ചിത്തിരപ്പാലയുടെ ഔഷധഗുണങ്ങൾ | chitthirappala | Euphorbia hirta

 

ചിത്തിരപ്പാല,euphorbia hirta ചിത്തിരപ്പാല,ചിത്തിരപാലാ ഔഷധ ഗുണങ്ങൾ,മഞ്ഞപ്പിത്തം,നിലപ്പാല,കുഴിനഖപ്പാല,പാലൂറിപ്പച്ച,ആട്ടുവട്ടപ്പാല,ആട്ടുമുട്ടപ്പാല,മുറികൂട്ടിപ്പാല,കഴുത്തിലും,നിലപ്പാല nilappaala,ഉപ്പ്,പാൽപാല,കൊഴുപ്പ,ആർത്തവം,മുഖത്തും,അരിമ്പാറ,പാലുണ്ണി,കുപ്പമേനി,മുള്ളാത്ത,ആസ്ത്മചെടി,ആസ്ത്മ ചെടി,കിണികിണിപാല,മുത്തശ്ശി വൈദ്യം,അരക്തത,നിലമ്പരണ്ട,രക്തശ്രാവം,പാൽപെരുക്കി,euphorbia hirta,euphorbia hirta tea,euphorbia,euphorbia hirta common name,euphorbia hirta medicinal uses,euphorbia hirta uses,euphorbia hirta in telugu,euphorbia hirta health benefits,euphorbia hirta traditional and medicinal uses,euphorbia hirta l.,euphorbia hirta plant,euphorbia hirta flower,euphorbia hirta in tamil,euphorbia hirta for asthma,learn about euphorbia hirta,euphorbia hirta botany world,euphorbia hirta plant benefits

 ഇന്ത്യയിൽ എല്ലാ സ്ഥലങ്ങളിലും കാണപ്പെടുന്ന  ഒരു ഏകവാർഷിക സസ്യമാണ് ചിത്തിരപ്പാല . നിലപ്പാല, കുഴിനഖപ്പാല, പാലൂറിപ്പച്ച, ആട്ടുവട്ടപ്പാല,ആട്ടുമുട്ടപ്പാല,മുറികൂട്ടിപ്പാല,നിലപ്പാല ,പാൽപാല ,ആസ്ത്മചെടി, കിണികിണിപാല തുടങ്ങിയ പേരുകളിലും   ഈ സസ്യം അറിയപ്പെടുന്നു .മഴ ലഭിക്കുന്ന പ്രദേശങ്ങളിലാണ് ഈ സസ്യം കാണപ്പെടുന്നത് .ഏകദേശം 30 സെന്റീമീറ്റർ ഉയരത്തിൽ വളരുന്ന ഈ സസ്യത്തിന്റെ വേരൊഴികെയുള്ള എല്ലാ ഭാഗങ്ങളിലും ചെറിയ രോമങ്ങളുണ്ട് .ഈ സസ്യത്തിന്റെ ഇലകൾ ദീർഘവൃത്താകൃതിയിലോ ദീർഘ ചതുരാകൃതിയിലോ ആണ് .ഈ ചെടിയുടെ ഏതുഭാഗം മുറിച്ചു നോക്കിയാലും വെളുത്ത പാൽ പോലെയുള്ള കറ ഉണ്ടാകും .ഈ സസ്യത്തിൽ എപ്പോഴും വെള്ള കലർന്ന പച്ച നിറത്തിലുള്ള പൂക്കൾ ഉണ്ടായിരിക്കും .ഈ ചെടിയുടെ ജന്മദേശം അമേരിക്കയായാണ് .


