ഉമ്മം ഔഷധഗുണങ്ങൾ

ഉമ്മം,നീല ഉമ്മം,ഉമ്മം ഔഷധഗുണം,ഉമ്മം #വെളുത്തഉമ്മം,ഉമ്മത്തിൻ്റെ ഗുണങ്ങൾ,ഔഷധ സസ്യങ്ങൾ,ഔഷധസസ്യങ്ങൾ,ഔഷധ ഉപയോഗങ്ങൾ,ഔഷധ പ്രയോഗങ്ങൾ,ഉമ്മത്ത്,മാറിടങ്ങൾ,വിശ്വാസങ്ങൾ,പാർശ്വഫലങ്ങൾ,ഉമ്മത്തിൻ കായ,ഉമ്മത്തിൻകായ,ഔഷധം,ത്വക്ക് രോഗങ്ങൾ,അമ്മ വൈദ്യം,ഊമ്മത്തിൻ കായ,ഉന്മത്ത,പാരമ്പര്യമരുന്നുകൾ മലയാളം,ummam,ummam plant care,jimsonweed,thornapple,devil's trumpet,narcotic plant,stramoine vulgaire,toloache,mad apple,dhaturo,kala dhatura,sagol hidak


ഇന്ത്യയിൽ ഉടനീളം കാണപ്പെടുന്ന ഒരു  ഔഷധസസ്യമാണ് ഉമ്മം. ധാരാളം ഔഷധഗുണമുണ്ടെങ്കിലും ഇതൊരു വിഷച്ചെടി കൂടിയാണ്.മലയാളത്തിൽ ഉമ്മത്ത് എന്ന പേരിലും അറിയപ്പെടുന്നു . വെള്ള ഉമ്മം ,നീല ഉമ്മം എന്നിങ്ങനെ രണ്ടുതരത്തിലുള്ള സസ്യങ്ങൾ നമ്മുടെ നാട്ടിൽ കാണപ്പെടുന്നു .

വെളുത്ത ഉമ്മം .

  • Binomial name : Datura stramonium , Datura metal
  • Family : Solanaceae
  • Common name : Thorn apple, jimsonweed , Devil's snare
നീല ഉമ്മം 
  • Binomial name : Datura fastuosa , Datura hummatu
  • Family : Solanaceae
  • Common name : Purple datura , Thrown apple 
ആവാസകേന്ദ്രം .

ഇന്ത്യയിൽ ഉടനീളം കാണപ്പെടുന്ന ഒരു  ഔഷധസസ്യമാണ് ഉമ്മം. ഹിമാലയം മുതൽ കന്യാകുമാരി വരെ ഈ സസ്യം സമൃദ്ധമായി വളരുന്നു .

രൂപവിവരണം .

ഒന്നര മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു ഏകവർഷ കുറ്റിച്ചെടി .ഇവയുടെ കാണ്ഡം പച്ചനിറത്തിലോ പാടലനിറത്തിലോ കാണപ്പെടുന്നു .ഇലകൾ വലുതും ഇളം പച്ചനിറമുള്ളതുമാണ് .ഇലകൾ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു .ഇലകൾക്ക് 12 സെ.മി നീളവും 8 സെ.മി വീതിയുമുണ്ട് . ഇവയുടെ പുഷ്പങ്ങൾ വെള്ള നിറത്തിലോ ,നീല നിറത്തിലോ  ചോർപ്പിന്റെ ആകൃതിയിൽ കാണപ്പെടുന്നു .ഇവയുടെ ഫലം ഉരുണ്ടതും പച്ചനിറത്തോടു കൂടിയതും കൂർത്ത മുള്ളുകളാൽ ആവരണം ചെയ്യപ്പെട്ടതുമാണ് .ഇവയുടെ ഫലം മൂക്കുന്നതോടുകൂടി മഞ്ഞയോ ചാര നിറമോ ആയി മാറുന്നു .ഈ കായകൾ നാലായി പൊട്ടലുണ്ടായി വിത്തുകൾ പുറത്തുവരുന്നു .വിത്തുകൾക്ക് വൃക്കാകൃതിയാണ്  .

