കരിഞ്ജീരകം ഔഷധഗുണങ്ങൾ

ജീരക കുലത്തിൽ പെടുന്ന ഒരു ദ്വിവർഷ ഔഷധിയാണ് കരിഞ്ജീരകം.ഇതിൻറെ വിത്ത് ജീരകത്തിന്റെ ആകൃതിയും കറുത്തതും നല്ല സുഗന്ധമുള്ളതും വളരെയധികം ഔഷധഗുണങ്ങൾ ഉള്ളതുമാണ് .കേരളത്തിൽ കരിഞ്ജീരകം,കരിംജീരകം, കരിഞ്ചീരകം എന്നീപേരുകളിൽ അറിയപ്പെടുന്നു .കൃഷ്ണജീരക, ബഹുസുഗന്ധഃ,കൃഷ്ണജാജി,കലാ,നീലാ എന്നീ പേരുകളിൽ സംസ്‌കൃതത്തിൽ അറിയപ്പെടുന്നു .

 • Botanical name : Carum bulbocastanum
 • Family : Apiaceae (Umbelliferae)
 • Botanical name : Nigella sativa
 • Family : Ranunculaceae (Buttercup family)
 • Botanical name : Carum carvi
 • Family : Apiaceae (Umbelliferae)
ഇതര നാമങ്ങൾ.

 • Common name - Black cumin,Black caraway,Meridian Fennel
 • Malayalam - karinjirakam 
 • Marathi - Shahajeeram, Kalejeere,Shahaajire
 • Hindi - Krishnajeera,Krishnajeera,Kali Jeera,Kala jeera
 • Bengali - Kala Jeere, Krishna jeera
 • Tamil  -  Shimayishiragam, Shimah shombu
 • Telugu - Sheema jilkar, Shimaisapoo
 • Kannada - Kari jeerige, Karijeerake
 • Gujarati - Shaahjeeru
 • Arabic - Kamoone aramani

ആവാസമേഖല .

ഇന്ത്യയിൽ കശ്മീര്‍, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ കാണപ്പെടുന്നതും ധാരാളമായി കൃഷി ചെയ്യപ്പെടുന്നതുമായ ഒരു കുറ്റിച്ചെടിയാണ് കരിഞ്ജീരകം.കൂടാതെ യൂറോപ്പ് ,വടക്കൻ ഏഷ്യ എന്നിവടങ്ങളിലും കരിഞ്ജീരകം കൃഷിചെയ്യപ്പെടുന്നു .

സസ്യവിവരണം .

ജീരക കുലത്തിൽ പെടുന്ന ഒരു ദ്വിവർഷ ഔഷധിയാണ് കരിഞ്ജീരകം.ഇതിൻറെ വിത്ത് കറുത്തതും നല്ല സുഗന്ധമുള്ളതും വളരെയധികം ഔഷധഗുണങ്ങൾ ഉള്ളതുമാണ് .ഇതിന്റെ ശാസ്ത്രനാമം കാരം ബൾബോകാസ്റ്റാനം (Carum bulbocastanum)എന്നാണ് .എന്നാൽ ഇത് വളരെ ദുർലഭമായതിനാൽ Carum carvi ,Nigella sativa  എന്നീ രണ്ടു സസ്യങ്ങളുടെയും വിത്തുകൾ കരിഞ്ജീരകമായി ഉപയോഗിച്ചു വരുന്നു . 

ഈ രണ്ടു സസ്യങ്ങൾക്കും കരിഞ്ജീരകത്തിന്റെ ഏതാണ്ട് സമാന ഗുണങ്ങളാണ് ഉള്ളത്.കേരളത്തിൽ കരിഞ്ജീരകമായി ഉപയ്യോഗിക്കുന്നത്  Nigella sativa എന്ന സസ്യത്തിന്റെ വിത്താണ് .ഇതിന് കരിഞ്ജീരകത്തിന്റെ  ആകൃതിയോ സുഗന്ധമോ ഇല്ല .

