അമ്പഴം | Ambazham

 

അമ്പഴം,മധുര അമ്പഴം,ഹൈബ്രിഡ് അമ്പഴം,അമ്പഴം plant,അമ്പഴം shorts,ബ്ലാത്തി അമ്പഴം,അമ്പഴം ഉപ്പിലിട്ടത്,അമ്പഴം tree malayalam,അമ്പഴം plant malayalam,അമ്പഴം എങ്ങനെ ഉപ്പിലിടാം,ആഫ്രിക്കൻ ഭീമൻ മധുര അമ്പഴം,അമ്പഴം plant tree malayalam,അമ്പഴം tree malayalam video,അമ്പഴം plant malayalam video,അമ്പഴങ്ങ,അമ്പഴങ്ങ കറി,അമ്പഴങ്ങ കൃഷി,അമ്പഴങ്ങ അച്ചാർ,അമ്പഴങ്ങ ഗുണങ്ങൾ,അമ്പഴങ്ങയുടെ ഗുണങ്ങൾ,അമ്പഴങ്ങ ഉപ്പിലിട്ടത്,മാമ്പുളി,അമ്മ വൈദ്യം,അമ്പഴങ്ങ അച്ചാർ എങ്ങനെ ഉണ്ടാക്കാം,ambazham,sweet ambazham,madhura ambazham,ambazham thanalitta,ambazham achar,#ambazham,ambazam,hybrid ambazham,madura ambazham,ambazham malayalam,sweet ambazham fruit,ambazham fruit plant,ambazhamga plants,ambazam tree,sweet ambazham planting,sweet ambazham plant shorts,ambazham krishi in malayalam,thailand all season ambazham,ambazham plant care in malayalam,ambalam pickle,#ambazham #wildmango #mabayanga #maduraambayanga,ambazhanga,sweetambazham,spondias pinnata,spondias pinnata recipe,spondias pinnata tamil name,spondias pinnata wholesale price,mustard sauce with spondias pinnata,spondias pinnata wholesale market india,spondias dulcis,spondias pinnata & potato with corica fish curry recipe,spondias,spondias mombin,spondias purpurea,spondias mangifera,spondias dulcis fruit,spondias dulcis benefits,spondias mangifera recipe
 

Botanical nameSpondias pinnata
FamilyAnacardiaceae (Cashew family)
SynonymsSpondias mangifera, Mangifera pinnata
Commonly known as Andaman mombin, Indian hog plum, Indian mombin, wild mango
Sanskrit Aamraata, Amraatakah, Metula
Hindi Ambara, Ambari, Amra, Bhringi-phal
Tamil  Kincam, Pulima
Telugu Adavimamidi, Adhvamu,Ambalamu
Bengali Aamada, Aamraata,Aamraataka
Gujarati Ambaada, Jumgalamvay
Malayalam  Ambazham, Mampuli , Pulimavu
Marati Amboda , Omvachar


ഇന്ത്യയിലെ വനങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും ഒരുപോലെ  അമ്പഴ മരം കണ്ടുവരുന്നു.കേരളത്തില്‍ എല്ലായിടത്തും വളരുന്ന ഒരു ഫല വൃക്ഷമാണ്‌ അമ്പഴം. ഏകദേശം 25 മീറ്റർ ഉയരത്തിൽ വളരുന്ന ഈ വൃക്ഷം  ഇന്ത്യ കുടാതെ ബംഗാൾ, ആൻഡമാൻ, അസ്സം, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടകം, ഗോവ, ശ്രീലങ്ക, മ്യാൻമാർ, നേപ്പാൾ ,എന്നിവിടങ്ങളിലും കാണപ്പെടുന്നു. നക്ഷത്ര വൃക്ഷങ്ങളിൽപ്പെട്ട ഒരു മരം കൂടിയാണ് അമ്പഴം. അത്തം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷമാണ് അമ്പഴം . ഇതിനെ മാമ്പുളി ,പുളിമാവ് തുടങ്ങിയ പേരുകളിലും കേരളത്തിൽ അറിയപ്പെടുന്നു .


