മുയൽച്ചെവിയൻ | ഔഷധസസ്യങ്ങളും അവയുടെ ഉപയോഗവും | മുയൽച്ചെവിയന്റെ ഔഷധഗുണങ്ങൾ | Emilia sonchifolia

 

emilia sonchifolia,emilia sonchifolia uses,emilia sonchifolia benefit,manfaat emilia sonchifolia,emilia sonchifolia ayurveda,how to use emilia sonchifolia,emilia sonchifolia malayalam,benefits of emilia sonchifolia,emilia,malayalam emilia sonchifolia tips,emilia sonchifolia honey symphony,emilia sonchifolia medicinal uses,health benefits of emilia sonchifolia,local names of emilia sonchifolia?,emilia sonchifolia medical and industrial usage

നമ്മുടെ നാടുകളിൽ സുലഭമായി കാണപ്പെടുന്ന ഒരു സസ്യമാണ് മുയൽചെവിയൻ. ഇതിന്റെ ഇലകൾക്ക് മുയലിനെ ചെവിയോട് സാദൃശ്യമുള്ളതിനാലാകാം മുയൽച്ചെവിയൻ എന്ന പേര് ലഭിച്ചത്. മുയൽചെവിയൻ, എലിചെവിയൻ, ഒറ്റചെവിയൻ, എഴുതാന്നിപ്പച്ച, നാരായണപച്ച. തിരുദേവി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.ഏതാണ്ട് 60 സെന്റീമീറ്റർ ഉയരത്തിൽ വളരുന്ന ഏകവർഷി ചെടിയാണ് മുയൽ ചെവിയൻ . നിലം പറ്റി നില്ക്കുന്ന ഒരു ചെറിയ സസ്യമാണിത് . കർക്കിടക കഞ്ഞിയിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് മുയൽച്ചെവിയൻ  ദശപുഷ്പ്പങ്ങളിൽ ഉൾപ്പെടുന്ന ഈ സസ്യം സ്ത്രീകൾ തലയിൽ ചൂടിയാൽ മംഗല്ല്യയസിദ്ധിയാണ് ഫലപ്രാപ്തി എന്നാണ്  വിശ്വാസം . സമൂലം ഔഷധയോഗ്യമായ  ഈ സസ്യം പനി ,നേത്രരോഗങ്ങൾ ,മൂലക്കുരു ,തലവേദന ,മൈഗ്രേയിൻ ,കൃമി ,രക്തസ്രാവം, വ്രണം,ടോൺസിലൈറ്റിസ് തുടങ്ങിയവയ്ക്ക് ഒരു ഉത്തമ പ്രതിവിധിയാണ്

Botanical name Emilia sonchifolia
Synonyms Emilia sinica
 Senecio rapae
Crassocephalum sonchifolium
Family Asteraceae (Sunflower family)
Common name Purple Sow Thistle
Cupid's shaving-brush
Flora's paint brush
red tassel-flower
emilia
Hindi हिरनखुरि Hirankhuri
हिरनकुरि Hirankuri
Tamil Muyalccevi(முயல்செவி)
Sanskrit Sasasruti
Sasasrutih
Kannada Ili kivi gida
Elikivi gida
Elikivisoppu
Jumki hoo 
Bengali Sadhimodi
Sachimodi
Marathi Sadamandee
Panom
undrachi
Malayalam Muyalccevi (മുയൽചെവി)
Muyalcheviyan (മുയൽചെവിയൻ)
Manipuri ꯇꯦꯔꯥ ꯄꯥꯢꯕꯤ ꯃꯆꯥ Tera paibi mach
Oriya Binj-kudo
Assamese Bonkapahua
Nepali  मुलापाते Mula pate
चौलाने झार Chaulaane Jhaar
രസഗുണങ്ങൾ
രസം കടു, കഷായം, തിക്തം
ഗുണം ലഘു, തീക്ഷ്ണം
വീര്യം ശീതം
വിപാകം കടു

ചില ഔഷധപ്രയോഗങ്ങൾ

 മുയൽച്ചെവിയന്റെ ഇല ഇടിച്ചു പിഴിഞ്ഞു നീരെടുത്ത് തരിയില്ലാതെ അരിച്ചെടുത്ത്  കണ്ണിലൊഴിച്ചു നിർത്തിയാൽ കണ്ണിൽ ഉണ്ടാകുന്ന അസുഖങ്ങൾ മാറുകയും കണ്ണിന് കുളിർമ കിട്ടുകയും ചെയ്യും.

 മുയൽച്ചെവിയന്റെ നീര് കാലിന്റെ പെരുവിരലിൽ പുരട്ടിയാൽ തലവേദനയ്ക്ക് ശമനം കിട്ടും
 
 മുയൽചെവിയൻ ഇടിച്ചുപിഴിഞ്ഞ നീരെടുത്ത്   അതിലേക്ക് അല്പം രാസ്നാദി പൊടിയും ചേർത്ത് നെറ്റിയിലും നെറുകയിലും പുരട്ടിയാൽ ഏതുതരം തലവേദനയും ശമിക്കുന്നതിന്  വളരെ ഫലപ്രദമാണ്
 
 മുയൽചെവിയന്റെ ഇല ഉപ്പും കൂട്ടി ഞെരുടി കിട്ടുന്ന നീര് ടോൺസിലൈറ്റിസ് ഉള്ള ഭാഗത്തു പുറമെ പുരട്ടിയാൽ  ടോൺസിലൈറ്റിസ് മാറും

