ഓരിലത്താമര | ഔഷധസസ്യങ്ങളും അവയുടെ ഉപയോഗവും | ഓരിലത്താമരയുടെ ഔഷധഗുണങ്ങൾ

orila thamara,oorila thamara,orila thamara kizhangu,orila thamara uses in malayalam,orithal thamarai,orila,orila thamara veru,orila thamara plant,orila thamara malayalam,otha thamarai,orila thamara plant malayalam,ഒരിലത്താമര (orithal thamara,otha thamarai song,orithazh thamarai,otha thamarai album,orila thali njan thechu tharam,orithal thamarai in tamil,orithal thamarai uses,orithal thamarai chedi,otha thamarai album song,adiye otha thamarai song, ഓരിലത്താമര,ഓരിലതാമര,ഒരിലത്താമര (orithal thamara,ഒരില താമര,ഓരില,#ഓരില,കൽതാമര,ഹെൽത്ത്,പത്മചാരിണീ,മുത്തശ്ശി വൈദ്യം,താരൻ,മൂവില,ശക്തി,മരുന്ന്,സ്ഥലപത്മ,പേരിനു പിന്നിൽ,പ്രത്യേകിച്ചും,പട്ടുവം കുഞ്ഞിമതിലകം വലിയ മതിലകം ശ്രീ ഭഗവതി ക്ഷേത്രം,nervilia aragoana,tall shield orchid,അംബൂരുക,അവിഥാ,ആമുഖം,കാണപ്പെടുന്ന സ്ഥലങ്ങൾ,ഇനങ്ങൾ,രൂപവിവരണം,ഔഷധ ഉപയോഗങ്ങൾ,ഔഷധ പ്രയോഗങ്ങൾ-8,medicine,natural,ayurveda,dr.,peter koikara,p k media,malayalam,nervilia aragoana,nervilia,nervilia plicata,nervilia aragoana gaudich.,nervilia concolor,sarangnya nervilia aragoana,nervilia aragoana yang eksotis,ปลูกบัวสันโดษ nervilia aragoana,berburu angrek nervilia aragoana,nervilia aragona flower,nervilia aragona plant and care,nervilia aragona plant in malayalam,nervilia aragona medicinal uses,ปลูกบัวสันโดษ กล้วยไม้ดิน nervilia aragoana,nervilla concolor/ nervilla aragoana

 

കേരളത്തിൽ കളയായി വളരുന്ന ഒരു ഔഷധസസ്യമാണ്  ഓരിലത്താമര  15 സെമി പൊക്കമുള്ളതും മുരടിച്ച രൂപത്തിൽ ഒരില മാത്രമായി വളരുന്ന ഓരിലത്താമര ഓർക്കിഡ് വിഭാഗത്തിൽ പെട്ടതുമായ ഒരു ഔഷധിയാണ്.ഇത് കരത്താമര,നിലത്താമര  എന്നീ  പേരുകളിലും  അറിയപ്പെടും .കാലവർഷം തുടങ്ങി ജൂൺ പകുതി ആകുന്നതോടെ നേർത്ത ദുർബലമായ തണ്ടുകളോടെ പിങ്ക് നിറത്തിലുള്ള പൂക്കളുമായി ഓരിലത്താമര  മുളച്ച്  വരുന്നു .ഏതാണ്ട് ഒരാഴ്ച കഴിയുമ്പോൾ പൂവും തണ്ടും വാടി കരിഞ്ഞു പോകുകയും അതിനു ശേഷം ചെറിയ താമര ഇലയുടെ രൂപത്തിലുള്ള ഇലകൾ നിലം പറ്റി വളരും .വെറും നാലുമാസം മാത്രമാണ് ഓരിലത്താമരയുടെ ജീവിതചക്രം.ഒക്ടോബർ പകുതിയോടെ  ഇവ കരിഞ്ഞുണങ്ങി മണ്ണിലേക്കു മടങ്ങി ജീവിതചക്രം പൂർത്തിയാക്കും.വീണ്ടും അടുത്തവർഷം ജൂൺ പകുതിയോടെ മണ്ണിലടിയിലുള്ള ഇതിന്റെ കിഴങ്ങിൽ നിന്നും വീണ്ടും കിളിർത്തു വരുന്നു 


 

മൂത്രക്കല്ല് ,നേത്രരോഗങ്ങൾ ,ത്വക് രോഗങ്ങൾ തുടിങ്ങിയവയ്ക്ക് ഓരിലത്താമര  പ്രധാനമായി ഉപയോഗിക്കുന്നു .വൃക്കരോഗങ്ങൾക്കും ,മാരകമായ ത്വക് രോഗങ്ങൾക്കും ഉള്ള  വളരെ ശക്തിയേറിയ  ഔഷധം ഓരിലത്താമരയുടെ കിഴങ്ങിൽ നിന്നും വൈദ്യന്മാർ തയാറാക്കുന്നു ഓരിലത്താമരയുടെ സമൂലമായി ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നു 


