നമ്മുടെ പറമ്പുകളിൽ സമൃദ്ധമായി വളരുന്ന ഒരു
കള സസ്യമാണ് അപ്പ. ഇതിന്റെ ശാസ്ത്രീയനാമം Ageratum conyzoides എന്നാണ് . അമേരിക്കൻ സ്വദേശിയായ ഈ സസ്യം നമ്മുടെ കൃഷിത്തോട്ടങ്ങളിൽ സമൃദ്ധമായി വളരുന്നു . ഏകവർഷി ചെടിയാണ് അപ്പ.
അപ്പ അറിയാത്ത മലയാളി ഇല്ല എന്ന് ഒരു ചൊല്ലു കൂടിയുണ്ട്. ഇതിനെ കാട്ടപ്പ,നായ്തുളസി, നീലപ്പീലി, വേനപ്പച്ച, മുറിപ്പച്ച,നാറ്റപ്പച്ച എന്നീ പേരുകളിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അറിയപ്പെടുന്നു .
ഈ സസ്യത്തിന്റെ ഇലയും തണ്ടും രോമാവൃതമാണ് . ഇതിന്റെ പുഷ്പങ്ങൾ വെള്ള നിറത്തിലാണ് കാണപ്പെടുന്നത് .അപ്പയുടെ ഇല നല്ലൊരു അണുനാശിനി കൂടിയാണ് . പണ്ടുകാലത്ത് ചിക്കൻപോക്സ് വന്നു മാറിയയാൽ രോഗി കിടന്നിരുന്ന മുറി അപ്പയുടെ ഇല ചതച്ചിട്ട വെള്ളം കൊണ്ട് കഴുകാറുണ്ടായിരുന്നു.
അപ്പയുടെ ഇലയിൽ ഫിനോൾ അടങ്ങിയിട്ടുണ്ട്. അപ്പയുടെ ഇലയിൽനിന്നും പൂവിൽ നിന്നും ഒരു തൈലം ലഭിക്കും . ഈ തൈലം ഫിനോളിന് പകരമായി ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ ഇലയും വേരുമാണ് ഔഷധയോഗ്യമായത്. നാട്ടുവൈദ്യത്തിലും ആയുർവേദത്തിലും അപ്പ പലവിധ രോഗങ്ങൾക്കും പ്രതിവിധിയായി ഉപയോഗിക്കുന്നു.
ഔഷധഗുണങ്ങൾ .
മലബന്ധം ,ന്യുമോണിയ ,തലവേദന,ശ്വാസതടസ്സം, മുറിവ് ,വേദന , വാതരോഗങ്ങൾ ,അതിസാരം , മൂലക്കുരു ,മലബന്ധം ,പനി , അലർജി, സൈനസൈറ്റിസ്, ചുണങ്ങ് .അപസ്മാരം, തലകറക്കം, തലവേദന,കണ്ണു വേദന തുടങ്ങിയ ഒട്ടനവധി രോഗങ്ങൾക്ക് അപ്പചെടി മരുന്നായി ഉപയോഗിക്കുന്നു.
അപ്പയുടെ ഇലയുടെ നീര് എണ്ണകാച്ചി പുറമെ പുരട്ടിയാൽ വാതരോഗങ്ങൾ ശമിക്കും , അപ്പ സമൂലും ഇടിച്ചുപിഴിഞ്ഞ നീര് പൈൽസിന്റെ കുരുവിൽ തുടർച്ചായി പുരട്ടിയാൽ പൈൽസ് പൂർണ്ണമായും ഭേദമാകും. അപ്പയുടെ ഇലയുടെ നീര് മുറിവിൽ പുരട്ടിയാൽ മുറിവുകൾ വേഗം ഭേതമാകുന്നു .
അപ്പയുടെ വേര് ഇടിച്ചുപിഴിഞ്ഞ നീര് ഒരു ഔൺസ് വീതം ഒരു ഗ്ലാസ് പശുവിൻ പാലിൽ ( കറന്ന ഉടനെയുള്ള പാൽ ) ചേർത്ത് കുറച്ചുദിവസം രാവിലെ പതിവായി കഴിച്ചാൽ മൂത്രക്കല്ല് പൊടിഞ്ഞു പോകാൻ സഹായിക്കും . ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം അമിതമായ അളവിൽ ഉപയോഗിക്കരുത്. ഇത് അമിതമായി ഉള്ളിൽ ചെന്നാൽ പല പാർശ്വഫലങ്ങൾക്കും കാരണമാകും.
Ageratum conyzoides വിവിധ ഭാഷകളിലുള്ള പേരുകൾ
അപ്പ | നായ്തുളസി |
---|---|
Botanical name | Ageratum conyzoide |
Family | Asteraceae (Sunflower family) |
Common name | Goat weed, Billy goat weed, Tropical whiteweed |
Malayalam | Appa , Kattappa ,Naithulasi ,Venappacha , Nattappacha , Muripacha |
Hindi | Jangli pudina , Visadodi, Semandulu |
Tamil | Pumppillu, Appakkoti |
Sanskrit | Visamustih |
Marathi | Ghanera osaadi |
Bengali | Uchunti |
Kannada | Oorala gida, Helukasa |
Tags:
ഏകവർഷ സസ്യം