങ്കിലും ശ്രദ്ധിക്കേണ്ടതാണ്. ഒരുപക്ഷേ രക്ത കുറവ് കൊണ്ടും ശരീരക്ഷീണമുണ്ടാകാം എന്നാൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം രക്ത കുറവ് പല കാന്‍സറുകളുടേയും  പൊതുവായ ലക്ഷണമാണ്

 ഇടയ്ക്കിടെ വരുന്ന പനി
 നമുക്കറിയാം പനി ഒരു രോഗമല്ല പല രോഗങ്ങളുടേയും ലക്ഷണമാണന്ന്. നമുക്ക് മറ്റ് രോഗങ്ങൾ ഒന്നുമില്ലാത്ത അവസരത്തിൽ വന്നുംപോയും നിൽക്കുന്ന പനി ശ്രദ്ധിക്കേണ്ടതാണ് ഇങ്ങനെയുണ്ടാകുന്ന പനിയും കാന്‍സറിന്റെ  പൊതുവായ ഒരു ലക്ഷണമാണ്

 ശരീരത്തിൽ ഉണ്ടാകുന്ന ചില തടിപ്പുകളും മുഴകളും
 കക്ഷം, സ്തനങ്ങൾ. വയർ, കഴുത്ത് മുതലായ ഭാഗങ്ങളിൽ തടിപ്പോ മുഴയോ കണ്ടാൽ പ്രത്യേകം ശ്രദ്ധിക്കണം. സ്ത്രീകളിൽ കാണുന്ന  കാന്‍സറാണ് ബ്രെസ്റ്റ് കാന്‍സർ സ്തനങ്ങളിൽ തടിപ്പോ, മുഴയോ, നിറവ്യത്യാസമോ, മുലഞെട്ട് ഉള്ളിലേക്ക് വലിയുക. മുലഞെട്ടിൽ നിന്ന് ബ്ലഡ് കലർന്ന ഡിസ്ചാർജ് വരിക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് ഡോക്ടറെ കണ്ടു വിശദ പരിശോധന നടത്തേണ്ടതാണ്

 മലത്തിൽ രക്തം കലർന്ന പോകുക
 സ്ഥിരമായി മലത്തിലൂടെ രക്തം പോകുന്നതും വളരെ ശ്രദ്ധിക്കേണ്ടതാണ്. പലരും മലത്തിലൂടെ രക്തം പോകുന്നത് കണ്ടാൽ പയൽസ് ആണെന്ന് കരുതി മരുന്നുകൾ കഴിക്കുന്നവരും ഉണ്ട്. പിന്നെ ഈ രോഗം മൂർച്ഛിച്ച്  അവസാന ഘട്ടത്തിലായിരിക്കും ഡോക്ടറെ സമീപിക്കുന്നത്. അതുകൊണ്ടുതന്നെ പതിവായി മലത്തിലൂടെ രക്തം പോകുന്നത് കണ്ടാൽ  ഡോക്ടറെ സമീപിച്ച് വേണ്ട പരിശോധനകൾ നടത്തി എന്താണ് കാരണമെന്ന് കണ്ടെത്തേണ്ടതാണ്
 കാരണം ഒരുപക്ഷേ ഇത് കുടൽ കാന്‍സറിന്റെ  ഒരു ലക്ഷണമായിരിക്കാം.

 കഫത്തിലൂടെ ബ്ലഡ് പോകുക
 കുറച്ചു നാൾ നീണ്ടുനിൽക്കുന്ന ചുമയും കഫകത്തിലൂടെ രക്തം പോകുന്നതും വളരെ ശ്രദ്ധിക്കേണ്ടതതാണ്  ആസ്മയുടെ ആരംഭഘട്ടത്തിൽ ഇങ്ങനെ ഉണ്ടാകുമെങ്കിലും കഫത്തിൽ രക്തം കണ്ടാൽ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതാണ് വളരെ അത്യാവശ്യമാണ്

