കഞ്ചാവ് | ഔഷധസസ്യങ്ങളും അവയുടെ ഉപയോഗവും | കഞ്ചാവിന്റെ ഔഷധഗുണങ്ങൾ

 

കഞ്ചാവിന്റെ   ഔഷധഗുണങ്ങൾ,kanjavu,kanjav,kanjavu case,kanjavu vetta,kanjavu kerala,kanjavu kadathu,kanjavu malayalam,kanjavu case kerala,kanjan,kanjaavu news malayalam,kanjans,babu kanjavu,kanjavu girl,kanjavu song,kanjavu news,kerala kanjavu,guruvayur kanjavu,kanjavu chavakkad,kanjav troll,chavakkad kanjavu girl,kanjavu adukkala,vlogger kanjav troll,ganja,kanchav,ganja use,kalikavu,ganja case,ganja sale,ganja plant,kochi ganja,ganja merits,ganja seized, കഞ്ചാവ്,cannabis,sativa,cannabis sativa,cannabis medicinal,cannabis sativa (organism classification),cannabis sativa gel,cannabis sativa oil,new cannabis sativa oil,cannabis sativa oil avon,cannabis sativa oil for skin,cannabis sativa oil for face,cannabis sativa oil reviews,cannabis uk,eco style cannabis sativa gel,cannabis sativa oil cleanser,eco styler cannabis sativa gel,eco style cannabis sativa demo,new eco style cannabis sativa gel,industrial hemp,industrial,industrial hemp fiber,industrial hemp explained,harvesting industrial hemp,industrial hemp processing,industrial hemp documentary,#hemp,#industrialhemp,#hempindustry,green industry,agriculture (industry),manufacturing (industry),medical cannabis (industry),hemp farming tutorial,hemp bracelet tutorial,#hempall,hemp construction,hemp heals,hemptrain,hemporium,materials,hemp harvest,hemp history,hemp plastic

ഏഷ്യന്‍ ഭൂഖണ്ഡത്തിലാണ് കഞ്ചാവ് ചെടികള്‍ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് .കഞ്ചാവ് ഒരു ഔഷധച്ചെടി ആണെങ്കിലും ലഹരിവസ്തുവായിട്ടാണ് എല്ലാവരും കാണുന്നത് .കഞ്ചാവ് നട്ടു വളർത്തുന്നതും കൈവശം വയ്ക്കുന്നതും കുറ്റകരമാണ് .അതുകൊണ്ടു തന്നെ ഇതിന്റെ ഔഷധഗുണത്തെപ്പറ്റി ആരും ശ്രദ്ധിക്കാറുമില്ല .ജമ്മുകാശ്മീരിലാണ് ഏറ്റവും കൂടുതൽ കഞ്ചാവ് കാണപ്പെടുന്നത് .കേരളത്തിൽ ഇടുക്കി ,വയനാട് പോലെയുള്ള സ്ഥലങ്ങളിൽ കഞ്ചാവ് വളരുന്നു .ഔഷധങ്ങളുടെ നിർമ്മാണത്തിനു വേണ്ടി സർക്കാരിന്റെ പരിപൂർണ്ണ നിയന്ത്രണത്തിൽ കഞ്ചാവ് ചെറിയ രീതിയിൽ കൃഷി ചെയ്യുന്നുണ്ട് .

