മാതളം | ഔഷധസസ്യങ്ങളും അവയുടെ ഉപയോഗവും | മാതളനാരങ്ങയുടെ ഔഷധഗുണങ്ങൾ

#മാതളനാരങ്ങ,ചെറുനാരങ്ങ നീരിന്റെ ഗുണങ്ങൾ,മാതളത്തിന്റെ 10 ഗുണങ്ങൾ,ആത്തച്ചക്കയുടെ ഗുണങ്ങൾ,വെള്ളരിക്കയുടെ ഗുണങ്ങൾ,മാതളപ്പഴത്തിന്റെ ഗുണങ്ങൾ,തിരിച്ചറിയൂ കിവിയുടെ ശരിക്കുമുള്ള ഗുണങ്ങൾ,മാതളപ്പഴം,മാതളപ്പഴം ജ്യൂസ്,യുനാനി,10 amazing benefits of pomegranates,malayalam tasty world,tasty world,control diabets,kitchen tasty,kitchen tips,benfits of water,health,benfits of fruits,benfits of vegitables,kitchen basics,vitamins,skin beauty,weight loss, how to make pomegranate juice with milk ഉറുമാൻപഴം ജൂസ് എങ്ങനെ ഉണ്ടാക്കാം,pudding recipe||ഉറുമാൻ പഴം മിൽക്ക് പുഡ്ഡിംങ് || two layer pudding|| rifthas kitchen,how to make pomegranate juice,how to make pomegranate juice at home,how to make pomegranate juice in tamil,how to make pomegranate juice in telugu,how to make pomegranate juice in kannada,how to make pomegranate juice without juicer,how to make pomegranate juice in mixer,how to make pomegranate juice at home in telugu, punica granatum,punica granatum nana,granatum,punica granatum l.,punica,punica granatum moyogi,bonsai de punica granatum l.,punica granatum legrelliae,estilização punica granatum,granat apfel baum,punica (organism classification),granatumnana,pomegranate pruning,granateple,granatapfelbaum,granatapfel baum,natura,pomegranate,granatapfel,pomegranate juice,granatapfelbäume,granado,botanical name of pomegranate,natural,granaatappel,granaattiome, mathala naranga achar,mathala naranga,naranga achar,maathala naranga,mathala naranga curry,mathala naranga recipe,mathalam,maathala naranga curry,#mathala naranga achar,matala naaranga,mathala naranga pulincurry,mathalam naranga pickle,mathala naranga vellila vlogs,mathala naranga juice malayalam,mathala naranga eating challenge,kannur style mathala naranga curry,mathala naranga curry kannur style,#madhala naranaga


ഇന്ത്യയിലുടനീളം വീട്ടു മുറ്റത്തും തോട്ടങ്ങളിലും നട്ടുവളർത്തുന്ന ഒരു ഔഷധച്ചെടിയാണ് മാതളനാരകം 5 മീറ്റർ ഉയരത്തിൽ വളരുന്ന ഒരു ചെറുമരമാണ് മാതളം .ഉറുമാൻപഴം എ.ന്ന പേരിലും ഇത് അറിയപ്പെടും .ചുവപ്പു നിറത്തിലുള്ള ഇതിന്റെ പൂക്കൾക്ക് മണമില്ലാത്തതും ഇതിന്റെ കായ്കകൾ തവിട്ടുകലർന്ന ചുവപ്പു നിരത്തിലുമാണ് .ഇതിന്റെ ഫലത്തിനുള്ളിൽ വിത്തുകൾ നിറഞ്ഞു കാണപ്പെടും .ആപ്പിളിനോളം വലുപ്പമുള്ള മാതളനാരങ്ങ ഉദരരോഗങ്ങൾക്കും മറ്റ് പലരോഗങ്ങൾക്കും ഒരു പ്രതിവിധിയാണ് .മഹാരാഷ്ട്ര ,ഉത്തർപ്രദേശ് ,ഗുജറാത്ത്‌ തുടങ്ങിയ സ്ഥലങ്ങളിൽ ഇത് വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നു .ഇതിന്റെ തൊലിയിലും വേരിന്മേൽ തൊലിയിയലും പൈപ്പെറിഡിൻ ,പെല്ലിറ്റിറിൻ മിഥൈൻ പെല്ലിറ്റിറിൻ തുടങ്ങിയ ആൽക്കലോയിഡുകൾ അടങ്ങിയിട്ടുണ്ട് .ഇതിന്റെ ഫലത്തിൽ കൊഴുപ്പ് ,പ്രോട്ടീൻ ,മഗനീഷ്യം ,കാൽസ്യം ,കാർബോഹൈഡ്രേറ്റ്‌ ,സൾഫർ ,തയാമിൻ ,വിറ്റാമിൻ C ,പെക്റ്റിൻ ,ക്ളോറിൻ ടാനിൻ എന്നിവ അടങ്ങിയിരിക്കുന്നു .മാതളനാരകത്തിന്റെ ഇലയും ,പൂവും ,കായും ,തൊലിയും ,വേരിന്മേൽ തൊലിയും ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു 


