ആണ് പെണ്ണാവുന്ന ഉത്സവരാത്രി കൊറ്റൻകുളങ്ങര ക്ഷേത്രത്തിലെ അത്യപൂർവ ആചാരം

സ്ത്രീകളെ വെല്ലുന്ന പെണ്ണഴകുമായി ഇതാ പുരുഷസുന്ദരിമാർ ചവറ കൊറ്റൻകുളങ്ങര ചമയ വിളക്ക് 
malayalam news,malayalam breaking news,kerala news,asianet news,asianetnews,malayalam news live,malayalam live tv,kerala live news,latest malayalam news,kerala news live,asianet live news,facts malayali,kottan kulangara,kottan kulangara chamaya vilakk,chaya vilakku kottan kulangara,kerala temple,temples in kerala,malayali girls,kottamkulangara chamaya vilak 2023,kotttamkulangara devi temple,kottamkulangara beauty girl,boy make over to a girl,കൊറ്റംകുളങ്ങര ചമയവിളക്ക്,കൊറ്റംകുളങ്ങര ചമയവിളക്ക് ,കൊറ്റന് കുളങ്ങര ദേവീക്ഷേത്രം,Kottankulangara Chamayavilakku ,kottankulangara chamayavilakku,kottankulangara,kottankulangara chamayavilakku 2022,kottankulangara temple,kottankulangara chamayavilakku 2023,kottamkulangara chamayavilakku,kottankulangara ulsavam,kottankulangara devi temple,chavira kottankulangara chamayavilakku,chamayavilakku,kottamkulangara temple chamayavilakku,kottankulangara vilakku,kottankukangara ulsavan,chamayavilakku 2023,kottamkulangara temple,kottankulangara 2023



വാലിട്ട് കണ്ണെഴുതി പൊട്ടുതൊട്ട് മുടിയിൽ പൂവ് ചൂടി അണിഞ്ഞൊരുങ്ങി പുരുഷന്മാരെ സ്ത്രീകൾ പോലും അസൂയയോടെ നോക്കിനിന്നു പോകും.കൺകോണുകളിൽ ലാസ്യ ശൃംഗാര രസങ്ങൾ, അംഗനമാരെ വെല്ലുന്ന അംഗലാവണ്യം .എവിടെ തിരിഞ്ഞാലും എങ്ങോട്ടു നോക്കിയാലും സുന്ദരിമാർ ആണ് പെണ്ണായി മാറുന്ന രണ്ട് ഉസ്ത്സവ രാത്രികൾ എല്ലാ വർഷവും മീനമാസത്തിലെ പത്തും പതിനൊന്നിനും തീയതികളിലാണ് കൊല്ലം ചവറ  കൊറ്റൻകുളങ്ങര ദേവി ക്ഷേത്രത്തിലെ ചമയവിളക്ക് മഹോത്സവം നടക്കുന്നത് 


ഈ ദിവസങ്ങളിൽ നാടിൻറെ നാനാ ഭാഗങ്ങളിൽ നിന്നുമുള്ള  ആയിരക്കണക്കിന് പുരുഷന്മാർ വ്രതമെടുത്ത്  സ്ത്രീവേഷം അണിഞ്ഞ് ചമയ വിളക്കേന്തി ക്ഷേത്രത്തിൽ എത്തുന്നു .ഇങ്ങനെയെത്തിയാല്‍ ആഗ്രഹങ്ങള്‍ സഫലമാകുമെന്നാണ് വിശ്വാസം.ലോകത്ത് മറ്റൊരിടത്തും കാണാത്ത അപൂർവമായ കാഴ്ചയാണിത് 




കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ വാലിട്ട് കണ്ണെഴുതി  മുടിയിൽ പൂവ് ചൂടി ചായം തേച്ച ചുണ്ടുകള്‍, വാര്‍മുടിക്കെട്ട്, തിരുനെറ്റിയില്‍ സിന്ദൂരക്കുറി ഇങ്ങനെ അണിഞ്ഞൊരുങ്ങിയാണ് പുരുഷന്മാർ  ചമയവിളക്കേന്തുന്നത്

 ദുർഗ്ഗാ ദേവിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ട്ട   ആറാട്ട് എഴുന്നള്ളത്തിന്  ശേഷം ക്ഷേത്രത്തിന് പുറത്ത് താൽക്കാലികമായി കെട്ടിയൊരുക്കിയ കുരുത്തോല പന്തലിലാണ് ദേവി വിശ്രമിക്കുന്നത് .മണ്ണിൽ സ്പർശിക്കാതെ മുറിച്ചെടുക്കുന്ന കവുങ്ങും കുരുത്തോലയും ഉപയോഗിച്ചാണ് കുരുത്തോല പന്തൽ നിർമ്മിക്കുന്നത് 





ചമയവിളക്കിന്റെ രണ്ടുദിവസങ്ങളിലും ക്ഷേത്രത്തിൽ ആറാട്ട് ഉണ്ടായിരിക്കും .ഒരേ ചടങ്ങുകൾ രണ്ടുദിവസം ആവർത്തിക്കുന്നത് ഇവിടത്തെ മാത്രം പ്രത്യേകത.നാളികേരം ഇടിച്ചു പിഴിഞ്ഞെടുത്ത് പ്രത്യേകം തയാറാക്കുന്ന കൊറ്റനാണ് ഇവിടത്തെ പ്രധാന നിവേദ്യം .അങ്ങനെയാണ് ഈ ക്ഷേത്രത്തിന് കൊറ്റൻകുളങ്ങര എന്ന പേര് വന്നത് 




