ഉണ്ടപ്പയിൻ

Gymnacranthera canarica flowers

ഇന്ത്യയിൽ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഒരു വൻ മരമാണ് ഉണ്ടപ്പയിൻ .കടുത്ത വംശനാശ ഭീക്ഷണി നേരിടുന്ന ഒരു വൃക്ഷം കൂടിയാണിത് .സംസ്‌കൃതത്തിൽ പിണ്ടികായഃ എന്ന പേരിൽ അറിയപ്പെടുന്നു .

  • Botanical name : Gymnacranthera canarica
  • Family : Myristicaceae (Nutmeg family)
  • Synonyms : Gymnacranthera farquhariana
  • Common name:  Kanara Nutmeg 
  • Malayalam  :  Undappayin
സസ്യവിവരണം .

ഇന്ത്യയിൽ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഒരു വൻ മരമാണ് ഉണ്ടപൈൻ . നനവാർന്ന നിത്യഹരിത വനങ്ങളിലാണ് ഉണ്ടപ്പയിൻ സാധാരണ വളരുന്നത് .ഒരു നിത്യഹരിത വൃക്ഷമാണ് ഉണ്ടപ്പയിൻ.കടുത്ത വരൾച്ച താങ്ങാൻ കഴിവില്ലാത്ത ഈ മരം കേരളത്തിൽ വിരളമായേ കാണപ്പെടുന്നൊള്ളു .

മരത്തിന്റെ തൊലി ഇരുണ്ട ചാരനിറമോ തവിട്ടുനിറമോ ആണ് .വെട്ടുപാടിന് ചുവപ്പുകലർന്ന തവിട്ടുനിറമാണ് .തൊലിയിൽ മുറിവുണ്ടാക്കിയാൽ ചുവന്ന നിറത്തിലുള്ള കറ ഊറിവരും .

മിനുസവും തിളക്കവുമുള്ള ഇവയുടെ ഇലകൾ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു .ഇലകൾക്ക് കടും പച്ചനിറമാണ് .ഇലകൾക്ക് 15 -25 സെ.മി നീളവും 6 -10 സെ.മി വീതിയുമുണ്ടാകും .ഇലയുടെ അറ്റം കൂർത്തതാണ് .

പൂക്കാലം ഡിസംബർ മാസത്തോടെ ആരംഭിക്കും .രണ്ടു മാസത്തോളം പൂക്കാലം  തുടരും . എങ്കിലും ഇവയിൽ വർഷം മുഴുവൻ പൂക്കൾ കാണപ്പെടാറുണ്ട് .ആൺ പെൺ പൂക്കൾ വെവ്വേറെ മരങ്ങളിലാണ് ഉണ്ടാകുക .

ആൺ പൂക്കളേക്കാൾ വലിപ്പം കൂടിയതാണ് പെൺ പൂക്കൾ .പൊതുവെ ചെറിയ പൂക്കളാണ് ഇവയുടേത് .ഇവയുടെ പൂക്കൾക്ക് മഞ്ഞ നിറമാണ് .പൂക്കൾ കുലകളായി ഉണ്ടാകുന്നു .

മൂന്നര സെ.മി വ്യാസമുള്ള ഉരുണ്ട ക്യാപ്സൂളുകളാണ് ഇവയുടെ ഫലം .തിളങ്ങുന്ന ഫലകഞ്ചുകത്തിന് പച്ചനിറം .വിളയുമ്പോൾ ഇവ മഞ്ഞ നിരത്തിലാകുന്നു .വിത്തിനെ പൊതിഞ്ഞ് കടും ചുവപ്പുനിറത്തിലുള്ള ജാതിപത്രിയുണ്ട് .

ജൂലായ് -ആഗസ്ത് മാസത്തിലാണ് വിത്തുകൾ വിളയുന്നത് .വിത്തിന് ജീവനക്ഷമത പൊതുവെ കുറവായതിനാൽ ഇവയുടെ സ്വാഭാവിക പുനരുത്ഭവം വളരെ കുറവാണ് .

ഉപയോഗങ്ങൾ .

ഇവയുടെ തടിക്ക് വെള്ളയും കാതലുമുണ്ട് .കാതലിന് നരച്ച തവിട്ടുനിറമാണ് .ഈടും ബലവും വളരെ കുറവാണ് .അതിനാൽ ഫർണിച്ചർ നിർമ്മാണത്തിന് പറ്റില്ല .തീപ്പട്ടിയുടെ നിർമ്മാണത്തിന് ഇവയുടെ തടി ഉപയോഗിക്കുന്നുണ്ട് .

ഇതിന്റെ വിത്തിൽ ഭാരത്തിന്റെ പകുതിയോളം കൊഴുപ്പാണ് .ഈ കൊഴുപ്പ് കത്തുന്നതാണ് .ആദിവാസികൾ ഇതിന്റെ വിത്തുകൾ പിഴിഞ്ഞെടുത്ത് കിട്ടുന്ന കൊഴുപ്പ് മുളംകുറ്റിയിൽ നിറച്ച് വിളക്ക് കത്തിക്കാനായി ഉപയോഗിക്കുന്നു .

Previous Post Next Post