അക്കേഷ്യ | Acacia | Acacia auriculiformis

acacia,acacia kersey,acacia brinley,acacia kersey rosie,acacia brinley clark,acacia preset,acacia kersey presets,acacia kersey age,acacia brinley age,acacia drama,acacia tiktok,acacia kersey preset,acacia brinley tumblr,acacia & aaliyah,acacia kersey instagram,acacia instagram,acacia brinley instagram,acacia kersey mother,acacia clark,acacia rosie,return of acacia kersey,acacia kersey park incident,acacia kersey park,acacias,latest news in malayalam,malayalam news,malayalam news live,asianet,asianet news,latest malayalam news,kerala news live,asianet news live,breaking news,malayalam breaking news,latest kerala news,nctv news,pudukad news,latest news local news,local news channel,two wheeler riders,kallur,macadam road tarring,audi accident,latest news,varandarappilly,thrikkur,alagappa nagar,pudukad,corona,corona news,covid-19,warning,alert,kodakkara

 

 

Botanical name Acacia auriculiformis
Family Mimosaceae (Touch-me-not family)
Common name Earleaf Acacia
Ear-pod Wattle
Papuan Wattle
Northern Black Wattle
Auri

 

ഉഷ്‌ണമേഖലാ രാജ്യങ്ങളിൽ സാധാരണ കണ്ടുവരുന്ന ഒരു മരമാണ് അക്കേഷ്യ .ഇതിന്റെ ജന്മദേശം ആസ്‌ത്രേലിയ ആണ് .ഇന്ത്യ ,ഇന്തോനേഷ്യ ,മലേഷ്യ നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ അക്കേഷ്യ കൃഷി ചെയ്യുന്നു .വരൾച്ചയെ അതിജീവിക്കാനുള്ള കഴിവ് ഈ മരത്തിന് ഉള്ളതുകൊണ്ട് തണൽ മരമായി പാതയോരങ്ങളിലും മറ്റും ചില സ്ഥലങ്ങളിൽ ഈ മരം നട്ടുവളർത്തുന്നു .

ഇതിന്റെ പൂമ്പൊടി ചില ആളുകളിൽ ആസ്മ പോലെയുള്ള രോഗങ്ങൾക്ക് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട് . അതുകൊണ്ടു തന്നെ കേരളത്തിൽ വളരെ കുറച്ചു മാത്രമേ ഈ മരം ഇപ്പോൾ നട്ടുവളർത്തുന്നൊള്ളു . പൂക്കാലം ജനുവരിയിൽ ആരംഭിക്കുന്നു. ഇത് നാലു മാസക്കാലം തുടരും .കാറ്റു വഴി വിത്ത് വിതരണം നടക്കുന്നു. വിത്തിനു ജീവനക്ഷമത കുറവാണ്. എങ്കിലും സ്വാഭാവിക പുനരുത്ഭവം നടക്കുന്നുണ്ട്. വിത്തു പാകി മുളപ്പിച്ചും വേരുകളിൽനിന്നും തൈകൾ ഉണ്ടാക്കാം  .

ഇതിന്റെ  തടിയിലെ വെള്ളയും കാതലും പെട്ടെന്ന് തിരിച്ചറിയാൻ കഴിയും . കാതലിന് തവിട്ടു നിറമാണ് . ബലവും ഈടും ഉണ്ട്. എന്നാൽ തടി നല്ലയിനം ഫർണിച്ചറ്  പണിയാൻ കൊള്ളില്ല . പൊട്ടിപോകാൻ സാധ്യതയുണ്ട് . കാർഷികോപകരണങ്ങളുടെ നിർമ്മാണത്തിന് കൊള്ളാവുന്നതാണ് . എന്നാലും ചിലയിടങ്ങളിൽ അക്കേഷ്യ ഫർണിച്ചറിന് ഉപയോഗിക്കുന്നുണ്ട്. 

ജലശോഷണം നടത്തുന്ന ഒരു സസ്യമാണിത്. ഇവ ധാരാളം വെള്ളമുള്ള മേഖലയിൽ നട്ടാൽ ജലം വലിച്ചെടുത്ത് ഭൂഗർഭ ജലവീതാനം വളരെയധികം കുറയ്ക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് . കൂടാതെ അല്ലിലോപ്പതി എന്ന സ്വഭാവം പ്രകടമാക്കുന്ന ഒരു വൃക്ഷമാണ് അക്കേഷ്യ. അതിനാൽ ഇതിനടുത്ത് മറ്റു സസ്യങ്ങൾ വളരുന്നത് അപൂർവ്വമാണ്. ഇവയുടെ  വേരുകൾ വഴി പുറത്തു വരുന്ന ചില രാസഘടകങ്ങളാണ് ഇതിന് കാരണം .എന്നിരുന്നാലും ചിലതരം ബാക്ടീരിയകളുടെ സഹായത്തോടെ നൈട്രജൻ സ്ഥിരീകരണം നടത്താനും മണ്ണിന്റെ ഫലഭൂയിഷ്ഠത വർധിപ്പിക്കാനും ഇവയ്ക്കു സാധിക്കും.

Previous Post Next Post