ഓർമ്മക്കൂറവ് പരിഹരിക്കാൻ ഫലപ്രദമായ മാർഗം How to boost memory power

 

ഓർമ്മകൾ,ഓർമ്മ,ഓർമ്മ ശക്തിക്കും,ഓർമ്മ്മശത്തി,ഓർമശക്തി നഷ്ടമാകാനുള്ള പ്രധാന കാരണങ്ങൾ,ബുദ്ധി ശക്തിക്കും,ചെറിയ കുട്ടികളുടെ ഭക്ഷണ ക്രമം,കുട്ടികളിലെ പേടി എങ്ങനെ അകറ്റാം,കുട്ടികളിലെ പഠനം എളുപ്പമാക്കാം,കുട്ടികളിലെ പഠിക്കാനുള്ള മടി മാറ്റാം,കുട്ടികളിൽ മടി വർധിക്കുന്നത് ണ്ടുകൊണ്ട്???,കുട്ടികളിൽ മടി അനുസരക്കേട് എന്നിവക്കുള്ള ചികിത്സ,കുട്ടികളുടെ ബുദ്ധി വികസത്തിനു സാരസ്വതം നെയ്യ് നവരാത്രിക്ക് കഴിച്ചാൽ,താടി,ബുദ്ധി,ayurvedha,kerala ayurvedic

പലപ്പോഴും ആളുകൾ പറയാറുള്ള ഒരു കാര്യമാണ് എനിക്ക്  തീരെ ഓർമ്മയില്ല ഏതെങ്ങിലും ഒരു വസ്തു വച്ചിട്ട് അത് തിരഞ്ഞുനടക്കുക അത് എവിടെയാണ് വച്ചതെന്ന് ഓർമ്മയില്ല അതുപോലെ മുഖത്ത് കണ്ണട വച്ചിട്ട് അത് തിരഞ്ഞുനടക്കുന്ന ആളുകളും ഇന്ന് സമൂഹത്തിൽ തീരെ കുറവല്ല എന്നാൽ ഓർമ്മശക്തി മെച്ചപ്പെടുത്തി നല്ല ഏകാഗ്രത ലഭിക്കാൻ ഈ വഴികൾ പരീക്ഷിക്കാം

വെള്ള ബ്രഹ്മി 10 ഗ്രാം വീതം രാവിലെ വെറുംവയറ്റിൽ 3 മാസം തുടർച്ചയായി കഴിച്ചാൽ നല്ല ഓർമ്മശക്തി ലഭിക്കും 

ബ്രഹ്മിയും വെണ്ണയും ചേർത്ത് രാവിലെ വെറുംവയറ്റിൽ പതിവായി കഴിച്ചാൽ ഓർമ്മകുറവ് പരിഹരിക്കാൻ കഴിയും 

ബ്രഹ്മി നെയ്യിൽ  വറുത്ത് പാലിൽ ചേർത്ത് കഴിക്കുന്നതും ഓർമ്മശക്തി വർദ്ധിപ്പിക്കാൻ വളരെ നല്ലതാണ് 

വയമ്പ് പൊടിച്ച് ബ്രഹ്മിനീരിൽ പതിവായി കഴിക്കുന്നതും  ഓർമ്മശക്തി വർദ്ധിപ്പിക്കാൻ വളരെ നല്ലതാണ് 

10 ഗ്രാം മുത്തിൾ അരച്ച് ഒരു ഗ്ലാസ് പാലിൽ കലക്കി പതിവായി കുടിച്ചാൽ ഓർമ്മകുറവ് പരിഹരിക്കാൻ കഴിയും 

5 ഗ്രാം ബ്രഹ്മിനിഴലിൽ ഉണക്കിപൊടിച്ച് പാലിൽ കലക്കി പതിവായി കഴിക്കുന്നതും ഓർമ്മശക്തി വർദ്ധിപ്പിക്കാൻ വളരെ നല്ലതാണ് 

ചുക്ക് ,ജീരകം ,ഏലയ്ക്ക ,ഇരട്ടിമധുരം ,നെൽപ്പൊടി എന്നിവ പൊടിച്ച് 5 ഗ്രാം വീതം പശുവിൻ നെയ്യിൽ ചേർത്ത് പതിവായി കഴിക്കുന്നത് ഓർമ്മശക്തി വർദ്ധിപ്പിക്കാൻ വളരെ നല്ലതാണ് 

ഏലക്കായ പൊടിച്ചിട്ട് വെള്ളം തിളപ്പിച്ച് ഇ വെള്ളം തണുക്കുമ്പോൾ തേൻ ചേർത്ത് പതിവായി കഴിക്കുന്നതും ഓർമ്മശക്തി മെച്ചപ്പെടുത്താൻ വളരെ നല്ലതാണ് 

 കാരയ്ക്ക 5 എണ്ണം വീതം ദിവസവും കഴിച്ച് പുറമെ 5 ഗ്രാം ചെറുതേനും കഴിച്ചാൽ ഓർമ്മകുറവ് പരിഹരിക്കാൻ വളരെ നല്ലതാണ് മാത്രമല്ല കാഴ്ചശക്തി വർദ്ധിപ്പിക്കാനും കേൾവികുറവ് പരിഹരിക്കാനും ഇത് വളരെ നല്ലതാണ് 

വിഷ്ണുക്രാന്തി സമൂലം ഇടിച്ച് പിഴിഞ്ഞ്  നീര് നെയ്യ് ചേർത്ത് പതിവായി കഴിക്കുന്നതും ഓർമ്മശക്തി മെച്ചപ്പെടുത്താൻ വളരെ നല്ലതാണ് 

കുടജാദ്രി ഇല 2 എണ്ണം വീതം ദിവസവും വെറുംവയറ്റിൽ  കഴിച്ചാൽ ഓർമ്മകുറവ് ഉണ്ടാകൂകയില്ല 

മുത്തിളിന്റെ ഇല അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ പതിവായി കഴിക്കുന്നതും ഓർമ്മശക്തി വര്ധിപ്പിക്കാൻ വളരെ നല്ലതാണ് 

ബലിക്കറുക ഇടിച്ച് പിഴിഞ്ഞ നീര് ദിവസവും കഴിക്കുന്നതും ഓർമ്മശക്തി മെച്ചപ്പെടുത്താൻ വളരെ നല്ലതാണ് 

കുട്ടികൾക്കുണ്ടാകുന്ന ഓർമ്മകുറവിന്   ശങ്കുപുഷ്പംത്തിൻറെ വേര് അരച്ച് നെയ്യിൽ ചേർത്ത് ദിവസവും രാവിലെ വെറുംവയറ്റിൽ കൊടുക്കുക അതുപോലെ തന്നെ പയറ് വറത്ത് പൊടിച്ച് ശർക്കര ചേർത്ത് കൊടുക്കുന്നതും വളരെ നല്ലതാണ് 

ചുക്കും അത്രതന്നെ മണിക്കൂന്തിരിക്കവും പൊടിച്ച് തേനിൽ ചാലിച്ച് കുറച്ചുദിവസം പതിവായി കഴിക്കുന്നതും ഓർമ്മശക്തി മെച്ചപ്പെടുത്താൻ വളരെ നല്ലതാണ് 

കൂവളത്തിന്റെ തളിരില ഇടിച്ച് പിഴിഞ്ഞ നീര് പതിവായി കഴിക്കുന്നതും ഓർമ്മശക്തി മെച്ചപ്പെടുത്താൻ വളരെ നല്ലതാണ് 

Previous Post Next Post