കർപ്പൂരമരം | കർപ്പൂരം ഔഷധഗുണങ്ങൾ | Cinnamomum camphora

കർപ്പൂരം,കർപ്പൂര,കർപ്പൂരം ടാബ്‌ലറ്റുകൾ,കർപ്പൂരം ടാബ്‌ലറ്റുകൾ ഉണ്ടാക്കിവിൽക്കാം,santhoshvlogs manthrikam astrologer dubai 3 കർപ്പൂരം മതി,കർപ്പൂരമാങ്ങ,കര്‍പ്പൂരം,കർപ്പൂരത്തിൻ്റെ ഗുണങ്ങൾ,കസ്‌തൂരി ഗന്ധമുള്ള കർപ്പൂരമാങ്ങ,പച്ച കർപൂരം ഇങ്ങനെ ചെയ്താൽ പണം കുമിഞ്ഞു കുടും 21 ദിവസത്തിനുള്ളിൽ അത്ഭുതം,വീട്ടുമുറ്റത്തു ഏതു മാവ് നടാം ? കസ്‌തൂരി ഗന്ധമുള്ള കർപ്പൂരം the no.1 best tasty mango we can choose,മാമ്പഴത്തില്‍ പുഴു ശല്യം വേഗത്തിൽ മാറ്റാം എങ്ങനെ ? worm infected mangoes.,karpooram,kanninte karppooram,karpooram machine,#karpooram,karppooram business,karpoora bommai video song,karpooram goram,pacha karpooram,karppoora nirmmanam,kanninte karpporam,kanninte karpooram,karpooram malayalam,kanninte karpooram song,karpooram thayarippu thozil,kanninte karpooram shyam,karpoora bommai song,karpooram making malayalam,karpooram undakkunna machine,kanninte karpooram (s.janaki),kanninte karpooram k.j yesudas,cinnamomum camphora,camphor,cinnamomum camphora (organism classification),cinnamomum camphora plant,camphor tree,කපුරු (cinnamomum camphora),camphor benefits,cinnamomum (organism classification),cinnamumom camphora tree care tips,camphor laurel,camphora,cinnamomum,camphor (chemical compound),natural camphor,uchino natural camphor,growing camphor,camphor actions,camphor oil,camphor seed,camphor uses,camphor tree india,how camphor is,camphor ka ped,camphor tree,camphor,how camphor is made from tree,camphor benefits,camphor tree information,cinnamomum camphora tree,how to grow camphor tree from cuttings,camphor tree oil,uses of camphor,about camphor tree,camphor tree india,cinnamomum camphora,camphor tree bonsai,camphor tree pruning,benefits of camphor,tree,camphor oil benefits,how to grow camphor tree,caring for camphor tree,history of camphor tree,camphor tree cultivation,camphor laurel


7 മീറ്റർ മുതൽ 10 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു നിത്യഹരിത വൃക്ഷമാണ് കർപ്പൂരം .ഇതിന്റെ ഏത് ഭാഗം മുറിച്ചു നോക്കിയാലും നല്ല സുഗന്ധമുള്ള കറ ഊറി വരും .കേരളത്തിൽ വളരെ അപൂർവ്വമായേ  കർപ്പൂരമരം കാണപ്പെടുന്നൊള്ളു . കർപ്പൂരമരത്തിന്റെ ജന്മനാട് ചൈനയോ ജപ്പാനോ ആണന്ന് കരുതപ്പെടുന്നു .ജപ്പാൻ ,ചൈന ,ഫോർമോസ തുടങ്ങിയ രാജ്യങ്ങളിലാണ് കർപ്പൂരമരം കൂടുതലായും കാണപ്പെടുന്നത് .ഈ രാജ്യങ്ങൾ തന്നെയാണ് ഏറ്റവും കൂടുതൽ കർപ്പൂരം ഉൽപ്പാദിപ്പിക്കുന്നതും .