 ശ്വാസതടസ്സം
 അലർജിയും ആസ്മയും മറ്റൊരു കാരണവുമില്ലാതെ ഇടക്കിടെ ശ്വാസംമുട്ടലും നെഞ്ചുവേദനയുമുണ്ടെങ്കിലും ശ്രദ്ധിക്കേണ്ടതാണ് കാരണം ശ്വാസകോശാർബുദത്തിന്റെ ഒരു പ്രധാന രോഗലക്ഷണമാണ് നെഞ്ചു വേദനയും ശ്വാസംമുട്ടലും

 മലം കറുത്ത നിറത്തിൽ പോകുക 
 വാ മുതൽ മലദ്വാരം വരെയുള്ള ഭാഗങ്ങളിൽ എവിടെയെങ്കിലും ബ്ലീഡിങ് ഉണ്ടായാൽ മലം കറുത്ത നിറത്തിൽ പോകാറുണ്ട് അതുകൊണ്ടുതന്നെ ആ ഭാഗങ്ങളിൽ എവിടെയെങ്കിലും രോഗം ബാധിച്ചാൽ ബ്ലീഡിങ് മൂലം മലം കറുത്ത നിറത്തിൽ പോകാറുണ്ട് ഇത് ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ ഡോക്ടറെ കണ്ട് വിശദ പരിശോധന നടത്തേണ്ടതാണ്

$ads={2}

 ആഹാരം ഇറക്കാനുള്ള ബുദ്ധിമുട്ട്
 ആഹാരം കഴിക്കുന്ന സമയത്ത് ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ടുണ്ടെങ്ങികിലും ശ്രദ്ധിക്കണം കാരണം ഒരു പക്ഷേ ഇത് അന്നനാളത്തിലെ കാൻസറിന്റെ ലക്ഷണമായിരിക്കാം

 മൂത്രത്തിൽ ബ്ലഡ് കലർന്ന പോകുക
 കിഡ്നി സ്റ്റോൺ ഉള്ളവർക്ക് മൂത്രത്തിലൂടെ ബ്ലഡ് പോകുമെങ്കിലും മൂത്രാശയ കാന്‍സർ  ഉണ്ടായാലും ഇങ്ങനെ ഉണ്ടാക്കാം അതുകൊണ്ടുതന്നെ മൂത്രത്തിൽ ബ്ലഡ് പതിവായി കലർന്ന് പോകുന്നത് കണ്ടാൽ ഡോക്ടറെ കണ്ട് വിശദ പരിശോധന നടത്തേണ്ടതാണ്

 ശബ്ദത്തിലുണ്ടാകുന്ന വ്യത്യാസം
 പനിയോ ജലദോഷമോ, തൊണ്ട വേദനയോ ഒന്നുമില്ലാതെ തന്നെ ശബ്ദത്തിൽ വ്യത്യാസം കണ്ടാൽ വളരെ ശ്രദ്ധിക്കേണ്ടതാണ് ഒരുപക്ഷേ നമ്മുടെ തൊണ്ടയിലുണ്ടാകുന്ന കാന്‍സറിന്റെ  ലക്ഷണമാകാം

 ആർത്തവവിരാമത്തിനു ശേഷമുള്ള ബ്ലീഡിങ്
 സ്ത്രീകളിൽ ആർത്തവവിരാമത്തിനു ശേഷമുള്ള ബ്ലീഡിങ്  കണ്ടാൽ പ്രത്യേകം ശ്രദ്ധിക്കണം കാരണം ഒരു പക്ഷേ ഇത് ഗർഭാശയ കാന്‍സറിന്റെ  ലക്ഷണമാകാം

 നഖത്തിൽ കാണുന്ന നിറവ്യത്യാസം 
 നഖത്തിൽ പുള്ളികളും,പാടുകളും, കറുത്ത വരകളും കണ്ടാലും  ശ്രദ്ധിക്കേണ്ടതാണ് കാരണം ഇങ്ങനെയുള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഒരുപക്ഷേ ഇത് കരളിൽ ബാധിക്കുന്ന കാന്‍സറിന്റെ  ലക്ഷണമാകാം