തണ്ടിന്റെയും ഇലയുടെയും നിറത്തെ അടിസ്ഥാനപ്പെടുത്തി ചിത്തിരപ്പാല പല തരത്തിൽ കാണപ്പെടുന്നുണ്ട് .അവയിൽ പൊക്കം കൂടിയവയും തറയിൽ പറ്റി വളരുന്നവയും എന്നിങ്ങനെ പല തരത്തിലുണ്ട് .പണ്ടുള്ളവർ ചിത്തിരപ്പാല ചീരപോലെ കറിവെക്കാനും തോരൻ വെയ്ക്കാനും ഉപയോഗിച്ചിരുന്നു .കൂടാതെ ലോഹങ്ങൾ ശുദ്ധികരിക്കുന്നതിനും ചിത്തിരപ്പാല ഉപയോഗിച്ചിരുന്നു .L-inositol, Xanthor hamin എന്നീ ക്ഷാരപദാർഥങ്ങളും , ഒരു ബാഷ്പീകരണ തൈലവും ഈ സസ്യത്തിൽ അടങ്ങിയിരിക്കുന്നു .

വളരെ അധികം ഔഷധഗുണങ്ങളുള്ള ഈ സസ്യം കഫ പിത്ത രോഗങ്ങൾ ,രക്തദോഷം, ആസ്മ ,ചൊറി ,ചിരങ്ങ് ,വ്രണം ,പരു ,പ്രമേഹം ,പനി ,ചുമ ,രുചിയില്ലായ്മ ,മൂത്രതടസ്സം ,വെള്ളപോക്ക് ചർമ്മരോഗങ്ങൾ,വൃക്കരോഗങ്ങൾ , അരിമ്പാറ ,കൃമി ശല്ല്യം  തുടങ്ങിയ രോഗങ്ങൾക്ക് ഒരു ഉത്തമ പ്രതിവിധിയാണ് .കൂടാതെ ശുക്ലം ,മുലപ്പാൽ എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യും

Botanical name Euphorbia hirta
Family Euphorbiaceae (Castor family)
Common name Asthma Weed
Asthma plant
Australian asthma herb
Pill bearing spurge
Gakhiroti bon
Common spurge
Tawa-tawa (Philippines)
Hindi बड़ी दुधी (Badi Dudhi)
आँख्ले झार (Ankhle Jhaar)
Tamil அம்மான் பச்சரிசி (Amman pacharisi)
சித்திரவல்லாதி (Chitthiravalladi)
சித்திரப்பாலாவி (Chitthirappalavi)
சித்திரப்பாலாடை (Chitthirappalaadai)
Telugu నానాబాలు (Nanabalu)
రెడ్డివారి నానబాలు (Reddivari Nanabalu)
పచ్చబొట్లాకు (Pachabotlaku)
నానపాల (Nanapaala)
Kannada ಹಚ್ಚೆಗಿಡ Hachchedida
ಕೆಂಪುನೆನೆ ಅಕ್ಕಿ ಸೊಪ್ಪು Kempu nene akki soppu
ಹಚ್ಚೆಗಿಡ (hacchegida)
ಅಚ್ಚೆಚ್ಚೆ Accheche
Malayalam ചിത്തിരപ്പാല (chitthirappala)
 Bengali Barokarni
Assamese গাখীৰতী বন Gakheerotee bon
 Marathi दुधी Dudhi
Manipuri
ꯄꯥꯈꯡ ꯂꯩꯇꯣꯟ Pakhang leiton
ꯄꯥꯈꯡꯕꯥ ꯃꯇꯣꯟ Pakhangba maton
Nepali आँख्ले झार Ankhle Jhaar
दुधे Dudhe
दुधे झार Dudhe Jhaar
दुधिया Dudhiyaa
रातो मासे लहरा Raato Maase Laharaa
चिम्फर झार Chimphar Jhaar
जोतने झार Jotane Jhaar
രസാദി ഗുണങ്ങൾ
രസം  മധുരം, ലവണം
 ഗുണം  രൂക്ഷം, തീക്ഷ്ണം
വീര്യം ശീതം
 വിപാകം മധുരം
ഔഷധയോഗ്യ ഭാഗം
സമൂലം

ചില ഔഷധപ്രയോഗങ്ങൾ 

ചിത്തിരപ്പാല സമൂലം അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ ദിവസവും രാവിലെ കഴിച്ചാൽ മൂത്രതടസ്സം മാറിക്കിട്ടും .

