വട്ടച്ചൊറി ഇല്ലാതാക്കാൻ പ്രകൃതിദത്ത മരുന്നുകൾ

 വട്ടച്ചൊറി ഇല്ലാതാക്കാൻ നമുക്ക് വീട്ടിൽ തന്നെ തയാറാക്കാൻ പറ്റിയ ചില പ്രകൃതിദത്ത മരുന്നുകൾ പരിചയപ്പെടാം 

വട്ടച്ചൊറി,#വട്ടച്ചൊറി,വട്ടച്ചൊറി doctor,വട്ടച്ചൊറി പകർച്ച,വട്ടച്ചൊറി പരിഹാരം,വട്ടച്ചൊറി ചികിത്സ,വട്ടച്ചൊറി മാറ്റാം,തുടയിലെ വട്ടച്ചൊറി,വട്ടച്ചൊറി കാരണങ്ങൾ,വട്ടച്ചൊറി മുൻകരുതൽ,വട്ടച്ചൊറി ഒറ്റമൂലി,#വട്ടച്ചൊറി മാറാൻ,വട്ടച്ചൊറി malayalam,# വട്ടച്ചൊറി ointment,വട്ടച്ചൊറി ലക്ഷണങ്ങള്,എങ്ങനെ വട്ടച്ചൊറി മാറ്റം,വട്ടച്ചൊറി എങ്ങനെ മാറ്റാം,വട്ടച്ചൊറി നാച്ചുറൽ മരുന്ന്,വട്ടച്ചൊറി എങ്ങനെ പരിഹരികാം,വട്ടച്ചൊറി മാറാന്‍ ചെയ്യേണ്ടത്,വട്ടച്ചൊറി പൂര്‍ണ്ണമായും മാറാന്‍,vattachori maran,vattachori maran malayalam,vattachori,vattachori malayalam,vattachori treatment,vattachori ointment,chorichil maran,vattachori maraan,vattachori maaran,vattachori padukal maran,vattachori pettannu maran,vattachori treatment malayalam,vattachori ottamooli malayalam,vattachori maaran malayalam,vattachori povan,vattachori maattan,vattachori cream,vattachori oilment,vattachori pregnent,vattachori medicine,vattachori kurayan malayalam,ringworm,ringworm treatment,how to treat ringworm,how to cure ringworm,how to get rid of ringworm,ringworm symptoms,ringworm infection,what is ringworm,ringworm removal,ringworm medicine,ringworm cure,how to cure ringworm fast,ringworm causes,how to treat ringworm at home,how to get rid of ringworm fast,symptoms of ringworm,how to prevent ringworm,how to identify ringworm,ringworm home treatment,#ringworm,ringworms,cat ringworm,pet ringworm


വട്ടച്ചൊറി വളരെ സാധാരണമായ ഒരു ഫംഗസ് അണുബാധയാണ്.ഉഷ്ണകാലത്തും അന്തിരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് കുടുമ്പോഴുമാണ് ഈ രോഗം കൂടുതലായി കണ്ടു വരുന്നത് .കൂടാതെ ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നത് ,ശരീരോഷ്‌മാവ്‌ കൂടുതലായി അനുഭവപ്പെടുന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ,ഈർപ്പമുള്ള ഉണങ്ങാത്ത വസ്ത്രങ്ങൾ ധരിക്കുന്നത്,കൃത്യമായി ശരീരം വൃത്തിയാക്കാതിരിക്കുക ,ഉപയോഗിച്ച്‌ വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കാതെ വീണ്ടും വീണ്ടും ഉപയോഗിക്കുക..തുടങ്ങിയ കാരണങ്ങൾകൊണ്ട് ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണ് . കൂടാതെ  ,പെണ്ണത്തടി ,അമിതമായി ശരീരം വിയർക്കുന്നവരിൽ ,രോഗ പ്രതിരോധശേഷിക്കുറവ് ഉള്ളവരിൽ  ,ഷുഗർ ഉള്ളവരിൽ ,പോഷകകാര  കുറവുള്ളവരിലും ഈ  രോഗം വരാനുള്ള സാധ്യത കൂടുതലാണ്

