🥭 ഇഞ്ചിയുടെ എരിവിൽ മാങ്ങയുടെ മധുരം! അടുക്കളയിലെ ഈ അത്ഭുത ചേരുവയായ മാങ്ങാ ഇഞ്ചി (Curcuma amada Roxb.) കേവലം ഒരു അച്ചാറല്ല, ശക്തമായ ഔഷധമാണ്. 🔥 ആയുർവേദത്തിൽ ദീപനം, പാചനം എന്നീ ഗുണങ്ങൾക്ക് പ്രസിദ്ധമായ ഈ സസ്യം വാത-കഫ ദോഷങ്ങളെ ശമിപ്പിക്കാൻ ഉത്തമമാണ്. ദഹനക്കേട്, വിശപ്പില്ലായ്മ, കഫക്കെട്ട് എന്നിവയ്ക്ക് മാങ്ങാ ഇഞ്ചി എങ്ങനെ പരിഹാരമാകുമെന്ന് അറിയാം .
ലാറ്റിൻ നാമം (Latin Name) : Curcuma amada Roxb.
കുടുംബം (Family) :Zingiberaceae.
അടുക്കളയിൽ പലപ്പോഴും അച്ചാറായോ ചമ്മന്തിയായോ മാത്രം നാം കാണുന്ന ഒന്നാണ് മാങ്ങാ ഇഞ്ചി (Mango Ginger). എന്നാൽ, ഈ സവിശേഷമായ ചേരുവ വെറും ഒരു കറിവിഭവമല്ല, മറിച്ച് അവിശ്വസനീയമായ ഔഷധഗുണങ്ങളുടെ ഒരു കലവറയാണ്.ആയുർവേദ ഗ്രന്ഥങ്ങളിൽ ദീപന ശക്തിക്കും (ദഹനശേഷി കൂട്ടാനുള്ള കഴിവ്) വാത-കഫ ദോഷങ്ങളെ ശമിപ്പിക്കാനുമുള്ള കഴിവിനാൽ മാങ്ങാ ഇഞ്ചിക്ക് സവിശേഷമായ സ്ഥാനമുണ്ട്.സംസ്‌കൃതത്തിൽ ഇതിനെ ആമ്രഗന്ധി ഹരിദ്ര എന്ന പേരിലാണ് അറിയപ്പെടുന്നത് .
മാങ്ങാ ഇഞ്ചിയുടെ പ്രകന്ദമാണ് (Rhizome) ഔഷധ ആവശ്യങ്ങൾക്കും പാചകത്തിനും ഉപയോഗിക്കുന്നത്.ഈ പ്രകന്ദം കാഴ്ചയിൽ സാധാരണ ഇഞ്ചിയോട് സാമ്യമുള്ളതാണെങ്കിലും, ഇതിന് പച്ചമാങ്ങയുടെ ഗന്ധവും രുചിയുമാണ് ഉള്ളത്. അതിനാൽ ഇതിന് മാങ്ങാ ഇഞ്ചി എന്ന് പേര് ലഭിക്കാൻ കാരണം .ഇഞ്ചി, മഞ്ഞൾ, ഏലം എന്നിവ ഉൾപ്പെടുന്ന സിഞ്ചിബെറേസിയേ കുടുംബത്തിലെ അംഗമാണ് മാങ്ങാ ഇഞ്ചി..
🌿 ആമ്രഗന്ധി ഹരിദ്രയുടെ (മാങ്ങാ ഇഞ്ചി) സംസ്കൃത പര്യായങ്ങൾ.
ആമ്രഗന്ധി ഹരിദ്ര : മാങ്ങാ ഇഞ്ചിയുടെ പ്രകന്ദത്തിൽ (കിഴങ്ങ്) മാങ്ങയുടെ ഗന്ധമുള്ളതുകൊണ്ടാണ് ഇതിന് 'ആമ്രഗന്ധി ഹരിദ്ര' (മാങ്ങയുടെ ഗന്ധമുള്ള മഞ്ഞൾ) എന്ന് പേര് വന്നത് .ഹരിദ്ര എന്നാൽ മഞ്ഞൾ എന്നാണ് .