ചിത്തിരപ്പാല പുറമെ അരച്ച് പുരട്ടിയാൽ ചർമ്മത്തിലുണ്ടാകുന്ന കറുത്തതും വെളുത്തതുമായ പാടുകൾ മാറുന്നതാണ് .

ചിത്തിരപ്പാലയുടെ കറ അരിമ്പാറയുടെ മുകളിൽ പതിവായി പുരട്ടിയാൽ അരിമ്പാറ മാറിക്കിട്ടും, പാലുണ്ണിക്കും ഇങ്ങനെ പുരട്ടിയാൽ മതിയാകും .

ശരീരത്തിൽ മുള്ള് കയറിയാൽ ആ ഭാഗത്ത് ചിത്തിരപ്പാലയുടെ കറ പുരട്ടിയാൽ മുള്ള് തനിയെ പുറത്തു വരാൻ സഹായിക്കും .

ചിത്തിരപ്പാലയുടെ കറയോ ,ഇലയോ അരച്ച്  കുഴിനഖമുള്ള ഭാഗത്ത് പതിവായി പുരട്ടിയാൽ കുഴിനഖം മാറിക്കിട്ടും .

ഒരു പിടി ചിത്തിരപ്പാലയുടെ ഇലയും കുറച്ച്  ചെറുപയറും  നെയ്യിൽ വഴറ്റി കഴിച്ചാൽ വായ്പുണ്ണ് ,ചുണ്ട് വെടിക്കൽ ,അൾസർ എന്നിവ ശമിക്കും .


ചിത്തിരപ്പാലയുടെ പൂവും കായും നല്ലപോലെ അരച്ച് നാടൻ പശുവിൻ പാലിൽ ചേർത്ത് ഒരാഴ്ച്ച പതിവായി കഴിച്ചാൽ മുലപ്പാൽ വർദ്ധിക്കും

ചിത്തിരപ്പാലയുടെ ഇലയും വെളുത്തുള്ളിയും ചേർത്തരച്ച് ചോറിനൊപ്പം കഴിച്ചാൽ മലബന്ധം മാറും 

ചിത്തിരപ്പാലയുടെ ഇല അരച്ച് പരുവിന്റെ മുകളിൽ പുരട്ടിയാൽ പെട്ടന്ന് പരു മാറും .

 ചിത്തിരപ്പാലയുടെ ഇല അരച്ച് മോരിൽ  കലക്കി രാവിലെ വെറുംവയറ്റിൽ അഞ്ചോ ആറോ ദിവസം കഴിച്ചാൽ വെള്ളപോക്ക് മാറിക്കിട്ടും .മൂലക്കുരു 

ചിത്തിരപ്പാലയുടെ ഇല അരച്ച് പശുവിൻ പാലിൽ കലക്കി  ഒരാഴ്ച്ച പതിവായി കഴിച്ചാൽ മൂലക്കുരു ശമിക്കും 

ചിത്തിരപ്പാലയുടെ ഇല അരച്ച് പൊള്ളലേറ്റ ഭാഗത്ത് കൂടെ കൂടെ പുരട്ടിയാൽ പൊള്ളലിന്റെ പാടുപോലും ഇല്ലാതെ പൊള്ളൽ പെട്ടന്ന് സുഖപ്പെടും 

ചിത്തിരപ്പാലയുടെ ഇലയും തണ്ടും  അരച്ച് 5 ഗ്രാം വീതം പാലിൽ ചേർത്ത് ദിവസവും രാവിലെ ഒരു മാസം പതിവായി കഴിച്ചാൽ വൃക്കരോഗം മാറിക്കിട്ടും

ചിത്തിരപ്പാല കഷായം വച്ചു കഴിച്ചാൽ ആസ്മ ശമിക്കും 



Previous Post Next Post