 


 

 ഇന്ത്യ, മ്യാൻമാർ, തായ്‌ലൻഡ്, വിയറ്റ്നാം, ഇൻഡോനേഷ്യ, ഫിലിപ്പൈൻസ്  തുടങ്ങിയ രാജ്യങ്ങളിലും കർപ്പൂരം കൃഷി ചെയ്യുന്നുണ്ട് .പുരാതന കാലം മുതലേ ഇന്ത്യയിൽ കർപ്പൂരം ഉപയോഗിക്കുന്നുണ്ടങ്കിലും ഇംഗ്ലീഷുകാരാണ് ഇന്ത്യയിൽ കർപ്പൂരക്കൃഷിക്ക് തുടക്കം കുറിച്ചത് .തെക്കേ ഇന്ത്യയിൽ കർപ്പൂരം ധാരാളമായി കൃഷി ചെയ്യുന്നു .ഇന്ത്യയിൽ നീലഗിരിയിൽ കർപ്പൂരത്തിന്റെ ഫാക്ടറികളുണ്ട് .


കർപ്പൂരമരത്തിന്റെ നല്ലതുപോലെ  വിളഞ്ഞ തടി നുറുക്കി ഒരു വലിയ പാത്രത്തിലാക്കി അടിഭാഗത്ത് വെള്ളം നിറച്ച്‌  പാത്രത്തിന്റെ മുകൾഭാഗം നല്ലതുപോലെ കെട്ടി വായു പോകാത്ത വിധം അടയ്ക്കുന്നു . അതിനുശേഷം പാത്രം അടുപ്പിൽ വച്ച് നല്ലതു പോലെ ചൂടാക്കുന്നു . ചൂടേറ്റ് തടിയിലെ കർപ്പൂരം നീരാവിയോടൊപ്പം മുകളി ലേക്കു വരുകയും  അത് പാത്രത്തിന്റെ ഉപരിതലത്തിൽ പറ്റിപ്പിടിക്കുകയും ചെയ്യുന്നു . കുറെ സമയയത്തിനു ശേഷംപാത്രം ഇറക്കി തണുപ്പിക്കുന്നു . അതിനു ശേഷം തുറന്ന് മുകളിൽ പരൽരൂപത്തിൽ പറ്റിയിരിക്കുന്ന കർപ്പൂരം ശേഖരിക്കുന്നു . ഈ പരലുകളാണ് കർപ്പൂരമായി നാം ഉപയോഗിക്കുന്നത് . കർപ്പൂരത്തടി തിളപ്പിക്കുന്ന വെള്ളത്തിൽ ഒരു തൈലം (കർപ്പൂരതൈലം ) അടങ്ങിയിരിക്കുന്നു . ഇത് പിന്നീട് വേർതിരിച്ചെടുക്കുന്നു . കൂടാതെ കർപ്പൂരമരത്തിന്റെ തൊലിയിൽ നിന്നും വേരിൽ നിന്നും തൈലം വേർതിരിച്ച് എടുക്കുന്നുണ്ട് . തടിയിൽ നിന്നുള്ള തൈലം മരുന്നുകൾ, സുഗന്ധവ്യഞ്ജനങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്നു.

  സമുദ്രനിരപ്പിൽ 2,500 മീ. വരെ ഉയരമുള്ള പ്രദേശങ്ങളിലാണ്  കർപ്പൂരം നന്നായി വളരുന്നത് . 18-20 വർഷം പ്രായമാകുമ്പോഴാണ് മരം കായ്ക്കുന്നത്. വിത്ത് പാകിയാണ് തൈകൾ എടുക്കുന്നത് . ആദ്യമുണ്ടാകുന്ന കായ്കൾ മുളയ്ക്കില്ലന്ന് പറയപ്പെടുന്നു . 30 വർഷം പ്രായമായ വൃക്ഷത്തിന്റെ വിത്താണ് നടാൻ ഉത്തമം. ഇതിന്റെ കായ്കൾ ചെറുതും ഉരുണ്ടതുമാണ് . വിളഞ്ഞ കായ്കൾക്ക് കറുപ്പു നിറമാണ് . ഇതിന്റെ മരത്തൊലിക്കും കറുപ്പു നിറമാണ് . ഇലകൾക്ക് കടും പച്ചനിറമാണ് . ഇലകൾ ഞെരുടിയാൽ കർപ്പൂരത്തിന്റെ സുഗന്ധമുണ്ടാകും . ഇതിന്റെ പൂക്കൾ ചെറുതും മഞ്ഞ നിറമുള്ളതും സുഗന്ധമുള്ളതുമാണ് .