 


ഒന്നര മീറ്റർ ഉയരത്തിൽ വളരുന്ന ഈ സസ്യത്തിന് ബന്തി ചെടിയുടെ രൂപ സാദൃശ്യമുണ്ട് .നീണ്ട ഇലകളാണ് ഇതിനുള്ളത് .ഇലകൾ മൂക്കുന്തോറും ഇലയുടെ അടിവശം ചാര നിറത്തിലുള്ള രോമങ്ങൾകൊണ്ട് നിറയും .കഞ്ചാവ് അൺചെടികളും പെൺ ചെടികളുമുണ്ട് .പെൺചെടികൾ നീളം കുറഞ്ഞതും ധാരാളമായി പുഷ്പ്പങ്ങൾ ഉണ്ടാക്കുന്നതുമാണ് .അൺചെടികൾ  നല്ല ഉയരത്തിൽ വളരുകയും ചെയ്യും .വാജീകരണ ഔഷധമായ മദന കാമശ്വരി രസായനത്തില്‍ കഞ്ചാവ്ഒരു ചേരുവയാണ് .കഞ്ചാവ് ചെടിയുടെ തൊലിയിൽ നിന്നും വേർതിരിച്ചെടുക്കുന്ന കറയാണ് ചരസ് എന്നപേരിൽ അറിയപ്പെടുന്നത് .കഞ്ചാവിന്റെ ഇലയും ,പൂവും കൂടി ഉണക്കി പൊടിച്ചു വരുന്നതാണ് കഞ്ചാവ് ഇതാണ് കഞ്ചാവ് ബീഡി വലിക്കാൻ ഉപയോഗിക്കുന്നത് .ഇതിന്റെ വിത്തിൽ  നിന്നും കന്നാബിൻ ,കന്നാബിനോൾ എന്നീ ആൽക്കലോയിഡുകൾ വേർതിരിച്ചെടുക്കുന്നു കഞ്ചാവു ചെടിയുടെ ഇല ,കറ ,വിത്ത് എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു 

 കഞ്ചാവു ചെടിയുടെ ഇല ,കറ ,വിത്ത് എന്നിവയ്ക്ക്  ഔഷധഗുണങ്ങൾ ഉണ്ടെങ്കിലും ഇവയിൽ വിഷാംശവും അടങ്ങിയിട്ടുണ്ട് അതുകൊണ്ടു തന്നെ ശുദ്ധിചെയ്താണ് ഔഷധങ്ങൾക് ഉപയോഗിക്കുന്നത് കുറഞ്ഞ അളവിൽ കഞ്ചാവ് ഉപയോഗിക്കുന്നതുകൊണ്ട് ശരീരത്തിൽ കാര്യമായ തകരാറുകൾ ഉണ്ടാകുന്നതല്ല. എന്നാൽ അമിതമായും തുടർച്ചയായുള്ള ഉപയോഗം നാഡീവ്യൂഹത്തിന്റെ പ്രവർത്തനം സ്തംഭിപ്പിക്കും. ഇതുമൂലം തളർച്ചയും ക്രമേണ ശരീരം ശോഷിക്കുകയും ചെയ്യും

കഞ്ചാവുപുക വലിച്ചാണ് വിഷബാധയുണ്ടാകുന്നത്. ഉള്ളിൽ കഴിച്ചാലും ഉണ്ടാകും .ഇത് രണ്ട് അവസ്ഥകളിലായി പ്രകടമാകുന്നു. ആദ്യ അവസ്ഥയിൽ ശരീരത്തിന് ഉത്തേജനവും മനസ്സിന് ആനന്ദവും തോന്നും .രണ്ടാമത്തെ അവസ്ഥയിൽ മാന്ദ്യവും തളർച്ചയും അനുഭവപ്പെടുന്നു. തുടർന്ന് .സ്ഥലകാലബോധം നശിക്കുകയും വിഭിന്നങ്ങളായ കാഴ്ചകൾ കാണുന്ന തോന്നലുണ്ടാക്കുകയും ചെയ്യുന്നു.കൂടാതെ കൂടുതൽ സംസാരം, അകാരണമായ ചിരി,എന്നിവയുമുണ്ടാകും .ചിലരിൽ അധികമായ കാമാവേശം ഉണ്ടാകുന്നു. തുടർന്ന് നാഡിമിടിപ്പ് വേഗത്തിലാകുന്നു .പിന്നീട് മയക്കമുണ്ടാകുന്നു .മയക്കത്തിന്റെ അവസ്ഥയിൽ കൃഷ്ണമണി വികസിക്കുന്നു.അഞ്ചോ ആറോ മണിക്കൂറിനു ശേഷം ഇത് വിട്ടുമാറുന്നു. വിഷലക്ഷണങ്ങളുടെ തീവ്രത ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും.4 ഗ്രാം മുതൽ 10 ഗ്രാം വരെ കഞ്ചാവുവലിച്ചാൽ ഈ അവസ്ഥ ഉണ്ടാകുന്നു. 

