കച്ചോലം | ഔഷധസസ്യങ്ങളും അവയുടെ ഉപയോഗവും | കച്ചോലത്തിൻ്റെ ഔഷധഗുണങ്ങൾ

 

kaempferia galanga,kaempferia,galanga,kaempferia galanga (organism classification),planta kaempferia,alpinia galanga,galangal,kaempferia cuidados,galanga maior,greater galangal,galangal maior,galangal grande,galangal (ingredient),kaempferiagalanga,wagawa in sri lanka,tempero tailandês,ginger plant,herbal plants,materia,herbal plants in sri lanka,ranaweera wagawa,cam dia la,plants everything,organics fertilizer,sand ginger,jardineria. aromatic ginger,dossier aromatic ginger,aromatic ginger tree,rice & aromatic ginger,aromatic ginger dossier,how to grow aromatic ginger,aromatic ginger dossier review,the health benefits of aromatic ginger,ginger,sand ginger,dossier aromatic watermelon,ginger plant,ginger (ingredient),reduce bloating,homemade cooking,hair routine,adit insomnia,natural farming,dossier jo malone,tropical flowers,baking,curly hair routine,potenzsteigerung,cooking

ഒട്ടുമിക്ക വീടുകളിലും സാധാരണ കണ്ടുവരുന്ന ഒരു ഔഷധസസ്യമാണ് കച്ചോലം. കച്ചൂരി എന്ന പേരിലും അറിയപ്പെടും . ഇഞ്ചിയും മഞ്ഞളും പോലെ ഇന്ന് കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന ഒരു സുഗന്ധ വ്യജ്ഞനം കൂടിയാണ് കച്ചോലം. നിലത്ത് പറ്റി വളരുന്നതും ഇഞ്ചി വർഗ്ഗത്തിൽ പെടുന്ന ഒരു സസ്യം കൂടിയാണ് ഇത്. മണ്ണിനടിയിൽ ധാരാളം കിഴങ്ങുകൾ ഔഷധച്ചെടി ഉത്പാദിപ്പിക്കും . വംശനാശഭീക്ഷണി നേരിടുന്ന ഒരു സസ്യം കൂടിയാണ് കച്ചോലം .വളക്കൂറുള്ള ഏതുമണ്ണിലും കച്ചോലം നന്നായി വളരും .ഈ ചെടിക്ക് മറ്റു പല ചെടികളുമായി സാദൃശ്യമുള്ളതിനാൽ തെറ്റിദ്ധരിച്ചു കച്ചോലമെന്ന രീതിയിൽ മറ്റു ചെടികൾ ഉപയോഗിക്കുന്നു .കച്ചോലത്തിന്റെ ഇലയ്ക്കും കിഴങ്ങിനും നല്ല രൂക്ഷ ഗന്ധമുണ്ട് .ചർമ്മരോഗങ്ങൾ ,ബ്രോൺകൈറ്റിസ്,ചുമ , ആസ്തമ തുടങ്ങിയ രോഗങ്ങൾക്ക് ഒരു ഉത്തമ ഔഷധമാണ് കച്ചോലം ,ദശമൂലാരിഷ്ടം ,അഗസ്ത്യരസായനം ,വലിയ രാസ്നാദി കഷായം തുടങ്ങിയവയിലെ ചേരുവയാണ് കച്ചോലം .ഇതിന്റെ ഇലയും ,കിഴങ്ങും ഔഷധത്തിനായി ഉപയോഗിക്കുന്നു 


കുടുംബം : Zingiberaceae

ശാസ്ത്രനാമം : Kaempferia galanga

മറ്റു ഭാഷകളിലെ പേരുകൾ 

ഇംഗ്ലീഷ് :Galanga , Aromatic Ginger

സംസ്‌കൃതം : ശാടി ,കാൽപ്പകഃ , ചണ്ഡാ ,ഗന്ധമൂലകഃ

ഹിന്ദി : ചന്ദ്രമൂല  , സിധൗൾ 

തമിഴ് : കച്ചോലം 

തെലുങ്ക് : കച്ചോരം 

ബംഗാളി : ചന്ദ്രമൂല

 

രസാദിഗുണങ്ങൾ  

രസം : തിക്തം,കടു

ഗുണം : ലഘു,തീക്ഷ്ണം.

വീര്യം : ഉഷ്ണം

വിപാകം : കടു.

ഔഷധഗുണങ്ങൾ 

വാത കഫ രോഗങ്ങൾ ശമിപ്പിക്കുന്നു ,ശ്വാസകോശങ്ങളുടെ സങ്കോചവികാസനക്ഷമതയെ ഉത്തേജിപ്പിക്കുന്നു ,രക്തദൂഷ്യം ,വ്രണം ,ചിരങ്ങ് ,ശിരോരോഗങ്ങൾ വായുക്ഷോഭം എന്നിവ ശമിപ്പിക്കുന്നു 