കരിഞ്ജീരകം,കരിഞ്ചീരകം,കരിഞ്ജീരകം ഉപയോഗം,കരിഞ്ജീരകം ഗുണങ്ങള്,കരിഞ്ജീരകം മുടിക്ക്,കരിഞ്ജീരകം മുടി വളരാന്,കരിംജീരകം,കരിഞ്ജീരകം പാർശ്വഫലങ്ങൾ,കരിഞ്ചീരകം തേന്,കരിഞ്ജീരകം സർവ്വ രോഗ സംഹാരി,കരിഞ്ചീരകം ഉപയോഗം,കരിഞ്ചീരകം ഫലങ്ങൾ,കരിംജീരകം എണ്ണ,കരിഞ്ചീരകം ഗുണങ്ങള്,കരിഞ്ചീരകം മുടിക്ക്,കരിംജീരകം ഗുണങ്ങൾ,ആരോഗ്യത്തിന് കരിഞ്ചീരകം,#കരിഞ്ജീരകം എണ്ണ മുടികൊഴിച്ചിൽ മാറാൻ,ചാടിയ വയറും വണ്ണവും കുറയ്ക്കാൻ കരിഞ്ജീരകം,കരിഞ്ചീരകം ഉപയോഗിക്കേണ്ടത്,കരിഞ്ചീരകം എങ്ങനെ ഉപയോഗിക്കാം

Botanical name - Carum bulbocastanum
Family - Apiaceae (Umbelliferae)

ഏകദേശം 75 സെ,മി ഉയരത്തിൽ വളരുന്ന ഒരു ദ്വിവർഷ ഔഷധി .ഇന്ത്യയിൽ കാശ്‍മീരിൽ മാത്രം സാധാരണ കാണപ്പെടുന്നു .ഇവിടെ ധാരാളമായി കൃഷിയും ചെയ്യുന്നു  .ഇതിന്റെ തണ്ടിന്റെ അടി ഭാഗം കനം കൂടിയതും ,മുകളിലേക്ക് പോകുന്തോറും കനം കുറഞ്ഞും കാണപ്പെടുന്നു .തണ്ടിന്റെ അഗ്രത്തായി പൂങ്കുലകൾ കാണപ്പെടുന്നു .ഒരു കുലയിൽ 10 മുതൽ15 പുഷ്പ്പങ്ങൾ വരെ കാണും .ഓരോ പൂവിലും ഓരോ വിത്ത് കാണും .ഈ വിത്ത് കറുത്തതും ജീരകത്തിന്റെ ആകൃതിയിലും നല്ല സുഗന്ധമുള്ളതുമാണ് .ഇതാണ് യഥാർഥ കരിഞ്ജീരകം .Botanical name - Nigella sativa
Family-Ranunculaceae (Buttercup family)

30 മുതൽ 60 സെമി ഉയരത്തിൽ വളരുന്ന ഒരു ഔഷധി .പഞ്ചാബ് ,ബീഹാർ എന്നിവിടങ്ങളിൽ ഒരു കള സസ്യമായി വളരുന്നു .ഇപ്പോൾ ധാരാളമായി കൃഷി ചെയ്യപ്പെടുന്നു .ഇതിന്റെ പൂക്കൾ ഇളം നീല നിറമുള്ളതും ഒറ്റയായും കാണപ്പെടുന്നു .ഇതിന്റെ വിത്തുകൾ ചെറുതും പരന്നതുമാണ് .ഇതിന് കരിഞ്ജീരകത്തിന്റെ  ആകൃതിയോ മണമോ ഇല്ല .എങ്കിലും ഏതാണ്ട് കരിംജീരകത്തിന്റെ സമാന ഗുണങ്ങളുണ്ട് .കേരളത്തിൽ കരിഞ്ജീരകമായി ഉപയോഗിക്കുന്നത് ഈ സസ്യത്തിന്റെ വിത്താണ് .Botanical name - Carum carvi
Family - Apiaceae (Umbelliferae)
 
30 മുതൽ 60 സെമി ഉയരത്തിൽ വളരുന്ന ഒരു ഏകവർഷ ഔഷധി .ഹിമാലയ പ്രദേശങ്ങളിൽ സാധാരണയായി വളരുന്നു .കാശ്‌മീർ ,ഗഡ്വാൾ എന്നിവിടങ്ങളിൽ കൃഷി ചെയ്യുന്നു .ഇതിന്റെ തണ്ടുകൾ വളരെ കനം കുറഞ്ഞതും അകന്ന് അകന്നും കാണപ്പെടുന്നു .ഇതിന്റെ പുഷ്പങ്ങൾ വളരെ ചെറുതും മഞ്ഞ നിറവുമാണ് .ഇതിന്റെ വിത്തുകൾ കറുത്തതും ,അല്പം നേർത്തതും വളഞ്ഞതും ജീരകത്തിനോട് സാദൃശ്യമുള്ളതും സുഗന്ധമുള്ളതുമാണ് . ഇന്ത്യയിൽ കൂടുതലും കരിഞ്ജീരകമായി ഉപയോഗിക്കുന്നത് ഈ സസ്യത്തിന്റെ വിത്താണ് .ഇതിനും ഏതാണ്ട് കരിഞ്ജീരകത്തിന്റെ സമാന ഗുണങ്ങളാണ് ഉള്ളത് .