 ശരീരത്തിൽ കാണുന്ന കാക്കപ്പുള്ളി
 ശരീരത്തിലുണ്ടാകുന്ന  മറുക് അരിമ്പാറ തുടങ്ങിയവയ്ക്ക് ചൊറിച്ചിൽ അനുഭവപ്പെടുകയും ബ്ലീഡിങ് ഉണ്ടാവുകയും  നിറ വ്യത്യാസം വരികയും ചെയ്താലും വളരെ ശ്രദ്ധിക്കേണ്ടതാണ് ഒരു പക്ഷേ ഇതും കാന്‍സറിന്റെ  ലക്ഷണങ്ങളാകാം.

 രക്തം ഛർദ്ദിക്കുക 
 രക്തം ചർദ്ദിക്കുന്നത് പലപ്പോഴും വൻകുടലിലെയോ ചെറുകുടലിലെയോ കരളിലെയോ കാന്‍സറിന്റെ  ലക്ഷണമാകാം അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള അവസ്ഥയുണ്ടായാൽ എത്രയും പെട്ടെന്ന് ഡോക്ടറെ കണ്ട് വിശദ പരിശോധന നടത്തേണ്ടതാണ്

 വായിലെ വ്രണങ്ങൾ
 വായിലും നാക്കിലും കാണുന്ന വിട്ടുമാറാത്ത  വ്രണങ്ങളും പൂപ്പൽബാധകളും കണ്ടാലും ശ്രദ്ധിക്കേണ്ടതാണ് ഒരു പക്ഷേ ചിലപ്പോൾ അത് വായിലെ കാന്‍സറിന്റെ  ലക്ഷണമായിരിക്കാം പ്രത്യേകിച്ച് പുകവലിക്കുന്നവരും പാൻമസാല ഉപയോഗിക്കുന്നവരും വളരെ ശ്രദ്ധിക്കേണ്ടതാണ്

Early symptoms of cancer, Symptoms of breast cancer doc willie, Symptoms of any cancer in body, Symptoms of cancer in abdomen, Symptoms of cancer, Cancer treatment in malayalam, Symptoms of ovarian cancer early signs, Colorectal cancer symptoms, മലാശയ ക്യാന്‍സര്‍, Colon cancer, ബ്രസ്റ്റ് കാൻസർ, Breast cancer, മലാശയ കാന്സര് ലക്ഷണങ്ങള്, Liver cancer treatment, ലിവര് കാന്സര് ലക്ഷണങ്ങള്, ലിവർ കാൻസർ, Symptoms of cervical cancer early signs, Common symptoms of cancer, Symptoms of skin cancer on body, Symptoms of bowel cancer in a woman,Symptoms of cancer in malayalam,Symptoms of cancer in women,Sthanarbudham malayalam,സ്‌തനാർബുദം,കാന്സര് ലക്ഷണങ്ങള്,Cancer treatment,Breast cancer treatment,Cancer symptoms malayalam,Cancer lakshanangal malayalam,Cancer first symptoms malayalam,Kanser lakshanangal,Cancer first signs malayalam,Cancer first detection malayalam,കാൻസർ തിരിച്ചറിയാൻ സഹായിക്കുന്ന ചില ലക്ഷണങ്ങൾ,ഈ ലക്ഷണങ്ങൾ കാൻസർ സൂചനയാകാം,കാൻസർ എങ്ങനെ നേരത്തെ തിരിച്ചറിയാം,കാൻസർ ആദ്യ ലക്ഷണങ്ങൾ,Symptoms,Colorectal cancer,Colon cancer malayalam,മലാശയ കാൻസർ,Cancer,Cancer malayalam,Cancer food,കാൻസർ,Colorectal cancer treatment,Malashayam cancer,Malashayam cancer malayalam,Liver cancer,Health malayalam tips









Previous Post Next Post