അശ്വതി നക്ഷത്രം പൊതുവായ ഗുണദോഷ ഫലങ്ങൾ

 

അശ്വതി നക്ഷത്രഫലം,അശ്വതി നക്ഷത്രഫലം 2023,അശ്വതി നക്ഷത്ര ഫലം,അശ്വതി,2023 ജൂൺ മാസം അശ്വതി നക്ഷത്രഫലം,2023 ജൂലൈ മാസം അശ്വതി നക്ഷത്രഫലം,നക്ഷത്രഫലം,നക്ഷത്രഫലം 2023,അശ്വതി നക്ഷത്രക്കാരുടെ സ്വഭാവം,അശ്വവതി നാൾ,വിശാഖം നക്ഷത്രം 2023,അശ്വതി നക്ഷത്രത്തിൽ പിറന്ന സ്ത്രീകൾ സുന്ദരികൾ,ജ്യോതിഷം,#കർക്കിടകംരാശി,#കർക്കിടകംരാശി2023,കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്,aswathi star astro 2023 august,kerala,astrology,jyothisham,horoscope,horoscopepredictions,aswathy,nakshatra phalam,aswathi,aswathy nakshatram,aswathi nakshatram,aswathi nakshathra phalam,aswathy nakshatra female,aswathy nakshatra phalam,aswathy nakshathra,aswathi nakshatra,aswathy nakshtraphalam,aswathy star,nakshathram,aswathy nakshathra 2023,aswathy nakshtraphalam 2023,aswathy nakshathra falam,aswathi nakshathra,aswathy nakshatra phalam in malayalam,aswathi nakshathram,aswathi nakshtra phala,aswathi nakshathra 2023,malayalam astrology,malayalam horoscope,astrology predictions,aswathy nakshatra predictions in malayalam,nakshatra phalam,malayalam prediction,jyothisham malayalam,aswathy nakshatram,aswathy nakshatra phalam in malayalam,malayalam aswathy nakshatra,aswathi nakshatra malayalam,nakshatra phalam 2023 in malayalam,malayalam jyothisham,aswathy,aswathy 2023 nakshthra phalam malayalam,vishakam nakshatra phalam 2023 in malayalam,astrology prediction

അശ്വതി നക്ഷത്രത്തിൽ ജനിച്ചവർ പൊതുവെ  സുന്ദരന്മാരും ആരോഗ്യവാന്മാരുമാണ്.തിളങ്ങുന്നകണ്ണുകളും, വിസ്താരമുള്ള നെറ്റിയും നീണ്ട മൂക്കും,ശോഭയുള്ള മുഖവും  ഇവരുടെ പ്രത്യേക ലക്ഷണങ്ങളാണ്.ഒന്നിലും എടുത്തുചാടാതെ വളരെ ആലോചിച്ചു മാത്രമേ ഇവർ പ്രവർത്തിക്കുകയുള്ളൂ. ഒരു നിലപാട് സ്വീകരിച്ചുകഴിഞ്ഞാൽ അതിൽ നിന്നും പെട്ടെന്ന് പിൻമാറുന്നവരല്ല ഇക്കൂട്ടർ .നിർബന്ധിച്ചോ ബലപ്രയോഗം നടത്തിയോ ഒരുകാര്യവും ഇവരെക്കൊണ്ട് നേടാനാവില്ല . 

 

അശ്വതി നക്ഷത്രക്കാർ നല്ല  ഈശ്വര വിശ്വാസികളാണ്  അന്ധവിശ്വാസങ്ങൾക്ക് അടിമപ്പെടുന്നവരല്ല.സംഗീതം തുടങ്ങിയ കലകളിൽ താല്പര്യമുള്ളവരാണ് .ഏതു വിഷയത്തിലും അറിവും, ഓർമ്മശക്തിയും സാമർത്ഥ്യവും ഇവരിലുണ്ട്. കുറെയൊക്കെ ബുദ്ധിശക്തി ഉള്ളവരാണെങ്കിലും ആവശ്യമില്ലാതെ കാര്യങ്ങൾ ചിന്തിക്കുന്നതിനാൽ ചിലപ്പോഴൊക്കെ മനോവിഷമത്തിന് കാരണക്കാരായി തീരും .പഴയകാര്യങ്ങളെ പെരുപ്പിച്ച് പറഞ്ഞ് ഊറ്റം കൊള്ളുന്നവരാണ് ഇവരിൽ പലരും .