രാസഘടകങ്ങൾ .

വിത്തിൽ കാർവോൺ എന്ന പദാർത്ഥം അടങ്ങിയിരിക്കുന്നു .കൂടാതെ കാർവക്രോൾ ,ടെർപിൽ ,കീറ്റോൺ ,കാർവോൺ എന്നിവയുടെ മിശ്രിതമായ ഒരു ബാഷ്പശീലതൈലവും അടങ്ങിയിരിക്കുന്നു .

കരിഞ്ജീരകം ഔഷധഗുണങ്ങൾ.

അനേകം രോഗങ്ങൾ ശമിപ്പിക്കാനുള്ള കഴിവ് കരിഞ്ജീരകത്തിനുണ്ട് . ശൂല ,വായു ,നെഞ്ചുവേദന ,ചുമ ,ശ്വാസംമുട്ട് ,പുളിച്ചുതികട്ടൽ ,ദഹനക്കേട് ,പ്ലീഹരോഗം ,മഹോദരം ,ഉറക്കക്കുറവ് ,പക്ഷാഘാതം ,അർദ്ദിതം ,രക്തപിത്തം ,കഫം ,വാതം ,വീക്കം ,കൃമി ,ഛർദ്ദി ,നേത്രരോഗങ്ങൾ ,ചർമ്മരോഗങ്ങൾ എന്നിവയെല്ലാം ശമിപ്പിക്കുന്നതിന്  കരിഞ്ജീരകം ഒരു ഉത്തമ ഔഷധമായി ഉപയോഗിച്ചുവരുന്നു .

ജീരകാദ്യാരിഷ്ടം, പഞ്ചജീരകഗുഡം, കച്ചൂരാദിചൂർണം, നാരായണചൂർണം ,മദന കാമേശ്വരി ലേഹ്യം , വായുഗുളിക ,കൊമ്പഞ്ചാടി ഗുളിക എന്നിവയിൽ കരിഞ്ജീരകം ഒരു ചേരുവയാണ്.

പഞ്ചജീരകഗുഡം.
സ്ത്രീ സൗന്ദര്യം വർദ്ധിപ്പിക്കാനും ,ശരീരപുഷ്ടിക്കും ,മാറിട വളർച്ചയ്ക്കും,രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ,മെലിഞ്ഞവർ തടിക്കുന്നതിനും,ചുമ ,കഫക്കെട്ട് ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും, പ്രസവാനന്തര ശുശ്രൂഷയ്ക്കും തുടങ്ങിയ ഒട്ടനവധി പ്രശ്നങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു ഔഷധമാണ് പഞ്ചജീരകഗുഡം.

കച്ചൂരാദി ചൂർണം.
പൊടി രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് കച്ചൂരാദി ചൂർണം.ശരീരത്തിനും ശിരസ്സിനും കുളിർമ്മ പ്രദാനം ചെയ്യുന്ന ഒരു ഔഷധമാണ് കച്ചൂരാദി ചൂർണം.തലവേദന ,ചുമ ,തലകറക്കം ,ഉറക്കക്കുറവ് ,ഉത്കണ്ഠ ,മാനസികസമ്മർദ്ദം ,മാനസിക രോഗങ്ങൾ ,പനി ,തല പുകച്ചിൽ ,കണ്ണിലും ,ചെവിയിലും ബാധിക്കുന്ന വിവിധ രോഗങ്ങൾ തുടങ്ങിയ നിരവധി രോഗങ്ങളുടെ ചികിത്സയിൽ പുറമെ ഉപയോഗിക്കാൻ കച്ചൂരാദി ചൂർണം ഉപയോഗിക്കുന്നു .

നാരായണചൂർണം.
വയറുവേദന ,മലബന്ധം ,ദഹനക്കേട് ,ചുമ ,പനി ,ആസ്മ ,ബ്രോങ്കൈറ്റിസ് ,അനീമിയ തുടങ്ങിയ നിരവധി രോഗങ്ങളുടെ ചികിത്സയിൽ നാരായണചൂർണം ഉപയോഗിക്കുന്നു .