ചില ഔഷധപ്രയോഗങ്ങൾ 

കച്ചോലം എണ്ണ കാച്ചി തലയിൽ തേയ്ച്ചാൽ പീനസം മാറും

കച്ചോലം അരച്ച് മോണയിൽ പുരട്ടിയാൽ പല്ലുവേദന ശമിക്കും

കച്ചോലവും ,ഇഞ്ചിയും ഒരേ  അളവിൽ കഴിച്ചാൽ ദഹനക്കുറവ് ,അർശസ് എന്നിവയ്ക്ക് നല്ലതാണ്


 കച്ചോലത്തിൻ്റെ കിഴങ്ങ് ഉണക്കിപ്പൊടിച്ച് തേനിൽ ചാലിച്ച് കഴിക്കുന്നത് ചുമ മാറാൻ നല്ലൊരു മരുന്നാണ്
 
 കച്ചോലവും തുമ്പയുടെ നീരും ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വിരശല്യത്തിന് നല്ലൊരു മരുന്നാണ്
 
 

 


 കച്ചോലം ഇട്ട് തിളപ്പിച്ച വെള്ളത്തിൽ ആവി പിടിക്കുന്നത് പനിക്കും മൂക്കടപ്പിനും വളരെ ഫലപ്രദമായ ഒരു മരുന്നാണ്

 കച്ചോലം, കരിഞ്ചീരകം, കൂവളത്തില എന്നിവ അരച്ച് തേനിൽ ചേർത്ത് കുറച്ചുനാൾ പതിവായി കഴിച്ചാൽ അലർജി അതുമൂലം ഉണ്ടാകുന്ന കണ്ണ് ചൊറിച്ചിൽ. തുമ്മൽ എന്നിവ മാറാൻ നല്ലൊരു മരുന്നാണ്

 ഉണങ്ങിയ കച്ചോലം പൊടിച്ച് തേനിൽ ചാലിച്ച് മൂന്നുനേരം കഴിച്ചാൽ നീണ്ടുനിൽക്കുന്ന ചർദ്ദിക്ക് വളരെ ഫലപ്രദമായ ഒരു മരുന്ന്

 ദിവസവും കുറച്ച് കച്ചോലം  അരച്ച് കഴിച്ചാൽ വിയർപ്പ് മൂലമുണ്ടാകുന്ന ശരീര ദുർഗന്ധം ഒഴിവാക്കാൻ നല്ലൊരു മരുന്നാണ്

 കച്ചോലവും വെറ്റിലയും കൂടി ചവച്ച് കഴിക്കുന്നത് വായ്നാറ്റം മാറാൻ നല്ലൊരു മരുന്ന്


 കച്ചോലം അരച്ച് 5 ഗ്രാം വീതം ദിവസവും കഴിക്കുന്നത്  രക്ത  ശുദ്ധീകരണത്തിനും, അസ്ഥിസ്രാവത്തിനും, വയറു വീർപ്പ് എന്നിവയ്ക്ക് വളരെ ഫലപ്രദമായ മരുന്നാണ്
 
 കച്ചോലനീരും , നാരങ്ങാനീരും , സമമെടുത്ത് കാൽ ടീസ്പൂൺ ഇഞ്ചിനീരും ചേർത്ത് ആഴ്ചയിൽ മൂന്നു പ്രാവശ്യം കുഞ്ഞുങ്ങൾക്ക്  കൊടുത്താൽ കുഞ്ഞുങ്ങൾക്ക് മറ്റ് അസുഖങ്ങളൊന്നും വരാതിരിക്കാൻ സഹായിക്കും 
 

Natural tips, Kacholam medicinal plant, Home remedies, Ayurvedic plants, Kacholam malayalam, Galanga, Kacholam, കച്ചോലം, Doctor ayurveda, Backpain, Kerala ayurveda, Symptoms, Covid 19, Rasayana, Malayalam, Natural immunity, Ayurveda malayalam, Immune system, Nearby hospital, Best for stomach pain, Ayurveda medicine, Aromatic ginger, Agriculture, Alternative, Manveettilayurvedic, Herbal, Natural remedy, Homeveda, Travel to kerala nature, Gallery of nature, കച്ചോല ചെടിയുടെ (kaempferia galanga linn), Medicinal uses of plant in malayalam,Medicinal uses of kacholam ayurvedic plant.,Medicinal plants|studying herbal plants around us|ayurvedic plants name and details in malayalam,Health tips malayalam,Tooth problem,How to prevent cough,Breathing problems,How to prevent bad breath,Natural herb,Naattumarunnu,Galanga benefits,Nattuvaydhyam,Kacholam uses in malayalam,Kacholam ayurveda medicine,ആയുർവേദം,ഔഷധം,മുത്തശ്ശി വൈദ്യം,ഗന്ധമൂല,കച്ചൂരി,നാട്ടുവൈദ്യം,വൈദ്യം,ഗൃഹവൈദ്യം,അമ്മ വൈദ്യം,ഔഷധ സസ്യങ്ങൾ,കച്ചോലം ഉപയോഗം,കച്ചോലം പൂവ്,Ayiravalli media,Vitamin c,Corona virus,കച്ചോലം വിത്ത്,കച്ചോലം in english,കച്ചോലം ഒറ്റമൂലി,കച്ചോലം ഉപയോഗങ്ങള്,കച്ചോലം വില,കച്ചോലം കൃഷി,കച്ചോലം ഗുണങ്ങള്


വളരെ പുതിയ വളരെ പഴയ