ഞെരിഞ്ഞിൽ ഔഷധഗുണങ്ങൾ

ഞെരിഞ്ഞിൽ ഉപയോഗം,ലിംഗ വലിപ്പത്തിന് ഞെരിഞ്ഞിൽ,ഞെരിഞ്ഞില്‍,കരിക്കിൻ വെള്ളം,മൂത്ര കടച്ചിൽ മാറാൻ,മൂത്രത്തിൽപഴുപ്പ്,#tribulus terrestris,njerinjil,home tips,easy tips,ayurvedha,home medicine Plants world malayalam, Benefits malayalam, Ms easy tips, Njerinjil water during pregnancy, Njerinjil uses, Njerinjilplant, Kidneystone, Beauty, How to, നീര്, Ayurvedamedicine, Beauty tips malayalam, Ayurvedaplants, Njerinjil water benefits, Tips to become pregnant, Njerinjil for kidney stone, Njerinjil for weight loss, Njerinjil uses malayalam, How to prepare njerinjil drink, Explore ayurveda medicinal pl, ഞെരിഞ്ഞിൽ, Kidney stone, Urology, Njerinjil benefits, Health benefits of njerinjil improves sex drive, Ayurveda medicine njerinjil benefits,Njerinjil drink,Njerinjil gunangal,Bindii health benefits,Njerinjil water uses in malayalam,Njerinjil water during pregnancy in malayalam,Njerinjil uses in malayalam,Njerinjil plant,Health tips ayurveda,Health tips malayalam,Bindii,ഞെരിഞ്ഞില്‍,Arogyam,Health care,Njerinjil water,Home medicine,Ayurvedha,Home tips,Njerinjil side effects in malayalam,Plants,ഞെരിഞ്ഞിൽ ഉപയോഗം,ഉപയോഗവും ഗുണങ്ങളും,Easy tips,#ഞെരിഞ്ഞിൽ,Njerinjil,Body builder


കടലോര പ്രദേശങ്ങളിലും ചൂടു കൂടുതലുള്ള പ്രദേശങ്ങളിലും  കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ഞെരിഞ്ഞിൽ.  മുള്ളുഞെരിഞ്ഞിൽ എന്ന പേരിലും ഈ സസ്യം അറിയപ്പെടും .

Botanical name : Tribulus terrestris .
Family : Zygophyllaceae (Caltrop family) .
Synonyms : Tribulus bicornutus, Tribulus hispidus .

ആവാസകേന്ദ്രംപൂഴി നിറഞ്ഞ പ്രദേശങ്ങളിൽ പടർന്നു വളരുന്ന ഒരു ഔഷധച്ചെടിയാണ് ഞെരിഞ്ഞിൽ . മിക്കവാറും ഇന്ത്യയിൽ എല്ലായിടത്തും കാണപ്പെടുന്നു . കൂടാതെ ശ്രീലങ്ക , ദക്ഷിണ യൂറോപ്പ്, ദക്ഷിണ ഏഷ്യ, ആഫ്രിക്ക ,  ഉത്തര ആസ്ട്രേലിയ എന്നിവടങ്ങളിലും ഞെരിഞ്ഞിൽ കാണപ്പെടുന്നു .കേരളത്തിൽ പാലക്കാട് ജില്ലയിൽ ഞെരിഞ്ഞിൽ കാണപ്പെടുന്നു .തമിഴ്‌നാട്ടിൽ വഴിയോരങ്ങളിൽ ധാരാളമായി ഞെരിഞ്ഞിൽ കാണപ്പെടുന്നു .

രൂപവിവരണം : നിലം പറ്റി വളരുന്ന ഈ ചെടിയുടെ ചുവട്ടിൽ നിന്നും എല്ലാ വശങ്ങളിലേക്കും തണ്ടുകൾ ഉണ്ടായിവരും .ഇതിന്റെ തണ്ടുകൾ  തടിച്ചതും രോമമുള്ളതുമാണ് .ഇതിന്റെ പൂക്കൾക്ക് നല്ല മഞ്ഞ നിറമാണ് .പുഷ്പ്പങ്ങൾ ഒരാഴ്ച കൊണ്ടുതന്നെ ഫലങ്ങളായി മാറുന്നു .ഗോളാകൃതിയാണ് ഇവയുടെ ഫലത്തിന് .ഫലത്തിന് മുകളിൽ കൂർത്ത മുള്ളുകളുണ്ട്‌ .ഫലങ്ങൾ വിളഞ്ഞു കഴിയുമ്പോൾ ഇവ പൊട്ടി പിളരുകയും വിത്തുകൾ പുറത്തു കാണാൻ കഴിയുകയും ചെയ്യും.


ഇനങ്ങൾ : ഞെരിഞ്ഞിൽ സാധാരണയായി രണ്ടു തരത്തിൽ കാണപ്പെടുന്നു . ചെറിയ ഞെരിഞ്ഞിലും ,വലിയ ഞെരിഞ്ഞിലും .ചെറിയ ഞെരിഞ്ഞിൽ (മധുര ഞെരിഞ്ഞിൽ ) . വലിയ ഞെരിഞ്ഞിൽ (കാട്ടു ഞെരിഞ്ഞിൽ ) . ഇവ രണ്ടിന്റെയും ഔഷധഗുണങ്ങൾ ഒരുപോലെയാണ്.