 മുറിവുണ്ടാകുമ്പോൾ മുയൽച്ചെവിയൻ അരച്ച് മുറിവ് ഉണ്ടായ  ഭാഗത്ത് പുരട്ടിയാൽ രക്തപ്രവാഹം നിലയ്ക്കുകയും മുറിവ് പെട്ടെന്ന് ഉണങ്ങാൻ സഹായിക്കുകയും ചെയ്യും

 മുയൽചെവിയനും, വെളുത്തുള്ളിയും, ഉപ്പും ചേർത്തരച്ച് കഴുത്തിൽ പുരട്ടിയാൽ വായ്പുണ്ണ് മാറുന്നതിന് വളരെ ഫലപ്രദമാണ് മാത്രമല്ല ഇത് ഉള്ളിൽ കഴിക്കുന്നതും പുറമേ പുരട്ടുന്നതും  ടോൺസിലൈറ്റിസിനും വളരെ നല്ലതാണ്

 കാലിൽ മുള്ളു കൊണ്ടാൽ മുയൽചെവിയൻ വെള്ളം തൊടാതെ  സമൂലം അരച്ച്  മുള്ളുകൊണ്ട ഭാഗത്ത് വെച്ച് കെട്ടിയാൽ മുള്ള് താനെ പുറത്തുവരും

 മുയൽചെവിയൻ  സമൂലം ഇടിച്ചു പിഴിഞ്ഞു അഞ്ചു മില്ലി  നീരെടുത്ത് അതിന്റെ കൂടെ പത്തു മില്ലി വെള്ളം കൂടി ചേർത്ത് ദിവസം രണ്ടു നേരം കഴിക്കുന്നത് പനി മാറാൻ വളരെ ഫലപ്രദമാണ്

 മുയൽച്ചെവിയന്റെ ഇലയും ചുവന്ന തുളസിയും വാട്ടിപ്പിഴിഞ്ഞ് നീരെടുത്ത് അതിൽ സ്വല്പം ഏലത്തരിയും ചേർത്ത് കുടിക്കുന്നത് ജലദോഷം മാറാൻ നല്ലൊരു മരുന്നാണ് 
 
 മുയൽച്ചെവിയൻ സമൂലം ഇടിച്ചുപിഴിഞ്ഞ നീര് അര ഔൺസ്  ദിവസം ഒരു നേരം വീതം 3 ദിവസം കഴിച്ചാൽ ഉദര കൃമി മാറികിട്ടും

 മുയൽച്ചെവിയൻ സമൂലം അരച്ച് 3 ഗ്രാം വീതം മോരിൽ കലക്കി ദിവസംരണ്ടുനേരം കഴിക്കുന്നത് പൈൽസിന് വളരെ ഫലപ്രദമാണ്

 മുയൽചെവിയനും അല്പം മഞ്ഞളും ഇരട്ടിമധുരവും കൽക്കമാക്കി എടുത്തു എണ്ണകാച്ചി അതിലേക്ക് കർപ്പൂരവും ചേർക്കുക ഈ എണ്ണ വ്രണത്തിൽ പുരട്ടിയാൽ വ്രണം വേഗം സുഖപ്പെടും


Dr., വൈദ്യം, Medicinal plant mukkutti, Malayalam emilia sonchifolia tips, Malayalam aushadhasasyagal, ഒരുചുഴിയൻ, Muyalcheviyan, Malayalam herbal plant, Muyalcheviyan enna divyaaushadam, Health benefits of emilia sonchifolia, Kudangal leaf uses in malayalam, Emilia sonchifolia health benefits in malayalam, Muyalcheviyan-plant, Muyalcheviyan uses, Orucheviyan uses, Orucheviyan, തിരുദേവി, ഗൃഹവൈദ്യം, നാട്ടുവൈദ്യം, അമ്മ വൈദ്യം, Poovamkurunnila, എഴുതാന്നിപ്പച്ച, എലിചെവിയന്‍, ഒറ്റചെവിയന്‍, ഉരച്ചുഴിയന്‍, ഒരിച്ചെവിയ, നാരായണപച്ച, ആയുർവേദം, ഔഷധം, ഔഷധ സസ്യങ്ങൾ,മുത്തശ്ശി വൈദ്യം,മുയൽച്ചെവിയൻ,Honey symphony malayalam,Emilia sonchifolia honey symphony,Ayurvedic plant,Lilac tassel flower,മുയൽചെവിയൻ,Medicine,ദശപുഷ്പം മുയൽച്ചെവിയൻ ചെടിയുടെ ഔഷധ ഗുണങ്ങൾ,മുയൽചെവിയൻ,മുയൽ ചെവിയൻ,മുയൽച്ചെവിയൻ,മുയൽച്ചെവിയൻ ചെടി,മുയൽചെവിയൻ ആയുർവേദ ഗുണങ്ങൾ|sayas tech|muyalcheviyan,ഏലി ചെവിയൻ,ആചാരങ്ങൾ,ദശപുഷ്പങ്ങൾ,ദശപുഷ്പങ്ങൾ എന്തിനെല്ലാം,ദശപുഷ്പങ്ങൾ ഏതെല്ലാം,മുക്കുറ്റി,വിഷ്ണുക്രാന്തി,ഔഷധി വർഗ്ഗത്തിൽപ്പെട്ട ഔഷധസസ്യം,ചെറൂള,ഒരുചുഴിയൻ,കയ്യോന്നി,കയ്യുന്നി,കണിക്കൊന്ന,പൂവ്വാം കറുന്നൽ,muyalcheviyan,ദശപുഷ്പം,dasapushpam,karkkidakam,tonsilitis,migrane,medicine,ayurveda





Previous Post Next Post