പാടത്താളി | പാടവള്ളി | പാടക്കിഴങ്ങ് | പുഴുക്കൊല്ലി | താളിവള്ളി | Cyclea peltata

 

പാടക്കിഴങ്ങ്,കിഴങ്ങ്,പാട,സസ്യങ്ങൾ,പാടവള്ളി,മലതാങ്ങി,പാടത്താളി,ഔഷധ സസ്യങ്ങൾ,പുഴുക്കൊല്ലി,പാഠ,പാഠാ,നാട്ട്,കാട്ട്,ഡോക്ടർ,സൂക്തം18,നാട്ടുവൈദ്യം,#പാമ്പിന്റെ മണം,indian moon-seed,cyclea peltate,padathali,padavalli,padakkizhangu,dandruff removal,hair growth,hairfall,how make padathali,awesome valley,#ayurveda # #plant#,#cycleapeltata,#paadathali,#paadakizhang,#chitchatwithanu

ഇന്ത്യയിലുടനീളം വനങ്ങളിലും , കുറ്റിക്കാടുകളിലും,പറമ്പുകളിലും ധാരാളമായി കാണപ്പെടുന്ന ഒരു സസ്യമാണ് പാടക്കിഴങ്ങ് .കേരളത്തിൽ മലയോര പ്രദേശങ്ങളിലാണ് ഈ സസ്യം കൂടുതലായും കാണപ്പെടുന്നത് .പാടത്താളി, പാടവള്ളി, പാടക്കിഴങ്ങ്,  പുഴുക്കൊല്ലി, താളിവള്ളി തുടങ്ങിയ പല പേരുകളിലും ഈ സസ്യം നമ്മുടെ നാട്ടിൽ അറിയപ്പെടുന്നു .

പടർന്നു വളരുന്ന ഈ സസ്യത്തിന്റെ തണ്ടുകൾ വളരെ ദുർബലമാണ് .ഇതിന്റെ തണ്ടിലും ഇലയിലും ചെറിയ രോമങ്ങൾ കാണപ്പെടുന്നു .ഇതിന്റെ വേരുകൾ തടിച്ചതും വളവുകളോടു കൂടിയും കാണപ്പെടുന്നു .ഇതിൽ മുന്തിരിക്കുലയുടെ ആകൃതിയിൽ ധാരാളം ഫലങ്ങൾ ഉണ്ടാകുന്നു .ഇതിന്റെ കായ്കൾ  ആദ്യം പച്ച നിറത്തിലും .പഴുത്തു കഴിയുമ്പോൾ നല്ല വെള്ള നിറത്തിലും കാണപ്പെടുന്നു.


പണ്ടുള്ളവർ വനങ്ങളിലും പറമ്പിലും മറ്റും കാൽനട  യാത്ര ചെയ്യുമ്പോൾ രക്തദാഹികളായ അട്ടയുടെ കടിയിൽ നിന്നും രക്ഷനേടാൻ പാടക്കിഴങ്ങ് എണ്ണ കാച്ചി കാലുകളിൽ തേയ്ക്കുന്ന പതിവുണ്ടായിരുന്നു .

ഈ സസ്യത്തിന്റെ വേരിൽ ബർമാന്നലൈൻ എന്ന ആൽക്കലോയിഡും  വേരിന്മേൽ തൊലിയിൽ  നിസാമിൻ, ഹയാറ്റിൻ, പരീരിൻ എന്നീ ആൽക്കലോയിഡുകൾ അടങ്ങിയിട്ടുണ്ട്. 


വളരെ അധികം ഔഷധഗുണങ്ങളുള്ള ഈ സസ്യം മൂലക്കുരു ,കേശസംരക്ഷണം  വെള്ളപ്പാണ്ട് ,സോറിയാസിസ്,ചൊറി    ,മൂത്രതടസ്സം ,വിഷം ,രക്തശുദ്ധി ,അശ്മരി  ,കഫരോഗങ്ങൾ ,ആന്തരിക അവയവങ്ങള്‍ക്കുണ്ടാകുന്ന വീക്കം.വയറിളക്കം  ,പനി ,നേത്ര രോഗങ്ങൾ ,വൃക്ക രോഗങ്ങൾ ,മൂത്രാശയ രോഗങ്ങൾ തുടങ്ങിയവയ്ക്ക് ഒരു ഉത്തമ പ്രതിവിധിയാണ് .