കർപ്പൂര ഹരിദ്ര (Karpura haridra):കർപ്പൂരത്തിന്റെ മണമുള്ള മഞ്ഞൾ.
വന്യഹരിദ്ര (Vanyaharidra): കാട്ടിലെ മഞ്ഞൾ .
ആരണ്യഹരിദ്ര (Aranyaharidra):ഇതിനും 'കാട്ടിൽ വളരുന്ന മഞ്ഞൾ' എന്ന് അർത്ഥം നൽകുന്നു.
കന്ദ (Kanda):കിഴങ്ങ് രൂപത്തിലുള്ള ഭാഗം (Rhizome) ഉപയോഗിക്കുന്ന സസ്യം ആയതുകൊണ്ട്.
അസ്രഗന്ധ (Asragandha):ഇതിന്റെ പ്രത്യേകമായ രൂക്ഷഗന്ധത്തെ സൂചിപ്പിക്കുന്നു.
സുഗന്ധ (Sugandha):നല്ല മണമുള്ളത്.
ബൃഹത്കന്ദലി (Brihat kandali):വലിയ കിഴങ്ങ്.
വിതരണം .
ഇന്ത്യയിൽ ഉടനീളമുള്ള ഉഷ്ണമേഖലാ (Tropical) പ്രദേശങ്ങളിൽ മാങ്ങാ ഇഞ്ചി കൃഷി ചെയ്യപ്പെടുന്നുണ്ട്.
രൂപവിവരണം .
മഞ്ഞൾ, ഇഞ്ചി എന്നിവയുടെ കുടുംബത്തിൽ (Zingiberaceae) പെട്ട ഒരു ചെറിയ ഔഷധ സസ്യം .ഇലകൾ മഞ്ഞളിന്റെ ഇലകളോട് സാമ്യമുള്ള, നീളമേറിയതും വലുതുമായ പച്ച ഇലകൾ.കിഴങ്ങ് (Rhizome): കാഴ്ചയിൽ സാധാരണ ഇഞ്ചിയുടെ കിഴങ്ങിനോട് സാമ്യമുണ്ട് ,കിഴങ്ങ് മുറിക്കുമ്പോൾ പച്ചമാങ്ങയുടെ (ഇളം മാങ്ങയുടെ) ശക്തമായ ഗന്ധവും രുചിയും അനുഭവപ്പെടുന്നു.
🔬 മാങ്ങാ ഇഞ്ചിയിലെ പ്രധാന രാസഘടകങ്ങൾ.
മാങ്ങാ ഇഞ്ചിയുടെ കിഴങ്ങിൽ (Rhizome) പ്രധാനമായും അവശ്യ എണ്ണകളും (Essential Oils) പോളിസാക്കറൈഡുകളും (Polysaccharides) ആണ് അടങ്ങിയിരിക്കുന്നത്.
അസ്ഥിര എണ്ണകൾ (Volatile/Essential Oils): മൈർസീൻ (Myrcene),ഡി-ലിമോണീൻ (D-Limonene), സിഞ്ചിബെറീൻ (Zingiberene),കർക്കുമീൻ സംയുക്തങ്ങൾ (Curcumene compounds) ,കാർവൺ (Carvone) മാങ്ങാ ഇഞ്ചിയുടെ പ്രധാന പ്രത്യേകതയായ മാമ്പഴത്തിന്റെ ഗന്ധത്തിന് കാരണം ഇതിലെ അസ്ഥിര എണ്ണകളാണ്. കൂടാതെ കർക്കുമിൻ (Curcumin),ഫിനോളിക് സംയുക്തങ്ങൾ ,ഫൈബർ ,പ്രോട്ടീൻ ,വിവിധ ധാതുക്കൾ എന്നിവയും അടങ്ങിയിരിക്കുന്നു .ഇതിൽ അടങ്ങിയിരിക്കുന്ന കർക്കുമിൻ (Curcumin): മഞ്ഞളിന്റെ പ്രധാന സജീവ ഘടകം. ഇതിനാണ് വീക്കം തടയാനുള്ള ഗുണമുള്ളത്.