കുടുംബം :Lythraceae

ശാസ്ത്രനാമം ;Punica granatum

മറ്റു ഭാഷകളിലെ പേരുകൾ 

ഇംഗ്ലീഷ് : Pomegranate

സംസ്‌കൃതം :ഡാഡിമം ,കുചഫലണഃ

ഹിന്ദി : അനാർ 

തമിഴ് :മാദളൈയ് 

തെലുങ്ക് : ഡാഡിമം

ബംഗാളി : ദാഡിംബ  

 

രസാദിഗുണങ്ങൾ

രസം :മധുരം, കഷയം, അമ്ലം

ഗുണം :ലഘു, സ്നിഗ്ധം

വീര്യം :ഉഷ്ണം

വിപാകം :മധുരം 

ഔഷധഗുണങ്ങൾ 

ദഹനശക്തി വർദ്ധിപ്പിക്കും , ഉദരവിരയെ  ശമിപ്പിക്കും തളർച്ചയും വെള്ളദ്ദാഹവും ശമിപ്പി ക്കും. ശുക്ലവർദ്ധനകരമാണ്. 


ചില ഔഷധപ്രയോഗങ്ങൾ 

നാടവിര ശല്യമുള്ളവർ   മാതളനാരകത്തിന്റെ വേര് കഷായം വച്ച് 100 മില്ലി വീതം രാവിലെയും വൈകിട്ടും മൂന്നോ നാലോ ദിവസം തുടർച്ചയായി കഴിക്കുകയും ആവണക്കെണ്ണ കുടിച്ച് വയറിളക്കുകയും ചെയ്താൽ നാടവിര മുഴുവൻ വെളിയിൽ പോകും 

മാതളനാരങ്ങയുടെ  തോട് കഷായം വെച്ചും ഉണക്കിപ്പൊടിച്ച് തേൻ  ചേർത്ത് കഴിച്ചാലും  വയറിളക്കം മാറും 

മാതളനാരങ്ങ ഉണക്കിപ്പൊടിച്ച് 3 ഗ്രാം വീതം രാവിലെയും വൈകിട്ടും തേൻ ചേർത്ത് കഴിച്ചാൽ രക്തപിത്തം എന്ന രോഗം മാറും 

മാതളപ്പൂവ് ഉണക്കി  പൊടിച്ച് കഴിക്കുന്നത് ചുമ മാറാൻ നല്ലതാണ്

മാതളപ്പൂവ് അരച്ച് 5 ഗ്രാം വീതം ദിവസവും രണ്ട് നേരം കഴിച്ചാൽ സ്ത്രീകളിലെ അത്യാര്ത്തവം ശമിക്കും  

മാതളം പ്രധാനമായും ചേർത്തുണ്ടാക്കുന്ന ഔഷധങ്ങളാണ് ഡാഡിമാദിഘൃതം , ഡാഡിമാഷ്ടക ചൂർണ്ണം എന്നിവ .ഗർഭാശയത്തെ ശക്തിപ്പെടുത്തുന്നതിനും ആർത്തവ സംബന്ധമായ തകരാറുകൾ ഇല്ലാതാക്കുന്നതിനും പാണ്ഡു രോഗം ശമിപ്പിക്കുന്നതിനും ,വ്രണങ്ങളെ സുഖപ്പെടുത്തുന്നതിനും ഡാഡിമാദിഘൃതം വളരെ നല്ലൊരു ഔഷധമാണ് 

മാതളനാരങ്ങയുടെ  തോട് കഷായം വെച്ച്‌ അര ഗ്ലാസ് കഷായം വീതം തേൻ ചേർത്ത് മൂന്നു നേരം വീതം ഒരാഴ്ച കഴിച്ചാൽ അൾസർ മാറും 

 മാതളനാരങ്ങ ഇടിച്ചുപൊടിച്ചു  ശർക്കരയും ചേർത്ത് 6 ഗ്രാം ദിവസം മൂന്നുനേരം കഴിച്ചാൽഅമിതമായി മദ്യം കഴിച്ചുണ്ടാകുന്ന മോഹാലസ്യം ,അതിസാരം ,ഛർദി എന്നിവ മാറും 

മാതള നീരിൽ തേൻ ചേർത്ത് കഴിച്ചാൽ ഛർദി മാറും 

മാതള നീര് ഇഞ്ചിനീരിൽ ചേർത്ത് കഴിച്ചാൽ കരൾവീക്കം കുറയും








Previous Post Next Post