ആമ്പൽ മൂലക്കുരുവിനും വെള്ളപോക്കിനും ഔഷധം

ശുദ്ധജലാശയങ്ങളിലും കുളങ്ങളിലും പൊയ്കകളിലും മറ്റും വളരുന്ന മനോഹരമായ പൂക്കളോട് കൂടിയ ഒരു ജല സസ്യമാണ് ആമ്പൽ. ആയുർവേദത്തിൽ രക്തപിത്തം ,ദഹനക്കേട് ,ആർത്തവ പ്രശ്‌നങ്ങൾ ,മൂലക്കുരു ,വെള്ളപോക്ക് ,ശരീരപുഷ്ടി മുതലായവയ്ക്ക് ആമ്പൽ ഔഷധമായി ഉപയോഗിക്കുന്നു .ഇംഗ്ലീഷിൽ വാട്ടർ ലില്ലി എന്നറിയപ്പെടുന്നു. സംസ്‌കൃതത്തിൽ ചന്ദ്രിക ,വാസപുഷ്പ ,പശുമോഹനകാരികാ ,ചന്ദ്രശൂര എന്നീ പേരുകളിൽ അറിയപ്പെടുന്നു .രോഗങ്ങളെ അകറ്റി ചന്ദ്രനുതുല്യം കാന്തിയും ബലവാനും ആക്കുന്നത് എന്ന അർത്ഥത്തിലാണ്  ചന്ദ്രശൂര എന്ന സംസ്‌കൃതനാമം .നീല പൂക്കളുണ്ടാകുന്ന ആമ്പലിൽനെ ഇന്ദീവരം എന്നും മറ്റു നിറത്തിലുള്ളവയെ കുമുദം എന്നും സംസ്‌കൃതത്തിൽ അറിയപ്പെടുന്നു .ഇവ കൂടാതെ രാജീവം ,പുണ്ഡരീകം തുടങ്ങിയ സംസ്കൃതനാമങ്ങളും ആമ്പലിനുണ്ട് .

Botanical name- Nymphaea nouchali.

Family-Nymphaeaceae (Waterlily family).

Synonyms-Nymphaea stellata, Nymphaea cyanea, Nymphaea hookeriana .

ആമ്പൽ, ആമ്പൽ തൈ, ആമ്പൽ കൃഷി, ആമ്പൽ പൂവ്, ആമ്പൽ കുളം, ആമ്പൽ നടാം, ഇനി ആമ്പൽ വസന്തം, ആമ്പൽ നടുന്ന രീതി, ആമ്പൽ നടുന്ന വിധം, മലരിക്കൽ ആമ്പൽ വസന്തം 2025, ആമ്പൽ തൈകൾ ഉണ്ടാക്കുന്ന വിധം, ആമ്പൽ ഇലയിൽ നിന്ന് നടുന്ന വിധം, ആമ്പൽ കുളത്തിൽ പച്ച കളർ മാറ്റാം, ആമ്പൽ കുളം എങ്ങനെ വൃത്തിയാക്കും, waterlily farming, waterlily planting, waterlily malayalam, waterlily varieties, waterlily in kerala, how to plant waterlily in malayalam, aambal nadunnath, aambal valam, waterlily fertilizer, waterlily diseases, waterlily pesticides, താമര


വിതരണം .

ശുദ്ധജലാശയങ്ങളിലും കുളങ്ങളിലും പൊയ്കകളിലും മറ്റും വളരുന്ന മനോഹരമായ പൂക്കളോട് കൂടിയ ഒരു ജല സസ്യമാണ് .ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും കാണപ്പെടുന്നു .

സസ്യവിവരണം .