ഇന്ത്യയിൽ വീടുകളിലും, ക്ഷേത്രങ്ങളിലും ദേവാരാധനയ്ക്ക് ഒരു ദിവ്യ പദാർത്ഥമായി കർപ്പൂരം ഉപയോഗിക്കുന്നു .ശബരിമലയിലെ അയ്യപ്പ സ്വാമിയേ കർപ്പൂരപ്രിയനായി സങ്കൽപ്പിക്കുന്നു . കർപ്പൂരമരം ഔഷധഗുണമുള്ള ഒരു സസ്യമാണ്. ഇതിന്റെ കറയും ,തൈലവുമാണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത് .


മറ്റു ഭാഷകളിലെ പേരുകൾ

ഇംഗ്ളീഷ് camphor laurel, camphor tree, camphorwood
സംസ്‌കൃതം കർപ്പൂരകഃ,ഹിമവാലുക 
ഹിന്ദി Kapur,  Karpur
തമിഴ് Pachai karpooram ,பச்சை கற்பூரம் ,Karpooram chettu
തെലുങ്ക് Karpooram Chettu
കന്നഡ Pache karpoora
ബംഗാളി Karpur
സസ്യകുടുംബം Lauraceae
ശാസ്ത്രനാമം Cinnamomum camphora

 


രസാദിഗുണങ്ങൾ
രസം തിക്തം, കടു, മധുരം
ഗുണം ലഘു, തീക്ഷ്ണം
വീര്യം ശീതം
വിപാകം കടു

രാസഘടകങ്ങൾ 

കർപ്പൂരമരത്തിന്റെ  തടിയിൽ നിന്നും വേരിൽനിന്നും കർപ്പൂരതൈലം വേർതിരിച്ചെടുക്കുന്നു .ഇതിന്റെ വിത്തിൽ ഒരു കൊഴുപ്പു അടങ്ങിയിരിക്കുന്നു .ഇതിൽനിന്നും ബാഷ്പീകരണ സ്വഭാവമുള്ള ഒരു തൈലം വേർതിരിച്ചെടുക്കുന്നു.

ഔഷധഗുണങ്ങൾ 

വാത കഫ രോഗങ്ങൾ ശമിപ്പിക്കും ,ചുമ, പനി, കഫക്കെട്ട്, ജലദോഷം, എന്നിവ ശമിപ്പിക്കും  , മാംസപേശികൾ, നാഡികൾ എന്നിവയ്ക്കുണ്ടാകുന്ന വലിഞ്ഞു മുറുക്കം ഇല്ലാതാക്കും ,വേദനകൾ ശമിപ്പിക്കും ,ഹൃദയത്തിന്റെ സങ്കോചവികാസങ്ങളെ വർധിപ്പിക്കാനും,ശ്വാസകോശരോഗങ്ങൾ  ഇല്ലാതാക്കാനും സഹായിക്കും ,ഇത് ഒരു അണുനാശിനി കൂടിയാണ് .കർപ്പൂരാസവം, കർപ്പൂരാദിചൂർണം, കചൂരാദി ചൂർണം  ദർശനസംസ്കാരചൂർണം കർപ്പൂരാദി തൈലം  , തിപ്പല്യാദി ഗുളിക, ഗോപീചന്ദനാദി ഗുളിക, കസ്തൂര്യാദിഗുളിക, എന്നീ ഔഷധയോഗങ്ങളിലെ ഒരു പ്രധാന ചേരുവയാണ് കർപ്പൂരം, കർപ്പൂരാസവം,അതിസാരം, കോളറ എന്നി വയ്ക്കുള്ള  മരുന്നായി ഉപയോഗിക്കുന്നു.നയനാമൃതം, കനകതാമ്രാദി വർത്തി, ഇളനീർ കുഴമ്പ്, കർപ്പൂരാദികുഴമ്പ്, നേത്രബിന്ദു, ചന്ദനാദിവർത്തി എന്നിവയിലും കർപ്പൂരം ഒരു പ്രധാന ചേരുവയാണ് ഇവ നേത്രരോഗങ്ങൾക്ക് ഉപയോഗിക്കുന്നു .