രാസഘടകങ്ങൾ : ഞെരിഞ്ഞിലിന്റെ ഫലത്തിനുള്ളിൽ ആൽക്കലോയിഡ് ,സ്ഥിരതൈലം ,ബാഷ്പശീലതൈലം , നൈട്രേറ്റ് ,റെസിൻ , മുതലായവ അടങ്ങിയിരിക്കുന്നു .

ഔഷധഗുണങ്ങൾ : രക്തപിത്തം ,ആമവാതം ,മൂത്രത്തിൽ കല്ല് ,മുടിവട്ടത്തിൽ കൊഴിച്ചിൽ .ശരീരപുഷ്ടി ,ലൈംഗീകശക്തി , മൂത്രതടസ്സം , ഹൃദ്രോഗം , ചുമ ,പ്രമേഹം ,അസ്ഥിസ്രാവം ,തുടങ്ങിയ രോഗങ്ങൾക്ക് ഒരു ഉത്തമ പ്രതിവിധിയാണ് ഞെരിഞ്ഞിൽ . ദശമൂലാരിഷ്ടം ,ദശമൂല പഞ്ച കോലാദികഷായം ,രാസ്നാദിക്വാഥം ,ഗോക്ഷുരാദി ഗുഗ്ഗുലു എന്നിവയിലെ ചേരുവയാണ് ഞെരിഞ്ഞിൽ.

ഔഷധയോഗ്യഭാഗം : ഫലം . ചിലപ്പോൾ  സമൂലമായും ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നു.

രസാദിഗുണങ്ങൾ  : രസം : മധുരം . ഗുണം : ലഘു . വീര്യം : ശീതം . വിപാകം : മധുരം.

ഞെരിഞ്ഞിൽ വിവിധഭാഷകളിലെ പേരുകൾ .

English name or common name :  Puncture Vine , Caltrop , Yellow Vine , Goathead  . Malayalam : Cheriya Njerinjil, Njerinjil  . Hindi :  Gokhuru . Tamil : Akkilu, Akkini, Accuram . Telugu : Palleru . Kannada : Neggilu, Nerigilu . Bengali : Gokshura . Gujarati : Betha gokharu , Gokharu . Marathi : Gokharu, Kate gokharu , Gokshura . Punjabi : Gokharu .

ചില ഔഷധപ്രയോഗങ്ങൾ .

ലൈംഗീകശക്തി വർദ്ധിപ്പിക്കാൻ : ഞെരിഞ്ഞിലും ,അമുക്കുരത്തിന്റെ വേരും തുല്യ അളവിൽ പൊടിച്ച് 3 ഗ്രാം വീതം ഒരു ഗ്ലാസ് പാലിൽ കലക്കി പതിവായി കഴിച്ചാൽ പുരുഷന്മാരുടെ ലൈംഗീകശക്തിവർദ്ധിക്കും .

ഞെരിഞ്ഞിലും ,എള്ളും സമം പൊടിച്ച്  ഒരു ഗ്ലാസ് ആട്ടിൻ പാലിൽ ചേർത്ത് സ്വൽപം തേനും ചേർത്ത് പതിവായി കുടിച്ചാൽ ലൈംഗീക കാര്യങ്ങളിൽ ശക്തിയില്ലാത്ത ചെറുപ്പക്കാരുടെയും പ്രായമായവരുടെയും ലൈംഗീകശക്തി വർദ്ധിക്കും.

മുടി വട്ടത്തിൽ കൊഴിയുന്നതിന്‌  (ഇന്ദ്രലുപ്തം) : ഞെരിഞ്ഞിലും ,എള്ളിന്റെ പൂവും തുല്യ അളവിൽ പൊടിച്ച് തേനിൽ കുഴച്ച് പുരട്ടിയാൽ തലയിൽ നിന്ന് മുടി വട്ടത്തിൽ കൊഴിഞ്ഞു പോകുന്ന രോഗം മാറും.

ആമവാതം : ഞെരിഞ്ഞിലും ,ചുക്കും സമം 125 ml  വെള്ളത്തിൽ കഷായം വച്ച് നാലിലൊന്നായി വറ്റിച്ച്  ദിവസേന  കഴിച്ചാൽ ആമവാതം ശമിക്കും.

ഞെരിഞ്ഞിൽ കഷായം വച്ചതിൽ തഴുതാമ സമൂലം ഇടിച്ചു പിഴിഞ്ഞ നീരും ചേർത്ത് ദിവസം 2 നേരം വീതം  കഴിച്ചാൽ സന്ധിവേദനയോടുകൂടി ഉള്ള ആമവാതം മാറും.


