മുരിങ്ങ | ഔഷധസസ്യങ്ങളും അവയുടെ ഉപയോഗവും | മുരിങ്ങയുടെ ഔഷധഗുണങ്ങൾ

മുരിങ്ങയില ഔഷധഗുണങ്ങൾ,ഔഷധഗുണങ്ങൾ,മുരിങ്ങയുടെ സവിശേഷതകൾ,മുരിങ്ങയിലയുടെ ഔഷധ ഗുണങ്ങൾ,മുരിങ്ങയിലയുടെ ഗുണങ്ങൾ,മുരിങ്ങ ഇലയുടെ ഗുണങ്ങൾ,#മുരിങ്ങഗുണങ്ങൾ,ഔഷധ ഗുണങ്ങൾ,വയല്‍ചുള്ളിയുടെ ഔഷധഗുണങ്ങള്‍,തഴുതാമയുടെ ഗുണങ്ങൾ,മുരിങ്ങയില,മുരിങ്ങ,# മുരിങ്ങ,#മുരിങ്ങ,തൊട്ടാവാടിയുടെ ഓഷധ ഗുണങ്ങള്‍,മുരിങ്ങയില തോരൻ,മുരിങ്ങയില താളി,#മുരിങ്ങഇല,മുരിങ്ങ മരം,മുരിങ്ങാ കറി,മുരിങ്ങക്കായ,മുരിങ്ങാക്കായ,അഗത്തി മുരിങ്ങ,മുരിങ്ങാ സൂപ്പ്,മുരിങ്ങ കായ്ക്കാൻ,മുരിങ്ങാ താളിപ്പ്,muringa,muringa krishi,moringa,muringa krishi kerala,muringa pookan,moringa tree,muringa in malayalam,#muringa,muringa ila,short dwarf variety muringa,muringa krishi in malayalam,how to moringa,moringa plant,moringa powder,muringa juice,muringa nadal,muringa curry,muringa recipe,moringa oleifera,moringa benefits,muringa pookkan,pkm 1 muringa seed,muringa ela curry,muringa ila varav,benefits of moringa,muringa ila upperi,muringa ila thoran,moringa oleifera,moringa,moringa oleifera benefits,oleifera,moringa powder,moringa oleífera,moringa tree,moringa oleifera powder,moringa benefits,moringa oleifera beneficios,moringa leaves,moringa tea,moringa health benefits,how to use moringa,moringa powder benefits,oleifera moringa,moringa oleifera q sbl,moringa oleifera uses,benefits of moringa,moringa oleifera mudas,moringa oleifera q uses,o que é moringa oleifera,moringa oleifera arbre,drumstick tree,moringa tree,#drumstick tree,drumstick,how to grow drumstick tree,miracle tree,the drumstick tree,pruning drumstick tree,drumstick tree seed pods,grow drumstick tree in a pot,benefits of drumstick tree,drumstick tree in pakistan,how to plant drumstick tree,drumstick tree propagation,drumstick tree care in tamil,drumstick tree uses in tamil,drumstick tree not flowering,drumstick tree health benefits,drumstick tree leaves benefits


ഏകദേശം 10 മീറ്റർ വരെ ഉയരത്തിൽ ഒരു ചെറിയ മരമാണ് മുരിങ്ങ .മരത്തിന്റെ തൊലിക്ക് ചാര നിറം കലർന്ന വെളുപ്പു നിറമാണ് .ഇതിന്റെ താടിക്ക് ബലം തീരെ കുറവാണ് .ഇന്ത്യയിൽ ഉടനീളം കാണപ്പെടുകയും സമൃദ്ധമായി വളരുകയും ചെയ്യുന്നു .ഭക്ഷണത്തിനും അതുപോലെ വളരെ  ശ്രേഷ്ഠമായ ഔഷധി കൂടിയാണ് മുരിങ്ങ ഏതാണ്ട് എല്ലാ ഭാഗവും ഉപയോഗയോഗ്യമാണ്.ഇതിന്റെ കായ്കൾ ചെണ്ടക്കോലിന്റെ ആകൃതിയിലാണ് ഇതിനു ഏകദേശം 50 സെമി നീളമുള്ളതും താഴേക്ക് തൂങ്ങിക്കിടക്കുന്നതുമാണ് വിത്തിന് കടലാസുപോലെയുള്ള ചിറകുകളുണ്ട് ,വേര് ,തൊലി ,കായ്‌ ,ഇല ,പൂവ് എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു 

 