ആമ്പലിന്റെ നാടൻ ഇനങ്ങൾ വെള്ളയും ചുവപ്പും നിറത്തിൽ കാണപ്പെടുന്നു . ഇവ രാത്രിയിൽ പൂക്കുകയും പകൽ കൂമ്പുകയും ചെയ്യും. ആമ്പലിന്റെ സങ്കര ഇനങ്ങൾ ചുവപ്പ്,മെറൂൺ, കടുംനീല, ഇളം നീല, മഞ്ഞ, വയലറ്റ് എന്നീനിറങ്ങളിൽ കാണപ്പെടുന്നു.ഇവ പകലാണ്‌ വിരിയുന്നത് .അതിനാൽ ഉദ്യാനങ്ങളിൽ സാധാരണയായി വളർത്തുന്നത്  സങ്കരയിനങ്ങളാണ്‌ . ഏകദേശം അമ്പതിൽ പരം  വ്യത്യസ്ത ആമ്പൽ ഇനങ്ങൾ നിലവിലുണ്ട് .

താമരയോട് സമാനമായ സാഹചര്യങ്ങളില്‍ ജലാശയത്തിൽ മാത്രം വളരുന്ന ഒരു ഏകവാർഷിക സസ്യമാണ് ആമ്പൽ .ജലത്തിനടിയിലെ ചെളിയിൽ വേരുറപ്പിച്ചാണ് ഈ സസ്യം വളരുന്നത് . ആമ്പലിന്റെ കിഴങ്ങിൽ നിന്നും തണ്ട് വളർന്ന് ഇലയോടൊപ്പം ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുന്നു .ആമ്പൽ ഇലയുടെ മുകൾഭാഗം ചെറിയ ചെറിയ മെഴുകുപരലുകളാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഇത് ഇലകളെ വെള്ളം നനയുന്നതിൽ പ്രതിരോധിക്കുന്നു .ഓരോ ഇലകൾക്കും വിഭിന്ന വലിപ്പമാണുള്ളത് .ഇലകളുടെ ആകൃതി വൃത്താകാരമോ ദീർഘവൃത്താകാരമോ ആയിരിക്കും .ഇലകൾക്ക് 10 -30 സെ.മി  നീളവും 5 -20 സെ.മി വീതിയും കാണും .ഇലകളുടെ അടിഭാഗത്ത് രോമങ്ങൾ കാണപ്പെടുന്നു .എന്നാൽ ഇലയുടെ ഉപരിതലം നല്ല മിനുസമുള്ളതാണ് .

ആമ്പൽ പൂവ് ഒറ്റയായി ഉണ്ടാകുന്നു .പൂക്കൾക്ക് നേരിയ സുഗന്ധമുണ്ടാകും .പുഷ്‌പവൃന്തവും ഇലയുടെ തണ്ടുകൾ പോലെ നീളമുള്ളതും സിലിണ്ടർ ആകൃതിയുള്ളതുമാണ് .ബാഹ്യദളങ്ങളും ദളങ്ങളും അനേകം കാണപ്പെടുന്നു  .ഒരു പുഷ്പത്തിൽ 10 മുതൽ 50 വരെ കേസരതന്തുക്കളും . 10 മുതൽ 30 വരെ ബീജവാഹിതന്തുക്കളും കാണും .ഓഗസ്റ്റ് മുതൽ നവംബർ വരെയാണ് ആമ്പൽ സാധാരണ പുഷ്പ്പിക്കുന്നത് .എന്നാൽ ചില സ്ഥലങ്ങളിൽ മിക്കവാറും എല്ലാ മാസവും പൂ കാണപ്പെടാറുണ്ട് .

ആമ്പലും താമരയും ഒക്കെ ഇലകൾക്കു മുകളിലേക്ക് വരുന്ന ജലം ഇലയുടെ മദ്ധ്യഭാഗത്തേക്കെത്തിച്ച് ആവശ്യമായ ജലാംശം ആഗിരണം ചെയ്യുന്നു .അതിനു ശേഷം ഇല ചെരിച്ച് വെള്ളത്തെ ചെറിയ തുള്ളികളായി പുറത്തേക്കു ഒഴുക്കി കളയുന്നു . ഈ പ്രക്രിയയാണ് ലോട്ടസ് എഫക്ട്  (താമര പ്രഭാവം) എന്ന് അറിയപ്പെടുന്നത് .

