കാട്ടുജീരകം | Kattujirakam | Baccharoides anthelmintica

 

natural remedy for lice on hair,lice natural remedies,lice natural treatment,natural remedy to remove lice from hair,hair lice tamil,pen poga tips in tamil,lice tamil,lice in hair,lice treatment,head lice tamil,lice removal tamil,lice home treatment,lice remedy in tamil,pen poga enna pandra,lice control in tamil,remedy for lice in hair,pen poga enna seivathu,removing lice from hair,lice homemade treatment,pen thollai poga in tamil,കാട്ടുജീരകം,കാട്ടു ജീരകം,കാട്ടുകടുക്,കാട്ട് കടുക്,കരിംജീരകം,പെരുംജീരകം,മഞ്ഞകാട്ടുകടുക്,വനജീരക,നാട്ടുവൈദ്യം,ആരണ്യജീരക,തേങ്കൊട്ട,കരിഞ്ചീരകം കൊണ്ടു കൂടിയ പൈല്‍സും ശമിയ്ക്കും,വെള്ളപ്പാണ്ട്,തൊട്ടാവാടിയുടെ ഔഷധ ഗുണങ്ങൾ,തൊട്ടാവാടിയുടെ ഔഷധഗുണങ്ങൾ,ശരീരം,ശംഖുപുഷ്പം നിസ്സാരക്കാരനല്ല,കരിങ്കടുക്,ആടുനാറിവേള,നായ്ക്കടുക്,ഗർഭം അലസിപ്പിക്കാൻ,സ്‌ട്രെച്ചുമാർക് മാറാൻ,ഗർഭം അലസിപ്പിക്കാൻ വഴികൾ,പ്രമേഹം എങ്ങനെ നിയന്തിക്കാം,ഗർഭം അലസിപ്പിക്കാൻ ഒറ്റമൂലി

 ഒരു മീറ്റർ ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണ് കാട്ടുജീരകം .കാട്ടുപ്രദേശങ്ങളിൽ സാധാരണ കാണപ്പെടുന്നതുകൊണ്ടാണ് കാട്ടുജീരകം എന്ന പേര് വരാൻ കാരണം .കേരളത്തിൽ ഇടുക്കി ,നിലമ്പൂർ ,വയനാട് ,മൂന്നാർ എന്നിവിടങ്ങളിൽ ഈ സസ്യം ധാരാളമായി കാണപ്പെടുന്നു .ക്കൂടാതെ ഇന്ത്യയിലെ മിക്ക സമ ശീതോഷ്ണപ്രദേശങ്ങളിലും ഈ സസ്യം കണ്ടുവരുന്നു 


ഈ കുറ്റിച്ചെടിയുടെ ഇലകൾ രോമിലമാണ് .ഇതിന്റെ പൂക്കൾക്ക് പർപ്പിൾ നിറമാണ് .ഫലങ്ങളുടെ അഗ്രഭാഗത്ത് ചുവന്ന നിറത്തിലുള്ള രോമസമൂഹങ്ങളുണ്ട് .ഈ രോമസമൂഹങ്ങളുടെ സഹായത്താൽ കാറ്റിൽ കൂടെ ഇതിന്റെ വിത്ത് വിതരണം നടക്കുന്നു .ഇതിന്റെ ഇല ,വേര് ,വിത്ത് എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു 

Botanical name Baccharoides anthelmintica
Synonyms Conyza anthelmintica
Vernonia anthelmintica
 Family  Asteraceae (Sunflower family)
Common name Ironweed
Hindi काला जीरा Kala jira
 सोमराजी Somraji
Sanskrit Atavi-jirakaha
वाकुची Vaakuchee
अवलगुज Avalguj
Malayalam Kattujirakam
 Marathi  Kali-jiri, Kadu jire
Tamil Kattu shiragam
Telugu Davijilakara
Kannada ಕಾಡುಜೀರಿಗೆ Kadu-jirigay,
ಬಾವಂಜಿ Baavanji
ಕರಿಹಿಂಡಿ Karihindi
ವಾಕುಚಿ Vaakuchi
രസാദി ഗുണങ്ങൾ
രസം തിക്തം
ഗുണം ലഘു
വീര്യം ഉഷ്ണം
വിപാകം കടു

 രാസഘടകങ്ങൾ

കാട്ടുജീരകത്തിന്റെ വിത്തിൽ കയ്പുരസമുള്ള anthelm എന്ന ഒരു പദാർഥവും ,കർമ്മകാരി ഘടകം ,സ്ഥിരതൈലം ,ലഘുതൈലം ,അമ്ല സ്വഭാവമുള്ള റെസിൻ എന്നിവ അടങ്ങിയിരിക്കുന്നു 