കുടുംബം :Moringaceae

ശാസ്ത്രനാമം :Moringa oleifera

മറ്റുഭാഷകളിലെ പേരുകൾ 

ഇംഗ്ലീഷ്:Drumstick tree

സംസ്‌കൃതം :ശി ഗ്രുജം  , ശിഗ്രു ,മോചകഃ ,ശോഭാഞ്ജനഃ ,അവിക്ഷഃ

ഹിന്ദി :സേഞ്ജൻ 

ബംഗാളി :ശജിനാ 

തെലുങ്ക് :മുനഗാ 

തമിഴ് :മുരുഗൈയ് 

ഔഷധഗുണങ്ങൾ 

രക്‌തസമ്മർദ്ദം കുറയ്ക്കുന്നു ,നീര് വറ്റിക്കുന്നു ,വേദന ശമിപ്പിക്കുന്നു ,വിഷം ,കൃമി ,വ്രണം എന്നിവ ശമിപ്പിക്കുന്നു ,ഇതിന്റെ വിത്തിൽ നിന്നും എടുക്കുന്ന എണ്ണയ്ക്ക് വാതരോഗം ശമിപ്പിക്കാനുള്ള കഴിവുണ്ട് 


ചില ഔഷധപ്രയോഗങ്ങൾ 

മുരിങ്ങയുടെ കുരു അരച്ച് പശുവിൻ പാലിൽ കലക്കി കിടക്കുന്നതിനു മുൻപ് കഴിച്ചാൽ ശീഘ്രസ്കലനം ഉണ്ടാകുകയില്ല 

സന്ധികളിൽ ഉണ്ടാകുന്ന നീരും വേദനയും മാറാൻ മുരിങ്ങയിലയും ഉപ്പും ചേർത്ത് അരച്ച് പുരട്ടിയാൽ മതിയാകും 

ആമവാതം ,സന്ധിവാതം ,പെരുമുട്ടുവാതം എന്നിവയ്ക്ക് മുരിങ്ങക്കുരുവിൽ നിന്നും എടുക്കുന്ന എണ്ണ പുറമെ പുരട്ടിയാൽ മതിയാകും ശമനം കിട്ടും 

മുരിങ്ങക്കുരു ഉണങ്ങി പൊടിച്ചു നസ്യം ചെയ്താൽ കഫം അധികമായുള്ള ശിരോരോഗങ്ങൾ ശമിക്കും 

മുരിങ്ങയില ദിവസവും മൂന്നു നേരം കഴിച്ചാൽ രക്തസമ്മർദ്ദം കുറയും 

മുരിങ്ങാത്തൊലിയും അതിന്റെ നാലിൽ ഒരു ഭാഗം ജീരകവും ചേർത്ത് കഷായം വച്ചതിൽ  ധന്വന്തരം ഗുളികയും അരച്ചു ചേർത്ത് ദിവസം രണ്ടുനേരം കഴിച്ചാൽ ന്യുമോണിയ മാറും 

മുരിങ്ങയുടെ വേരിലെ തൊലി കഷായം വച്ച് 25 മില്ലി വീതം ദിവസം മൂന്നു നേരം വച്ച് മൂന്നു ദിവസം തുടർച്ചയായി കഴിച്ചാൽ ഹെർണിയ ശമിക്കും 

മുരിങ്ങപൂവ് കഷായം വെച്ച് കുറച്ചു ദിവസം കഴിച്ചാൽ  ശരീരത്തിലെ നീർക്കെട്ട് മാറും

മൂത്രാശയക്കല്ല്, മൂത്രത്തിൽ  പഴുപ്പ് എന്നീ  മുരിങ്ങ രോഗങ്ങൾക്ക് വേരിന്റെ തൊലി കഷായം വെച്ചു കുടിച്ചാൽ മതിയാകും 

മുരിങ്ങക്കായും ,ഇലയും പതിവായി കഴിക്കുന്നത് എല്ലുകളുടെ ബലം വർദ്ധിപ്പിക്കുകയും  കാൽസ്യക്കുറവ് പരിഹരിക്കുകയും ചെയ്യും 

ശുക്ലം വർധിപ്പിക്കാൻ മുരിങ്ങപ്പൂവും മുരിങ്ങക്കായും പതിവായി കഴിച്ചാൽ മതി 

മുരിങ്ങയില ഉപ്പും ചേർത്ത് വേവിച്ചു വെള്ളം ഊറ്റി കളഞ്ഞശേഷം നെയ്യിൽ മൂപ്പിച്ചു കഴിച്ചാൽ മുലപ്പാൽ വർദ്ധിക്കും

Post a Comment

Previous Post Next Post