മദന കാമേശ്വരി ലേഹ്യം.
പ്രധാനമായും ലൈംഗീക സംബന്ധമായ പ്രശ്നങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു ഔഷധമാണ് മദന കാമേശ്വരി ലേഹ്യം.ലൈംഗീക താല്പര്യം വർധിപ്പിക്കുന്നതിനും ബീജങ്ങളുടെ എണ്ണം മെച്ചപ്പെടുത്തുന്നതിനും മദന കാമേശ്വരി ലേഹ്യം ഉപയോഗിക്കുന്നു .

വായുഗുളിക.
ജലദോഷം ,പനി ,വയറിളക്കം മുതലായവയുടെ ചികിത്സയിൽ വായുഗുളിക ഉപയോഗിക്കുന്നു .

കൊമ്പഞ്ചാടി ഗുളിക.
കുട്ടികളിലെ പനി ,ജലദോഷം ,ചുമ എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്നു .

ഔഷധയോഗ്യഭാഗം -വിത്ത് .

രസാദിഗുണങ്ങൾ .
രസം -കടു 
ഗുണം -ലഘു ,രൂക്ഷം 
വീര്യം -ഉഷ്‌ണം 
വിപാകം -കടു 

ചില ഔഷധപ്രയോഗങ്ങൾ .

ചൊറി ,ചിരങ്ങ് .
കരിഞ്ജീരകം,മഞ്ഞൾ ,ഗുൽഗുലു ,കാർകോകിലരി എന്നിവ ഒരേ അളവിലെടുത്ത് എണ്ണ കാച്ചി പുറമെ പുരട്ടിയാൽ ചൊറി ,ചിരങ്ങ് മുതലായ ചർമ്മരോഗങ്ങൾ ശമിക്കും .Nigella sativa എന്ന ഇനത്തിന്റെ വിത്ത് എണ്ണയിൽ അരച്ച് പുറമേപുരട്ടിയാൽ എല്ലാവിധ ചർമരോഗങ്ങളും ശമിക്കും .

ഛർദ്ദി മാറാൻ .
കരിഞ്ജീരകം പൊടിച്ച് ഒരു ഗ്രാം ശർക്കരയിൽ ചേർത്ത് കഴിച്ചാൽ ഛർദ്ദി മാറും .

മുടികൊഴിച്ചിൽ മാറാൻ .
കരിഞ്ജീരകം ചതച്ച് എണ്ണ കാച്ചി തലയിൽ പതിവായി തേച്ചുകുളിച്ചാൽ മുടികൊഴിച്ചിൽ മാറും .

വിരശല്ല്യം മാറാൻ .
കരിഞ്ജീരകം പൊടിച്ച്  എള്ളെണ്ണയിൽ ചാലിച്ച് കഴിച്ചാൽ വിരശല്ല്യം മാറിക്കിട്ടും.

രക്തസമ്മർദ്ദം കുറയ്ക്കാൻ.
ദിവസേന രാവിലെ ആഹാരത്തിനൊപ്പം ഏതെങ്കിലും പാനീയത്തോടൊപ്പം  കരിഞ്ജീരകം തൈലം ചേർത്തു കഴിക്കുകയും  അതിനോടൊപ്പം  ഒരല്ലി വെളുത്തുള്ളി ചവച്ച് ഇറക്കുകയും ചെയ്താൽ  രക്തസമ്മർദ്ദം കുറയും .

ചെവിവേദന മാറാൻ .
കരിഞ്ജീരകം ചതച്ച് എണ്ണകാച്ചി  ചെറിയ ചൂടോടെ ചെവിയിൽ ഒഴിച്ചാൽ ചെവിവേദന മാറും.

പ്രമേഹം കുറയ്ക്കാൻ.
ഒരു കപ്പ് കട്ടൻചായയിൽ രണ്ടു മില്ലി കരിഞ്ജീരക തൈലം ചേർത്ത് ദിവസവും രണ്ടു നേരം കഴിച്ചാൽ പ്രമേഹം ശമിക്കും .

