ആറ്റുപേഴ്‌ ഔഷധഗുണങ്ങൾ

ആറ്റുപേഴ്,നീർപേഴ്,ആറ്റമ്പ്,ചെറിയ സംസ്ത്രാദി,സമുദ്രശോഷ,കടമ്പ,barringtonia speciosa,barringtonia asiatica,barringtonia acutangula,cut nut,freshwater mangrove,indian putat,itchy tree,kandu almond,small indian oak,wild almond health tips,medicine,botany,natural,ayurveda,peter koikara,p k media,pk media,ayurvedam,ഗൃഹവൈദ്യം,വൈദ്യം,നാട്ടുവൈദ്യം,health,ആയുർവേദം,ഔഷധം,മരുന്ന്,ഔഷധ സസ്യങ്ങൾ,അമ്മ വൈദ്യം,plants,health tips


ഇടത്തരം വലിപ്പമുള്ള ഒരു നിത്യഹരിത വൃക്ഷമാണ് ആറ്റുപേഴ്‌ . മലയാളത്തിൽ ഇതിനെ നീർപേഴ്,  കടമ്പ, ആറ്റമ്പ് ,ചെറിയ സംസ്ത്രാദി, സമുദ്രശോഷ  തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു  .

Botanical name : Barringtonia acutangula .

Synonyms : Barringtonia spicata , Eugenia acutangula . 

Family : Lecythidaceae (Brazilnut family).

ആവാസകേന്ദ്രം : ഇന്ത്യൻ ഉപഭൂഖണ്ഡങ്ങളിലും ,ആൻഡമാൻ ദ്വീപുകളിലും , ശ്രീലങ്ക ,സിംഗപ്പൂർ ,ചൈന ,മലേഷ്യ , ഓസ്‌ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിലും  ആറ്റുപേഴ്‌ കാണപ്പെടുന്നു . ഇന്ത്യയിൽ കടലോരപ്രദേശങ്ങളിലും ,കായലോരപ്രദേശങ്ങളിലും  ഈ വൃക്ഷം ധാരാളമായി കാണപ്പെടുന്നു .

രൂപവിവരണം : ഏകദേശം 20 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു വൃക്ഷമാണ് ആറ്റുപേഴ്‌ . ഇലകൾക്ക്  25 -35 സെ.മി നീളവും  .10 -18 സെ.മി വീതിയുമുണ്ട് .ഇതിന്റെ ഇലകൾക്ക് നല്ല തിളക്കമുണ്ടാകും .ഇതിന്റെ ശാഖാഗ്രങ്ങളിൽ കുലകളായി പൂക്കൾ ഉണ്ടാകുന്നു . ഇവയുടെ ചെറിയ പിങ്ക്  നിറത്തിലുള്ള പൂക്കൾ കാണാൻ വളരെ മനോഹരമാണ് . ശിശിരകാലമാണ്  ആറ്റുപേഴിന്റെ പൂക്കാലം . ഇവയുടെ ഫലം തേങ്ങയുടെ ആകൃതിയിൽ തൂങ്ങികിടക്കുന്നു . ഫലത്തിനകത്ത് ചകിരിയുണ്ട് . ഒരു വിത്ത് മാത്രമേ ഇവയുടെ ഫലത്തിനുള്ളിൽ കാണുകയുള്ളു .

ആറ്റുപേഴിന്റെ വിവിധ ഭാഷയിലുള്ള പേരുകൾ .

Common name : Barringtonia , Freshwater Mangrove , Indian Oak , Indian Putat ● Malayalam name : Attampu, Adambu, Attupezhu, Cheriyasamskaravadi, Neerpezhu ● Tamil name : Aram , Kadambu , Kadappai, Samudra Pazham ● Telugu name : Kurpa ● Kannada name :  Neeru kanigilu , Neerugnigilu , Neeru kanigile ● Hindi name : Hijagal , Hijjal ● Bengali name : Hijal ● Sanskrit name : Abdhiphala, Ambudhiphala .

ആറ്റുപേഴിന്റെ ഉപയോഗം : ഇതിന്റെ ഭംഗിയുള്ള പൂക്കൾ കാരണം പലരും അലങ്കാര വൃക്ഷമായി നട്ടുവളർത്താറുണ്ട് . ഇതിന്റെ ഫലത്തിനുള്ളിലെ വിത്ത് അരച്ച് വെള്ളത്തിൽ കലക്കി മീൻ പിടിക്കാറുണ്ട് . ഒരു മൽസ്യ വിഷമാണ് ഇവയുടെ വിത്ത് . കൂടാതെ ഇവയുടെ വേരിനും ,ഇലയ്ക്കും ,വിത്തിനും ഔഷധഗുണങ്ങളുണ്ട് . 

ALSO READആറ്റുകറുവ ഉപയോഗങ്ങൾ .

ഔഷധഗുണങ്ങൾ : പനി ,വയറിളക്കം ,വിരശല്ല്യം , കഫക്കെട്ട് ,ശ്വാസതടസം ,വിഷബാധ ,തലവേദന , മൂത്രതടസ്സം , ചർമ്മരോഗങ്ങൾ  തുടങ്ങിയവയ്ക്ക് ആറ്റുപേഴിന്റെ ഇലയും, വേരും , വിത്തും ഔഷധമായി ഉപയോഗിക്കുന്നു .

● ആറ്റുപേഴിന്റെ പുറംതൊലി ഉണക്കിപ്പൊടിച്ച് മൂക്കിൽ വലിച്ചാൽ തലവേദന ശമിക്കും .

● ആറ്റുപേഴിന്റെ ഇലയുടെ നീരിൽ തേൻ ചേർത്ത് വയറിളക്കത്തിന് മരുന്നായി ഉപയോഗിക്കുന്നു . 

● ആറ്റുപേഴിന്റെ പുറം തൊലി മൂത്ര തടസ്സത്തിന് ഔഷധമായി ഉപയോഗിക്കുന്നു . 

● ചിലന്തി വിഷത്തിന് ആറ്റുപേഴിന്റെ വേര് ഔഷധമായി ഉപയോഗിക്കുന്നു .

● രക്തശുദ്ധിക്കും, ചർമ്മരോഗങ്ങൾക്കും ആറ്റുപേഴിന്റെ പുറംതൊലിയുടെ കഷായം ഉപയോഗിക്കുന്നു .

● നീര് ,വേദന തുടങ്ങിയവയ്ക്ക് ആറ്റുപേഴിന്റെ വിത്ത് അരച്ച് പുറമെ പുരട്ടാൻ ഉപയോഗിക്കുന്നു .

● ഉള്ളിൽ കെട്ടിക്കിടക്കുന്ന കഫം ഇല്ലാതാക്കാൻ ആറ്റുപേഴിന്റെ വിത്ത് അരച്ച് നെഞ്ചിൽ പുരട്ടാൻ ഉപയോഗിക്കുന്നു  .

● ആറ്റുപേഴിന്റെ  ഇലയുടെ നീര് കൃമിശല്ല്യം ഇല്ലാതാക്കാൻ ഉപയോഗിക്കുന്നു .

● ആറ്റുപേഴിന്റെ വേരിന്റെ കഷായം പനിക്ക് മരുന്നായി ഉപയോഗിക്കുന്നു .

Previous Post Next Post