താരനും മുടിപൊഴിച്ചിലും മാറി തലമുടി സമൃദ്ധമായി വളരാൻ സഹായിക്കുന്ന ചില ഹെയർ പായ്ക്കുകൾ

സ്ത്രീയായാലും പുരുഷനായാലും സൗന്ദര്യത്തിന് മുഖ്യഘടകം മുടിയാണ്. ആവശ്യത്തിന് നിറവും, മുഖ സൗന്ദര്യവും, ആകാരവടിവും എല്ലാം തന്നെ ഉണ്ടെങ്കിലും മുടി ഇല്ലെങ്കിൽ അതൊരു കുറവ് തന്നെയാണ്.. നല്ല കറുപ്പുള്ളതും ഇടതൂർന്നതും നീളമുള്ളതുമായ കരുത്തറ്റ മുടികൾ സ്ത്രീകളുടെ സൗന്ദര്യത്തിനു മാറ്റു കൂട്ടുന്ന ഒന്നുതന്നെയാണ്. ഭൂരിഭാഗം പേർക്കും മുടിയഴക് ജന്മനാ കിട്ടുന്ന ഒന്നു കൂടിയാണ്. എന്നാൽ കുറച്ചു പരിശ്രമിച്ചാൽ  എല്ലാവർക്കും തന്നെ നല്ല മുടിയഴക് സ്വന്തമാക്കാൻ സാധിക്കും. താരനും മുടികൊഴിച്ചിലും ഇല്ലാതാക്കുകയാണ് ആദ്യം വേണ്ടത്. കുളിക്കുന്ന സമയത്ത് കൈ വിരലുകളുടെ അറ്റം ഉപയോഗിച്ച് തലയോട്ടിയിൽ എല്ലാ ഭാഗത്തും മസാജ് ചെയ്യുന്നത് തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കാനും അതുവഴി മുടികൊഴിച്ചിൽ നിയന്ത്രിക്കാനും മുടിയുടെ വളർച്ചയും അത് സഹായിക്കും. അതുപോലെതന്നെ കുളിച്ചശേഷം നനഞ്ഞ മുടി ഒരിക്കലും കെട്ടി വയ്ക്കരുത്.. 

$ads={1}

തലയിലെ താരനകറ്റാൻ 
എണ്ണയിൽ പച്ചക്കർപ്പൂരം ചേർത്ത് ചൂടാക്കി എണ്ണ തണുത്തതിനുശേഷം തലയോട്ടിയിലും മുടിയിലും നല്ലതുപോലെ തേച്ചുപിടിപ്പിച്ച് വിരലുകൾകൊണ്ട് നന്നായി മസാജ് ചെയ്യുക പത്തു പതിനഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയാം.

 ചെറുനാരങ്ങാനീരും വെളിച്ചെണ്ണയും സമം ചൂടാക്കി തലയോട്ടിയിൽ തേച്ചുപിടിപ്പിച്ച് 15 മിനിറ്റിനു ശേഷം കഴുകിക്കളയാം ഇങ്ങനെ ചെയ്യുന്നതും താരൻ അകറ്റാൻ വളരെ നല്ലതാണ്

 ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ അരക്കപ്പ് വെള്ളമൊഴിച്ച് നാല് ഉണക്കനെല്ലിക്ക ഇട്ട് നല്ലതുപോലെ തിളപ്പിച്ചെടുക്കുക ശേഷം ആ വെള്ളത്തിൽ തന്നെ കാൽ കപ്പ് മയിലാഞ്ചിപ്പൊടിയും രണ്ട് ടേബിൾസ്പൂൺ നാരങ്ങാനീരും ഒരു സ്പൂൺ പുളിച്ച തൈരും ഒരു സ്പൂൺ തേയില തിളപ്പിച്ച വെള്ളവും ഒരു കോഴിമുട്ടയുടെ വെള്ളകരുവും ചേർത്ത് നന്നായി യോജിപ്പിച്ച് ഒരു രാത്രി മുഴുവൻ വയ്ക്കുക പിറ്റേദിവസം  തലയോട്ടിയിൽ നല്ലതുപോലെ ഈ മിശ്രിതം തേച്ചുപിടിപ്പിക്കുക ഒരു മണിക്കൂറിന് ശേഷം താളി ഉപയോഗിച്ച് കഴുകിക്കളയുക ഇതും താരൻമാറാൻ വളരെ നല്ലൊരു മരുന്നാണ്