കഞ്ചാവു വിഷബാധയിൽ മരണമുണ്ടാകുന്നത് വളരെ അപൂർവമായിരിക്കും. കഞ്ചാവിൽ അടങ്ങിയിരിക്കുന്ന വിഷരാസഘടകം ടെട്രാഹൈഡ്രോകന്നാബിനോൾ ആണ്.എന്നാൽ ഈ ഘടകം അമിത അളവിൽ രക്തത്തിൽ കലർന്നാൽ മരണം സംഭവിക്കും .പെട്ടന്ന് മരിക്കില്ലെങ്കിലും 12 മണിക്കൂർ മുതൽ ആഴ്ചകൾകൊണ്ടോ ആയിരിക്കും മരണം സംഭവിക്കുക 


കഞ്ചാവ് ഉള്ളിൽ കഴിച്ചാൽ ആമാശയാളനവും വിരേചിപ്പിക്കലുമാണ് ആദ്യം ചെയ്യേണ്ടത്. കൃത്രിമ ശ്വാസോച്ഛ്വാസം നൽകുകയും ഓക്സിജൻ ശ്വസിക്കാൻ കൊടുക്കുകയും ചെയ്യണം.പാല്,തൈര്, നെയ്യ് തുടങ്ങിയ  ഉള്ളിൽ കൊടുക്കുകയും ചെയ്യണം .വിഷഘടകം വൃക്കകളുടെ പ്രവർത്തനത്തിലൂടെയാണ് പുറത്തു പോകുന്നത്

കഞ്ചാവ് ലഹരിക്ക്‌  കോവയ്ക്ക് പ്രത്യൗഷധമാണ്. ചെറുനാരങ്ങാ നീരോ പുളി കലക്കിയ വെള്ളമോ കരിക്കിൻ വെള്ളമോ പഞ്ചസാരയിട്ട പാലോ ധാരാളം കുടിപ്പിക്കുന്നതു നല്ലതാണ്. തലയിൽ ധാരാളം പച്ചവെള്ളം ഒഴിക്കുന്നതും നല്ലതാണ് 

ശുദ്ധി ചെയ്യേണ്ട വിധം

രാത്രിയിൽ കരിക്കിൻ വെള്ളത്തിലിട്ടു വച്ചിരുന്ന് രാവിലെ എടുത്ത്പിഴിഞ്ഞ് വെയിലത്തുവച്ച് ഉണക്കുക. ദിവസേന കരിക്കിൻവെള്ളം മാറ്റി 3 ദിവസം ഇപ്രകാരം ചെയ്താൽ കഞ്ചാവ് ശുദ്ധിയാകും.

കഞ്ചാവ് പൊടിച്ച് ഒരു പാത്രത്തിലിട്ട് അത് മുങ്ങിക്കിടക്കുവാൻ വേണ്ടി മാത്രം പാൽ ഒഴിച്ച് നിഴലിൽ വച്ച് ഉണക്കുക.പാൽ മുഴുവൻ തനിയെ വറ്റിക്കഴിയുമ്പോൾ കഞ്ചാവ് ഔഷധങ്ങൾക്കായി ഉപയോഗിക്കാം.