പ്രാദേശിക നാമങ്ങൾ .
ഇംഗ്ലീഷ് (English) : Mango Ginger.
മലയാളം (Malayalam) : മാങ്ങാ ഇഞ്ചി,Maanga Inji.
ഹിന്ദി (Hindi) : ആം ഹൽദി, ആം അദ്രക്,Aam Haldi, Aam Adrak.
തമിഴ് (Tamil) : മാ ഇഞ്ചി,Maa Inji.
മറാത്തി (Marathi) : ആമ്പാ ഹൽദ്,Amba Halad.
തെലുങ്ക് (Telugu) : മാമിഡി അല്ലം,Mamidi Allam.
കന്നഡ (Kannada) : മാവിന ശുണ്ഠി,Maavina Shunti.
ബംഗാളി (Bengali) : ആം അദാ,Aam Ada.
മാങ്ങാ ഇഞ്ചി സംബന്ധിച്ച ഗവേഷണ പഠനങ്ങൾ.
മാങ്ങാ ഇഞ്ചിയുടെ കിഴങ്ങിൽ നിന്ന് വേർതിരിച്ചെടുത്ത മെഥനോൾ, ഈഥൈൽ അസറ്റേറ്റ് സത്തുകൾക്ക് (Extracts) മികച്ച ആന്റിഓക്‌സിഡന്റ് (Antioxidant) ശേഷി ഉണ്ടെന്ന് ഈ പഠനം തെളിയിക്കുന്നു .ഈ സത്തുകളിൽ ഫിനോളിക്‌സ്, കർക്കുമിനോയിഡുകൾ, അവശ്യ എണ്ണകൾ, ഫ്‌ളേവനോയിഡുകൾ തുടങ്ങിയ സജീവ സംയുക്തങ്ങൾ ധാരാളമായി അടങ്ങിയിട്ടുള്ളതാണ്. ഇത് ശരീരത്തിലെ ദോഷകരമായ ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യാനുള്ള കഴിവ് ഈ സത്തുകൾക്കുണ്ട്. മാങ്ങാ ഇഞ്ചിയുടെ അവശ്യ എണ്ണയ്ക്ക് (Essential Oil) മികച്ച ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്.ഈ അവശ്യ എണ്ണയ്ക്ക് 12 തരം ബാക്ടീരിയകളുടെ വളർച്ചയെ കാര്യക്ഷമമായി തടയാനുള്ള (Antibacterial) കഴിവുണ്ട് എന്നും ഈ പഠനം സ്ഥിരീകരിക്കുന്നു.
പരമ്പരാഗത ചികിത്സയിലാണ് മാങ്ങാ ഇഞ്ചി കൂടുതലും ഉപയോഗിക്കുന്നത് .ഇപ്പോൾ മാങ്ങാ ഇഞ്ചിയുടെ ഗവേഷണത്തിലൂടെ തെളിയിക്കപ്പെട്ട ആന്റിഓക്‌സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ കാരണം, ഇത് പല ഹെർബൽ സപ്ലിമെന്റുകളിലും, ഡയറ്ററി സപ്ലിമെന്റുകളിലും ഉൾപ്പെടുത്തുന്നുണ്ട് .നിലവിൽ, മാങ്ങാ ഇഞ്ചിയുടെ പൊടി (Powder) പല രാജ്യങ്ങളിലും ഹെൽത്ത് ഫുഡ് സ്റ്റോറുകളിലും ഓൺലൈനിലും ഒരു ഹെർബൽ ഡയറ്ററി സപ്ലിമെന്റ് ആയി ലഭ്യമാണ്..