ഈ രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്ന രോഗം കൂടിയാണ് ,രോഗിയുമായുള്ള നേരിട്ടുള്ള സമ്പർക്കം ,രോഗി ഉപയോഗിച്ച വസ്ത്രങ്ങൾ ഉപയോഗിക്കുക ,സ്പർശനം ,തുടങ്ങിയ കാരണങ്ങൾകൊണ്ട് രോഗം പകരാം .ചുവന്ന നിറത്തിലോ കടുത്ത നിറത്തിലോ ചൊറിച്ചിലോടുകൂടിയ ഒന്നോ ഒന്നിൽ കൂടുതലോ നാണയത്തിന്റെ ആകൃതിയിലുള്ള പാടുകൾ ഈ പാടുകളുടെ ഉൾവശം ക്ലിയറുള്ളതും എന്നാൽ ചുറ്റുപാടിലുള്ള തൊലി അടർന്നു പോകുന്നതായി കാണപ്പെടും .തുടർച്ചായി ചൊറിയുന്നതു കൊണ്ട് പഴുത്ത കുരുക്കളോ നീരൊലിക്കുന്ന അവസ്ഥയിലോ കാണപ്പെടും

 

തുടയിടുക്കുകൾ ,ജനനേന്ദ്രിയം ,കക്ഷം ,മാറിടം ,എന്നിവടങ്ങളിലാണ്‌ ഇത് കൂടുതലായി കാണപ്പെടുന്നത് എങ്കിലും ശരീരത്തിന്റെ മറ്റ് ഏതു ഭാഗത്തും ഈ രോഗം വരാം  .ഈ രോഗത്തിന് നിരവധി മരുന്നുകൾ ലഭ്യമാണെങ്കിലും പ്രകൃതിദത്ത മരുന്നുകളും ഇതിന് വളരെ ഫലപ്രദമാണ് .വട്ടച്ചൊറി ഇല്ലാതാക്കാൻ നമുക്ക് വീട്ടിൽ തന്നെ തയാറാക്കാൻ പറ്റിയ ചില പ്രകൃതിദത്ത മരുന്നുകൾ പരിചയപ്പെടാം 

പശുവിൻ തൈരിൽ വയമ്പും ,ഗന്ധകവും ചേർത്തരച്ച് പതിവായി പുരട്ടുന്നത് വട്ടച്ചൊറി മാറാൻ നല്ലമരുന്നാണ് 

മഞ്ഞളും, എള്ളും ,ഉണക്കലരിയും ,മോരും ചേർത്ത് അരച്ച് പതിവായി പുരട്ടുന്നത് വട്ടച്ചൊറി മാറാൻ വളരെ നല്ല മരുന്നാണ് 

വെളിച്ചണ്ണയും, പുൽതൈലവും തുല്യ അളവിൽ കലർത്തി പതിവായി പുരട്ടിയാൽ വട്ടച്ചൊറി മാറും 

തകരയിലയും ഉപ്പും ചേർത്ത് അരച്ച് രോഗമുള്ള ഭാഗങ്ങളിൽ പതിവായി പുരട്ടുക

എള്ള് ,കറുക ,ത്രിഫലചൂർണ്ണം ,ഇരട്ടിമധുരം  എന്നിവ  കുറച്ച് എണ്ണയും നെയ്യും സമം എടുത്ത് അതിൽ വറത്ത് അരച്ച് കുഴമ്പ് രൂപത്തിലാക്കി പുരട്ടുന്നത് വട്ടച്ചൊറി മാറാൻ വളരെ നല്ല മരുന്നാണ് 

പൊൻകാരം വിനാഗിരിയിൽ ചാലിച്ച് പതിവായി പുരട്ടുക 

തകരയിലയും ,മുത്തിളും ചേർത്തരച്ച് വിഴാലരിപ്പോടിയും ചേർത്ത് പതിവായി പുരട്ടുക 

കൊന്നയില അരിക്കടിയിൽ അരച്ച് പുരട്ടുന്നതും വട്ടച്ചൊറി മാറാൻ വളരെ നല്ല മരുന്നാണ് 

സവാള ഉള്ളി രണ്ടായി മുറിച്ച് ഉരസുന്നതും ഇരോഗം മാറാൻ   വളരെ ഗുണം ചെയ്യും 

തുളസിയിലയുടെ നീരും ഉപ്പും ചേർത്ത് പുരട്ടുന്നത് വളരെ നല്ലതാണ് 





Previous Post Next Post