പർപ്പടകപ്പുല്ല് | ഔഷധസസ്യങ്ങളും അവയുടെ ഉപയോഗവും | പർപ്പടകപ്പുല്ല് ഔഷധഗുണങ്ങൾ Oldenlandia corymbosa

 

പർപ്പടകപ്പുല്ല്,പർപ്പടക പുല്ല്,പർപ്പടപുല്ല്,പർപ്പിടക പുല്ല് ഗുണങ്ങൾ,കുമ്മാട്ടിപ്പുല്ല്,കുമ്മാട്ടി പുല്ല് ഗുണങ്ങൾ,പറയെടുപ്പ്,പര്‍പ്പടകം parppatakam,#പലകപ്പയ്യാനി,അയ്യപ്പന,അയ്യപ്പാന,വിഷപ്പച്ച,അജ പർണ്ണ,അയ്യമ്പാന,വിശല്യകരണി,#കോട്ടക്കൽ ആര്യവൈദ്യശാല,wild chayroot,diamond flower,oldenlandia diffusa,medicine,natural,ayurveda,dr.,peter koikara,p k media,malayalam,kerala,pk media,ayurvedam,ഗൃഹവൈദ്യം,വൈദ്യം,നാട്ടുവൈദ്യം,health,ആയുർവേദം,parppadaka pullu benefits,health benefits parppadaka pullu,parpataka pullu,parpataka pullup,parpadaka pullu,parpataka,parpadaka,5 powerful health benefits of parpataka,parpatakam,pullu,parpatakam plant uses in telugu,parppatakappullu,parpadakapullu,medicinal plants parpadakapullu,parpaadakam herbal,parpadagam,uluva kanji,parpadaagam,parpadagam uses in tamil,parpadagam plant,kaya kalpa,patanjali,how to use parpadagam in tamil,parpadagam mooligai,oldenlandia corymbosa,oldenlandia corymbosa malayalam name,oldenlandia,oldenlandia capsule dosage,oldenlandia capsule,oldenlandia extract,oldenlandia diffusa,oldenlandia water,oldenlandia in tamil,hot sales oldenlandia extract,oldenlandia extract powder sales,oldenlandia paniculata,theretra oldenlandiae,oldenlandia water review,where to buy oldenlandia extract,oldenlandia extract manufacturer,corymbose hedyotis,botanical beverage oldenlandia qingdao china

നമ്മുടെ നാട്ടിൽ സാധാരണ കണ്ടുവരുന്ന ഒരു ഔഷധസസ്യമാണ് പർപ്പടകപ്പുല്ല്. പർപ്പടപ്പുല്ല് എന്നും  പറയും . ഇതിന് കുമ്മാട്ടിപ്പുല്ല് എന്ന് പറയാറുണ്ട്. ഇതിനെ കുമ്മാട്ടിപ്പുല്ല് എന്ന് വിളിക്കാനുള്ള കാരണം കുമ്മാട്ടികളിയിൽ ഈ പുല്ല് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ്. തൃശ്ശൂർ, വയനാട്, പാലക്കാട് തുടങ്ങിയ ജില്ലകളിൽ പ്രചാരത്തിലുള്ള ഒരു നാടൻ കലാരൂപമാണ് കുമ്മാട്ടിക്കളി. ഈ ദേശക്കാർ ഓണത്തോട് അനുബന്ധിച്ച് കുമ്മാട്ടിക്കളി ആഘോഷിക്കാറുണ്ട്. കുമ്മാട്ടി വേഷം കെട്ടുന്നത് പർപ്പടകപുല്ല് കൊണ്ടാണ്. അതുകൊണ്ട് തന്നെയാണ് പർപ്പടകപ്പുല്ലിനെ കുമ്മാട്ടിപ്പുല്ല് എന്ന് അറിയപ്പെടുന്നത്. കുമ്മാട്ടി കളിയുടെ നിലനിൽപ്പുതന്നെ ഈ പുല്ലിനെ ആശ്രയിച്ചാണന്ന്‌ വേണമെങ്കിൽ പറയാം. വെയിലേറ്റാൽ കുമ്മാട്ടിപുല്ലിന് വളരെ നല്ല സുഗന്ധമണ്. ഈ പുല്ല് ശരീരത്തോട് ചേർത്തു കെട്ടുമ്പോൾ കൂടുതൽ ഓക്സിജൻ പ്രവഹിപ്പിക്കുകയും അതുമൂലം മണിക്കൂറുകളോളം ക്ഷീണിക്കാതെ കുമ്മാട്ടി കളിക്കാൻ ഈ പുല്ല് അവരെ സഹായിക്കും. അത്രയ്ക്കും ഔഷധഗുണമുള്ള ഒരു സസ്യമാണ് പർപ്പടകപ്പുല്ല്.  നിലത്ത് പറ്റിച്ചേർന്ന് പടരുന്ന വളരുന്ന ഇവ വർഷത്തിൽ ഏകദേശം 20 സെന്റീമീറ്ററോളം വളരുന്നു. ഇത് സമൂലം ഔഷധയോഗ്യമാണ്. 