🌿 മാങ്ങാ ഇഞ്ചിയുടെ ഔഷധഗുണങ്ങൾ .
ശീതള ഗുണം (Cooling): ശരീരത്തിന് തണുപ്പ് നൽകുന്നു.
വായുശമനം (Carminative): കുടലിലെ വാതത്തെയും വായുവിനെയും പുറന്തള്ളാൻ സഹായിക്കുന്നു.
ചൊറിച്ചിലിന് ആശ്വാസം (Prurigo): ചർമ്മത്തിലെ ചൊറിച്ചിൽ പോലുള്ള പ്രശ്നങ്ങൾക്ക് ഉപയോഗപ്രദമാണ്.
വിശപ്പ് വർദ്ധിപ്പിക്കുന്നത് (Appetizer): വിശപ്പ് കൂട്ടാൻ സഹായിക്കുന്നു.
ദഹനശേഷി കൂട്ടുന്നത് (Digestive, Stomachic): ദഹന പ്രക്രിയ മെച്ചപ്പെടുത്താനും വയറിൻ്റെ ആരോഗ്യത്തിനും നല്ലതാണ്.
വ്രണം ഉണക്കുന്നത് (Vulnerary): മുറിവുകളും വ്രണങ്ങളും ഉണങ്ങാൻ സഹായിക്കുന്നു.
പനി കുറയ്ക്കുന്നത് (Febrifuga, Antipyretic): പനി കുറയ്ക്കാൻ സഹായിക്കുന്നു.
വിഷങ്ങളെ അകറ്റുന്നത് (Alexcteric): ശരീരത്തിലെ വിഷാംശങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്നു.
ലൈംഗിക ശേഷി കൂട്ടുന്നത് (Aphrodisiac): ലൈംഗിക ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
മലബന്ധം കുറയ്ക്കുന്നത് (Laxative): മലബന്ധം അകറ്റാൻ സഹായിക്കുന്നു.
മൂത്രം കൂട്ടുന്നത് (Diuretic): മൂത്രോത്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
കഫം പുറന്തള്ളുന്നത് (Expectorant): ശ്വാസകോശത്തിൽ അടിഞ്ഞുകൂടിയ കഫം പുറത്തുകളയാൻ സഹായിക്കുന്നു.
വീക്കം കുറയ്ക്കുന്നത് (Anti-inflammatory): ശരീരത്തിലെ നീർക്കെട്ടും വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു.
ചർമ്മ രോഗങ്ങൾക്ക്: കിഴങ്ങ് അരച്ചെടുത്ത പേസ്റ്റ്, ചർമ്മ രോഗങ്ങൾ, ചതവുകൾ (Bruises), ചൊറിച്ചിൽ (Itching) എന്നിവ ഇല്ലാതാക്കാൻ സഹായിക്കുന്നു .നവജാത ശിശുക്കളിലെ ചില ചർമ്മ പ്രശ്നങ്ങൾക്കും നല്ലതാണ് .
🌟 ഭാവപ്രകാശത്തിലെ പരാമർശം.
ആയുർവേദത്തിലെ പ്രസിദ്ധനായ ആചാര്യന്മാരിൽ ഒരാളായ ഭാവമിശ്രൻ, തൻ്റെ വിഖ്യാത ഗ്രന്ഥമായ ഭാവപ്രകാശത്തിൽ (Bhava Prakasha Nighantu) മാങ്ങാ ഇഞ്ചിയെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഈ സസ്യത്തെ പ്രധാനമായും ആമ്രഗന്ധി ഹരിദ്ര (Amragandhi Haridra) എന്ന പേരിലാണ് പരാമർശിക്കുന്നത്. (മാങ്ങയുടെ ഗന്ധമുള്ള മഞ്ഞൾ എന്ന് അർത്ഥം).