 

Botanical name Cyclea peltata
Synonyms Cyclea burmanii
Cyclea versicolor
Cyclea discolor
Family Menispermaceae (Moonseed family)
Common name
Indian Moon-Seed,
buckler-leaved moon-seed
Sanskrit बृहत् पाठा bruhat patha
राज पाठा raj patha
Tamil பாடா pata
பொன்முசுட்டை pon-mucuttai
Malayalam Padakizhangu (പാടക്കിഴങ്ങ്)
 Padathali(പാടത്താളി)
 Padavalli (പാടവള്ളി)
Marathi पाकर pakar
Kannada ಪಡಾವಲ Padaavala
ಪಾಡಾವಲಿ ಬಳ್ಳಿ Paadaavali balli
ಹಾಡೇಬಳ್ಳಿ Haadeballi
Telugu పాఠా (Patha)
Oriya ପାଠା Patha
Nepali Raj Patha ( बृहत् पाठा)
രസാദിഗുണങ്ങൾ
രസം
തിക്തം
ഗുണം ലഘു, സ്നിഗ്ധം
വീര്യം ഉഷ്ണം
വിപാകം കടു
ഔഷധയോഗ്യ ഭാഗം വേര്, ഇല


ചില ഔഷധപ്രയോഗങ്ങൾ 

100 ഗ്രാം പാടക്കിഴങ്ങ് ഇരുമ്പുതൊടാതെ എടുത്ത് ഇടിച്ചുപിഴിഞ്ഞ നീര് 200 ഗ്രാം വെളിച്ചെണ്ണയിൽ കാച്ചി കുപ്പിയിലാക്കി സൂക്ഷിക്കാം .മൂന്നോ ,നാലോ ദിവസത്തിന് ശേഷം ഈ എണ്ണ കാലുകളിൽ പുരട്ടിയ ശേഷം കാടുകളിലൂടെ നടന്നാൽ അട്ട കടിക്കുകയില്ല .ഈ എണ്ണ പഴകും തോറും ഗുണം കൂടുകയേ ഒള്ളു .എത്ര നാളു വേണമെങ്കിലും കേടുകൂടാതെ ഇരിക്കുകയും ചെയ്യും .


പാടക്കിഴങ്ങും ,മുരിങ്ങയുടെ തൊലിയും ,പച്ചമഞ്ഞളും ,നിലം പരണ്ടയുടെ വേരും തുല്ല്യ അളവിൽ അരച്ച് 2 ഗ്രാം വീതം അരിക്കാടിയിൽ ചേർത്ത് ദിവസം 2 നേരം വീതം ഒരു മാസം തുടർച്ചയായി കഴിച്ചാൽ പാന്‍ക്രിയാസിന്റെ വീക്കം  നീര് ,പഴുപ്പ് എന്നിവ  മാറി പാന്‍ക്രിയാസ് പൂര്‍വ്വ  സ്ഥിതിയിലാകും .

പാടക്കിഴങ്ങിന്റെ വേര് 25 ഗ്രാം 200 മില്ലി വെള്ളത്തിൽ കഷായം വച്ച് 50 മില്ലിയാക്കി വറ്റിച്ച് 25 മില്ലി വീതം ദിവസം രണ്ടു നേരം വീതം കുറച്ചുദിവസം പതിവായി കഴിച്ചാൽ ,മൂത്ര തടസ്സം ,വിഷം ,ചർമ്മരോഗങ്ങൾ ,വ്രണം തുടങ്ങിയവ ശമിക്കും .

പാടക്കിഴങ്ങ് ,നിലവേപ്പ് ,ചന്ദനം ,പെരുങ്കുരുമ്പ  എന്നിവ തുല്ല്യ അളവിൽ കഷായം വച്ച് കഴിച്ചാൽ ചൊറി ,ചിരങ്ങ് ,കഫരോഗങ്ങൾ പൈത്തിക രോഗങ്ങൾ എന്നിവ ശമിക്കും .

 പാടക്കിഴങ്ങ് അരച്ച് നെറുകയിൽ വച്ചാൽ മാനസിക അസ്വാസ്ഥ്യമുള്ളവർ ശാന്തരാകും .

പാടക്കിഴങ്ങ് അരച്ച് താളിയാക്കി ദിവസും തലയിൽ ഉപയോഗിച്ചാൽ താരൻ മാറുകയും മുടി നന്നായി വളരുകയും ചെയ്യും .

പാടക്കിഴങ്ങ് അരച്ച് പുറമെ പുരട്ടിയാൽ ചൊറി മാറും .

പാടക്കിഴങ്ങിന്റെ ഇല അരച്ച് ഗുദ ഭാഗത്ത് പതിവായി പുരട്ടിയാൽ മൂലക്കുരു പരിപൂർണ്ണമായും മാറും  .

പാടക്കിഴങ്ങ് അരച്ച് തേനിൽ ചാലിച്ച് കഴിച്ചാൽ വയറിളക്കം പനി എന്നിവ മാറും .Previous Post Next Post