 മുടിക്ക് നല്ല കറുപ്പ് നിറം ലഭിക്കാൻ
 തേങ്ങാപ്പാലിൽ ചെറുനാരങ്ങയുടെ നീര് ചേർത്ത് യോജിപ്പിച്ച് നന്നായി തലയിൽ തേച്ചു പിടിപ്പിച്ചു അരമണിക്കൂറിനു ശേഷം കഴുകിക്കളയുക ഇത് മുടിക്ക് നല്ല കറുപ്പ് കിട്ടാൻ സഹായിക്കും

 നെല്ലിക്ക കുരുകളഞ്ഞ് അരച്ചെടുത്ത്  കഞ്ഞിവെള്ളത്തിൽ ചേർത്ത് കുഴമ്പ് രൂപത്തിലാക്കി തലയിൽ തേച്ചുപിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകി കളയുന്നതും മുടിക്ക് നല്ല കറുപ്പ് കിട്ടാൻ സഹായിക്കും

 മുടി തഴച്ചു വളരാൻ
500 ഗ്രാം വെളിച്ചെണ്ണയിൽ ബ്രഹ്മയുടെ പത്തുതണ്ടും, അഞ്ചു നെല്ലിക്കയും  ഒരു ടീസ്പൂൺ ജീരകവും രണ്ട് ചെറിയ ഉള്ളിയും അരച്ച് കാച്ചി തലയിൽ പതിവായി തേച്ചുകുളിക്കുന്നത് മുടി സമൃദ്ധമായി വളരാൻ സഹായിക്കും

 കറിവേപ്പില, തുളസിയില, ചെമ്പരത്തി മോട്ട് പച്ചക്കർപ്പൂരം എന്നിവ അരച്ച് വെളിച്ചെണ്ണയിൽ കാച്ചി പതിവായി തലയിൽ തേച്ചു കുളിക്കുന്നതും മുടി സമൃദ്ധമായി വളരാൻ സഹായിക്കും 

 നര ബാധിച്ചവർക്ക് പ്രകൃതിദത്ത ഹെന്ന
 ഉണക്ക നെല്ലിക്ക ഒരു കപ്പ്
 കാപ്പിപ്പൊടി 50ഗ്രാം
 തേയില 50ഗ്രാം
 നാരങ്ങ രണ്ടെണ്ണം
 മുട്ട രണ്ടെണ്ണം
 തൈര് ഒരു കപ്പ്
 ഹെന്ന പൗഡർ ഒരു കപ്പ്
 വെള്ളം മൂന്നു കപ്പ്

 ഒരു ഇരുമ്പ് പാത്രത്തിൽ കാപ്പിപ്പൊടി, നെല്ലിക്കാപ്പൊടി, തേയിലപ്പൊടി എന്നിവ ചേർത്ത് തിളപ്പിച്ചെടുക്കുക 24 മണിക്കൂറിനുശേഷം ഇവ പിഴിഞ്ഞ് അരിച്ചെടുക്കുക ഈ വെള്ളത്തിൽ മുട്ടയും നാരങ്ങാനീരും ഹെന്ന പൗഡറും തൈരും ചേർത്തിളക്കി 12 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക 12 മണിക്കൂറിനുശേഷം ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും നല്ലതുപോലെ തേച്ചുപിടിപ്പിച്ച് ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം

വേനൽക്കാലങ്ങളിൽ മുടിയിൽ അഴുക്കും പൊടിയും അടിഞ്ഞുകൂടുന്നത് വളരെ പെട്ടെന്നാണ് അതുകൊണ്ടുതന്നെ ആഴ്ചയിൽ രണ്ടു പ്രാവശ്യം എങ്കിലും മുടി ഹെർബൽ ഷാംപൂ ഉപയോഗിച്ച് വൃത്തിയാക്കാൻ വളരെ ശ്രദ്ധിക്കണം.