ഔഷധഗുണങ്ങൾ 

വയറുവേദന ,വയറുവീർപ്പ് , ചർമ്മ രോഗങ്ങൾ ,വ്രണം ,കഫവാത രോഗങ്ങൾ ,എന്നിവയെ ശമിപ്പിക്കുന്നു ,കൂടാതെ സർപ്പ വിഷം ശമിപ്പിക്കുകയും ,മൂത്രം വർദ്ധിപ്പിക്കുകയും ചെയ്യും , ,കൊക്കപ്പുഴുവും മറ്റ് ഉദരകൃമികളെയും നശിപ്പിക്കുകയും ചെയ്യും  


ചില ഔഷധപ്രയോഗങ്ങൾ 

കാട്ടുജീരകത്തിന്റെ വിത്ത് ഉണക്കി 1 ഗ്രാം മുതൽ 3 ഗ്രാം വരേ തുടർച്ചയായി 3 ദിവസം കുട്ടികൾക്ക് കൊടുത്താൽ വിര, ,നാടവിര ,കൊക്കപ്പുഴു തുടങ്ങിയവയെ നശിപ്പിക്കും  

കാട്ടുജീരകത്തിന്റെ വിത്ത് വറുത്ത് അതിൽ വെള്ളമൊഴിച്ച് തിളപ്പിച്ച് പഞ്ചസാര ചേർത്ത് കുടിച്ചാൽ വയറുവീർപ്പ് ,വയറുവേദന തുടങ്ങിയവ മാറിക്കിട്ടും 

മുലയൂട്ടുന്ന അമ്മമാർ കാട്ടുജീരകത്തിന്റെ വിത്ത് ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ മുലപ്പാൽ വർദ്ധിക്കുകയും മുലപ്പാൽ ശുദ്ധമാകുകയും ചെയ്യും .ഈ വെള്ളം ഗർഭിണികൾ കുടിച്ചാൽ അവരുടെ കാൽപാദങ്ങളിലുണ്ടാകുന്ന നീര് മാറിക്കിട്ടും

 കാട്ടുജീരകത്തിന്റെ വിത്ത്,ചക്രത്തകരയുടെ വിത്ത് ,പച്ചമഞ്ഞൾ എന്നിവ തുല്യ അളവിൽ ഗോമൂത്രം ചേർത്ത്  അരച്ച് കടുകെണ്ണയിൽ ചാലിച്ച് പതിവായി പുരട്ടിയാൽ ചർമ്മത്തിലുണ്ടാകുന്ന നിറവ്യത്യാസം,വെള്ളപ്പാണ്ട് തുടങ്ങിയവ  മാറിക്കിട്ടും 

60 ഗ്രാം കാട്ടുജീരകത്തിന്റെ വിത്ത് ഒന്നര ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് 100 മില്ലിയാക്കി വറ്റിച്ച് ഏകനായകത്തിന്റെ വേര് പൊടിച്ചതും ഉലുവ പൊടിച്ചതും കൂടി അര സ്പൂണ്‍ വീതം ചേര്‍ത്ത് ദിവസം 2 നേരം വീതം ഒരു മാസം തുടർച്ചയായി കഴിച്ചാൽ പ്രമേഹം  പൂര്‍ണമായി നിയന്ത്രണ വിധേയമാകും

കാട്ടുജീരകത്തിന്റെ വിത്ത് ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ മൂത്ര തടസ്സം മാറിക്കിട്ടും .കൂടാതെ അരുചി ,വിശപ്പില്ലായ്മ  തുടങ്ങിയവയും മാറും 


60 ഗ്രാം കാട്ടുജീരകത്തിന്റെ വിത്ത് ഒന്നര ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് 100 മില്ലിയാക്കി വറ്റിച്ച് ഒരു നുള്ള് ഇന്തുപ്പും അര ടീസ്പൂൺ ശർക്കരയും ചേർത്ത് ഒരാഴ്ച പതിവായി കഴിച്ചാൽ ശരീരത്തിലുണ്ടാകുന്ന നീര് മാറിക്കിട്ടും 

കാട്ടുജീരകത്തിന്റെ വിത്ത് നന്നായി പൊടിച്ച് ചെറുനാരങ്ങാ നീരിൽ ചാലിച്ച് മൃഗങ്ങളുടെ ദേഹത്ത് പുരട്ടിയാൽ ചെള്ള് ,പേൻ ,മൂട്ട മുതലായവ നശിക്കും

ഇതിന്റെ വിത്തിൽ നിന്നും എടുക്കുന്ന എണ്ണ വ്രണങ്ങൾക്കും ,വാതരോഗത്തിനും പുറമെ പുരട്ടുവാൻ വളരെ നല്ലതാണ്




Previous Post Next Post