സർപ്പഗന്ധി, അമൽപ്പൊരി | Amalpori , Sarpa Gandhi

 സർപ്പഗന്ധി, അമൽപ്പൊരി ഔഷധഗുണമറിയാം  rauwolfia ,indian snake root, sarpagandha, amalpori

സർപ്പഗന്ധി,സർപ്പ ഗന്ധി ഗുണങ്ങൾ,സര്‍പ്പഗന്ധിപ്പൂവ്‌,അമൽപ്പൊരി,ബ്ലഡ് പ്രഷർ,..സർപ്പപ്പോള / gopu kodungallur,അപ്പോസൈനേസീ,നാഗലിംഗപ്പൂ മരം,പാമ്പ് ശല്യം മാറാൻ,പാമ്പ് വരാതെ ഇരിക്കാൻ,മരുന്ന്,വീടിന്റെ,ഈ ചെടി വീട്ടിൽ വെച്ചാൽ പാമ്പ് വരുമോ,sarpagandhi,gopu kodungallur,amalpori,plant against snake,snake will not come,pressure medicine ayurvedic,jhibras,thrissur,malayalam,അഥവാ,അമാൽപുരി


ഇന്ത്യയിലേയും മലേഷ്യയിലേയും വനങ്ങളിലും, ഇലപൊഴിയും വനങ്ങളിലും കാണപ്പെടുന്ന ഒരു കുറ്റിച്ചെടി ആണ് സർപ്പഗന്ധി അഥവാ അമൽപ്പൊരി .ഒരു  മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇതിന്റെ തൊലി പച്ചകലർന്ന ചാര നിറത്തോടുകൂടിയതാണ്. ഇലകൾ വിളറിയ പച്ച നിറത്തോടുകൂടിയതാണ് . ഇതിന്റെ പൂക്കൾക്ക് വെള്ള നിറമോ നേരിയ വയലറ്റ് കലർന്ന വെള്ള നിറമോ ആയിരിക്കും .

മൺസൂൺ കാലത്തിന് ശേഷമാണ് ചെടി പൂക്കുന്നത് . പരാഗണശേഷം പൂക്കൾ കൊഴിയുന്നു . ഏതാനും ദിവസങ്ങൾക്ക് ശേഷം ആ സ്ഥാനത്ത് പച്ച നിറത്തിലുള്ള കായ്കൾ ഉണ്ടാകുന്നു . ഇതിന്റെ കായ്കൾ  ചെറുതും ഉരുണ്ടതുമാണ് .ഒരു മാസം കൊണ്ട് ഇതിന്റെ കായ്കൾ പഴുക്കുന്നു. പഴുക്കുന്ന കായ്കൾക്ക് കടുത്ത പിങ്ക് നിറമായിരിക്കും .ഒരു ഫലത്തിൽ ഒരു വിത്ത് മാത്രമേ കാണുകയൊള്ളു .

ഇതിന്റെ വേര് പാമ്പിന്റെ ആകൃതിയിൽ വളഞ്ഞിരിക്കുന്നു .ഈ ചെടിയുടെ പരിസരത്ത് പാമ്പുകൾ വരികയില്ല .ഈ ചെടിയിട്ട് തിളപ്പിച്ചാൽ സർപ്പങ്ങളുടെ ഗന്ധം അനുഭവപ്പെടുന്നു .അതുകൊണ്ടു തന്നെയാണ് ഈ ചെടിക്ക് സർപ്പഗന്ധി എന്ന് പേര് വരാൻ കാരണം .

 ഇന്ന് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ഔഷധസസ്യമാണ് സർപ്പഗന്ധി .  ഔഷധയോഗ്യമായ ഭാഗം ഇതിന്റെ വേരാണ് . ഇതിന്റെ വേരിൽ നിന്നാണ് രക്ത സമ്മർദ്ദത്തിനുള്ള സെർപ്പാസിൽ എന്ന മരുന്ന് ഉണ്ടാക്കി വരുന്നത് .രക്ത സമ്മർദ്ദം കുറയ്ക്കുന്നതിന് സെർപ്പാസിനുള്ള കഴിവ് വളരെ വലുതാണ് .ആയുർവേദത്തിൽ പൗരാണികകാലം മുതൽക്കേ ഉറക്ക മരുന്നായി സർപ്പഗന്ധി അംഗീകരിച്ചിരിക്കുന്നു .

നാട്ടുവൈദ്യത്തിൽ പാമ്പിൻ വിഷത്തിനുള്ള  മരുന്ന് ഇതിന്റെ വേരിൽനിന്നുമാണ് ഉണ്ടാക്കുന്നത് . സർപ്പഗന്ധിയെ കുറിച്ച് ഒരു ഐതീഹ്യം പറയുന്നുണ്ട് . ഒരിക്കൽ സർപ്പവും കീരിയും തമ്മിൽ പോര് നടത്തുകയുണ്ടായി . അവസാനം കീരി തോൽക്കുമെന്ന അവസ്ഥ വന്നപ്പോൾ കീരി അടുത്തുനിന്ന സർപ്പഗന്ധി ഭക്ഷിച്ചത്രേ . പിന്നീട് നടന്ന പോരാട്ടത്തിൽ കീരിക്ക് കുറേ പാമ്പുകടി ഏറ്റെങ്കിലും മരണം സംഭവിച്ചില്ല . ഇതോടെ സർപ്പവിഷത്തിനുള്ള മറുമരുന്നാണ് സർപ്പഗന്ധി എന്ന് നാട്ടുകാർ തീരുമാനിക്കുകയും അത് പ്രചാരത്തിലാകുകയും ചെയ്തു .

