കോലരക്ക് ഉപയോഗം Kolarakku

 

കോലരക്ക് ഉപയോഗം,കോലരക്ക്,കോലരക്ക് ഓയിൽ,കോലരക്ക് ഗുണങ്ങൾ,കോലരക്ക് മുഖത്ത്,മുഖം കണ്ണാടി പോലെ തിളങ്ങാൻ കോലരക്ക്,വാത രോഗങ്ങൾക്ക്,കുഞ്ഞുങ്ങൾക്ക് നിറംവെക്കാൻ,ശരീരം വെളുക്കാൻ,ഫുൾ ബോഡി നിറം വെക്കാൻ,കറുത്ത ചുണ്ട് ചുവപ്പാക്കാൻ,ലാക്ഷാദികേരം,ഭംഗിയുള്ള കഴുത്തിന്‌/കഴുത്തുകള്‍ മനോഹരമാക്കാം,kolarakku,kolarakku face pack,kolarakk,kolarakku picture,kolarakku benefits in malayalam,kolarakku benefits,kolarakku benefits for skin,kolarakku uses in malayalam,kolaraku,kolarakku face pack malayalam,kolarakku oil,kolarakku pics,with kolarakku,kolarakku uses,kolarakku online,kolarakku images,kolarakku review,kolarakku for face,image of kolarakku,kolarakku oil uses,images of kolarakku,kolarakku malayalam,kolarakk uses tamil,what is kolarakk

മരങ്ങളിൽ പറ്റിപ്പിടിച്ചു വളരുന്ന  (Kerria lacca) എന്ന അതി സൂക്ഷ്മ പ്രാണികളാണ് കോലരക്ക് ഉല്പാദിപ്പിക്കുന്നത് . ഇതിൽ പെൺ പ്രാണികളാണ് കോലരക്ക് ഉല്പാദിപ്പിക്കുക . ഈ പ്രാണികൾക്ക് പറക്കാൻ കഴിയില്ല . വൃക്ഷങ്ങളിലെ ഇളം കമ്പുകളിലെ നീര് ഊറ്റിക്കുടിച്ചാണ് ഇവ ജീവിക്കുന്നത് .നീര് കുടിക്കാനായി മരത്തിൽ കുത്തിയാൽ പിന്നെ ആ കൊമ്പുകൾ ഈ ജീവികൾക്ക് ഊരിയെടുക്കാൻ കഴിയില്ല .അതിനാൽ തന്നെ മരണവും ആ കൊമ്പിൽ അവസാനിക്കും .

6 മാസം മാത്രമാണ് ഈ ജീവികളുടെ ആയുസ് .ഈ  ജീവികളുടെ കൊമ്പുകൾ മരത്തിൽ നിന്നും ഊരിയെടുക്കാൻ കഴയാത്തതിനാൽ അതിന് സ്വയരക്ഷയ്ക്കാണ് ഈ അരക്ക് ഉല്പാദിപ്പിക്കുന്നത് . 6 മാസം ആകുമ്പോഴേയ്ക്കും ഇതിന്റെ കുഞ്ഞുങ്ങൾ വയറ്‌ തുളച്ച് പുറത്തുവരും .അതോടെ 'അമ്മ പ്രാണി  ചാകുകയും ചെയ്യും . ഈ അരക്ക് പ്രാണികളുള്ള മരത്തിന്റെ കൊമ്പ് വേറൊരു മരത്തിൽ കെട്ടിവച്ചാണ് കൃഷി വ്യാപിപ്പിക്കുന്നത് .ഒരു പ്രാണി ഏകദേശം ഒന്നര ഗ്രാം കോലരക്ക് മാത്രമാണ് ഉല്പാദിപ്പിക്കുന്നത് .

ഈ പ്രാണികൾ ഉല്പാദിപ്പിക്കുന്ന ശ്രവം അവയുടെ ശരീരത്തിലും മരക്കൊമ്പിലുമായി പറ്റിപ്പിടിച്ചിരിക്കും .ഏകദേശം 12 മില്ലി മീറ്റർ കനത്തിൽ അരക്കുകൊണ്ട് ഈ ജീവികളുടെ ശരീരം മൂടിയിരിക്കും . എല്ലാ മരങ്ങളിലും ഈ ജീവികൾ പറ്റിപ്പിടിക്കാറില്ല .ഏതാണ്ട് 90 മരങ്ങളിലാണ് ഇവ പറ്റിപ്പിടിച്ചു വളരുന്നത്. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് പൂവം, ഇലന്ത, പ്ലാശ് ,ആനെക്കാട്ടിമരം  എന്നീ മരങ്ങളാണ് .