 കുടുംബം : Rubiaceae

ശാസ്ത്രനാമം : Oldenlandia corymbosa

 

മറ്റു ഭാഷകളിലെ പേരുകൾ 

ഇംഗ്ലീഷ് : Chey Root

സംസ്‌കൃതം : സൂക്ഷ്മപത്രഃ ,പർപ്പടഃ 

ഹിന്ദി : താഫജ് ,ഹദ് 

തമിഴ് : പർപ്പകം 

തെലുങ്ക് : പർപടഗം

 

രസാദിഗുണങ്ങൾ 

രസം :  തിക്തം

ഗുണം : ലഘു

വീര്യം : ശീതം    

വിപാകം : കടു

 

ഔഷധഗുണങ്ങൾ 

പിത്ത കഫ വികാരങ്ങൾ ശമിപ്പിക്കുന്നു  പനി ,ചുട്ടു നീറ്റൽ ,കരൾ രോഗങ്ങൾ മസൂരിക , ലഘുമസൂരിക ,മണ്ണൻ എന്നിവ ശമിപ്പിക്കും,ആർത്തവം ഉണ്ടാക്കും ദഹനശക്തി വർദ്ധിപ്പിക്കും


ചില ഔഷധപ്രയോഗങ്ങൾ 

 പർപ്പടകപ്പുല്ല് സമൂലം കഷായം വെച്ച് നാലിലൊന്നായി വറ്റിച്ച് 30 മില്ലി വീതം ദിവസം മൂന്ന് നേരം കഴിക്കുന്നത് എല്ലാത്തരം പനി കൾക്കും വളരെ ഫലപ്രദമാണ്
 
 പർപ്പടകപ്പുല്ല് നിഴലിൽ ഉണക്കി പൊടിച്ച്  ഒരു നുള്ളു വീതം  മുലപ്പാലിൽ ചാലിച്ച് കൊടുത്താൽ ന്നരവയസുവരെയുള്ള കുട്ടികളുടെ  പനിയും ചുമയും ജലദോഷവുംമാറും 
 
പർപ്പടകപ്പുല്ല് , ചുക്ക് , മല്ലി, ചിറ്റമൃത് എന്നിവ കഷായം വച്ച് അഞ്ചോ ആറോ ദിവസം കഴിച്ചാൽ  ഡങ്കിപ്പനി ശമിക്കും.

 പർപ്പടകപ്പുല്ല് അരച്ച് നെല്ലിക്കാ വലുപ്പത്തിൽ ഉരുട്ടി രാത്രിയിൽ കിടക്കുന്നതിനു മുൻപ് കഴിക്കുന്നത് ആർത്തവം ക്രമമായി ഉണ്ടാകാൻ സഹായിക്കും

 പർപ്പടകപ്പുല്ല് സമൂലം എടുത്ത് അതിന്റെ എട്ടിരട്ടി വെള്ളത്തിൽ കഷായം വെച്ച് നാലിലൊന്നായി വറ്റിച്ച് 30 മില്ലി വീതം ദിവസം മൂന്ന് നേരം കഴിക്കുന്നത് മഞ്ഞപ്പിത്തത്തിന് വളരെ ഫലപ്രദമാണ്
 
 

 
 
 പർപ്പടകപ്പുല്ല്  ഇടിച്ചുപിഴിഞ്ഞ നീര് അല്പം തേനും ചേർത്ത് രാവിലെയും വൈകിട്ടും കഴിക്കുന്നതും മഞ്ഞപ്പിത്തത്തിന് വളരെ ഫലപ്രദമാണ് 
 
പർപ്പടകപ്പുല്ലും ,പച്ചമഞ്ഞളും തുല്യ അളവിൽ അരച്ച് വെളിച്ചണ്ണയും ചേർത്ത് കാച്ചി തേച്ചാൽ ചൊറി ,ചിരങ്ങ് ,കരപ്പൻ എന്നിവ മാറും  
 
ആയുര്‍വേദത്തിലെ പ്രസിദ്ധമായ പർപ്പടകാദ്യരിഷ്ടത്തിലെ മുഖ്യ ചേരുവ പർപ്പടകപ്പുല്ലാണ്.മഞ്ഞപ്പിത്തം, വിളർച്ച, അഗ്നിമാന്ദ്യം എന്നിവയ്ക്ക് വളരെ ഫലപ്രദമാണ് 

പർപ്പടകപ്പുല്ലും പച്ചമഞ്ഞളും ചേർത്ത് അരച്ച് ഒരു നെല്ലിക്കാ വലിപ്പത്തിൽ കുറച്ചു ദിവസം കഴിച്ചാൽ പ്രസവശേഷം ഗർഭാശയം ശുദ്ധിയാകും
 

Previous Post Next Post