ചതുരക്കള്ളി | Euphorbia antiquorum

മണിത്തക്കാളിയുടെ ഗുണങ്ങള്,fast & easy way to make and grow cuttings of euphorbia milii (crown plant flower ) #viral #trending,(crown plant flower ),viral videos,how to,african milk tree,gardening,do it yourself,how to grow euphorbia milii from cuttings,how to propagate crown of thorns plant,crown of thorns,euphorbia antiquorum,euphorbia,euphorbia antiquorum uses,euphorbia antiquorum plant,euphorbia antiquorum benefits,euphorbia antiquorum medicinal uses,euphorbia plant,euphorbia anti quorum,euphorbia plant care,euphorbia trigona,antiquorum auctioneers,euphorbia milii plant,euphorbia care,euphorbia haul,growth tips for euphorbia,euphorbia of the ancients,how to plant euphorbia cuttings,euphorbia milii,euphorbia milii plant care,how to grow euphorbia plant,വിഷസസ്യങ്ങൾ,വിഷ സസ്യങ്ങൾ,വിഷഔഷധ സസ്യങ്ങൾ,മൃഗങ്ങൾ,അത്ഭുതങ്ങൾ,എരിക്ക് ഔഷധസസ്യം,വിഷാംശം,വിഷചെടികൾ,വിഷച്ചെടി,ന്യൂസ് 18 കേരളം,മൂവില,ന്യൂസ് 18 കേരളം ന്യൂസ്,മൃഗങ്ങളെ തിന്നുന്ന ചെടികൾ,ചെടികൾ നടുന്ന വിധം,വീട്ടിൽ വളർത്തുന്ന വിഷ സസ്യങ്ങൾ poisonous plants kerala india forest malayalam garden garden,poisonous,plant,dangerous,harmful,child,children,pet,top,health,dangerous plant,poisonous plant in india,poisonous house plant,harmful plant information

 

Botanical name Euphorbia antiquorum
 Family Euphorbiaceae
Common name Triangular Spurge
Square Spurge
Square milk hedge
Fleshy spurge
Hindi त्रिधार Tridhara
वज्र कंटक Vajrakantaka
Tamil சதுரக்கள்ளி chaturakalli
கள்ளி kalli
கண்டீரவம் Kantiravam
Kodiravam
Tiruvargalli
Telugu బొమ్మజెముడు bommajemudu,
బొంతజెముడు bontha jemudu
Kannada ಮುಂಡುಕಳ್ಳಿ Mundukalli
ಮುಂಡಗಳ್ಳಿ Mundugalli
ಮುಂಡುಗಳ್ಳಿ Mundugalli
ಮಂಡಗಳ್ಳಿ Mandagalli
Sanskrit स्नुह् snuhu
वज्रकाण्टक Vajrakantaka
Bengali Tiktasij
Malayalam Chaturakkalli

 

ഇന്ത്യയിൽ എല്ലായിടത്തും കാണപ്പെടുന്ന മാംസളമായ ശാഖകളോടുകൂടി വളരുന്ന കുറ്റിച്ചെടിയാണ് ചതുരക്കള്ളി .ഇതിന്റെ തണ്ടുകൾ ചതുരത്തിൽ അഞ്ചോ ആരോ വശങ്ങൾ കാണും .ഇതിന്റെ തണ്ടുകളുടെ വശങ്ങളിൽ നിറയെ മുള്ളുകളുണ്ട്‌ .ഏകദേശം 4 മീറ്ററോളം വളരുന്ന ഈ സസ്യം ഉഷ്‌ണമേഘലയിലുള്ള വരണ്ട പ്രദേശങ്ങളിലാണ് കൂടുതലായും കാണപ്പെടുന്നത് .സമുദ്ര നിരപ്പിൽ നിന്നും 600 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിൽ ഇവ ധാരാളമായി കാണപ്പെടുന്നു . ഈ സസ്യത്തിന് ഇലകൾ വളരെ കുറവാണ് .ഇലകൾ വളരെ ചെറുതും മാംസളവുമാണ് .ഇതിന്റെ ഇലകളിലും തണ്ടുകളിലും തീഷ്ണസ്വഭാവമുള്ള പാൽ പോലെയുള്ള കറ ധാരാളമായി അടങ്ങിയിട്ടുണ്ട് .


വേലിച്ചെടിയായ ചതുരക്കള്ളി ഒരു വിഷച്ചെടിയാണ് .ഇതിന്റെ തണ്ട് ,വേര് ,കറ ,ഇല എന്നിവിടങ്ങളിൽ വിഷാംശം അടങ്ങിയിരിക്കുന്നു .ഇതിന്റെ   കറയ്ക്കാണ് ഏറ്റവും കൂടുതൽ വിഷശക്തി ഉള്ളത് .കറ ശരീരത്തിൽ വീണാൽ ചർമ്മത്തിന് ചൊറിച്ചിലും നീറ്റലും പൊള്ളലുണ്ടാകുകയും ചെയ്യും .കണ്ണിൽ വീണാൽ കാഴ്ചശക്തി നഷ്ടപ്പെടും .കറ ഉള്ളിൽ കഴിച്ചാൽ ശക്തിയായ ഛർദിയും വയറിളക്കവും ഉണ്ടാകുകയും ചെയ്യും. കൂടാതെ വായിലും തൊണ്ടയിലും വയറ്റിലും ചുട്ടുനീറ്റൽ അനുഭവപ്പെടുകയും ചെയ്യും .ചിലപ്പോൾ മയക്കവും ഉണ്ടാകാം .


 മറ്റ് കള്ളിച്ചെടികളിൽ അടങ്ങിയിട്ടുള്ളതുപോലെ ഇതിലും അടങ്ങിയിട്ടുള്ള പ്രധാന ഘടകം യൂഫോർബിൻ ആണ്. കൂടാതെ രണ്ട് റെസിനുകളും അടങ്ങിയിട്ടുണ്ട് .ഇതിന്റെ വിത്തിൽ ഒരിനം എണ്ണ അടങ്ങിയിട്ടുണ്ട് .ഈ വിത്ത് കഴിച്ചാലും ശക്തമായ വയറിളക്കവും ഛർദിയും ഉണ്ടാകും .



ചതുരക്കള്ളിക്ക് കയ്പ്പ് -എരിവ് രസങ്ങളും ഗുരു -തീഷ്ണഗുണങ്ങളും ഉഷ്‌ണവീര്യവും  ആമാശയപാകത്തിൽ എരിവുരസവുമാണ് .ഇതിന്റെ കറ ഉള്ളിൽ കഴിച്ചാൽ ഛർദ്ധിപ്പിക്കണം .വിഷശമനത്തിനായി തണുത്ത വെള്ളത്തിൽ പഞ്ചസാര ചേർത്ത് ഇടവിട്ട് കുടിക്കണം . ചതുരകള്ളി സാധാരണ ചകിത്സയ്ക്കായി ഉപയോഗിക്കാറില്ല .അരിമ്പാറ കളയാൻ ഇതിന്റെ കറ പുറമെ പുരട്ടാറുണ്ട് .ഇതൊരു മൽസ്യവിഷം കൂടിയാണ് 


 

Previous Post Next Post