നേത്രരോഗങ്ങൾ .
ഒരു ഗ്ലാസ് ക്യാരറ്റ് ജ്യൂസിൽ 2 മില്ലി കരിഞ്ജീരക തൈലം ചേർത്ത് രാവിലെ വെറും വയറ്റിലും രാത്രിയിൽ ഭക്ഷണത്തിനു ശേഷവും ദിവസം രണ്ടു നേരം കഴിക്കുന്നത് കണ്ണിൽ നിന്ന് എപ്പോഴും വെള്ളം വരിക ,കണ്ണ് ചുവക്കുക, കണ്ണിലെ തിമിരം, തുടങ്ങിയ  കണ്ണിലുണ്ടാകുന്ന പല അസുഖങ്ങൾക്കും ശമനമുണ്ടാകും .

വാതരോഗങ്ങൾ .
അല്പം കരിഞ്ജീരകം തൈലം ചെറുതായി ചൂടാക്കി വേദനയുള്ള ഭാഗത്ത് തടവുകയും.ഒരു സ്പൂൺ കരിംജീരക തൈലം തേനിൽ ചേർത്ത് രണ്ടുനേരം കഴിക്കുകയും ചെയ്താൽ  വാതസംബന്ധമായ രോഗങ്ങൾ ശമിക്കും.

അൾസർ മാറാൻ .
കരിഞ്ജീരകം ,അയമോദകം ,കായം  എന്നിവ പൊടിച്ച് ഭക്ഷണത്തിനൊപ്പം പതിവായി കഴിച്ചാൽ അൾസർ ശമിക്കും.

ഉറക്കമില്ലായ്‌മ .
കരിഞ്ജീരകം വറുത്തുപൊടിച്ച്  തേനുമായി ചേർത്ത് കിടക്കുന്നതിനു മുൻപ് കഴിച്ചാൽ ഉറക്കക്കുറവ് മാറിക്കിട്ടും.

മുഖക്കുരു മാറാൻ .
കരിഞ്ജീരകം ,ജീരകം ,വെളുത്ത കടുക് ,എള്ള് എന്നിവ തുല്ല്യ അളവിൽ എടുത്ത് പശുവിൻ പാൽ ചേർത്തരച്ച് മുഖത്ത് പുരട്ടി അരമണിക്കൂറിന് ശേഷം കഴുകിക്കളയാം .ഇങ്ങനെ കുറച്ചുദിവസം പതിവായി ചെയ്താൽ മുഖക്കുരു പരിപൂർണ്ണമായും മാറും.

ആസ്മ മാറാൻ .
ഒരു ടീ സ്പൂൺ കരിഞ്ജീരക തൈലം ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ കലർത്തി ദിവസവും ഒരു നേരം കഴിക്കുന്നതും. കരിഞ്ജീരക തൈലം ചേർത്ത് ആവി പിടിക്കുന്നതും. തൈലം നെഞ്ചിൽ തടവുന്നതും .ആസ്മ സംബന്ധമായ രോഗങ്ങൾക്ക് ശമനം കിട്ടാൻ സഹായിക്കും .

അലർജികൊണ്ടുള്ള തുമ്മൽ .
ഒരു ടീസ്പൂൺ കരിഞ്ജീരകത്തിന്റെ പൊടി തേനിൽ ചേർത്ത് രാവിലെ പതിവായി കഴിച്ചാൽ അലർജി കൊണ്ടുണ്ടാകുന്ന തുമ്മൽ മാറും .

മഞ്ഞപ്പിത്തം മാറാൻ .
ഒരു ഗ്ലാസ് പാലിൽ 2 മില്ലി കരിഞ്ജീരക തൈലം ചേർത്ത് രാവിലെ വെറും വൈറ്റിലും രാത്രിയിൽ ഭക്ഷണത്തിനു ശേഷവും ദിവസം രണ്ടു നേരംഎന്ന കണക്കിൽ കുറച്ചുദിവസം പതിവായി കഴിച്ചാൽ മഞ്ഞപ്പിത്തം ശമിക്കും. അല്ലങ്കിൽ കരിഞ്ജീരകം പൊടിച്ചത് 3 ഗ്രാം 100 മില്ലി പാലിലോ ,100 മില്ലി  നാരങ്ങാവെള്ളത്തിലോ ചേർത്ത് കുറച്ചുദിവസം പതിവായി കഴിച്ചാലും മതിയാകും .

