പ്രതിരോധശക്തി എങ്ങനെ കൂട്ടാം എന്ത് കഴിക്കണം

ആവശ്യത്തിന് ശരീരഭാരം ഉണ്ടെന്നു കരുതി രോഗപ്രതിരോധ ശേഷിയും ആരോഗ്യവും ഉണ്ടാകണമെന്നില്ല. ഇതിനായി ശരിയായ ജീവിത ശൈലിയും ഭക്ഷണക്രമവും ശീലിക്കണം. രോഗപ്രതിരോധശേഷി ശരീരത്തിന് വളരെ അത്യാവശ്യമാണ് ശരീരം രോഗങ്ങൾക് അടിമപ്പെടാതെരിക്കണമെങ്കിൽ രോഗപ്രതിരോധശേഷി കൂടിയേതീരൂ ശരീരത്തിന് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ നമ്മൾ എന്തൊക്കെ ചെയ്യണം

$ads={1}

 ശരിയായ  ഉറക്കം വളരെ പ്രധാനമാണ്
 നേരത്തെ ഉറങ്ങുവാനും  നേരത്തെ ഉണരുവാനും ശ്രദ്ധിക്കണം അതായത് സൂര്യനുദിക്കുന്നതിനു മുമ്പ് എഴുന്നേറ്റാൽ മാത്രമേ ആരോഗ്യത്തോടെ ഒരു ദിവസം തുടങ്ങാൻ കഴിയൂ. സൂര്യോദയത്തിന് മുമ്പ് വ്യായാമം ചെയ്തിരിക്കണം

 എങ്ങനെയാണ് ഉറങ്ങേണ്ടത്
 മുതിർന്നവർ 7 മണിക്കൂർ മുതൽ 9 മണിക്കൂർ വരെയും പ്രായമായവർ 7 മണിക്കൂർ മുതൽ 8 മണിക്കൂർ വരെയും കൗമാരപ്രായക്കാർ 8 മണിക്കൂർ മുതൽ 10 മണിക്കൂർ വരെയും നവജാതശിശുക്കൾ 14 മണിക്കൂർ മുതൽ 17 മണിക്കൂർ വരെയും പത്തുവയസ്സിൽ താഴെയുള്ള കുട്ടികൾ 9 മുതൽ 11 മണിക്കൂർ വരെയും ഉറങ്ങണം

 ശരിയായ രീതിയിലുള്ള ആഹാരം
പ്രോട്ടീൻ, അന്നജം, കൊഴുപ്പ്, എന്നിവ  പ്രതിരോധശേഷി കൂട്ടാൻ വളരെ ആവശ്യമാണ് . പച്ചക്കറികൾ, ധാന്യങ്ങൾ, പാൽ, പഴവർഗ്ഗങ്ങൾ, മാംസം, മുട്ട, മത്സ്യം  തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാവുന്നതാണ് 

 പ്രതിരോധത്തിന്  വിറ്റാമിൻ D
 രാവിലെ പത്തുമണിക്കും വൈകിട്ട് മൂന്ന് മണിക്കും ശേഷവും കിട്ടുന്ന സൂര്യപ്രകാശത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ വിറ്റാമിൻ D ലഭിക്കുന്നത്. സൂര്യപ്രകാശം  ഭക്ഷണം എന്നിവയിൽ നിന്ന് ലഭിക്കുന്ന വിറ്റാമിൻ D ബാക്ടീരിയകളെയും വൈറസുകളെയും പ്രതിരോധിക്കുവാൻ വളരെയേറെ സഹായിക്കുന്നു. മത്സ്യം, മുട്ട, കരൾ, കൂൺ, പാൽ, എന്നിവയിൽ വിറ്റാമിൻ ഡി ധാരാളമായി അടങ്ങിയിരിക്കുന്നു

$ads={2}

 പ്രതിരോധത്തിന്  വിറ്റാമിൻ C
 പ്രതിരോധശേഷി വർദ്ധിപ്പിക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഇരുമ്പിനെ കുറവ് പരിഹരിക്കുന്നതിനും രക്ത്തിലെ യൂറിക്കാസിഡിന്റ അളവ് കുറയ്ക്കാനും ഹൃദ്രോഗം കുറയ്ക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് വിറ്റാമിൻ സി. ഓറഞ്ച് ജ്യൂസ്  പപ്പായ തക്കാളി മധുരക്കിഴങ്ങ് കോളിഫ്ലവർ സ്ട്രോബെറി കിവി ബ്രോക്കോളി എന്നിവയെല്ലാം വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ആണ്