കോലരക്ക് ശേഖരിച്ച് ചൂടുവെള്ളത്തിലോ കാർബണേറ്റ് ലായനിയിലോ ഇട്ട് കുതിർക്കുമ്പോൾ ചുവന്ന അരക്ക് വേർ തിരിയുന്നു . ഈ മിശ്രിതത്തിൽ നിന്നും മരങ്ങളുടെ കമ്പുകളും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്ത ശേഷം തീക്കനലിൽ ചൂടാക്കി ഉരുക്കി എടുക്കുന്നതാണ് കോലരക്ക് .

കോലരക്കിന്റെ ഉപയോഗം .

പലതരം വാർണീഷുകളുടെയും പോളീഷുകളുടെയും നിർമ്മാണ വസ്തു കോലരക്കാണ് . തുണികൾക്ക് നിറം പിടിപ്പിക്കുന്നതിനും കോലരക്ക് പണ്ടുമുതലേ ഉപയോഗിച്ചിരുന്നു , വെട്ടുകത്തി ,കത്തി മുതലായവയുടെ പിടി ഉറപ്പിക്കുന്നതും കോലരക്കു കൊണ്ടാണ് .കൂടാതെ ആയുർവേദ മരുന്ന് നിർമ്മാണത്തിനും വളരെയധികം ഉപയോഗിക്കുന്ന ഒന്നാണ് കോലരക്ക് .

കോലരക്കിന്റെ ഔഷധഗുണങ്ങൾ .

ആയുർവേദത്തിൽ അസ്ഥികളുടെ ഒടിവുകൾ ശെരിപ്പെടുത്തുന്നതിനും , അസ്ഥികളുടെ ബലം വർദ്ധിപ്പിക്കുന്നതിനും കോലരക്ക് ഔഷധമായി ഉപയോഗിക്കുന്നു . കൂടാതെ ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാനും ,മുറിവുകൾ ,വ്രണങ്ങൾ എന്നിവയ്ക്കും കോലരക്ക് ഔഷധമായി ഉപയോഗിക്കുന്നു . മൂക്കിലൂടെയുള്ള രക്തശ്രാവം ,അമിത ആർത്തവം ,പനി ,ചുമ ,ശരീരത്തിലുണ്ടാകുന്ന ക്ഷതം , ത്വക്ക് രോഗങ്ങൾ എന്നിവയ്‌ക്കെല്ലാം  കോലരക്ക് ഔഷധമായി ഉപയോഗിക്കുന്നു .ലക്ഷാദി ഗുഗ്ഗുലു ,ലക്ഷാദി തൈലം ,ചന്ദനബാല ലക്ഷാദി തൈലം എന്നിവ കോലരക്ക് ചേർത്തുണ്ടാക്കുന്ന ഔഷധങ്ങളാണ് .

ലക്ഷാദി ഗുഗ്ഗുലു.

അസ്ഥിയുടെ ഒടിവ് ഭേതമാക്കുന്നതിനും ,അസ്ഥിയുടെ ബലം വർദ്ധിപ്പിക്കുന്നതിനും മറ്റ് അസ്ഥി സംബന്ധമായ രോഗങ്ങൾക്കും ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു മരുന്നാണ് ലക്ഷാദി ഗുഗ്ഗുലു.

ലക്ഷാദി തൈലം.

ശരീരവേദന ,പേശികളിലും സന്ധികളിലുമുണ്ടാകുന്ന വേദന എന്നിവ ഇല്ലാതാക്കാൻ പുറമെ പുരട്ടാൻ ഉപയോഗിക്കുന്ന ഒരു തൈലമാണ് ലക്ഷാദി തൈലം.

ചന്ദനബാല ലക്ഷാദി തൈലം.

ശരീരത്തിലെ ചൊറിച്ചിൽ ,കുരുക്കൾ ,തലവേദന ,ശരീര ക്ഷീണം ,ചുട്ടു നീട്ടൽ ,എന്നിവയ്ക്ക് ഉപയോഗിക്കുന്ന ഒരു മരുന്നാണ് ചന്ദനബാല ലക്ഷാദി തൈലം.കൂടാതെ രക്തയോട്ടം മെച്ചപ്പെടുത്തി ചർമ്മത്തിന് മൃദുത്വവും തിളക്കവും നൽകാൻ സഹായിക്കുകയും ചെയ്യും 

കോലരക്ക്
Botanical nameLaccifer lacca , Coccus lacca
FamilyLacciferidae
Common nameShellac, Laccifer lacca, lac, resinous glaze, confectioner's glaze
MalayalamArakku , Kolarakku , Kombarakku
Hindilakh, lahi
TamilArakku
TeluguLavaka, Lakka
Kannada Aragu
BengaliGala, Laha
GujaratiLakh
SanskritLaksha


Previous Post Next Post