 ചില ഔഷധപ്രയോഗങ്ങൾ 

കർപ്പൂരമോ ,കർപ്പൂരതൈലമോ ചൂടുവെള്ളത്തിലിട്ട് ആവി പിടിച്ചാൽ  പനി, ചുമ, നെഞ്ചിൽ കഫക്കെട്ട്, നെഞ്ചുവേദന എന്നിവ ശമിക്കും .

കൂവളക്കായുടെ ഭസ്മത്തിൽ കർപ്പൂരം പൊടിച്ചു ചേർത്ത് നാവിൽ പുരട്ടിയാൽ ഛർദ്ദി മാറിക്കിട്ടും .

കർപ്പൂരം പ്രധാനമായി ചേർത്തുണ്ടാക്കുന്ന കർപ്പൂരചൂർണം ഒരു ഗ്രാം മുതൽ 3 ഗ്രാം വരെ ദിവസം 3 നേരം കഴിച്ചാൽ  ശ്വാസം, കാസം എന്നിവ ശമിക്കും .

കസ്തൂരിമഞ്ഞൾ  ,ചന്ദനം ,രക്തചന്ദനം ,താമരക്കിഴങ്ങ് ,രാമച്ചം എന്നിവയിൽ  അൽപം കർപ്പൂരവും ചേർത്ത് അരച്ച് അൽപം തുളസി നീരും ചേർത്ത് മുഖത്തു കുറച്ചുനാൾ പതിവായി  പുരട്ടിയാൽ മുഖത്തെ കറുത്ത പാടുകളും മുഖക്കുരുവും മാറി മുഖത്തിന് നല്ല നിറവും കിട്ടുന്നതാണ് .


അൽപം കർപ്പൂരം പൊടിച്ചു പഞ്ഞിയിൽ മുക്കി പോടുള്ള ഭാഗത്ത് വച്ചാൽ പല്ലുവേദന ശമിക്കും .

ആവണക്കെണ്ണ ചൂടാക്കി കർപ്പൂരവും ലയിപ്പിച്ച് പുരട്ടിയാൽ വാതരോഗവും സന്ധിവേദനയും ശമിക്കും .

വെളിച്ചെണ്ണയിൽ കർപ്പൂരം പൊടിച്ചു ചേർത്ത് ചൂടാക്കി തലയിൽ പുരട്ടിയാൽ തലയിലെ പേൻ പരിപൂർണമായും ഇല്ലാതാകും.

കർപ്പൂരവും ,കറുപ്പും തുല്യ അളവിൽ ഗുളികകളാക്കി കഴിച്ചാൽ സ്ത്രീഗമനശക്തി  വർദ്ധിക്കും .

കർപ്പൂരമരത്തിന്റെ തൊലി ചതച്ച് കിട്ടുന്ന നീരും 6 മാസം പ്രായമായ കോഴിയുടെ 6 തുള്ളി ചോരയും ചേർത്ത് കഴിച്ചാൽ വീഴ്ചയിലോ മറ്റോ നെഞ്ചിനേറ്റ ക്ഷതം കൊണ്ട് രക്തം ഛർദ്ദിക്കുന്നത് മാറിക്കിട്ടും. 

രക്തചന്ദനം അരച്ച് എണ്ണകാച്ചി കർപ്പൂരവും ചേർത്ത് തലയിൽ തേയ്ച്ചാൽ തുമ്മൽ മാറിക്കിട്ടും .

സ്പിരിറ്റിൽ കർപ്പൂരം ലയിപ്പിച്ച് മൃഗങ്ങളുടെ ശരീരം പുഴുക്കുന്ന ഭാഗത്ത് ഒഴിച്ചാൽ പുഴുക്കൾ നശിച്ച് വ്രണങ്ങൾ പെട്ടന്ന് കരിയുന്നതാണ്  .

കർപ്പൂരം ഒരു തുണിയിൽ കിഴികെട്ടി കഴുത്തിൽവച്ച് ഉറങ്ങിയാൽ ,മൂക്കടപ്പ് ,കഫക്കെട്ട് ,ഗ്യാസ് ,അസിഡിറ്റി ,വെരിക്കോസ്‌വെയിൻ ,എന്നിവ ശമിക്കും .

 


 

 Previous Post Next Post