അമ്പഴം ,മാവ് ,കശുമാവ് ,ചേര് എന്നിവയെല്ലാം ഉൾപ്പെടുന്ന അനാക്കാർഡിയേസീ സസ്യകുടുംബത്തിലെ ഒരു വൃക്ഷമാണ് കർക്കിടക ശൃംഗി .ഈ വൃക്ഷത്തിന് നിരവധി ഔഷധഗുണങ്ങളുണ്ട് .
എവിടെ വളരുന്നു .
മധ്യ പടിഞ്ഞാറൻ ചൈനയാണ് ഈ വൃക്ഷത്തിന്റെ ജന്മദേശം .ഇംഗ്ലണ്ടിലും ഈ വൃക്ഷം കാണപ്പെടുന്നു .ഇന്ത്യയിൽ ഹിമാലയം ,കാശ്‌മീർ ,ഭൂട്ടാൻ ഉൾപ്പടെ 600 -2500 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിൽ ഈ വൃക്ഷം സ്വാഭാവികമായി കാണപ്പെടുന്നു .ഔഷധ ആവിശ്യങ്ങൾക്കായി പഞ്ചാബിൽ ധാരാളമായി കൃഷി ചെയ്യുന്നു .ആകർഷകമായ പഴങ്ങളും ഇലകളുമുള്ള ഈ വൃക്ഷത്തെ ലോകമെമ്പാടുമുള്ള മിതശീതോഷ്ണ പ്രദേശങ്ങളിൽ ഒരു തണൽ വൃക്ഷമായി നട്ടുവളർത്തുന്നു .
സസ്യവിവരണം .
ഏകദേശം 17 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു വൃക്ഷമാണ് കർക്കടകശൃംഗി ,ഈ വൃക്ഷത്തിന്റെ തളിരിലകൾക്ക് ആകർഷകമായ ചുവപ്പ് നിറമാണ് .മൂത്ത ഇലകൾക്ക് കടും പച്ചനിറവുമാണ് .എന്നാൽ ശരത്കാലത്തോടെ ഇലകൾ എല്ലാം തന്നെ ചുവപ്പുനിറമായി മാറുന്നു. .
16 മുതൽ 25 സെ.മി വരെ നീളമുള്ള ഇലകളാണ് ഇവയുടേത്. ഇലകളുടെ അറ്റം കൂർത്തതാണ് .വൃക്ഷത്തിന്റെ പുറംതൊലിക്ക് കടും ചാരനിറമോ കറുപ്പുകലർന്ന ചാരനിറമോ ആയിരിക്കും .മാർച്ച് -മെയ് മാസങ്ങളിലാണ് ഇവയുടെ പൂക്കാലം .ആൺ -പെൺ പൂക്കൾ വെവ്വേറെ മരങ്ങളിലുണ്ടാകുന്നു .ഇവയുടെ ചുവപ്പുനിറത്തിലുള്ള ഫലങ്ങൾ ചെറുതും കുലകളായുമുണ്ടാകുന്നു .
- Botanical name : Pistacia chinensis
- Family : Anacardiaceae (Cashew family)
- Synonyms : Pistacia integerrima
- Common name : Kakkar
- Malayalam name: Karkkadakashrmgi
- Marathi name : Kakadshingi
- Tamil name : Kakkata shrinigi
- Hindi name : Kakadasrngi
- Telugu name : Kakarsingi, Karkatakashrungi
- Kannada name: Kaakada shringi
- Bengali name : Kankda Shringi
- Gujarati name : Kakadashing
- Punjabi name : Kakar, Kakarsingi
ഔഷധയോഗ്യഭാഗങ്ങൾ .
ഈ വൃക്ഷത്തിന്റെ ഇലകളിലും ശാഖകളിലും പറ്റിപ്പിടിച്ചു വളരുന്ന Dasia asdifactor എന്ന അതി സൂക്ഷ്മ പ്രാണികളുടെ മുഴകളുടെ രൂപത്തിലുള്ള വളർച്ചയാണ് കർക്കിടക ശൃംഗിയായി രൂപപ്പെടുന്നത് .ഈ പ്രാണികൾ ഇതിന്റെ ഉള്ളിൽ വസിക്കുകയും ശാഖകളിലെ നീര് ഉറ്റിക്കുടിക്കുകയും ചെയ്യുന്നു .ഇവ ക്രമേണ വളർന്ന് കൊമ്പുപോലെ വലുതാവുകയും ചെയ്യുന്നു .
ഇവയുടെ അകം പൊള്ളയാണ് .ഇവയ്ക്ക് രൂക്ഷ ഗന്ധവും കയ്പ്പ് രുചിയുമാണ് . ഇതിനെ കർക്കടകശൃംഗി എന്ന് അറിയപ്പെടുന്നു .ഇവയ്ക്ക് ആടിന്റെ കൊമ്പിനോട് സാദൃശ്യമുണ്ട് .ഇവയാണ് പ്രധാനമായും ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത് .എങ്കിലും ഈ വൃക്ഷത്തിന്റെ പുറംതൊലി ,ഇല ,വേര് ,പഴം എന്നിവയും ഔഷധമായി ഉപയോഗിക്കാറുണ്ട് .
ഔഷധ സമ്പ്രദായങ്ങൾ : ആയുർവേദം, യുനാനി.
ഇതേപോലെ ചില പ്രത്യേക മരങ്ങളിൽ പറ്റിപ്പിടിച്ചു വളരുന്ന (Kerria lacca) എന്ന അതി സൂക്ഷ്മ പ്രാണികളുടെ ശ്രവമാണ് കോലരക്ക് . അറിയാം കോലരക്ക് ഔഷധഗുണങ്ങൾ .
ഔഷധഗുണങ്ങൾ .
കുട്ടികളിലുണ്ടാകുന്ന പനി ,ചുമ ,വില്ലൻ ചുമ ,ആസ്മ ,വയറിളക്കം ,വയറുകടി എന്നിവയ്ക്ക് വളരെ ഫലപ്രദമാണ് കർക്കടകശൃംഗി. കൂടാതെ വാതം ,കഫം ,ഛർദ്ദി ,ഇക്കിൾ ,രക്തപിത്തം ,കൃമി ,ശ്വാസംമുട്ടൽ ,ദഹനക്കേട് തുടങ്ങിയവയ്ക്കും ഒരു ഉത്തമ പ്രധിവിധി .
ക്ഷയരോഗം,ബ്രോങ്കൈറ്റിസ്,ചർമ്മരോഗങ്ങൾ ,പനി ,മോണയിൽനിന്നുള്ള രക്തശ്രാവം ,മൂക്കിൽനിന്നുള്ള രക്തസ്രാവം ,വെള്ളപോക്ക് ,രക്താർബുദം തുടങ്ങിയ രോഗങ്ങളുടെ ചികിത്സയിൽ കർക്കിടക ശൃംഗി ഔഷധമായി യൂനാനിയിൽ ഉപയോഗിക്കുന്നു .
രസാദിഗുണങ്ങൾ .
- രസം -തിക്തം ,കഷായം
- ഗുണം -ലഘു ,രൂക്ഷം
- വീര്യം -ഉഷ്‌ണം
- വിപാകം -കടു
- Balacaturbhadrika Churna
- Shiva Gutika
- Shringyadi Churna