കൂവളം | കൂവളത്തിന്റെ ഔഷധഗുണങ്ങൾ | Aegle marmelos

കൂവളം,കൂവളം ഇല,കൂവളം മരം,കൂവളം ചെടി,കൂവളം ഉപയോഗം,കൂവളം ഗുണങ്ങൾ,#കൂവളം,കൂവളം ഔഷധം,#കൂവള മാല,#കൂവളം ഗുണങ്ങൾ#,കൂവള അർച്ചന,കൂവള മാഹാത്മ്യം,കൂവളത്തിന്റെ ഉപയോഗം,കൂവളത്തിന്റെ പ്രത്യേകത,കൂവളത്തിന്റെ പ്രാധാന്യം,#എങ്ങനെ ആണ് ശിവ ഭഗവാന് കൂവള മാല സമർപ്പിക്കേണ്ടത്?,#ആയുർവേദം#മലയാളം,#ഇല#പൂവ്#കായ#വേര്,koovalam#bilwa#കൂവളം#ഔഷധ സസ്യങ്ങൾ#ആയുഷ്#ആയുർവേദം#ഹോമിയോപ്പതി#health plus,ബില്യം bilyam,vilvam,koovalam,kuvalam,#koovalamplant malayalam,aegle mermelos,bael,koovalam,koovalam fruit,koovala mahatmyam,importance of koovalam,kuvalam,maha koovalam,koovalam tree,koovalam leaf,koovalam plant,koovalam juice,koovam,koovalam plants,usage of koovalam,koovala kaya,koovalam malayalam,koovalam fruit juice,koovalam leaf benefits,koovalam for lord shiva,#koovalam benefits#,koovalam fruits used for,koovalam health benefits,koovalam plants benefits,koovalam medicinal plants,how to grow koovalam plants,aegle marmelos,aegle marmelos benefits,aegle marmelos fruit,magical benefits of aegle marmelos,how to grow aegle marmelos from seeds,aegle marmelos tree,aegle marmelos seeds,benefits of aegle marmelos,aegle marmelos leaf benefits,aegle marmelos health benefits,marmelos,aegle marmelos seed germination,aegle marmelos (organism classification),aegle marmelos uses,aegle marmelos corr,aegle marmelos plant,aegle marmelos juice,aegle marmelos farming,indian bael,indian bael tree,indian street food,ndian bael tree farming,bael tree in india,indian bael tree benefits,indian street food kolkata,india,#indian bael,green,indian terrace gardening art,green tree,green apple,#beal fruits,green garden,aegle marmelos or indian bael tree farming and benefits,aegle marmelos (l.) corrêa. indian bael fruit,beal in hindi,bealpatr tree,diarrhoea and dysentery,special sandwich,keep healthy,tree


ഇന്ത്യയിൽ എല്ലാ ഭാഗത്തും കണ്ടുവരുന്ന മൊട്ടുസൂചിപോലുള്ള മുള്ളുകളോടുകൂടിയ  ഒരു വൃക്ഷമാണ് കൂവളം .ഹിന്ദുമത വിശ്വാസികൾ കൂവളത്തെ ഒരു പുണ്ണ്യ വൃക്ഷമായി കാണുന്നു .ശിവ ക്ഷേത്രങ്ങളിൽ മാല കെട്ടുന്നതിനും അർച്ചനയ്ക്കും കൂവളത്തിന്റെ ഇല ഉപയോഗിക്കുന്നു .അത്ഭുത ഔഷധഫലമുള്ള ഒരു മരമാണ് കൂവളം .ചിത്തിര നക്ഷത്രക്കാരുടെ ജന്മ വൃക്ഷം കൂടിയാണ് കൂവളം .കൂവളത്തിന്റെ ഇല മൂന്ന് ഇലകളോടുകൂടിയ തണ്ടാണ് .കൂവളകായിൽ സൂക്ഷിച്ച ഭസ്മം തൊട്ടാൽ എല്ലാവിധ രോഗങ്ങളും മാറും എന്നൊരു വിസ്വാസമുണ്ട് .സാക്ഷാൽ അനന്തൻ കടിച്ചാൽ പോലും കൂവളകായിൽ സൂക്ഷിച്ച ഭസ്മം തൊട്ടാലോ ഭക്ഷിച്ചാലോ വിഷം ഏൽക്കില്ലന്നാണ് വിശ്വാസം (പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന പരമശ്രേഷ്ഠനായ സർപ്പമാണ് അനന്തൻ).