ഔഷധങ്ങളുടെ വർഗ്ഗീകരണ പട്ടികയായ 'നിഘണ്ടു' ഭാഗത്ത്, ഇത് മഞ്ഞൾ ഉൾപ്പെടുന്ന 'ഹരിദ്രാദി വർഗ്ഗത്തിലാണ്' (Haridradi Varga) ഉൾപ്പെടുത്തിയിരിക്കുന്നത്. മാങ്ങാ ഇഞ്ചിയുടെ രസം (രുചി), ഗുണം (പ്രകൃതം), വീര്യം (ശക്തി), വിപാകം എന്നിവയും, ഇത് വാത-കഫ രോഗങ്ങളെ ശമിപ്പിക്കാൻ സഹായിക്കുന്നതിനെക്കുറിച്ചും, ഒരു ദഹനസഹായി എന്ന നിലയിലുള്ള പങ്കിനെക്കുറിച്ചും വിശദീകരിച്ചിട്ടുണ്ട് .
🫚മാങ്ങാ ഇഞ്ചിയുടെ ചില ഔഷധ പ്രയോഗങ്ങൾ .
🤧ചുമയ്ക്കും ആസ്മയ്ക്കും ജലദോഷത്തിനും മാങ്ങാ ഇഞ്ചി നീരും തേനും :മാങ്ങാ ഇഞ്ചിയുടെ നീര് 5 -10 മില്ലി വീതം കുറച്ച് തേനുമായി ചേർത്ത് കഴിക്കുന്നത് ചുമ ,ആസ്തമ ,ജലദോഷം ,തൊണ്ടവേദന ,ശബ്ദമടപ്പ് എന്നിവ മാറാൻ നല്ലതാണ് .
കഫഹരം : മാങ്ങാ ഇഞ്ചിക്ക് ഉഷ്ണ വീര്യം ഉള്ളതിനാൽ, ഇത് കഫത്തെ ഇളക്കി കളയാൻ സഹായിക്കുന്നു. ഇത് ശ്വാസകോശത്തിലും തൊണ്ടയിലും അടിഞ്ഞുകൂടിയ കഫം കുറയ്ക്കുന്നതിലൂടെ ചുമയും ആസ്ത്മയും കുറയ്ക്കാൻ സഹായിക്കുന്നു.
ദീപനം: ദഹനശക്തി വർദ്ധിപ്പിക്കുന്നതിലൂടെ (അഗ്നി കൂട്ടുന്നതിലൂടെ) രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ജലദോഷം പോലുള്ള രോഗങ്ങൾ വേഗത്തിൽ മാറാൻ സഹായിക്കുകയും ചെയ്യുന്നു.
തേനിൻ്റെ പ്രവർത്തനം : തേൻ സ്വാഭാവികമായി കട്ടിയുള്ളതാണ്. ഇത് തൊണ്ടയുടെ ഉൾഭാഗത്ത് ഒരു നേർത്ത പാടയായി പറ്റിപ്പിടിച്ച്, വരണ്ട ചുമയെയും തൊണ്ടയിലെ അസ്വസ്ഥതകളെയും (തൊണ്ടവേദന, ശബ്ദമടപ്പ്) ശമിപ്പിക്കാൻ സഹായിക്കുന്നു.കൂടാതെ തേൻ ഒരു യോഗവാഹിയായി പ്രവർത്തിക്കുന്നു. അതായത്, മാങ്ങാ ഇഞ്ചിയുടെ ഔഷധ ഗുണങ്ങളെ ശരീരത്തിൻ്റെ ആഴങ്ങളിലേക്ക് വേഗത്തിൽ എത്തിക്കാൻ ഇത് സഹായിക്കുന്നു.തേനിന് കഫത്തെ കുറയ്ക്കുന്ന സ്വഭാവമുണ്ട്. ഇത് കഫം പുറത്തേക്ക് പോകുന്നതിന് സഹായിക്കുകയും നെഞ്ചിലെ കഫക്കെട്ട് കുറയ്ക്കുകയും ചെയ്യുന്നു.