ഈ ജീനസിൽ പന്ത്രണ്ടോളം സ്പീഷീസുകൾ ഉണ്ട് .Datura stramonium, Datura fastuosa എന്നീ രണ്ടിനങ്ങളാണ് ഇന്ത്യയിൽ സാധാരണ കാണപ്പെടുന്നത് . രണ്ടിന്റെയും രാസഘടനകളും ഔഷധഗുണങ്ങളും ഏതാണ്ട് സമാനമാണ് .വെള്ളയോ നീലയോ നിറത്തിലുള്ള പൂക്കൾ രണ്ടിലും കാണുമെങ്കിലും Datura stramonium ഉമ്മം എന്ന പേരിലും Datura fastuosa നീല ഉമ്മം അഥവാ കറുത്തുമ്മം എന്ന പേരിലും അറിയപ്പെടുന്നു . ഉമ്മം വെള്ള, നീല, കറുപ്പ്, ചുവപ്പ്, മഞ്ഞ പുഷ്പങ്ങളോടു കൂടിയ അഞ്ച് ഇനം ഉണ്ടെന്നും അതിൽ കറുത്ത പുഷ്പമുള്ളത് ശ്രേഷ്ഠമാണെന്നും ഗ്രന്ഥങ്ങളിൽ പറയുന്നു.

വിഷലക്ഷണങ്ങൾ .

ഉമ്മത്തിന്റെ എല്ലാ ഭാഗങ്ങളിലും വിഷാംശം അടങ്ങിയിരിക്കുന്നു .എങ്കിലും കായ്കൾക്കാണ് കൂടുതൽ വിഷശക്തിയുള്ളത് .കനം കൂടിയ വേരിനെ അപേക്ഷിച്ച് കനം കുറഞ്ഞ വേരിലാണ് വിഷഘടകങ്ങൾ കൂടുതലുള്ളത്  .ഉമ്മം ഉള്ളിൽ കഴിച്ചാൽ ആദ്യം വായിലും തൊണ്ടയിലും നീറ്റൽ ഉണ്ടാകും .അര മണിക്കൂറിനുള്ളിൽ വിഷലക്ഷണങ്ങൾ പ്രകടമാകും .പെരുമാറ്റത്തിൽ വ്യത്യാസം കാണുകയും കൃഷ്ണമണി വികസിക്കുകയും.അല്പ സമയത്തിന് ശേഷം മയക്കമുണ്ടാകും . ഉറക്കത്തിൽനിന്നും എഴുന്നേൽക്കുമ്പോൾ ശക്തിയായ തലവേദനയും പനിയും കാണും. തുടർന്ന് ശക്തിയായ  ഛർദിയുണ്ടാകുന്നു  .

അധിക അളവിൽ ഉമ്മം ഉള്ളിൽ കഴിച്ചാൽ 24 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കും.ഒരു ഗ്രാമോ അതിൽ കൂടുതലോ വിഷഘടകം ഉള്ളിൽ കഴിച്ചാൽ  മരണം സംഭവിക്കുന്നതാണ് . കുട്ടികൾ ഉമ്മത്തിൻ കായ് കഴിച്ച് അപകട ത്തിൽപ്പെടുന്നത് സാധാരണയാണ്. വിത്തു പൊടിച്ചു ഭക്ഷണത്തിലോ  പാനീയത്തിലോ ചേർത്ത്  കൊടുത്ത് ബോധം കെടുത്തിയശേഷം കൊള്ള നടത്തുക എന്നത്  ഉത്തരേന്ത്യയിൽ സാധാരണമാണ്.

ചികിത്സയും പ്രത്യൗഷധവും.

 ഉമ്മം ഉള്ളിൽ കഴിച്ചു വിഷബാധയുണ്ടായാൽ ആദ്യമായി ആമാശയക്ഷാളനം ചെയ്യണം. അല്ലങ്കിൽ  ഛർദിയും വയറിളക്കവും ഉണ്ടാക്കുന്ന മരുന്നുകൾ നൽകണം. ആവശ്യമെങ്കിൽ കൃത്രിമ ശ്വാസോച്ഛ്വാസം കൊടുക്കണം .ഉമ്മത്തിന്റെ വിഷത്തിന് മറുമരുന്നായി 1.5 ഗ്രാം ടാനിക് അമ്ലം 125 മി.ലിറ്റർ വെള്ളത്തിൽ ചേർത്തുകൊടുക്കണം .തക്കാരി വഴുതനക്കുരുവിന്റെ സ്വരസം 50മി.ലിറ്റർ കൊടുക്കുക. പശുവിൻ പാൽ പഞ്ചസാര ചേർത്തു കൊടുക്കുക, ചന്ദനം കരിക്കിൻ വെള്ളത്തിൽ അരച്ചു കൊടുക്കണം .

ഉമ്മം ശുദ്ധി ചെയ്യേണ്ട വിധം.

ഉമ്മത്തിൻകായ് 12 മണിക്കൂർ ഗോമൂത്രത്തിലിട്ടുവച്ചിരുന്ന് കഴുകി ഉമി കളഞ്ഞെടുത്താൽ ശുദ്ധിയാകും . ഉമ്മത്തിൻ കായ് മോരിൽ പുഴുങ്ങിയെടുത്താലും ശുദ്ധിയാകും.

ഉമ്മത്തിന്റെ ഔഷധഗുണങ്ങൾ .