 അമാവാസി പൗർണമി ദിവസങ്ങളിൽ പ്രകൃതിയിലുണ്ടാകുന്ന വ്യതിയാനങ്ങക്ക്  അനുസരിച്ച്  കൂവളത്തിന്റെ രസ, ഗുണ,വീര്യ, വിപകത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നു.ആയതിനാൽ പ്രസ്തുത ദിവസങ്ങളിൽ കൂവളത്തിന്റെ ഇല  ഔഷധങ്ങൾക്കോ മറ്റു  അവശ്യങ്ങൾക്കോ  ഉപയോഗിക്കാൻ പാടില്ല എന്നാണ് വിശ്വാസം .വലിയ പഞ്ചമൂലകത്തിൽപ്പെട്ട ഒരു വൃക്ഷമാണ് കൂവളം .വില്വാദിലേഹ്യം, വില്വാദിഗുളിക എന്നിവ കൂവളം
പ്രധാനമായി ചേർത്തുണ്ടാക്കുന്ന ഔഷധങ്ങളാണ് .വലിയ കായ്കൾ ഉണ്ടാകുന്ന കൂവളവും ചെറിയ കായ്കൾ ഉണ്ടാവുന്ന കൂവളവും എന്നിങ്ങനെ കൂവളം രണ്ടു തരമുണ്ട് .പഴുത്തതും പഴുക്കാത്തതുമായ കായ്കളും ,തൊലിയും ,വേരിന്മേൽ തൊലിയും,ഇലയും  ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു  സസ്യകുടുംബം : Rutaceae

ശാസ്ത്രനാമം : Aegle marmelos

മറ്റു ഭാഷകളിലെ പേരുകൾ 

ഇംഗ്ലീഷ് : Indian Beal Tree

സംസ്‌കൃതം : വില്വഃ മാലൂരഃ, ശ്രീഫലഃ, ശാണ്ഡില്യം

ഹിന്ദി : ബിൽവ

തമിഴ് : വിൽവ

തെലുങ്ക് : വിൽവം

രസാദിഗുണങ്ങൾ  

രസം :കഷായം, തിക്തം

 ഗുണം :ലഘു, രൂക്ഷം

വീര്യം :ഉഷ്ണം

വിപാകം :കടു

രാസഘടന 

കൂവളത്തിൽ   Aegelin, Rutacine, Aegelemine, Aegeline എന്നീ ആൽക്കലോയിഡുകൾ  അടങ്ങിയിട്ടുണ്ട് .കൂവളത്തിന്റെ ഫലത്തിൽ Marmelosin, Marmin ,Marmelide, Tannin എന്നീ രാസപദാർഥങ്ങൾ അടങ്ങിയിട്ടുണ്ട്.

ഔഷധഗുണങ്ങൾ

 കഫം ,വാതം ,നീര് ,വേദന ,വിഷം എന്നിവ ശമിപ്പിക്കുന്നു ,രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാനുള്ള കഴിവുണ്ട് ,ഇലയിൽനിന്നും വേർതിരിച്ചെടുക്കുന്ന തൈലത്തിന് എല്ലാത്തരം ഫംഗസ്  രോഗങ്ങളെയും ശമിപ്പിക്കാനുള്ള കഴിവുണ്ട് .ഇലയ്ക്ക് പ്രമേഹശമന ശക്തിയുണ്ട്


ചില ഔഷധപ്രയോഗങ്ങൾ 

കൂവളത്തിന്റെ പച്ചക്കായുടെ മജ്ജ ഉണക്കിപ്പൊടിച്ച് 3 ഗ്രാം വീതം ദിവസം മൂന്നു നേരം വീതം കഴിച്ചാൽ പ്രവാഹിക ,അതിസാരം ,ഉദരകൃമി എന്നിവ ശമിക്കും 

കൂവളത്തിന്റെ അധികം മൂക്കാത്ത കായ ചെറു കഷണങ്ങളാക്കി ഉണക്കി വറുത്ത് പൊടിച്ചു കഴിച്ചാൽ വയറുകടിയും വയറിളക്കവും മാറും

കൂവളത്തിന്റെ പഴുത്ത കായുടെ  മജ്ജ 250, 500  ഗ്രാം ദിവസം ഒരു നേരം അഹാരമെന്നോണം കഴിച്ചാൽ കൊക്കപ്പുഴു ,ഉദരകൃമി എന്നിവ നശിച്ചു മലത്തോടൊപ്പം പുറത്തുപോകും

 കൂവളത്തിന്റെ വേര് ,കൊത്താമ്പലരി ,ദേവതാരം ,ചുക്ക് ,ആവണക്കിൻ വേര് ,കുറുന്തോട്ടി വേരിലെ തൊലി ,കരിമ്പ് എന്നിവ കഷായം വച്ച് ഇന്തുപ്പും ചേർത്ത് കഴിച്ചാൽ ഹൃദ്രോഗം ശമിക്കും 

