ഒടുക്ക്

 വിഷസസ്യങ്ങൾ,വിഷഔഷധ സസ്യങ്ങൾ,ആയുർവേദ സസ്യങ്ങൾ,ഔഷധ സസ്യങ്ങൾ ഗുണങ്ങൾ,വിഷചെടികൾ,വിഷച്ചെടി,അരളി ന്യൂസ്,ഔഷധ സസ്യം ശാസ്ത്രിയ നാമം,മൃഗങ്ങളെ തിന്നുന്ന ചെടികൾ,വീട്ടുമുറ്റത്തെ വിഷച്ചെടികൾ,poisonous,plant,dangerous,harmful,child,children,pet,top,health,poisonous plant,poisonous,how to identify poisonous plants,toxic plants,deadly plants,most poisonous plant,poisonous plants uk,dangerous plants,poisonous plants for dogs,poisonous house plants,poisonous indoor plants,plants that are poisonous,poison plants,killer plants,poison plant,poisonous flowers,most poisonous plants,poisnous plants,top 10 poisonous plants,poisonous plants at home,poisonous plants for cats

മഴക്കുറവുള്ള പ്രദേശങ്ങളിൽ വളരുന്ന ഒരു ചെറുമറമാണ് ഒടുക്ക് .മലയാളത്തിൽ ഇതിനെ ഒടുവൻ ,നിലപ്പാല എന്ന പേരിലും അറിയപ്പെടുന്നു .

  • Botanical name : Cleistanthus collinus 
  • Family : Phyllanthaceae (Amla family)
  • Synonyms : Lebidieropsis collina , Bridelia collina, Emblica palasis
  • Common name : Toxic Gooseberry, Herbicide tree ,Garari
  • Malayalam : Nilappala, Odaku, Odugu
  • Tamil : Otuvankaay, Nilaippalai, Odan, Odishi, Odaichi
  • Hindi : Garari
  • Kannada : Badedarige
  • Sanskrit : Indrayava,Kutaja, Nandi,Kaudigam

ആവാസമേഖല .

ഇന്ത്യ ,ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ ഒടുക്ക് വളരുന്നു .ദക്ഷിണേന്ത്യയിലെ മഴക്കുറവുള്ള പ്രദേശങ്ങളിൽ ഈ മരം കാണപ്പെടുന്നു .കേരളത്തിൽ ചെങ്കൽ നിറഞ്ഞ ഇലകൊഴിയും വനങ്ങളിലാണ് ഇവയെ സാധാരണ കാണപ്പെടുന്നത് .പാലക്കാട്, തൃശൂർ ,വയനാട് ,മലപ്പുറം എന്നീ ജില്ലകളിൽ ഒടുക്ക് ധാരാളമായി കാണപ്പെടുന്നു .ഈ മരത്തിന്റെ ജന്മദേശം ഇന്ത്യൻ ഉപഭൂഖണ്ഡമാണ്.

സസ്യവിവരണം .

ഒരു ചെറിയ ഇലപൊഴിക്കും മരമാണ് ഒടുക്ക് .മരത്തിന്റെ പുറംതൊലി കടും തവിട്ടുനിറമാണ് .തൊലിയുടെ ഉൾഭാഗം ചുവപ്പുനിറമാണ് .ഇവയുടെ ഇലകൾ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു .ഇലകൾക്ക് ശരാശരി 9 സെ.മി നീളവും 5 സെ.മി വീതിയുമുണ്ടാകും .

വേനൽക്കാലത്താണ് ഒടുക്ക് പൂക്കുന്നത് .പൂക്കൾക്ക് പച്ചകലർന്ന മഞ്ഞ നിറമാണ് .ആൺ പെൺ പൂക്കൾ ഒരേ മരത്തിൽ തന്നെയുണ്ടാകുന്നു .പൂക്കൾക്ക് 5 -6 ദളങ്ങളുണ്ട് .ഇത്രയും തന്നെ കേസരങ്ങളുമുണ്ടാകും . ഇവയിൽ നെല്ലിക്കയുടെ ആകൃതിയിലുള്ള ഫലങ്ങൾ ഉണ്ടാകുന്നു .


ഒടുക്ക് ഉപയോഗങ്ങൾ .

ഒടുക്ക് ഒരു വിഷസസ്യമാണ് .ഇതിന്റെ ഇലയിലും ,മരത്തിന്റെ തൊലിയിലും ,വേരിലും ,ഫലത്തിന്റെ പുറംതോടിലും വിഷാംശം അടങ്ങിയിരിക്കുന്നു .ഇവ ഉള്ളിൽ കഴിക്കാനിടയായാൽ കിഡ്‌നിതകരാറും നാഡിതളർച്ചയുമുണ്ടാകും .

മരത്തിന്റെ തൊലി മൽസ്യവിഷമാണ് .അതിനാൽ തന്നെ തൊലി ചതച്ച് വെള്ളത്തിൽ കലക്കി മീൻ പിടിക്കാൻ ഉപയോഗിക്കാറുണ്ട് .ഇല വെള്ളത്തിൽ അരച്ചുകലക്കി കീടനാശിനിയായി കർഷകർ ഉപയോഗിക്കാറുണ്ട് .

ഒടുക്കിന്റെ തടിക്ക് കാതലും വെള്ളയുമുണ്ട് .തടിക്ക് നല്ല ഭാരവും കടുപ്പവുമുണ്ട് . ഈട് കുറവാണ് .എങ്കിലും പലവിധ ആവിശ്യങ്ങൾക്കും ഇതിന്റെ തടി ഉപയോഗിക്കുന്നുണ്ട് .

Previous Post Next Post