🤢ദഹനക്കേട് മാറാൻ: മാങ്ങാ ഇഞ്ചി മോരിൽ : മാങ്ങാ ഇഞ്ചി ഒരു ചെറിയ കഷണം അരച്ച് ഒരു ഗ്ലാസ് മോരിൽ ചേർത്ത് (ആവിശ്യമുണ്ടങ്കിൽ ഉപ്പും കറിവേപ്പിലയും ചേർക്കാം )കുടിക്കുന്നത് ദഹനക്കേട് ,വിശപ്പില്ലായ്‌മ ,രുചിയില്ലായ്മ എന്നിവ മാറാൻ സഹായിക്കുന്നു ,
മാങ്ങാ ഇഞ്ചി : ഇതിന്റെ ദീപന (Appetizer) ഗുണം ദഹനരസം ഉത്പാദിപ്പിക്കാൻ സഹായിക്കുകയും, വാതഹര ഗുണം വയറിലെ അമിതമായ വായുവിനെ (Gas) പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു. മോര് വയറ്റിലെ ചൂട് കുറയ്ക്കുകയും ആസിഡ് ഉത്പാദനം നിയന്ത്രിക്കുകയും ദഹനവ്യവസ്ഥയെ തണുപ്പിക്കുകയും ചെയ്യുന്നു.മാങ്ങാ ഇഞ്ചിയുടെ രുചി, ദഹനക്കേട് കാരണം ഉണ്ടാകുന്ന രുചിയില്ലായ്മ (Loss of Taste) മാറ്റാനും സഹായിക്കും.
🦠 വിരശല്യം ഇല്ലാതാക്കാൻ മാങ്ങാ ഇഞ്ചി : മാങ്ങാ ഇഞ്ചിയുടെ കിഴങ്ങിന് ദഹനത്തെ മെച്ചപ്പെടുത്താനും വയറ്റിലെ പരാന്നഭോജികളെ (Parasites) നീക്കം ചെയ്യാനും സഹായിക്കുന്ന ഗുണങ്ങളുണ്ട്.മാങ്ങാ ഇഞ്ചി നീര് 10 മില്ലി വീതം രാവിലെ വെറുവയറ്റിൽ 7 ദിവസം കഴിക്കുന്നത് വിരശല്യം ഇല്ലാതാക്കാൻ സഹായിക്കുന്നു .മാങ്ങാ ഇഞ്ചി കിഴങ്ങ് ഉണക്കിപ്പൊടിച്ച് അൽപം ശർക്കരയിലോ തേനിലോ ചേർത്ത് കഴിക്കുന്നതും വിരശല്യത്തിന് ഗുണകരമാണ്. മാങ്ങാ ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ചില സജീവ രാസഘടകങ്ങൾ (Essential Oils, Curcuminoids) വിരകൾക്ക് പ്രതികൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയും അവയെ വയറ്റിൽ നിന്ന് പുറന്തള്ളാൻ സഹായിക്കുകയും ചെയ്യും.
🌿 ഫംഗൽ അണുബാധയ്ക്ക് മാങ്ങാ ഇഞ്ചി കിഴങ്ങ് ലേപനം : മാങ്ങാ ഇഞ്ചി മോരിൽ അരച്ചു പുരട്ടുന്നത് ഫംഗൽ അണുബാധകൾ (Fungal Infections), അതുപോലെ ചർമ്മത്തിലെ ചൊറിച്ചിൽ, വെളുത്ത പാടുകൾ എന്നിവ ഇല്ലാതാക്കാൻ സഹായിക്കുന്നു .ഇത് തുടർച്ചായി ഒന്നു മുതൽ രണ്ടാഴ്ച്ച വരെ ഉപയോഗിക്കണം . മാങ്ങാ ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ചില സജീവ സംയുക്തങ്ങൾക്ക് ഫംഗസിനെ പ്രതിരോധിക്കാൻ (Antifungal activity) കഴിവുണ്ടെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.മോര് ചർമ്മത്തിന് തണുപ്പും ഈർപ്പവും നൽകുന്നു. ഫംഗൽ അണുബാധയുള്ള ഭാഗത്തെ ചൊറിച്ചിലും വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു .
😩വയറുവേദനയ്ക്ക് മാങ്ങാ ഇഞ്ചി നീര് ചൂടുവെള്ളത്തിലോ മോരിലോ : മാങ്ങാ ഇഞ്ചി അരച്ച് 2 ഗ്രാം വീതം മോരിലോ ചൂടുവെള്ളത്തിലോ ചേർത്ത് കഴിക്കുന്നത് വയറിലെ കോളിക്കു വേദനയ്ക്ക് (Abdominal Colic) അല്ലെങ്കിൽ വാത സംബന്ധമായ വേദനയ്ക്ക് ഉടനടി ശമനം നൽകാൻ സഹായിക്കും. കോളിക്കു വേദന (Colic Pain) എന്നത് വയറ്റിൽ അനുഭവപ്പെടുന്ന അതിതീവ്രവും, ഇടവിട്ടുള്ളതുമായ കോച്ചിപ്പിടുത്തത്തോടെയുള്ള വേദനയെയാണ് സൂചിപ്പിക്കുന്നത്.ആയുർവേദത്തിൽ ഈ വേദനയെ പ്രധാനമായും ശൂല (Sula) എന്ന പേരിലാണ് അറിയപ്പെടുന്നത്. മാങ്ങാ ഇഞ്ചിയുടെ ഉഷ്ണഗുണം (ചൂടുള്ള പ്രകൃതം) ദഹനത്തെ ത്വരിതപ്പെടുത്തുകയും, വാതത്തെയും വായുവിനെയും പുറന്തള്ളുകയും ചെയ്യുമ്പോൾ വേദനയ്ക്ക് ആശ്വാസം ലഭിക്കുന്നു .
😋 വിശപ്പ് വർദ്ധിപ്പിക്കാൻ നാരങ്ങാനീരിൽ ഇട്ട മാങ്ങാ ഇഞ്ചി : മാങ്ങാ ഇഞ്ചി ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് ,ഈ കഷ്ണങ്ങൾ നാരങ്ങാനീരും ഉപ്പും ചേർത്ത മിശ്രിതത്തിൽ ഒരാഴ്ച്ച ഇട്ടു വച്ചിരുന്ന ശേഷം ,ഇതിൽ നിന്നും ഒരു ടീസ്പൂൺ അളവിൽ, ദിവസത്തിൽ ഒന്നോ രണ്ടോ തവണ ഭക്ഷണത്തോടൊപ്പം കഴിക്കുന്നത് .വിശപ്പ് വർധിപ്പിക്കാൻ സഹായിക്കുന്നു .മാങ്ങാ ഇഞ്ചിക്ക് ദീപന (വിശപ്പ് കൂട്ടാനുള്ള) ഗുണങ്ങളുള്ളതു കൊണ്ട് ഇത് ദഹനത്തെ ത്വരിതപ്പെടുത്താൻ സഹായിക്കും.
🥭 വയറു വീർക്കലും ഗ്യാസ് ട്രബിളും മാറാൻ മാങ്ങാ ഇഞ്ചി : 10 ഗ്രാം മാങ്ങാ ഇഞ്ചി അരച്ച് 100 മില്ലി ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കുന്നത് വയറു വീർക്കലും ഗ്യാസ് ട്രബിളും മാറാൻ സഹായിക്കുന്നു .അമിതമായ ഏമ്പക്കം, ഗ്യാസ് ട്രബിൾ എന്നിവ .ശമിപ്പിക്കുന്നു .ഇത് വിശപ്പ് കൂട്ടുന്നു ,രുചിയില്ലായ്മ മാറ്റുന്നു ,മാങ്ങാ ഇഞ്ചിയുടെ ഉഷ്ണഗുണം (ചൂടുള്ള പ്രകൃതം) ദഹനത്തെ മെച്ചപ്പെടുത്താനും വായുവിനെ പുറന്തള്ളാനും സഹായിക്കുന്നു.