മൂത്രതടസ്സം മാറാൻ : 50 ഗ്രാം ഞെരിഞ്ഞിൽ ചതച്ച്  240 ml വെള്ളത്തിൽ കഷായം വച്ച് 60 ml ആക്കി വറ്റിച്ച് 30 ml വീതം രാവിലെയും വൈകിട്ടും  ദിവസം രണ്ടുനേരം പതിവായി കഴിച്ചാൽ മൂത്ര തടസ്സവും മൂത്രമൊഴിക്കുമ്പോഴുള്ള വേദനയും ശമിക്കും .

കുട്ടികളുടെ മൂത്രതടസ്സം മാറാൻ : ഞെരിഞ്ഞിലിന്റെ വേര് കഷായം വച്ചു കൊടുത്താൽ കുട്ടികളുടെ മൂത്രതടസ്സം മാറും .

നവജാത ശിശുക്കളിലെ മൂത്രതടസ്സം : ഞെരിഞ്ഞിൽ പൊടിച്ച് തേനിൽ ചാലിച്ച് കൊടുത്താൽ നവജാത ശിശുക്കളിലെ മൂത്രതടസ്സം മാറും.

പ്രമേഹം : ഞെരിഞ്ഞിൽ പൊടിച്ച് 5 ഗ്രാം വീതം പാലിൽ ചേർത്ത് പതിവായി കഴിച്ചാൽ പ്രമേഹം ശമിക്കും.

അസ്ഥിസ്രാവം: 5 ഗ്രാം ഞെരിഞ്ഞിൽ പൊടിച്ചത് തേനിൽ ചാലിച്ച് ദിവസം 2 നേരം വീതം  സ്ത്രീകൾ കഴിച്ചാൽ അസ്ഥിസ്രാവം മാറും.

മൂത്രത്തിൽ കല്ല് മാറാൻ : 3 ഗ്രാം  ഞെരിഞ്ഞിൽ പൊടിച്ചത് തേനിൽ കുഴച്ച് കഴിച്ചതിന് ശേഷം ഒരു ഗ്ലാസ്  ആട്ടിൻപാൽ പുറമെ കുടിക്കുക . ഇങ്ങനെ തുടർച്ചയായി കുറച്ചുനാൾ കഴിച്ചാൽ മൂത്രത്തിൽ കല്ല് മാറും.

സ്ത്രീകളുടെ സൗന്ദര്യം വർദ്ധിപ്പിക്കാൻ : സ്ത്രീകൾ ഏറ്റവും സുന്ദരികളാവുന്നത് ഗർഭിണിയായി 3 മാസം തികയുന്നതിനു മുൻപാണ് .അതുപോലെ സ്ത്രീകൾക്ക് സൗന്ദര്യമുണ്ടാകാൻ ഞെരിഞ്ഞിൽ പൊടിച്ചതും ,പൊടിച്ച ഞെരിഞ്ഞിലിന്റെ അളവിൽ നായ്കരുണ പരിപ്പും , അമുക്കുരവും കൂടി  പൊടിച്ചതും  കാച്ചിയ പാലിൽ ഒരു സ്പൂൺ വീതം ചേർത്ത് ദിവസം രണ്ടുനേരം വീതം (രാവിലെയും വൈകിട്ടും )3 മാസം പതിവായി കഴിച്ചാൽ മതി .

സ്ത്രീകൾക്കുണ്ടാകുന്ന മൂത്രത്തിൽ പഴുപ്പിന് : ഞെരിഞ്ഞിൽ ഇട്ടു വെള്ളം തിളപ്പിച്ച് പതിവായി കുടിച്ചാൽ സ്ത്രീകൾക്കുണ്ടാകുന്ന മൂത്രതടസ്സവും ,മൂത്രത്തിൽ പഴുപ്പും ,മൂത്രകടച്ചിലും  മാറും .

വൃക്കരോഗം : 15 ഗ്രാം വീതം ഞെരിഞ്ഞലും ,തഴുതാമ വേരും വേപ്പിൻതൊലി ,പടവലം ,കടുകുരോഹിണി ,ചുക്ക് ,അമൃത് ,കടുക്കത്തോട് ,മരമഞ്ഞൾ തൊലി എന്നിവ 4 ഗ്രാം വീതവും ഒന്നര ലിറ്റർ വെള്ളത്തിൽ കഷായം വച്ച് പതിവായി കഴിച്ചാൽ വൃക്കരോഗം ശമിക്കും, 

മാറിടങ്ങൾക്ക്  വലിപ്പം കൂട്ടാൻ : 5 ഗ്രാം ഞെരിഞ്ഞിൽ പൊടിച്ചത് തേനിൽ ചാലിച്ച് ദിവസം 2 നേരംവീതം പതിവായി  സ്ത്രീകൾ കഴിച്ചാൽ  മാറിടങ്ങൾക്ക് വലിപ്പം കൂടും .

മെലിഞ്ഞവർ തടിക്കാൻ : ഞെരിഞ്ഞിലും ,അമുക്കുരത്തിന്റെ വേരും തുല്യ അളവിൽ പൊടിച്ച് 3 ഗ്രാം വീതം ഒരു ഗ്ലാസ് പാലിൽ കലക്കി പതിവായി കഴിച്ചാൽ മെലിഞ്ഞവർ തടിക്കും .
Previous Post Next Post