ആമ്പലിന്റെ വിത്തിന് പോഷകമൂല്യമുള്ളതിനാൽ ആഹാരമായും വിത്ത് ഉപയോഗിച്ചുവരുന്നു .ഉത്തരേന്ത്യയിൽ ധാനി എന്നും .തമിഴ്‌നാട്ടിൽ മല്ലനിപത്മം എന്ന പേരിലും ഇതിന്റെ വിത്ത് അറിയപ്പെടുന്നു .

രാസഘടകങ്ങൾ .

ആമ്പൽച്ചെടിയുടെ എല്ലാ ഭാഗത്തും നുഫാറിൻ  എന്ന ആൽക്കലോയിഡ് അടങ്ങിയിരിക്കുന്നു . ആമ്പൽച്ചെടിയുടെ ഉണങ്ങിയ വേരിലും ,കിഴങ്ങിലും നിംഫീൻ എന്ന ആൽക്കലോയിഡ് അടങ്ങിയിരിക്കുന്നു. ആമ്പൽപ്പൂവിൽ നിംഫാലിൻ എന്ന ഗ്ലൈക്കോസൈഡ് അടങ്ങിയിരിക്കുന്നു .ഇതിന് ഹൃദയത്തെ ഉത്തേജിപ്പിക്കാനുള്ള കഴിവുണ്ട് .

രസാദിഗുണങ്ങൾ .

രസം : മധുരം,കഷായം .

അനുരസം : ലവണം .

ഗുണം : ഗുരു .

വീര്യം : ശീതം ..

വിപാകം : മധുരം.

ഔഷധയോഗ്യ ഭാഗം.

പ്രകന്ദം, തണ്ട്, പൂവ്.

aambal, aambal valam, aambal kulam, aambal poovu, aambal baler, aambal krishi, aambal flower, aambala poove, ambal, aambal nadunnath, aambal short film, aambal plant care, aambal baler price, aambal coo 455 baler, aambal baler review, red ambal, aambala in 4k ultra hd, kaddu ka ambal, aambal baler kumbakonam, aambal baler full review, ambal pool, aambal baler maintenance, aambal nannaayi poovidaan, ambal kulam, who is ambal, ambal fiower, aamabal poov, ambal flower, aambal plant caring malayalam


പ്രാദേശികനാമങ്ങൾ .

English namee -Water Lily.

Malayalam-Aambal  .

Tamil-Alli, Karu-Neytal, Neytal Malar, Nilampal .

Hindi-Neelkamal, Neelotpal .

Telugu-Alli Kada, Alli Tamara, Indeevaramu.

Kannada-Komale, Naidile , Neela Thaavare .

Bengali-Kumuda, Sada Shapala .

Marathi-Kumud, Upalya Kamal ..

Gujarati-Neel Kamal.

ആമ്പലിന്റെ ഔഷധഗുണങ്ങൾ .

പൂക്കളുടെ നിറത്തെ അടിസ്ഥാനപ്പെടുത്തി ആമ്പൽ വിവിധ ഇനങ്ങളുണ്ട് .ഇവയ്ക്ക് എല്ലാത്തിനും ഔഷധഗുണങ്ങൾ ഉണ്ടെങ്കിലും വെള്ള ആമ്പലിനാണ് കൂടുതൽ ഔഷധഗുണങ്ങളുള്ളത് .രക്തപിത്ത വികാരങ്ങളെ ശമിപ്പിക്കാൻ കഴിവുള്ള ഒരു ശീതവീര്യ പ്രധാനൗഷധ സസ്യമാണ് ആമ്പൽ .വയറിളക്കം ,ശരീരക്ഷീണം എന്നിവയ്ക്ക് നല്ലതാണ് .തലചുറ്റൽ ,ഛർദ്ദി ,മോഹാലസ്യം, മൂക്കിൽ കൂടിയുള്ള ,രക്തസ്രാവം ,അമിത ആർത്തവം .കുടൽപ്പുണ്ണ്, വിഷാദരോഗം , ശരീരപുഷ്ടി ,രക്തദുഷ്ടിഎന്നിവയ്ക്കും നല്ലതാണ് .