കുടുംബം : Orchidaceae

ശാസ്ത്രനാമം : Nervilia aragoana

മറ്റു ഭാഷകളിലെ പേരുകൾ

സംസ്കൃതം : അംബൂരുക, പത്മചാരിണീ, അവിഥാ, ലക്ഷ്മി ശ്രേഷ്ഠാ, ശാരദാ, അതിചരാ

ഹിന്ദി  : സ്ഥലപത്മ,രതൻപുരുസ്

ബംഗാളി: പുരുഷരത്നം

തമിഴ് : ഓരിലൈതാമരൈ

തെലുഗു : പുരുഷരത്നം, നിലകോത്സരി

 രസഗുണങ്ങൾ

 രസം - തിക്തം, കടു

 ഗുണം - ലഘു, സ്നിഗ്ധം

 വീര്യം - ഉഷ്‌ണം

 വിപാകം - കടു

ഔഷധഗുണങ്ങൾ 

 തലയിലെതാരൻ ഇല്ലാതാക്കുന്നു ,തേൾ വിഷം ശമിപ്പിക്കുന്നു ,മൂത്രക്കല്ല് ഇല്ലാതാക്കുന്നു ,മൂത്രം വർദ്ധിപ്പിക്കുന്നു ,കണ്ണിനുണ്ടാകുന്ന ചെറിയതരം രോഗങ്ങൾ ഇല്ലാതാക്കുന്നു 


ചില ഔഷധപ്രയോഗങ്ങൾ 

 ഓരിലത്താമരയുടെ കിഴങ്ങ് അരച്ച് ഇളനീരിൽ ചേർത്ത് കഴിച്ചാൽ മൂത്രതടസ്സം മാറും 

 ഓരിലത്താമര ഇടിച്ചുപിഴിഞ്ഞ നീര് തലയിൽ താളിയായി ഉപയോഗിച്ചാൽ തലയിലെ താരൻ പൂർണ്ണമായും മാറും 

 ഓരിലത്താമര സമൂലം കഴുകി വൃത്തിയാക്കി ചതച്ച് വെള്ളത്തിലിട്ട് പിഴിഞ്ഞു അരിച്ച് ഇ വെള്ളം ദിവസം പലപ്രാവശ്യം കണ്ണിലൊഴിച്ചു നിർത്തിയാൽ കണ്ണിലുണ്ടാകുന്ന ചുവപ്പ് ,ചൊറിച്ചിൽ ,കൺപോളകളിലുണ്ടാകുന്ന വേദനയും നീരും തുടങ്ങിയവ മാറും 

 ഓരിലത്താമരയുടെ കിഴങ്ങ് അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ രാവിലെ കറന്നയുടനുള്ള പശുവിൻ പാലിൽ ചേർത്ത് കുറച്ചു ദിവസം പതിവായി കഴിച്ചാൽ കരൾ വീക്കം മാറും

ഓരിലത്താമരയുടെ കിഴങ്ങ് ,പാൽമുക്കിൻ കിഴങ്ങ്,ശതാവരി കിഴങ്ങ്,അടപതിയൻ കിഴങ്ങ് എന്നിവ പാൽകഷായം വച്ച് കഴിച്ചാൽ സ്ത്രീകളുടെ  സ്തനവും നിതംബവും വലിപ്പം വയ്ക്കും 

ഓരിലത്താമരയുടെ ഇല അരച്ച് പുരട്ടിയാൽ പൊക്കിളിന് ചുറ്റുമുണ്ടാകുന്ന വേദന മാറും

 തേനും ,ചെറു കറുകയുടെ നീരും ഒരേ അളവിൽ എടുത്ത് ഓരിലത്താമരയുടെ കിഴങ്ങും സോമലതയും അരച്ച് ചേർത്ത് വലിയ കടലാടിയുടെ വിത്ത് പൊടിച്ചതും ചേർത്ത് കഴിച്ചാൽ മാനസികരോഗം ശമിക്കും 

ഓരിലത്താമരയുടെ ഇല അരച്ച് നെറ്റിയിൽ പുരട്ടിയാൽ വിട്ടുമാറാത്ത തലവേദന ശമിക്കും

ഓരിലത്താമരയുടെ കിഴങ്ങും ,ശതാവരിയുടെ കിഴങ്ങും ,നിലപ്പനകിഴങ്ങും എന്നിവ അരച്ച് പാലിൽ ചേർത്ത് കുറച്ചുദിവസം പതിവായി കഴിച്ചാൽ അസ്ഥിസ്രാവം മാറും 

ഓരിലത്താമരയുടെ കിഴങ്ങും ,ഇലയും അരച്ച് പാലിൽ ചേർത്ത് കഴിച്ചാൽ പ്രമേഹം ശമിക്കും 

ഓരിലത്താമരയുടെ ഒരു കിഴങ്ങ് വീതം രാവിലെ വെറുംവയറ്റിൽ 10 ദിവസം തുടർച്ചയായി കഴിച്ചാൽ   കിഡ്നി സ്റ്റോൺ മാറും 

ഓരിലത്താമര സമൂലം ഉണക്കിപ്പൊടിച്ചു ദിവസവും ഒരു ടീസ്പൂൺ വീതം കഴിച്ചാൽ കുടവയർ കുറയും

ഓരിലത്താമരയുടെ കിഴങ്ങും ,ഇലയും അരച്ച്  ശുദ്ധമായ പാലിൽ ചേർത്ത് കഴിച്ചാൽമുലപ്പാൽ വർദ്ധിക്കും


Post a Comment

Previous Post Next Post