 വേനലിൽ ഇല പൊഴിക്കുന്ന വൃക്ഷമാണ് അമ്പഴം.തണുപ്പും വരൾച്ചയും  സഹിക്കുന്ന ഈ മരം മിക്ക കാലാവസ്ഥയിലും വളരും.എങ്കിലും  നനവാർന്ന മണ്ണാണ് വളരാനും കായ്ക്കാനും  ഏറെ അനുയോജ്യം. ഇതിന്റെ ചാരനിറമുള്ള തൊലിക്ക് കനമുണ്ടാവും. തൊലിക്കുൾവശം നേർത്ത ചുവപ്പ് നിറമാണ് .തൊലിക്കും ഇലയ്ക്കും നല്ല സുഗന്ധമുണ്ട്. വേനൽക്കാലത്തിന് മുമ്പേ അമ്പഴത്തിന്റെ പൂക്കാലം  ആരംഭിക്കുന്നു.ഇലകൊഴിഞ്ഞ ശാഖകളിൽ ധാരാളം പൂക്കളുണ്ടാകും. പൂവിന് വെള്ളനിറമാണ് .മൂന്നു മാസം കഴിയുമ്പോൾ കായ്കൾ  ഉണ്ടാവും.


മിക്കവാറും മഴക്കാലം അടുപ്പിച്ചാണ് ഫലം മൂക്കുന്നത് . കായ്കൾക്ക്  .അണ്ഡാകൃതിയും, പച്ച നിറവുമാണ് , പഴുത്തു കഴിഞ്ഞാൽ നല്ല മഞ്ഞനിറത്തിലും കാണുന്നു. ഫലത്തിനുള്ളിൽ  ഒരു വിത്ത്  മാത്രമേ ഉണ്ടാവുകയുള്ളു. നേരിയ പുളിപ്പും ചവർപ്പുമുള്ള ഇതിന്റെ ഫലം (അമ്പഴങ്ങ ) ഭക്ഷ്യയോഗ്യമാണ്. കാട്ടിലെ മൃഗങ്ങളുടെ ഇഷ്ട്ട ഭക്ഷണമാണ് , ഇളം കായ്കൾ അച്ചാറിടാൻ വേണ്ടി ഉപയോഗിക്കാം. അച്ചാറുകളിൽ ഏറ്റവും മികച്ചതാണ് അമ്പഴങ്ങ അച്ചാർ . മൂത്ത കായ്‌കള്‍ ഉപ്പിലിടാനും ഉപയോഗിക്കാം . ചമ്മന്തി ഉണ്ടാക്കുവാനും പച്ച മാങ്ങായിക്ക്‌ പകരമായി വിവിധ കറികളിലും ഉപയോഗിക്കാം .

 


 

ഇതിൻറെ കായ , ഇല, മരത്തിൻറെ തൊലി എന്നിവയെല്ലാം ഔഷധ ഗുണങ്ങൾ ഏറെയുള്ളതാണ്.അമ്പഴങ്ങയിൽ വിറ്റാമിൻ A യും അയണും ധാരാളം അടങ്ങിയിരിക്കുന്നു. വാതപിത്തരോഗങ്ങളേയും ദാഹത്തെയും ശമിപ്പിക്കാൻ അമ്പഴങ്ങയ്ക്കു കഴിവുണ്ട് .ഫലം തേൾവിഷം കുറയ്ക്കാനും ഇല ചെവിവേദന ശമിപ്പിക്കാനും നന്ന്.അമ്പഴങ്ങയുടെ പഴച്ചാര്‍ പ്രമേഹം, വയറുകടി എന്നീ രോഗങ്ങൾക്ക്  ഉപയോഗിക്കുന്നു.അമ്പഴത്തൊലി കാടിയിൽ അരച്ചു  ലേപനം ചെയ്താൽ വാതനീരിനു ശമനമുണ്ടാകും.പഴുത്ത അമ്പഴങ്ങയുടെ ചാർ  അല്‌പം തേന്‍ ചേര്‍ത്ത്‌ കഴിച്ചാല്‍ മലബന്ധത്തിന് ആശ്വാസം കിട്ടും.അമ്പഴത്തിന്റെ ഇല കറികളിൽ ചേർത്താൽ  കറികൾക്ക് നല്ല  ഹൃദ്യമായ  വാസന ഉണ്ടാകും.


വനത്തിൽ ജന്തുക്കൾ വഴിയും പക്ഷികൾ വഴിയും വിത്തുവിതരണം  നടക്കുന്നത് . കമ്പു മുറിച്ച് നട്ടും വിത്തുകൾ പാകിയും തൈകൾ ഉല്പാദിപ്പിക്കാവുന്നതാണ്.  കായ്ചു തുടങ്ങാൻ അഞ്ചു വർഷം എടുക്കും .ഏകദേശം മുപ്പതു വർഷം വരെ വിളവു തരും. അമ്പഴത്തിന്റെ തടി ഉറപ്പും ബലവുമില്ലാത്താണ് .അതുകൊണ്ടുതന്നെ തടിക്ക് പ്രത്യകിച്ച് പ്രയോജനമൊന്നുമില്ല.
Previous Post Next Post