ആമ്പലിന്റെ വിത്ത്  പിത്തം ,വയറിളക്കം ,ത്വക് രോഗങ്ങൾ എന്നിവയ്ക്ക് നല്ലതാണ് .ഉദരരോഗങ്ങൾക്കും നല്ലതാണ് .കാമം വർധിപ്പിക്കും ,ശരീരക്ഷീണം അകറ്റും .വിത്തിന് ശുക്ലം വർധിപ്പിക്കാനുള്ള കഴിവുണ്ട് .ആമ്പൽ പൂവ് ഹൃദയത്തിന് ഉത്തമ പോഷണമാണ് .ചർമ്മത്തിന്റെ നിറം വർധിപ്പിക്കും .ചുമയ്‌ക്കും പനിക്കും മൂത്രമൊഴിക്കുമ്പോഴുള്ള വേദനയ്ക്കും പ്രമേഹത്തിനും നല്ലതാണ് .മൂലക്കുരുവിനും ശരീരത്തെ ചുട്ടുനീറ്റലിനും നല്ലതാണ് .ആമ്പലിന്റെ വേര് ഗ്രഹണിക്കും വയറിളക്കത്തിനും നല്ലതാണ് .തണ്ടിന്റെ നീര് സ്ത്രീകളിലെ വെള്ളപോക്കിന് നല്ലതാണ് .

ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് . 

ആമ്പൽ ചേരുവയുള്ള ചില ആയുർദ ഔഷധങ്ങൾ .

നീരുര്വാദി ഗുളിക (Niruryadi Gulika).

പ്രമേഹ രോഗത്തിന് ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു മരുന്നാണ് നീരുര്യാദി ഗുളിക.പ്രമേഹ രോഗം മൂലമുണ്ടാകുന്ന എല്ലാ ശാരീരിക ബുദ്ധിമുട്ടുകൾക്കും ഈ ഔഷധം ഫലപ്രദമാണ് .

ബലാശ്വഗന്ധാദി തൈലം (Balaswagandhadi Thailam).

മാംസത്തിന്റെയും എല്ലിന്റെയും ബലം വർധിപ്പിക്കാനുള്ള ഒരു ഔഷധമാണ് ബലാശ്വഗന്ധാദി തൈലം.തളർവാതം ,പേശി സന്ധി എന്നിവയുടെ ബലക്ഷയം , തലവേദന , പനി ,വാതരോഗങ്ങൾ ,കൈ തളർച്ച ,കഴുത്തുവേദന ,ന്യൂറൽജിയ, പോളിയോ തുടങ്ങിയവയ്ക്ക് ബലാശ്വഗന്ധാദി തൈലം ഉപയോഗിച്ചു വരുന്നു .ഇതിനു പുറമെ കായികരംഗത്ത്  പ്രവർത്തിക്കുന്നവർക്ക് ശരീരബലം സംരക്ഷിച്ച് നിർത്തുവാനും ഈ തൈലം സഹായിക്കുന്നു .വാർദ്ധക്ക്യം മൂലമുണ്ടാകുന്ന മാംസശോഷം , തളർച്ച ,ക്ഷീണം ,ശരീരബലക്കുറവ് എന്നിവയ്ക്കും ഫലപ്രദമാണ് ഈ തൈലം .ചില വൈറൽ പനി വന്നുപോയതിനു ശേഷമുള്ള ശരീരക്ഷീണം അകറ്റി ആരോഗ്യവും ഉന്മേഷവും വീണ്ടെടുക്കാൻ ഈ തൈലം സഹായിക്കുന്നു .

ബാലധാത്ര്യാദി തൈലം (Baladhathryadi Tailam).

തലവേദന ,സന്ധിവാതം ,ശരീരം പുകച്ചിൽ മുതലായവയുടെ ചികിൽത്സയിൽ ബാലധാത്ര്യാദി തൈലം ഉപയോഗിക്കുന്നു .