കഞ്ചാവ് പശുവിൻ പാലിൽ ഡോളായ വിധിപ്രകാരം 3 മണികൂർ പാകം ചെയ്തശേഷം വെള്ളത്തിൽ കഴുകി ഉണക്കിയെടുക്കുക. ഇത് പിന്നീട് നെയ്യിൽ വറുത്തെടുത്താൽ ശുദ്ധിയാകും


കുടുംബം : Cannabaceae

ശാസ്ത്രനാമം : Cannabis Sativa

 

മറ്റു ഭാഷകളിലെ പേരുകൾ 

ഇംഗ്ലീഷ് : Industrial Hemp

സംസ്‌കൃതം : ഗഞ്ജ, മാതുലാനി , ഹർഷണഃ  വിജയാ

 ഹിന്ദി : ഗഞ്ജ ,ഭംഗ്

ഗുജറാത്തി : ഭാംഗ് 

ബംഗാളി : ഭാംഗ് 

തമിഴ് : കൻജ 

തെലുങ്ക് : ഗംജായി ,ജഡഗംജ 

 

രസാദിഗുണങ്ങൾ

രസം : തിക്തം

ഗുണം : ലഘു, തീക്ഷ്ണം, രൂക്ഷം

വീര്യം : ഉഷ്ണം 

വിപാകം : കടു

ഔഷധഗുണങ്ങൾ 

 കഞ്ചാവിന് തലച്ചോറും, മനസ്സും ഉന്മത്തമാക്കാനുള്ള കഴിവുണ്ട് ,ചെറിയ മാത്രയില്‍ ഉറക്കം ഉണ്ടാക്കാനും കഞ്ചാവ് സഹായിക്കുന്നു,ഭ്രാന്ത്, ഉന്മാദം, തലവേദന എന്നിവയ്ക്ക് വളരെ ചെറിയ അളവിൽ ഉപയോഗിക്കുന്നത് നന്ന് ,വളരെ കുറഞ്ഞ അളവിൽ ഉപയോഗിച്ചാൽ  ശ്രീഘ്രസ്ഖലനം ഇല്ലാതാക്കും 


ചില ഔഷധപ്രയോഗങ്ങൾ 

കഞ്ചാവിന്റെ ഇല നെയ്യില്‍ വറുത്ത് കുരുമുളകും ചേര്‍ത്ത് കഴിച്ചാല്‍ അതിസാരം ശമിക്കും

കഞ്ചാവ് ചെടി സമൂലം അരച്ച് വ്രണങ്ങളിൽ പുരട്ടിയാൽ വ്രണങ്ങൾ പെട്ടന്ന് സുഖപ്പെടും 

 അർശസ്സ്  വേദന ശമിപ്പിക്കുന്നതിന് കഞ്ചാവുചെടിയുടെ ഇലയും കായും മറ്റും അരച്ച് പുറമേ പുരട്ടിയാൽ മതിയാകും .

കഞ്ചാവ് ചെറിയ തോതിൽ ചേർത്തുണ്ടാക്കിയ പാനീയം ചില രാജ്യങ്ങളിൽ ലൈംഗീകശക്തി വർധിപ്പിക്കാനായി ഉപയോഗിക്കുന്നു 

 ശക്തിയായ തലവേദന, ചെന്നിക്കുത്ത് തുടങ്ങിയ അവസ്ഥകളിലും വേദനാശമനത്തിനായി കുറഞ്ഞ അളവിൽ  ഉപയോഗിക്കാവുന്നതാണ്

 ആയുർവേദ മരുന്നുകളെക്കുറിച്ച് അറിഞ്ഞിരിക്കുക എന്ന ഉദ്ദേശത്തോടെ  മാത്രമാണ് ഔഷധങ്ങളെ പരിചയപ്പെടുത്തുന്നത് .ഈ അറിവ് ഉപയോഗിച്ച് സ്വയം ചികിൽസിക്കാനോ മറ്റുള്ളവരെ ചികിൽസിക്കാനോ പാടില്ല
Previous Post Next Post