പുരുഷന്മാരെക്കാൾ സാമർത്ഥ്യം പ്രകടിപ്പിക്കുന്നവരാണ് അശ്വതി നക്ഷത്രജാതരായ സ്ത്രീകൾ.വലിയ ശാഠ്യക്കാരിയും കാര്യക്കാരിയും ആയിരിക്കും .അതിരറ്റ ഈശ്വരഭക്തി ഉള്ളവളായിരിക്കും..  എന്തും സഹിക്കാൻ കഴിയാത്തതുമായ ഹൃദയമാണ് ഇവർക്കുള്ളത്. അതിരറ്റ ഭർതൃഭക്തി ഇവർക്കുണ്ടായിരിക്കും. കുടുംബഭരണത്തിലും ഔദ്യോഗികഭരണത്തിലും കഴിവു പ്രകടിപ്പിക്കും. 


ചില അശ്വതി നക്ഷത്രജാതർ പുറമേ ആരോഗ്യ മുള്ളവരായി കാണുമെങ്കിലും അർശസ്സ്, രക്തവാതം,കിഡ്നി സംബന്ധമായ രോഗങ്ങൾ, ഹൃദ്രോഗം എന്നിവയുള്ളവരാണ്. എങ്കിലും രോഗത്തെയും ആരോഗ്യത്തെയും  ഇവർ കാര്യമായി പരിഗണിക്കാറില്ല. എല്ലാംസ്വയം മാറിക്കൊള്ളും  എന്ന ധാരണയാണ് പലർക്കുമുള്ളത്.

അശ്വതി നക്ഷത്രക്കാർ കുടുംബാംഗങ്ങളുടെ വെറുപ്പിനും വിദ്വേഷത്തിനും കാരണക്കാരാകും.സഹോദരങ്ങളിൽ നിന്നും പിതാവിൽ നിന്നുമുള്ള ഗുണം ഇവർക്ക് കിട്ടില്ല .ജീവിതത്തിൽ ഇവർക്കുണ്ടാകുന്ന എല്ലാവിധ ഉയർച്ചയും സ്വന്തം കഴിവ്  കൊണ്ടായിരിക്കും. ആർക്കും പിടികൊടുക്കാതെ തന്ത്രപരമായികാര്യം നേടാനുള്ള ഒരു പ്രത്യേക സാമർത്ഥ്യം ഇവർക്കുണ്ട്. തങ്ങളെ സ്നേഹിക്കുന്നവർക്കുവേണ്ടി എന്ത്  സഹായവും ചെയ്യാൻ ഇവർ തയാറാകും 

ഏതു  സാഹചര്യത്തിലും ഇളകാത്ത മനസ്സുള്ളവരും ശാന്തത പുലർത്തുന്നവരുമാണ് .എന്നാൽ ഇവരിൽ പലർക്കും  അമിതമായ  ലൈംഗിക തൃഷ്ണയുള്ളവരും ലഹരി ഉപയോഗിക്കുന്നവരുമാണ്  .ഇവരുടെ ദാമ്പത്യജീവിതം ഐശ്വര്യമുള്ളതാണെങ്കിലും പൂർണ്ണമായും സംതൃപ്തിയുണ്ടായിരിക്കില്ല


ഏകദേശം 30 വയസ്സുവരെ ഇവർക്ക് നല്ല അനുഭവങ്ങൾ ഉണ്ടാകില്ല. പല പ്രതിബന്ധങ്ങളേയും കഷ്ടതകളേയും തരണം ചെയ്യേണ്ടിവരും. അതിനുശേഷമാണ് നല്ലകാലം ഉണ്ടാകുന്നത്.ഈ നല്ലകാലം 50-55വയസ്സുവരെ തുടരും