 എണ്ണമയമുള്ള മുടിയ്ക്ക് 
ഒരുവിധപ്പെട്ടവരെ അലട്ടുന്ന ഒരു പ്രശ്നമാണ് തലയിൽ എണ്ണ തേക്കാതെ തന്നെ മുടിയിൽ എണ്ണമയം ഉണ്ടാകുന്നത്. ഇത്തരം മുടിക്ക് വളരെ പരിചരണം ആവശ്യമാണ്. തലയോട്ടി എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. കുളിക്കുന്നതിനു മുൻപ് ചെറുനാരങ്ങാനീര്  നല്ലതുപോലെ തേച്ചുപിടിപ്പിച്ച് അഞ്ചോ പത്തോ മിനിറ്റിനുശേഷം പയറുപൊടിയോ കടലമാവോ  ഉപയോഗിച്ച് കഴുകിക്കളയാം. തലയിൽ എണ്ണ തേക്കുന്നത് പരമാവധി ഒഴിവാക്കണം. എണ്ണമയമുള്ള മുടി ഉള്ളവർ പരമാവധി വറുത്തതും പൊരിച്ചതുമായ ആഹാരങ്ങളും കൊഴുപ്പടങ്ങിയവയും പരമാവധി ഒഴിവാക്കുക. അതുപോലെതന്നെ എണ്ണമയമുള്ള മുടിയുള്ളവർ  ഒരിക്കലും തലയിൽ ഡിറ്റർജന്റ് അടങ്ങിയ ഷാംപൂ ഉപയോഗിക്കരുത് പകരം നമുക്ക് വീട്ടിൽ തന്നെ ഷാംപൂ നിർമ്മിക്കാം

$ads={2}

 ഒരു ടീസ്പൂൺ ചെറുപയർ പൊടിയും, രണ്ട് ടീസ്പൂൺ ചീവയ്ക്കാപ്പൊടിയും, ഒരു ടീസ്പൂൺ ഉലുവ പൊടിയും, ഒരു മുട്ടയുടെ വെള്ളയും കൂടി നല്ലപോലെ യോജിപ്പിച്ച് തലയിൽ നല്ലതുപോലെ തേച്ചുപിടിപ്പിച്ച് 10 മിനിറ്റിന് ശേഷം കഴുകിക്കളയാം ഇങ്ങനെ ആഴ്ചയിലൊരു ദിവസം ചെയ്താൽ മുടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കു പോകാനും അധികമുള്ള എണ്ണമയം പോകാനും മുടിയ്ക്ക് നല്ല തിളക്കം കിട്ടാനും സഹായിക്കും

 മുടിയുടെ ആരോഗ്യത്തിന് പുറമേയുള്ള പരിചരണം മാത്രം പോരാ നല്ല പോഷക ഗുണങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിയ്ക്കേണ്ടതും വളരെ അത്യാവശ്യമാണ്. പ്രോട്ടീനാണ് മുടിയുടെ നിർമ്മാണത്തിന് ആവശ്യമായ വസ്തു അതുകൊണ്ടുതന്നെ ധാരാളം പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിയ്ക്കേണ്ടത് വളരെ അത്യാവശ്യമാണ്.
 
Dandruff, Remove, Hairfall control oil, Homemade toner, How to cook, How to stop hair fall, Amitha vannam kurakkan, Chungu maaran, Simple hair oil, Homemade hair oil for dandruff, Baal bade karne ka tarika, Aleovera oil for hairfall, Ayurvedam malayalam, Dandruff care, Smile with lubina nadeer, Hair growth solution, Hair growth, Hair fall treatment, Hair regrowth, Kitchentips, Thadi vekkan, Mudi kozhichil maaran, Niram vekkan, How to get dandruff, Moolakkuru, Kashandi maaran, Mudi valaran malayalam tips, Vannam pettannu kurakkan, Thalamudi valaran,Health tips,Bestvhomemade hair oil,Aleovera oil for dandruff,Home remady for dandruff,Hair oil for hairfall,Hair oil for dandruff,No more dandruff and hair loss,Hair,ഇനി താരനും മുടികൊഴിച്ചിലും വരില്ല,Home made hair oil,How to reduce hair fall,Aloevera hairoil,Fenugreek hairoil,Gooseberry hairoil,How to get rid of dandruff,Dandruff treatment,Hair loss,Food and health malayalam,പരിഹാരം മുടി കൊഴിച്ചൽ,Health channel malayalam,Health assessment malayalam,Malayalam health tips new,താരൻ ടിപ്സ് മലയാളം,Blessy long hair videos,Dandruff malayalam,Mudi,Arogyam,Tharan pokan,Tharan,Dandruff treatment at home,ഒറ്റമൂലി,താരൻ മാറാൻ,Tharan pokan malayalam,Oil for dan,Remove dandruff,How to make oil for dandruff and hair loss,Karimangalam,Mudikozhichil,Home remedies for dandruff and hair fall,Ayurvedic homeremedies for cholostrol,Guvava leaves for hair fall,Natural remedies for pimples,Hair fall home remedies,താരൻ പോകാനുള്ള ടിപ്സ്,താരൻ പോകാൻ ഒറ്റമുലി,താരൻ ടിപ്സ്,താരൻ പോയി മുടി തഴച്ചു വളരാൻ


Previous Post Next Post