അരവിന്ദാസവം (Aravindasavam)

കുട്ടികൾക്കുണ്ടാകുന്ന എല്ലാ ശാരീരിക മാനസിക രോഗങ്ങൾക്കും വളരെ ഫലപ്രദമാണ് ഈ ഔഷധം .വിശപ്പില്ലായ്‌മ ,ശരീര ഭാരക്കുറവ് ,ആരോഗ്യമില്ലായ്മ ,പ്രധിരോധ ശേഷിക്കുറവ് , കാരണമില്ലാതെ കരയുക, ഉന്മേഷമില്ലായ്‌മ തുടങ്ങിയ നിരവധി പ്രശ്‌നങ്ങൾക്കും ഈ ഔഷധം ഉപയോഗിക്കുന്നു .

പഞ്ചവല്ക്കാദി തൈലം (Panchavalkadi Kera Tailam)

എക്സിമ ,ഹെർപ്പസ്  മുതലായ ചർമ്മരോഗങ്ങളുടെ ചികിൽത്സയിൽ പഞ്ചവല്ക്കാദി തൈലം ഉപയോഗിക്കുന്നു .

ത്രിഫലാദി കേരതൈലം -Thriphaladi Kera Tailam.

തലവേദന ,സൈനസൈറ്റിസ് ,മൂക്കൊലിപ്പ് ,തുമ്മൽ ,എന്നിവയുടെ ചികിൽത്സയിലും .മുടികൊഴിച്ചിൽ അകാലനര എന്നിവയുടെ ചികിൽത്സയിലും തിഫലാദി കേരതൈലം ഉപയോഗിക്കുന്നു .കൂടാതെ കഴുത്ത് കണ്ണ് ,ചെവി ,തൊണ്ട എന്നിവയുമായി ബന്ധപ്പെട്ട എല്ലാ രോഗങ്ങളുടെയും ചികിൽത്സയിലും ത്രിഫലാദി കേരതൈലം ഉപയോഗിക്കുന്നു .

ച്യവനപ്രാശം (Chyavanaprasam).

ആയുർവേദ മരുന്നുകളിൽ ഏറെ പ്രശസ്‌തമായ ഒന്നാണ് ച്യവനപ്രാശം .ഇതൊരു രസായനൗഷധമാണ്. ആയുർവേദത്തിൽ രോഗപ്രതിരോധത്തിനും ആരോഗ്യ പരിപാലനത്തിനും യൗവനം നിലനിർത്താനുമുള്ള ഒരു ഔഷധമാണ് ച്യവനപ്രാശം..

ആമ്പലിന്റെ ചില ഔഷധപ്രയോഗങ്ങൾ .

ആമ്പലിന്റെ തണ്ട് ചതച്ച് പിഴിഞ്ഞെടുത്ത നീര് 10 ml വീതം പാലിൽ ചേർത്ത് കുറച്ചുദിവസം പതിവായി കഴിച്ചാൽ സ്ത്രീകളിലെ അസ്ഥിസ്രാവം അഥവാ വെള്ളപോക്ക് മാറിക്കിട്ടും .കൂടാതെ ഇത്‌ എല്ലാവിധ യോനിരോഗങ്ങൾക്കും ഫലപ്രദമാണ് .ആമ്പൽ പൂവ് ഉണക്കി 20 ഗ്രാം വീതം അഞ്ചിരട്ടി വെള്ളവും 30 ഗ്രാം പഞ്ചസാരയും ചേർത്ത് തിളപ്പിച്ചെടുക്കുന്ന സത്ത് എത്ര ശക്തിയായ പനിയെയും ശമിപ്പിക്കും .കൂടാതെ ചുമയ്‌ക്കും തലച്ചോറിനുണ്ടാകുന്ന പഴുപ്പ് മറ്റ് അണുബാധകൾക്കും നല്ലതാണ് .

