മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ | Mukha Soundaryam koottan

മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ,മുഖസൗന്ദര്യം വധിപ്പിക്കാൻ,സൗന്ദര്യം വർദ്ധിപ്പിക്കാൻ ചെയ്യേണ്ടത്,മുഖസൗന്ദര്യം,മുഖ സൗന്ദര്യം വര്ദ്ധിപ്പിക്കാന്,മുഖ സൗന്ദര്യം വര്ധിപ്പിക്കാന്,സൗന്ദര്യം വര്ദ്ധിപ്പിക്കാന്,നിറം വര്ദ്ധിപ്പിക്കാന്,മുഖ സൗന്ദര്യം വർധിക്കാനുള്ള മരുന്ന്,മുഖ സൗന്ദര്യം,മുഖ സൗന്ദര്യത്തിന്,സൗന്ദര്യം,ഞവര അരി മുഖ സൗന്ദര്യത്തിനു,മുഖം വെളുക്കാന് എളുപ്പവഴി,മുഖം വെളുക്കാൻ,മുഖത്തിന് നിറം വെക്കാൻ,മുഖം നിറം വെക്കാൻ,മുഖം വെളുക്കാന് ഉലുവ,മുഖം വെളുക്കാന് ഉള്ള ക്രീം,mukha soundaryam,mukha soundaryam vardhipikkan,mukham velukkan,soundaryam varddikkan,kootan,monj koottaan,mukham niram vekkan,mukham velukkan tips,mukhasoundaryam,mukhasoundaryam vardippikan ayurvedam,nadimarudesoundaryam,vannam pettannu kurayan,kattarvazha oil malayalam,kottakkal,shareeram velukkan,stars and astrology,daily tarot,kattarvazha,kattarvazha juice in malayalam,sreedhareeyam,karimangalyam,ottiya kavil pettannu vannam vekkan
സൗന്ദര്യസംരക്ഷണത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മുഖസൗന്ദര്യം .അതിനാൽ തന്നെ മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ പലവഴികൾ തേടുന്നവരാണ് നമ്മളിൽ പലരും .ക്രീമുകളും മറ്റ് സൗന്ദര്യവർദ്ധക വസ്തുക്കളും വാങ്ങി അമിതമായി പണം ചിലവാക്കുന്നവരുമുണ്ട് . എന്നാൽ പണചിലവൊന്നുമില്ലാതെ മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ വീട്ടിൽത്തന്നെ ചെയ്യാൻ പറ്റിയ ചില എളുപ്പവഴികൾ പരിചയപ്പെടാം .

1 , പച്ചമഞ്ഞൾ , കസ്തൂരിമഞ്ഞൾ , മരമഞ്ഞൾ ,കാട്ടുമഞ്ഞൾ ,രക്തചന്ദനം ,വേപ്പില ,എന്നിവ തുല്യ അളവിൽ അരച്ച് കുഴമ്പാക്കി ചെറുനാരങ്ങാനീരിലോ ,തൈരിലോ ചാലിച്ച് മുഖത്തുപുരട്ടി ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയുക .കുറച്ചുദിവസം പതിവായി ആവർത്തിക്കുക മുഖസൗന്ദര്യം വർദ്ധിക്കും .

2 , തേങ്ങാപ്പാലിൽ തേൻ ചേർത്ത് പതിവായി മുഖത്തുപുരട്ടുക . മുഖസൗന്ദര്യം വർദ്ധിക്കും .

3 , നല്ലതുപോലെ പഴുത്ത പഴം കുഴമ്പുപരുവത്തിൽ അരച്ച് മുഖത്തുപുരട്ടി 15 മിനിട്ടിനുശേഷം കഴുകികളയുക . പതിവായി ചെയ്താൽ മുഖത്തെ പാടുകൾ എല്ലാം മാറി മുഖകാന്തി വർദ്ധിക്കും .

4 , വെള്ളരിക്കയുടെ നീരും ,അതെ അളവിൽ പശുവിൻ പാലും ചേർത്ത് മുഖത്തുപുരട്ടി 20 മിനിട്ടിനുശേഷം കഴുകിക്കളയുക . പതിവായി ആവർത്തിച്ചാൽ മുഖസൗന്ദര്യം വർദ്ധിക്കും .

5 , ഓറഞ്ചുനീര് പതിവായി മുഖത്തുപുരട്ടിയാൽ മുഖകാന്തി വർദ്ധിക്കും .

6 , ഗ്ലിസറിനും ,ചെറുനാരങ്ങാനീരും ഒരേ അളവിൽ കലർത്തി കിടക്കാൻ നേരം മുഖത്തുപുരട്ടുക . ഒരാഴ്ചകൊണ്ടുതന്നെ മുഖസൗന്ദര്യം വർദ്ധിക്കും .

7 , എള്ളും ,അമുക്കുരം പൊടിച്ചതും തേനിൽ കുഴച്ച് കിടക്കാൻ നേരം പതിവായി കഴിച്ചാൽ , മുഖസൗന്ദര്യവും ,ശരീര സൗന്ദര്യവും വർദ്ധിക്കും .

