ഇഷദ്ഗോൾ | ഔഷധസസ്യങ്ങളും അവയുടെ ഉപയോഗവും | ഇഷദ്ഗോൾ ഔഷധഗുണങ്ങൾ

ईसबगोल की फसल,isabgol ki fasal,ईसबगोल,isabgol,kheti,kisan,goda jira,घोड़ा जीरा,viral,shorts,rajasthan shorts,india shorts,kheti shorts,fasal kharab,jira,best jira,maldwar me jalan,maldwar se khoon aana,laterine me khoon aana,maldwar me dard ke karan,piles bawasir ke liye gharelu upay,guda marg me jalan kyu hoti hai,bawasir ko kaise khatam kare,dinesh health,#shorts,#upachar,#treatment,#petsafa,#t,#y,#medicine,#dawakhana,#drugs,plantago ovata,plantago,plantago ovata.,plantago ovata seeds,plantago ovata preço,plantago ovata sachê,plantago ovata psyllium,plantago ovata emagrece,plantago ovata cápsulas,plantago ovata como tomar,plantago ovata medicamento,plantago ovata nome popular,plantago ovata constipação,plantago ovata cultivation,plantago ovata para que sirve,plantago ovata para que serve,plantago ovata para adelgazar,plantago major,isabgol(plantago ovata)


ഇന്ത്യയിൽ ഗുജറാത്ത് ,പഞ്ചാബ് എന്നിവിടങ്ങളിൽ ഈ സസ്യം കൃഷിചെയ്യുന്ന ഇറാനാണ് ഈ സസ്യത്തിന്റെ ജന്മദേശം എന്നു പറയപ്പെടുന്നു .20 സെമി വരെ ഉയരത്തിൽ വളരുന്ന ഏകവർഷി ചെടിയാണ്  ഇഷദ്ഗോൾ .വയറുകടി ,ആമാതിസാരം ,രക്താതിസാരം ,തലപുകച്ചിൽ എന്നീ രോഗങ്ങൾക്ക് ഒരു ഉത്തമ പ്രതിവിധിയാണ്  ഇഷദ്ഗോൾ .ആയുർവ്വേദം ,അലോപ്പതി ,യുനാനി വൈദ്യശാസ്ത്രങ്ങളിലെല്ലാം ഒരു വിരേചകൗഷധമായി ഉപയോഗിക്കുന്നു .രോമങ്ങൾക്കൊണ്ട് ആവൃതമായതും നല്ല നീളമുള്ള ഇലകളോടു കൂടിയതുമാണ് ഈ സസ്യം .ചെറിയ ചെറിയ പുഷ്പ്പങ്ങൾ ഈ സസ്യത്തിലുണ്ടാകുന്നു ,ഫലത്തിൽ രണ്ടു വിത്തുകൾ കാണും ഈ വിത്ത് വെള്ളത്തിലിട്ടാൽ നല്ല വഴുവഴുപ്പ് ഉള്ളതാകും .ഇതിന്റെ വിത്തിനാണ് കൂടുതൽ ഔഷധഗുണങ്ങൾ ഉള്ളത് .എന്നാൽ വിത്തിന്റെ ഉമിയും ,ഇതിന്റെ എണ്ണയും ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു


കുടുംബം :Plantaginaceae

ശാസ്ത്രനാമം :Plantago ovata

മറ്റുഭാഷകളിലുള്ള പേരുകൾ 

 ഇംഗ്ലീഷ് :Spogel 

സംസ്‌കൃതം:ഇഷദ്ഗൊല, ഈശ്വരഗോള ശീതബീജം 

ഹിന്ദി : ഇഷദ്ഗോൾ, ഇസബ്ഗോൾ 

ഗുജറാത്തി :ഓഥമീജീത 

തമിഴ് :ഇശപ്പ്ഗോള 

ബംഗാളി :ഇസപ്പ്ഗോള 

തെലുങ്ക് :ഇഷപ്ഗോള  

ഔഷധഗുണം 

പ്രധാനമായും വിരേചനം ഉണ്ടാക്കുന്ന ഒരു ഔഷധമാണ് ,വാതം പിത്തം എന്നിവ ശമിപ്പിക്കുന്നു ,ചുട്ടുനീറ്റൽ ഇല്ലാതാക്കുന്നു ,നീർവീക്കവും അതുമൂലമുണ്ടാകുന്ന വേദനയും ശമിപ്പിക്കുന്നു ,അമീബ കൊണ്ടുള്ള വയറുകടി മാറ്റി വയറു ശുദ്ധമാക്കുന്നു ,രക്തം കട്ടപിടിക്കുന്ന അവസ്ത ഇല്ലാതാക്കുന്നു 


ചില ഔഷധപ്രയോഗങ്ങൾ 

കുറച്ച്   ഇഷദ്ഗോൾ വിത്ത് വെള്ളത്തിൽ കുതിർത്ത് നെറുകയിൽ തളം വെച്ചാൽ തല പുകച്ചിൽ മാറും

ഇഷദ്ഗോൾ വിത്തിന്റെ പുറമെയുള്ള ഉമി ചൂടുവെള്ളത്തിൽ ചേർത്ത് അൽപം പഞ്ചസാരയും ചേർത്ത് കുറച്ചുസമയം വയ്ക്കുക കുറച്ചു സമയത്തിനു ശേഷം ഇത് പായസം പോലെയാകും ഇത് വൈകിട്ട് ആഹാരത്തിനു ശേഷം കഴിച്ചാൽ വയറുകടി ,ആമാതിസാരം ,രക്താതിസാരം ,അമീബ കൊണ്ടുള്ള വയറുകടി എന്നിവ മാറിക്കിട്ടുംവളരെ പുതിയ വളരെ പഴയ