തലവേദന ,ചെന്നിക്കുത്ത് ,പീനസം .
കരിഞ്ജീരകം പൊടിച്ച് വിനാഗിരിയിൽ 24 മണിക്കൂർ ഇട്ടുവച്ചശേഷം അരിച്ചെടുത്ത് രണ്ടുതുള്ളി വീതം മൂക്കിൽ പതിവായി നസ്യം ചെയ്തുകൊണ്ടിരുന്നാൽ പഴക്കം ചെന്ന തലവേദന ,ചെന്നിക്കുത്ത് ,പീനസം എന്നിവ മാറിക്കിട്ടും .

കേൾവിക്കുറവ് .
കരിഞ്ജീരകം നന്നായി പൊടിച്ചത് ഒലിവെണ്ണയിൽ ചേർത്ത് പതിവായി ഒന്നോ ,രണ്ടോ തുള്ളി വീതം ചെവിയിലൊഴിച്ചാൽ കേൾവിക്കുറവ് മാറിക്കിട്ടും .

ജലദോഷം .
കരിഞ്ജീരകം ചതച്ച് തുണിയിൽ കിഴികെട്ടി മൂക്കിൽ വലിച്ചാൽ ജലദോഷം മാറിക്കിട്ടും .

വിഷയാസക്തി .
കരിഞ്ജീരകം ആട്ടിയെടുക്കുന്ന എണ്ണയിൽ കുന്തിരിക്കവും ചേർത്ത് കഴിച്ചാൽ വിഷയാസക്തി മാറിക്കിട്ടും, (അത്യാസക്തി, മതിഭ്രമം, വ്യാമോഹം,കമ്പം,അത്യാശ,മതിഭ്രംശം,ദേഷ്യം,കുശുമ്പ് ,അസൂയ ,വെറുപ്പ് തുടങ്ങിയ മാനസികാവസ്ഥയെ വിഷയാസക്തി എന്ന്‌ പറയുന്നു )

അഗ്നിമാന്ദ്യം, അരുചി, ഉദരകൃമി.
Carum carvil എന്ന ഇനത്തിന്റെ വിത്ത്, കായം, ശുദ്ധിചെയ്ത കൊടുവേലി ഇവ ഓരോന്നും 10 ഗ്രാം വീതം എടുത്ത് 250 മി.ലി. വെള്ളത്തിൽ കഷായംവച്ച് 50 മി.ലി. ആക്കി വറ്റിച്ച് 15 മി.ലി. വീതം രാവിലെയും വൈകിട്ടും കുടിച്ചാൽ അഗ്നിമാന്ദ്യം, അരുചി, ഉദരകൃമി, എന്നിവ  ശമിക്കും.ഇത് ഗർഭാശയശുദ്ധിക്കും നല്ലതാണ്.

ഇക്കിൾ മാറാൻ .
Nigella sativa എന്ന ഇനത്തിന്റെ2-3 ഗ്രാം വിത്ത് പൊടിച്ച് മോരിൽകലക്കി കുടിച്ചാൽ ഇക്കിൾ മാറിക്കിട്ടും .

വിഷം.
കരിഞ്ജീരകം അരച്ച് എണ്ണ കാച്ചി പുറമെ പുരട്ടിയാൽ വിഷജന്തുക്കൾ കടിച്ചതുമൂലമുണ്ടാകുന്ന വിഷം ശമിക്കും .

ഗർഭാശയ രോഗങ്ങൾ.
കരിഞ്ജീരകം കഷായം വച്ച് പതിവായി കഴിച്ചാൽ ഗർഭാശയ രോഗങ്ങൾ ശമിക്കും.

വയറിളക്കം മാറാൻ .
കരിഞ്ജീരകം ചതച്ച് വെള്ളം തിളപ്പിച്ച് ഒരു ഗ്ലാസ് വീതം ഒരു മണിക്കൂർ ഇടവിട്ട് മൂന്നോ നാലോ തവണ കഴിച്ചാൽ വയറിളക്കത്തിന് ഉടനടി ആശ്വാസം കിട്ടും .

വയറിളക്കം ,വയറുവേദന ,ഛർദ്ദി .
10 ഗ്രാം കരിഞ്ജീരകം വറുത്ത് 2 കപ്പ് വെള്ളത്തിൽ തിളപ്പിച്ച് അര കപ്പായി വറ്റിച്ച് 20 മില്ലി വീതം ദിവസം മൂന്ന് നേരം വീതം കഴിച്ചാൽ വയറിളക്കം ,വയറുവേദന ,ഛർദ്ദി എന്നിവയ്ക്ക് ആശ്വാസം കിട്ടും .