ALSO READ : അസിഡിറ്റി മുതൽ തടി കുറയ്ക്കാൻ വരെ: പുനർപുളി (കോകം) നൽകുന്ന 7 അത്ഭുത ഔഷധ ഗുണങ്ങൾ.
🩹ചതവുകൾക്കും , വീക്കങ്ങൾക്കും , വേദനകൾക്കും മാങ്ങാ ഇഞ്ചി പേസ്റ്റ് : മാങ്ങാ ഇഞ്ചി അരച്ച് കുറച്ച് മഞ്ഞൾപ്പൊടി ,ഉപ്പ് ,കുറച്ച് ചുണ്ണാമ്പ് എന്നിവ ചേർത്ത് ചൂടാക്കി ,ചെറിയ ചൂടോടെ ചതവ് പറ്റിയ ഭാഗത്ത് പുരട്ടുന്നത് നീര് ,വേദന എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു .മാങ്ങാ ഇഞ്ചിക്ക് വീക്കം കുറയ്ക്കുന്ന (Anti-inflammatory) ഗുണങ്ങളും വാതദോഷത്തെ ശമിപ്പിക്കാനുള്ള (Vata hara) ശേഷിയുമുണ്ട്. ഇത് ചതവുണ്ടാകുമ്പോ ൾ ഉണ്ടാകുന്ന വേദന കുറയ്ക്കാൻ സഹായിക്കുന്നു.ഇതിൽ അടങ്ങിയിരിക്കുന്ന മഞ്ഞൾ പൊടി കൂടുതൽ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു .ഉപ്പ് വേദനയെ കുറയ്ക്കുന്നു .
ചർമ്മ രോഗങ്ങൾക്കും മുറിവുകൾക്കും: മാങ്ങാ ഇഞ്ചിയുടെ ഇലയും കിഴങ്ങും ചേർത്ത പേസ്റ്റ് ചർമ്മത്തിലെ ചൊറിച്ചിൽ (Itching sensation) ഉള്ള ഭാഗത്തും, മുറിവുകൾ വേഗത്തിൽ ഉണങ്ങാനും പുറമേ പുരട്ടുന്നത് നല്ലതാണ് .
സന്ധി വേദനയ്ക്കും വീക്കത്തിനും: മാങ്ങാ ഇഞ്ചി അരച്ചെടുത്ത പേസ്റ്റ് വേദനയും നീർക്കെട്ടും ഉള്ള സന്ധികളിൽ പുറമേ പുരട്ടുന്നത് നല്ലതാണ് .മാങ്ങാ ഇഞ്ചിയിൽ ശക്തമായ ആൻ്റി-ഇൻഫ്ലമേറ്ററി (വീക്കം ശമിപ്പിക്കുന്ന) സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് സന്ധികളിലെ നീർക്കെട്ടും ചുവപ്പ് നിറവും കുറയ്ക്കാൻ സഹായിക്കുന്നു.
മാങ്ങാ ഇഞ്ചി പാചകപരമായ ഉപയോഗങ്ങൾ :രുചികരമായ അച്ചാറുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.ദഹനത്തെ സഹായിക്കുന്ന ചമ്മന്തികൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.അതുപോലെ പല വിഭവങ്ങളിലും സുഗന്ധത്തിനായി (Flavoring agent) ചേർക്കാനും ഉപയോഗിക്കുന്നു.ചുരുക്കത്തിൽ മാങ്ങാ ഇഞ്ചിക്ക് ദഹനത്തെ മെച്ചപ്പെടുത്താനും ശരീരത്തിൻ്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്ന നിരവധി ഗുണങ്ങളുണ്ട്.