8 , ദിവസവും 250 മില്ലി പഴുത്ത തക്കാളിയുടെ നീര് കഴിച്ചാൽ മുഖസൗന്ദര്യം വർദ്ധിക്കും .

9 , പയറുപൊടി , ചെറുനാരങ്ങാനീര് , തൈര് , തേൻ എന്നിവ തുല്ല്യ അളവിൽ കലർത്തി മുഖത്തുപുരട്ടി 20 മിനിറ്റിനുശേഷം കഴുകികളയുക .പതിവായി ചെയ്താൽ  മുഖകാന്തി വർദ്ധിക്കും .

10 , പേരയുടെ തളിരിലയും , പച്ചമഞ്ഞളും ചേർത്തരച്ച് മുഖത്തുപുരട്ടി 20 മിനിട്ടിനുശേഷം കഴുകികളയുക . പതിവായി ചെയ്താൽ മുഖക്കുരു ,മുഖത്തെ കറുത്ത പാടുകൾ എന്നിവ മാറി മുഖസൗന്ദര്യം വർദ്ധിക്കും .

11 , കടലമാവ് പശുവിൻ പാലിൽ കുഴച്ച് മുഖത്തുപുരട്ടി 30 മിനിട്ടിനുശേഷം കഴുകിക്കളയുക . പതിവായി ചെയ്താൽ മുഖസൗന്ദര്യം വർദ്ധിക്കും .

12 , പച്ച മോര് മുഖത്തുപുരട്ടി 30 മിനിട്ടിനുശേഷം കഴുകിക്കളയുക . പതിവായി ചെയ്താൽ മുഖസൗന്ദര്യം വർദ്ധിക്കും .

13 , റോസാപ്പൂവ് കുഴമ്പുപരുവത്തിൽ അരച്ച് മുഖത്തുപുരട്ടി 30 മിനിട്ടിനുശേഷം കഴുകിക്കളയുക . പതിവായി ചെയ്താൽ മുഖസൗന്ദര്യം വർദ്ധിക്കും .

14 , ഉഴുന്നുപൊടിയിൽ കസ്തൂരിമഞ്ഞളും ചേർത്ത് കുഴച്ച് 20 മിനിട്ടിനുശേഷം കഴുകിക്കളയുക . പതിവായി ചെയ്താൽ മുഖസൗന്ദര്യം വർദ്ധിക്കും .

15 ,വെള്ളരിക്കയുടെ തൊലി അരച്ച് മുഖത്തുപുരട്ടി 20 മിനിട്ടിനുശേഷം കഴുകിക്കളയുക . പതിവായി ചെയ്താൽ മുഖസൗന്ദര്യം വർദ്ധിക്കും .

16 , പൊതിനയില അരച്ച് കിടക്കാൻ നേരം മുഖത്തുപുരട്ടി രാവിലെ കഴുകികളയുക . പതിവായി ചെയ്താൽ ഒരാഴ്ചകൊണ്ട് മുഖസൗന്ദര്യം വർദ്ധിക്കും .

17 , കറിവേപ്പിലയും ,പച്ചമഞ്ഞളും കൂട്ടിയരച്ച് കോഴിമുട്ടയുടെ വെള്ളയിൽ ചാലിച്ച് മുഖത്തുപുരട്ടി 30 മിനിറ്റിനുശേഷം ഉഴുന്നുപൊടി ഉപയോഗിച്ച് മുഖം കഴുകുക . പതിവായി ചെയ്താൽ മുഖസൗന്ദര്യം വർദ്ധിക്കും .

18 , ചെറുപയർ ,മഞ്ഞൾ ,തെറ്റിപ്പൂവ് എന്നിവ കൂട്ടിയരച്ച് മുഖത്തുപുരട്ടി 30 മിനിറ്റിനുശേഷം ഉഴുന്നുപൊടി ഉപയോഗിച്ച് മുഖം കഴുകുക . പതിവായി ചെയ്താൽ മുഖസൗന്ദര്യം വർദ്ധിക്കും .

19 , ചെറുപയർ കുഴമ്പുപരുവത്തിൽ അരച്ച് ഒരു നുള്ള് മഞ്ഞൾപ്പൊടിയും ,ഒരു നുള്ള് ഉപ്പുപൊടിയും ചേർത്ത് മുഖത്തുപുരട്ടി 30 മിനിറ്റിനുശേഷം  മുഖം കഴുകുക . പതിവായി ചെയ്താൽ മുഖസൗന്ദര്യം വർദ്ധിക്കും .

20 , പഴുത്ത തക്കാളിയുടെ നീരും അതെ അളവിൽ തേനും ചേർത്ത് മുഖത്തുപുരട്ടി  30 മിനിറ്റിനുശേഷം  മുഖം കഴുകുക . പതിവായി ചെയ്താൽ മുഖസൗന്ദര്യം വർദ്ധിക്കും .

Previous Post Next Post