മുടി വട്ടത്തിൽ കൊഴിയുന്നതിന്‌ .
കരിഞ്ജീരകം ആട്ടിയെടുക്കുന്ന എണ്ണ മുടി വട്ടത്തിൽ കൊഴിഞ്ഞുപോയ ഭാഗത്ത് പതിവായി പുരട്ടിയാൽ മുടി വട്ടത്തിൽ കൊഴിയുന്ന രോഗം മാറിക്കിട്ടും .കരിഞ്ജീരകം എണ്ണ വിപണിയിൽ വാങ്ങാൻ കിട്ടും .അല്ലങ്കിൽ 50 ഗ്രാം കരിഞ്ജീരകം 100 മില്ലി എള്ളെണ്ണയിൽ ചെറിയ ചൂടിൽ ഏറെ നേരം കാച്ചി തലയിൽ പുരട്ടിയാലും മതിയാകും .

ശരീരവേദന ,പല്ലുവേദന .
25 ഗ്രാം കരിഞ്ജീരകം തലേന്ന് 100 മില്ലി വെള്ളത്തിൽ കുതിർത്ത് പിറ്റേന്ന് ഇത് കുഴമ്പ് പരുവത്തിൽ അരച്ച് 100 മില്ലി എള്ളെണ്ണയും ചേർത്ത് നന്നായി വേവിച്ചുകിട്ടുന്ന പേസ്റ്റ്  ശരീരഭാഗങ്ങളിൽ പുരട്ടിയാൽ ശരീരവേദന ,സന്ധിവേദന ,എന്നിവയ്ക്ക് ആശ്വാസം കിട്ടും .ഈ പേസ്റ്റ് പല്ലുവേദനയുള ഭാഗങ്ങളിലെ മോണയിൽ പുരട്ടിയാൽ പല്ലുവേദനയ്ക്ക് ആശ്വാസം കിട്ടും .

ആർത്തവവേദന .
കരിഞ്ജീരകം 10 ഗ്രാം പൊടിച്ചത് ശർക്കരയും ചേർത്ത് ആർത്തവത്തിന് 10 ദിവസം മുമ്പ് മുതൽ ദിവസവും ഓരോ നേരം കഴിക്കുന്നത് ആർത്തവത്തെ ക്രമപ്പെടുത്താനും ആർത്തവവേദന ഒഴിവാക്കാനും സഹായിക്കുന്നു .

വായ്‌നാറ്റം ഇല്ലാതാക്കാൻ .
കരിഞ്ജീരകവും ,ജീരകവും ഓരോ നുള്ള് ദിവസവും ചവച്ചിറക്കിയാൽ വായ്‌നാറ്റം ഇല്ലാതാക്കാൻസഹായിക്കും .

മോണയിൽ നിന്നുള്ള രക്തസ്രാവം .
കരിഞ്ജീരകം വറുത്ത് കല്ലുപ്പും ചേർത്ത് നന്നായി പൊടിച്ച് മോണയിൽ പുരട്ടിയാൽ മോണയിൽനിന്നുള്ള രക്തസ്രാവം നിലയ്‌ക്കും .

വിരശല്ല്യം ഇല്ലാതാക്കാൻ .
കരിഞ്ജീരകവും,പപ്പായ വിത്തും തുല്യ അളവിൽ പൊടിച്ച് 2 ഗ്രാം പൊടി ചെറു ചൂടുവെള്ളത്തിൽ കലർത്തി രാവിലെ വെറുംവയറ്റിൽ കഴിച്ചാൽ വിരശല്ല്യം ഇല്ലാതാകും .

കരിഞ്ജീരകം 12 ഗ്രാം വരെ കഷായം വച്ചോ ,പൊടിച്ചോ  ഏതെങ്കിലും പാനീയങ്ങളിൽ ചേർത്തോ കുറച്ചുദിവസം പതിവായി കഴിച്ചാൽ ശൂല ,വായു ,നെഞ്ചുവേദന ,ചുമ ,ശ്വാസംമുട്ട് ,പുളിച്ചുതികട്ടൽ ,ദഹനക്കേട് ,പ്ലീഹരോഗം ,മഹോദരം ,ഉറക്കക്കുറവ് ,പക്ഷാഘാതം ,അർദ്ദിതം മുതലായ രോഗങ്ങൾ ശമിക്കും  .
Previous Post Next Post