നീലയമരി പൊടി കൊണ്ട് നരച്ച മുടി എങ്ങനെ കറുപ്പിക്കാം


മുടിയെ ബാധിക്കുന്ന പല തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ട് ഇതിലൊന്നാണ് മുടി പെട്ടെന്ന് നരയ്ക്കുന്നത്. ഒരു പ്രായം കഴിഞ്ഞാൽ മുടി നരയ്ക്കുന്നത് സാധാരണമാണെങ്കിലും ഇന്നത്തെ തലമുറയിൽ ചെറുപ്പക്കാരിൽ വരെ ഇത് കണ്ടു വരുന്നു.

$ads={1}

 അകാലനര മാറാനും ഒപ്പം തന്നെ മുടി സമൃദ്ധമായി വളരാനും ഒരുപോലെ സഹായിക്കുന്ന പ്രകൃതിദത്തമായ ഒരു മരുന്നാണ് നീലയമരി. നീലയമരി പൊടി കൊണ്ട് നരച്ച മുടി കറുപ്പിക്കാറുണ്ട് എങ്ങനെയാണ് നീലയമരി പൊടി കൊണ്ട് നരച്ച മുടി കറുപ്പിക്കുന്നത് എന്ന് നോക്കാം 
 ഒരു ഗ്ലാസ് വെള്ളത്തിൽ മൂന്നോ നാലോ സ്പൂൺ തേയിലപ്പൊടി ഇട്ടു തിളപ്പിക്കുക തിളപ്പിച്ച് എടുത്ത ശേഷം ഈ വെള്ളം ഊറ്റി വയ്ക്കുക ഈ വെള്ളം നല്ലതുപോലെ തണുത്തതിനുശേഷം ഇതിലേക്ക് ഒരു സ്പൂൺ മൈലാഞ്ചി പൊടി ചേർത്ത് ഇളക്കുക ഇത് മുടിയിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക ഇത് ഒരു മണിക്കൂർ കഴിഞ്ഞ് കഴുകിക്കളയാം ഇത് കഴുകി കളയുമ്പോൾ മുടിക്ക് ബ്രൗൺ നിറമാകും.
 ഇനി ഇത് കറുപ്പ് ആക്കാൻ വേണ്ടിയാണ് നീലയമരി ഉപയോഗിക്കേണ്ടത് നീലയമരി എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. അൽപം ചൂടുവെള്ളത്തിൽ മുടിയിൽ തേക്കുവാൻ ആവശ്യമായ നീലയമരി പൊടി കലക്കുക ശേഷം ഇത് മുടിയിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക ഇത് ഒരു മണിക്കൂർ കഴിഞ്ഞ് കഴുകിക്കളയാം ഇതേപോലെ മൂന്നു ദിവസം അടുപ്പിച്ചു ചെയ്യണം 

$ads={2}

ഇങ്ങനെ നിങ്ങൾ മൂന്ന് ദിവസം അടുപ്പിച്ച് ചെയ്യുമ്പോൾ നരച്ച മുടി നല്ല കറുപ്പ് നിറം ആകുന്നതാണ്.  പിന്നീട് ആഴ്ചയിലൊരു ദിവസം ഇങ്ങനെ ചെയ്താൽ മതി ഇ നിറം 15 ദിവസം വരെ നിൽക്കും. മുടി മാത്രമല്ല  മീശയും താടിയും കറുപ്പിക്കാൻ ഇ കൂട്ട് ഉപയോഗിക്കാം 

Read Also കൊടിഞ്ഞി - ചെന്നിക്കുത്ത് - മൈഗ്രേന്‍ പെട്ടന്ന് മാറാൻ ചില ഒറ്റമൂലികൾ  



Previous Post Next Post