അശ്വതിയുടെ ഗ്രഹനിലയിൽ ശുക്രനും രാഹുവും അനിഷ്ടഭാവസ്ഥാനത്തു നിന്നാൽ ഭാര്യയ്ക്ക് മരണം സംഭവിക്കാം. ചൊവ്വയാണ് നിൽക്കുന്നതെങ്കിൽ രോഗങ്ങളാൽ  ഭാര്യ  കഷ്ടപ്പെടും. ബുധനോ ശനിയോ അനിഷ്ടഭാവനായി നിന്നാൽ വിവാഹം വൈകും. ചിലപ്പോൾ ഇവർക്ക് അവിഹിതബന്ധം ഉണ്ടാകും. വ്യാഴത്തിന്റെ അനുകൂലഭാവ മുണ്ടായാൽ സൽസന്താനഭാഗ്യം ഉറപ്പ്

അശ്വതി നക്ഷത്രജാതരായ സ്ത്രീകൾ.അശ്വതിയുടെ ആദ്യ 15 നാഴിക ഗണ്ഡാന്തദോഷമാണ്.ഇതിൽത്തന്നെ ആരംഭത്തിലുള്ള 3¾ നാഴികയ്ക്കാണ്ദോഷം കൂടുതലുള്ളത്. ഈ സമയത്ത് ജനിക്കുന്നവർക്ക് ആരോഗ്യക്കുറവായിരിക്കും. മുൻകോപികളും വിശ്വാസവഞ്ചന കാട്ടുന്നവരുമായിരിക്കും. കള്ളം പറയാനും പ്രവർത്തിക്കാനും ഒരു പ്രത്യേക കഴിവ് ഉണ്ടായിരിക്കും .ഗണ്ഡാന്തത്തിൽ ജനിച്ചാൽ ജാതകത്തിൽ നല്ല ഗുണാനുഭവങ്ങൾ ഉണ്ടായിരുന്നാലും അനുഭവിക്കാൻ കഴിയില്ല. മാതാപിതാക്കളേയും കുടുംബത്തെയും വിട്ട് കഴിയേണ്ടിവരും.


അശ്വതിയുടെ ദശാനാഥൻ കേതുവാണ്. ജനനം കേതുദശയിലാണ്  അത് മൂന്നോനാലോ വയസ്സുവരയേ ഉണ്ടായിരിക്കുകയുള്ളൂ. പിന്നെ20 വർഷം ശുക്രദശയാണ്. തുടർന്ന് സൂര്യൻ 6 വർഷം, ചന്ദ്രൻ 10 വർഷം, ചൊവ്വ 7 വർഷം, രാഹൂർ18 വർഷം,  വ്യാഴൻ 16 വർഷം. ഇപ്രകാരം അശ്വതി നക്ഷത്രജാതന് 120 വയസ്സുവരെ ആയുസ്സുണ്ട്

അശ്വതി നക്ഷത്രക്കാർ അനുഷ്ഠിക്കേണ്ട കർമ്മങ്ങൾ

കാർത്തിക, മകയിരം, പുണർതം, വിശാഖം, അനിഴം, കേട്ട ഈ നക്ഷത്രജാതരുമായി യാതൊരു വിധമായ കൂട്ടുകെട്ടോ ഇടപാടുകളോ പാടില്ല.. ഗണപതിയെപൂജിക്കുന്നതാണ് ഗുണകരം. ജന്മദിനത്തിൽ ഗണപതിഹോമം നടത്തണം. വിനയക ചതുർത്ഥിയിൽ വ്രതമനുഷ്ഠിക്കണം. ചൊവ്വയും,അശ്വതിയും ചേർന്നുവരുന്ന ദിവസം സുബ്രഹ്മണ്യഭജനം, ഭദ്രകാളിപൂജ എന്നിവയും നടത്തുന്നത് ഏറെ നല്ലത്.

 

ജന്മ നക്ഷത്രങ്ങളും അവയുടെ മൃഗം, പക്ഷി, വൃക്ഷം എന്നിവയും
അശ്വതി നക്ഷത്രം
വൃക്ഷം കാഞ്ഞിരം (Strychnos nux-vomica)
മൃഗം കുതിര
പക്ഷി പുള്ള്
ദേവത അശ്വനി ദേവകൾ
ഗണം ദൈവഗണം
യോനി പുരുഷയോനി
ഭൂതം ഭൂമി

Previous Post Next Post