രക്‌ത സമ്മർദ്ദത്തിന് ഫലപ്രദമായ വീര്യം സർപ്പഗന്ധിയിൽ അടങ്ങിയിട്ടുണ്ട് എന്ന് കണ്ടുപിടിക്കപ്പെട്ടതോടെ ഇന്ത്യയ്ക്ക് അകത്തും പുറത്തും സർപ്പഗന്ധി ഒരു അമൂല്യ ഔഷധമായി മാറി .സർപ്പഗന്ധിയുടെ ഔഷധഗുണം നൂറ്റാണ്ടുകൾക്കു മുൻപേ ഭാരതീയർക്ക് അറിയാമായിരുന്നു .അതി കഠിനമായ വിഷാദരോഗങ്ങൾക്ക് വൈദ്യന്മാർ സർപ്പഗന്ധി ഉപയോഗിച്ചിരുന്നു .പണ്ട് സന്ന്യാസിമാർ അവരുടെ തപഃശക്തി വർദ്ധിപ്പിക്കുന്നതിനായി സർപ്പഗന്ധിവായിലിട്ട് ചവയ്ക്കുമായിരുന്നു. 

അമൽപ്പൊരിസർപ്പഗന്ധി
Botanical nameRauvolfia serpentina
SynonymsRauwolfia serpentina
Common nameIndian Snakeroot, Insanity herb
HindiSarpagandha
Malayalam Amalpori , Sarpa Gandhi
Tamil Amalpori , Sivanmel Pori
TeluguPadala Gandhi , Sarpagandhi 
KannadaSarpagandhi , Sootranaabhi 
Marati Harki
Bengali Chandra
SanskrtSarpagandhi , Kanaka Chandrika 
രസാദിഗുണങ്ങൾ 
രസംകഷായം
ഗുണം രൂക്ഷം
വീര്യംഉഷ്ണം
വിപാകം കടു

ഔഷധഗുണങ്ങൾ 

ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാനും , കടുത്ത വയറുവേദന,അപസ്മാരം,ആസ്ത്മ,  ഉറക്കക്കുറവ് , മാനസിക വിഭ്രാന്തി,ചുഴലിരോഗം എന്നിവയ്ക്ക്  സർപ്പഗന്ധി ഔഷധമായി ഉപയോഗിക്കുന്നു . കൂടാതെ പാമ്പുകടി, പ്രാണികള്‍ കുത്തി യുണ്ടാകുന്ന മുറിവുകള്‍ എന്നിവയ്ക്ക് മരുന്നായി ഉപയോഗിക്കുന്നു . ആയുർവേദ കഷായങ്ങളായ രാസ്‌നേരണ്‌ഠാദി കഷായം ,രാസ്‌നാദി കഷായം എന്നിവയിലെ ഒരു പ്രധാന ചേരുവയാണ്  സർപ്പഗന്ധി .ഈ കഷായം വൈദ്യനിർദേശപ്രകാരം ഒരു നിശ്ചിത അളവിൽ പതിവായി കഴിച്ചാൽ രക്തസമ്മർദ്ദം കുറയ്ക്കാം .കൂടാതെ ഉറക്കക്കുറവുള്ളവർക്ക് നല്ല ഉറക്കം കിട്ടുകയും ചെയ്യും .

രാസഘടകങ്ങൾ .

സർപ്പഗന്ധിയുടെ വേരിൽ Ajmalicine, Ajmaline ,Reserpine, Serpentine , Rawvolfinine എന്നീ  ആൽക്കലോയിഡുകൾ പ്രധാനമായും അടങ്ങിയിരിക്കുന്നു  .

ചില ഔഷധപ്രയോഗങ്ങൾ .

1 , അപസ്മാരത്തിന്.

സർപ്പഗന്ധിയുടെ ഉണങ്ങിയ വേര് പൊടിച്ചത് ഒരു ഗ്രാം ഒരു ഗ്ലാസ് പാലിൽ കലക്കി ദിവസം മൂന്ന് നേരം കഴിക്കുന്നത് അപസ്മാരത്തിന് വളരെ ഫലപ്രദമാണ്.

2 ,ഉറക്കക്കുറവിന് .

സർപ്പഗന്ധിയുടെ ചൂർണ്ണം 250 മില്ലി ഗ്രാം വീതം രണ്ടു നേരം കഴിച്ചാൽ നല്ല ഉറക്കം കിട്ടുന്നതാണ്.

3 , കുഴിനഖം മാറാൻ .

സർപ്പഗന്ധിയുടെ വേര് അരച്ച് കുഴിനഖത്തിൽ  തേച്ച് കുറച്ചു സമയത്തിനു ശേഷം കഴുകിക്കളയാം ഇങ്ങനെ കുറച്ചു ദിവസം  ചെയ്താൽ കുഴിനഖം പാടെ മാറുന്നതാണ്.

4 , രക്തസമ്മർദ്ദം കുറയ്ക്കാൻ .

സർപ്പഗന്ധിയുടെ വേരിന്റെ ചൂർണ്ണം ഒരു ഗ്രാം വീതം ദിവസം മൂന്നു നേരം കഴിച്ചാൽ രക്തസമ്മർദ്ദം കുറയും .കൂടാതെ തലചുറ്റലും ,തലവേദനയും മാറും .

"സർപ്പഗന്ധി വളരെ പാർശ്വഫലമുള്ള ഔഷധമാണ് അതുകൊണ്ടുതന്നെ ഗർഭിണികളും, കുട്ടികളും, ക്യാൻസറിന് മരുന്ന് കഴിക്കുന്നവരും, ഉദരരോഗമുള്ളവരും സർപ്പഗന്ധി കഴിക്കരുത് .ഡോക്ടറുടെ നിർദേശപ്രകാരം വേണം സർപ്പഗന്ധി ഉപയോഗിക്കാൻ" .

Previous Post Next Post