തലച്ചോറിനുണ്ടാകുന്ന പഴുപ്പ് മറ്റ് അണുബാധകൾക്കും ആമ്പലിന്റെ തണ്ട് ചതച്ച് പിഴിഞ്ഞെടുത്ത 10-20 ml നീരിൽ കൽക്കണ്ടം ചേർത്ത് പതിവായി കഴിച്ചാൽ ശമനം കിട്ടും .ആമ്പലിന്റെ കിഴങ്ങ് ഇടിച്ചു പിഴിഞ്ഞ നീരിൽ ചന്ദനവും അരച്ചുകലക്കി നെയ്യും അതിന്റെ നാലിരട്ടി പാലും ചേർത്ത് കാച്ചിയെടുക്കുന്ന നെയ്യ് കഴിച്ചാൽ ആന്തരാവയവങ്ങളിൽ നിന്നുമുള്ള എല്ലാ രക്തസ്രാവവും മാറിക്കിട്ടും .ആമ്പലിന്റെ വേരിട്ടു തിളപ്പിച്ച വെള്ളം കവിൾ കൊള്ളുന്നത് തോട്ടുവേദന മാറാൻ നല്ലതാണ് .

ആമ്പലിന്റെ കിഴങ്ങ് ഉണക്കി പൊടിച്ച് 10 ഗ്രാം വീതം ആട്ടിൻപാലിൽ ചേർത്ത് പതിവായി കഴിച്ചാൽ അർശ്ശസ് പൂർണ്ണമായും മാറും. വെള്ളത്താമരയുടെയും ആമ്പലിന്റെയും അല്ലികൾ  അരച്ച് കൺപോളകൾക്കു ചുറ്റും പതിവായി  പുരട്ടിയാൽ നിശാന്ധത എന്ന രോഗം മാറും .മങ്ങിയ വെളിച്ചത്തിലും ഇരുട്ടിലും അനുഭവപ്പെടുന്ന കാഴ്ചക്കുറവിനെയാണ് നിശാന്ധത എന്ന് പറയുന്നത് .ആമ്പലിന്റെ പൂവ് അരച്ച് പുറമെ പുരട്ടിയാൽ ശരീരത്തിലുണ്ടാകുന്ന പുകച്ചിൽ മാറിക്കിട്ടും .കൂടാതെ ചർമ്മത്തിന്റെ നിറം വർധിപ്പിക്കാനും പൂവ് അരച്ച് പുരട്ടുന്നത് നല്ലതാണ് .

ALSO READ : അരൂതയുടെ ഔഷധഗുണങ്ങൾ .

വയറിളക്കം ,കുടൽപ്പുണ്ണ് എന്നിവയ്ക്കും ആമ്പലിന്റെ കിഴങ്ങ് ഇടിച്ചു പിഴിഞ്ഞ നീര് കഴിക്കുന്നത് ഉത്തമമാണ് .ആമ്പലിന്റെ വിത്ത് പൊടിച്ച് 3 മുതൽ 6 ഗ്രാം വരെ ദിവസവും പാലിൽ ചേർത്ത് കഴിച്ചാൽ ശുക്ലത്തിന്റെ അളവ് വർധിക്കും .ഇങ്ങനെ കഴിക്കുന്നത് വിഷാദരോഗത്തിനും ഉത്തമമാണ് .ആമ്പലിന്റെ കിഴങ്ങ് ഉണങ്ങി പൊടിച്ച് 3 മുതൽ 6 ഗ്രാം വരെ ദിവസവും കഴിച്ചാൽ വാതരോഗങ്ങൾ ശമിക്കും .ആമ്പലിന്റെ വിത്ത് വറത്തു കഴിക്കുന്നത് പ്രമേഹ രോഗശമനത്തിന് നല്ലതാണ് .ആമ്പലിന്റെ തണ്ടും കിഴങ്ങും ഇലയുമെല്ലാം വെള്ളത്തിലിട്ടിരുന്ന് പിറ്റേന്ന് ഈ വെള്ളത്തിൽ കുളിച്ചാൽ ശരീരത്തിൽ അനുഭവപ്പെടുന്ന പുകച്ചിൽ മാറുകയും  നല്ല കുളിർമ്മ കിട്ടുകയും ചെയ്യും .

വില്ലജ് ടിപ്‌സ്  ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ . വാട്‌സ്ആപ്പ് - ടെലഗ്രാം.


Previous Post Next Post