ചമയവിളക്ക് എടുക്കുന്നവരിൽ വീട്ടിൽനിന്നും ഒരുങ്ങി വരുന്നവരും ക്ഷേത്രത്തിന് സമീപം അണിഞ്ഞ് ഒരുങ്ങുന്നവരുമുണ്ട് .ഇതിനായി ക്ഷേത്ര പരിസരത്തുതന്നെ ധാരാളം ചമയ പുരകളും തയാറാക്കിയിട്ടുണ്ട് .അണിയാനുള്ള ആഭരണങ്ങളും വസ്ത്രങ്ങളും മാത്രമായി വന്നാൽ മതി അണിഞ്ഞൊരുങ്ങി ചമയ പുരയ്ക്ക് പുറത്തുവരുമ്പോൾ കൂടെ വന്നവർ പോലും തിരിച്ചറിഞ്ഞെന്ന് വരില്ല .സ്ത്രീകൾ പോലും നോക്കി നിന്നുപോകുന്ന അംഗലാവണ്യംത്തോടും ശരീര ഭാഷയോടും കൂടിയാണ് പുരുഷന്മാർ ചമയ വിളക്ക് എടുക്കാൻ അണിഞ്ഞ് ഒരുങ്ങുന്നത് 


പെൺവേഷം കെട്ടുന്നതോടെ അവരുടെ ഭാവവും ചലനവുമെല്ലാം പെണ്ണിന്റേതായി മാറുന്ന സുന്ദര കാഴ്ചയാണ് നമുക്ക് അവിടെ കാണാൻ കഴിയുന്നത് .പാരമ്പരാക വേഷത്തിൽ അണിഞ്ഞ് ഒരുങ്ങുന്നവരാണ് ഏറെയും .ആൺകുട്ടികളെ അണിയിച്ചൊരുക്കുന്ന അമ്മമാരും സഹോദരന്മാരെ അണിയിച്ചൊരുക്കുന്ന സഹോദരിമാരെയും പെണ്ണായി വേഷമിട്ട് നിൽക്കുന്ന തൻ്റെ ഭർത്താവിനെ അസൂയയോടെ നോക്കി നിൽക്കുന്ന ഭാര്യയെയും  സ്ത്രീ വേഷം കെട്ടിനിൽക്കുന്ന പുരുഷാംഗനമാരോട് കൊഞ്ചിക്കുഴയുന്നവരും സെൽഫിയെടുക്കുന്നവരും ദൃശ്യങ്ങൾ വിഡിയോയിൽ പകർത്തുന്നതുമായ അങ്ങനെ ലോകത്ത്‌ മറ്റൊരിടത്തും കാണാൻ കഴിയാത്ത ദൃശങ്ങൾ  നമുക്ക് അവിടെ കാണാൻ കഴിയും 

ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെട്ടവരും ചമയ വിളക്ക് എടുക്കാനായി ഇവിടെ ധാരാളം എത്തുന്നുണ്ട് സ്ത്രീകളായി സമൂഹം അംഗീകരിക്കുന്നില്ലങ്കിലും  പെൺ മനസുമായി ജീവിക്കുന്ന ഇവർക്ക് സ്വാതന്ത്ര്യത്തിന്റെ രണ്ട് ദിനരാത്രങ്ങളാണ് ഇവിടെ കടന്നുപോകുന്നത് .അന്യ സംസ്ഥാനങ്ങളിൽ നിന്നുപോലും ധാരാളം ആളുകളാണ് ചമയ വിളക്ക് എടുക്കാനായി ഇവിടെ എത്തുന്നുണ്ട് 



ചമയ വിളക്കിനുമുണ്ട്  പ്രത്യേകതകൾ അഞ്ചുതിരിയിട്ട് കത്തിക്കാവുന്ന രീതിയിൽ  പ്രത്യേകം നിർമ്മിച്ചിട്ടുള്ളതാണ് ചമയവിളക്കുകൾ സാധാരണ നിലവിളക്കിൽ നിന്നും വ്യത്യസ്തമായിയാണ്  ഇതിൻറെ രൂപഘടന  വിളക്കിന്റെ തണ്ടിന് ഏകദേശം നാലടി നീളം വരും  ലോഹത്തിൽ നിർമ്മിച്ച വിളക്കിന്റെ അടിഭാഗത്ത് മരത്തിൻറെ നീളമുള്ള പിടികൾ ഉറപ്പിച്ചാണ് ചമയ വിളക്കുകൾ നിർമ്മിക്കുന്നത്   ഈ വിളക്കുകൾ ക്ഷേത്ര പരിസരത്തു നിന്നും വാടകയ്ക്ക് വാങ്ങാൻ കിട്ടും

 കൊല്ലം ജില്ലയിൽ കൊല്ലം ആലപ്പുഴ ദേശീയപാതക്കരികിൽ  ചവറയ്ക്ക് അടുത്താണ് കൊറ്റൻകുളങ്ങര ദേവി സ്ഥിതിചെയ്യുന്നത്
























Previous Post Next Post