 പ്രതിരോധത്തിന് വിറ്റാമിൻ B6 
 മനുഷ്യശരീരത്തിന് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറെ സഹായകരമാണ് വിറ്റാമിൻ B6 ഇത് പല ഭക്ഷണങ്ങളിലും അടങ്ങിയിട്ടുണ്ട് മത്സ്യം മാംസം വാഴപ്പഴം ഈന്തപ്പഴം ഉണക്കമുന്തിരി പയറുവർഗങ്ങൾ ധാന്യങ്ങൾ ഓട്സ് തുടങ്ങിയവയിൽ വിറ്റാമിൻ B6 ധാരാളം അടങ്ങിയിട്ടുണ്ട്

 പ്രതിരോധത്തിന് വിറ്റാമിൻ A
 രോഗപ്രതിരോധത്തിന് വളരെ അത്യാവശ്യമായ ഒന്നാണ് വിറ്റാമിൻ A മത്തങ്ങ തണ്ണിമത്തൻ ക്യാരറ്റ് പേരയ്ക്ക മധുരക്കിഴങ്ങ് മുട്ട പാൽ ചീര തുടങ്ങിയവയിൽ ധാരാളം വിറ്റാമിൻ A അടങ്ങിയിട്ടുണ്ട്

 പ്രതിരോധത്തിന് വെള്ളംകുടി 
 വെള്ളം കുടി വളരെ അത്യാവശ്യം
 ശരീര കോശങ്ങളിലേക്ക് ഓക്സിജൻ എത്തിക്കാൻ വെള്ളം സഹായിക്കുന്നു ഇത് അവയവങ്ങൾ ശരിയായി പ്രവർത്തിക്കാൻ കാരണമാകുന്നു ശരീരത്തിൽ നിന്ന് വിഷ വസ്തുക്കളെ പുറന്തള്ളാനും സഹായിക്കുന്നു അതിനാൽ തന്നെ ദിവസവും വെള്ളം കൂടുതൽ കുടിക്കുന്നത് രോഗപ്രതിരോധ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നത്  തടയാനും വളരെയേറെ സഹായിക്കുന്നു

 പ്രതിരോധത്തിന് വ്യായാമം
 ദിവസം 30 മിനിറ്റ് നിർബന്ധമായും വ്യായാമം ചെയ്തിരിക്കണം

 പ്രതിരോധശേഷി നഷ്ടപ്പെടുത്തുന്നു ചില വസ്തുക്കൾ
 മദ്യം, പുകവലി, മധുരപാനീയങ്ങൾ, സോഡാ തുടങ്ങിയവ പരമാവധി ഒഴിവാക്കുക.   മറ്റെന്തിനേക്കാളും വലുതാണ് ആരോഗ്യം  ആരോഗ്യമുള്ള ശരീരത്തിൽ രോഗാണുക്കൾക്ക് സ്ഥാനമില്ല അല്പമൊന്ന് ശ്രദ്ധിച്ചാൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ച്  രോഗങ്ങളെ തടയാം 

Home remedy, ഉറക്കം, Yoga, Alcohol, നടത്തം, പ്രതിരോധശക്തി, യോഗ, വ്യായാമം, മദ്യം, How to improve immunity, പോഷകാഹാരങ്ങൾ, How to increase immunity power, Boost immunity fit tuber, Health tips in malayalam, Veettuvaidyam, ആയുർവേദ ഒറ്റമൂലി, കോവിഡ് കാലത്തെ ആഹാരം, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാം, കോവിഡ് രോഗം, Covid ayurveda treatment, പ്രതിരോധശക്തി വർദ്ധിപ്പിക്കാൻ കുടിക്കാൻ, കൊറോണ പ്രതിരോധിക്കാൻ പ്രതിരോധശക്തി,പ്രതിരോധശക്തി കൂട്ടാൻ ആരോഗ്യ ചായ,പ്രതിരോധശക്തി കൂടാനുള്ള ഭക്ഷണങ്ങൾ,പ്രതിരോധശക്തി വർദ്ധിപ്പിക്കാൻ കുടിക്കാൻ,പ്രതിരോധശേഷി,രോഗപ്രതിരോധശേഷി,കൊറോണ പ്രതിരോധിക്കാൻ,രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാം,ഒമിക്രോൺ,കോവിഡ് രോഗം,പ്രാണായാമം,ചുക്കുകാപ്പി,കൊറോണ വൈറസ് കേരളത്തിൽ,ഉറക്കം,നടത്തം,പ്ലാവില,ഭക്ഷണങ്ങൾ,കൊടിത്തൂവ,മുക്കുറ്റി,മരുന്നു കാപ്പി,കൊറോണ വൈറസ് ലക്ഷണം,കൊറോണ വൈറസ് എന്താണ്,കോവിഡ് കാലത്തെ ആഹാരം,കൊറോണ വൈറസ് ലക്ഷണങ്ങൾ,ethnic health court


Previous Post Next Post