കൂവളത്തിന്റെ ഇല പിണ്ടിനീരിൽ അരച്ച് കഴിച്ചാൽ വൃക്കരോഗങ്ങൾ ശമിക്കും

 കൂവളത്തിന്റെ ഇലയും ,ആടലോടകത്തിന്റെ ഇലയും കുറുന്തോട്ടിയുടെ ഇലയും ഒരേ അളവിൽ എടുത്ത് ചതച്ച് പിഴിഞ്ഞ നീര് 2 സ്പൂൺ അതെ അളവിൽ കടുകെണ്ണയും ചേർത്ത് കുറച്ചു ദിവസം കഴിച്ചാൽ അലർജി ശമിക്കും

 കൂവളത്തിന്റെ കായുടെ  മജ്ജ ചതച്ച് ചുക്കുപൊടിയും ശർക്കരയും ചേർത്ത് കഴിച്ചാൽ ഗ്രഹണി മാറും

കൂവളത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീര് എണ്ണ കാച്ചി ചെവിയിൽ ഒഴിച്ചാൽ ചെവി വേദന ,ചെവി പഴുപ്പ് എന്നിവ മാറും

 കൂവളത്തിന്റെ ഇല 360 ഗ്രാം ഇല ഇടിച്ചു പിഴിഞ്ഞ നീര്  നാഴി എണ്ണയും അതെ അളവിൽ പാലും ചേർത്ത് 20 ഗ്രാം കൂവളത്തിന്റെ വേരും അരച്ചു ചേർത്ത് മണൽ പാകത്തിൽ കാച്ചിയെടുക്കുന്ന എണ്ണ തലയിൽ പതിവായി തേച്ചു കുളിച്ചാൽ കേൾവിക്കുറവ് മാറും .ഈ എണ്ണ ചെവി വേദനയ്ക്കുംചെവി പഴുപ്പിനും വളരെ നല്ലതാണ് 

 


 

കൂവളത്തിന്റെ കായും ,ഇഞ്ചിയും ,ഉലുവയും ചേർത്ത് കഷായം വച്ച് കഴിച്ചാൽ അർശ്ശസ് ശമിക്കും

കൂവളത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീര് 10 ml വീതം ദിവസേന കഴിച്ചാൽ പ്രമേഹം ശമിക്കും 

 കൂവളത്തിന്റെ ഇല ഇട്ട് മോര് കാച്ചി കഴിച്ചാൽ കൈവിഷം ശമിക്കും 

 കൂവളത്തിന്റെ തൊലി ഇടിച്ചു പിഴിഞ്ഞ നീരിൽ അല്പ്പം ജീരകവും പൊടിച്ചു ചേർത്ത് പാലിൽ കലക്കി കുറച്ചു ദിവസം പതിവായി കഴിച്ചാൽ ശുക്ലം വർദ്ധിക്കും

 കൂവളത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീരും സമം കുമ്പളങ്ങയുടെ നീരും ചേർത്ത് ദിവസവും രാവിലെ കഴിച്ചാൽ പ്രമേഹം ശമിക്കും

കൂവളത്തിന്റെ മൂത്ത കായ്‌ ഉണക്കിപ്പൊടിച്ച് വ്രണങ്ങളിൽ വിതറിയാൽ വ്രണങ്ങൾ പെട്ടന്ന് കരിയും 

 കൂവളത്തിന്റെ ഇലയും കുടങ്ങലിന്റെ ഇലയും ഒരേ അളവിൽ അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ പതിവായി കഴിക്കുന്നത് ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും ,ബുദ്ധിശക്തി വർദ്ധിപ്പിക്കുന്നതിനും വളരെ നല്ലതാണ് 

കൂവളത്തിന്റെ കായ അകത്തെ മജ്ജ കളഞ്ഞു നല്ലെണ്ണയിൽ ഇട്ടു വയ്ക്കുക ഈ എണ്ണ ശരീരത്തിൽ തേച്ച് കുളിക്കുന്നത് ശരീരത്തിലുണ്ടാകുന്ന ചുട്ടുനീട്ടൽ മാറുന്നതിന് വളരെ നല്ലതാണ്

കൂവള വേര് പ്രധാനമായി ചേർത്തുണ്ടാക്കുന്ന വില്വാദിഗുളിക വിഷങ്ങൾക്ക്  വളരെ ഫലപ്രദമായ മരുന്നാണ് 

 വില്വാദിഗുളി കഇഞ്ചിനീരിൽ ചേർത്ത് കഴിച്ചാൽ ഗ്രഹണി ,വിഷം ,പനി എന്നിവ ശമിക്കും

Previous Post Next Post