ആയുർവേദത്തിൽ പേപ്പട്ടി വിഷത്തിന് വളരെ പ്രശസ്തിയാർജിച്ച ഒരു ഔഷധമാണ് ഉമ്മം .ഉന്മാദം ഉണ്ടാക്കുന്നു എന്ന അർത്ഥത്തിൽ ഉന്മത്തഃ എന്ന പേര് സംസ്‌കൃതത്തിലും അതിൽനിന്നും ഉമ്മം എന്ന പേരുമുണ്ടായി .ഉമ്മത്തിന്‌ ധാരാളം ഔഷധഗുണമുണ്ടെങ്കിലും ഇതൊരു വിഷച്ചെടി കൂടിയാണ്. അതുകൊണ്ടുതന്നെ ഉപയോഗിക്കുമ്പോൾ വളരെ ശ്രദ്ധിച്ചു വേണം.  ഉമ്മം ശുദ്ധിചെയ്താണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത് . പേപ്പട്ടി വിഷം ശമിപ്പിക്കും ,ആസ്മ ശമിപ്പിക്കും ,ചൊറി ചിരങ്ങ് എന്നിവ ഇല്ലാതാക്കും ,ആമവാതം ശമിപ്പിക്കും ,മുടികൊഴിച്ചിൽ ഇല്ലാതാക്കും ,വേദന ഇല്ലാതാക്കും . ഈ ചെടിയുടെ എല്ലാ ഭാഗവും മയക്കമുണ്ടാക്കും സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ അപകടമുണ്ടാകും.

ഔഷധയോഗ്യഭാഗങ്ങൾ - ഇല ,തൊലി ,കുരു ,എണ്ണ ,വേര് 

രസാദി ഗുണങ്ങൾ.
രസം : തിക്തം, കടു
ഗുണം : ലഘു, രൂക്ഷം
വീര്യം : ഉഷ്ണം
വിപാകം : കടു

ചില ഔഷധപ്രയോഗങ്ങൾ .

പേപ്പട്ടി വിഷത്തിന് .

ഉമ്മത്തിന്റെ ഉണങ്ങിയ കായും തഴുതാമയും ഉണക്കിപ്പൊടിച്ചു 4 ഡെ ഗ്രാം ദിവസം മൂന്നു നേരം കഴിച്ചാൽ പേപ്പട്ടി വിഷം ശമിക്കും.

വാതരോഗങ്ങൾ .

ഉമ്മത്തിന്റെ ഇലയിട്ട് എണ്ണ കാച്ചി പുരട്ടുന്നത് വാതം മാറുന്നതിനും അതുമൂലമുണ്ടാകുന്ന വേദന മാറുന്നതിനും വളരെ നല്ലതാണ് / ഉമ്മത്തിന്റെ ഇല അരച്ചു പുരട്ടുന്നതും നല്ലതാണ് .

ആസ്മ .

ഉമ്മത്തിന്റെ ഇലയും, തണ്ടും, പൂവും ഉണക്കിപ്പൊടിച്ച് ബീഡി പോലെ തുറത്തു വലിച്ചാൽ  ആസ്മയും ശ്വാസംമുട്ടലും മാറിക്കിട്ടും. ഉമ്മത്തിന്റെ കുരു ഉണക്കിപ്പൊടിച്ച് ബീഡി പോലെ തുറത്തു വലിച്ചാൽ ഉള്ളിൽ കെട്ടിക്കിടക്കുന്ന കഫം ഇളകി  പോകും.

ആർത്തവവേദന .

ആർത്തവ സമയത്തുണ്ടാകുന്ന വയറുവേദന മാറാൻ ഉമ്മത്തിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളത്തിൽ തുണി മുക്കി അടിവയറ്റിൽ ആവി പിടിച്ചാൽ മതി .

താരനും മുടികൊഴിച്ചിലും .

ഉമ്മത്തിന്റെ ഇലയിട്ട് എണ്ണ കാച്ചി തലയിൽ പതിവായി പുരട്ടിയാൽ താരനും മുടികൊഴിച്ചിലും മാറികിട്ടും .ഉമ്മത്തിൻ കായ്, ഉലുവ, കയ്യോന്നി എന്നിവ ചേർത്ത് എണ്ണ കാച്ചി തേച്ചാൽ മുടി കൊഴിച്ചിൽ മാറിക്കിട്ടും . ഉമ്മത്തിന്റെ കായ ഇടിച്ചു പിഴിഞ്ഞ നീര് തലയിൽ പുരട്ടിയാൽ മുടികൊഴിച്ചിൽ മാറും.

മുടി വട്ടത്തിൽ കൊഴിയുന്നതിന്‌ .

ഉമ്മത്തിന്റെ മൂക്കാത്ത കായ് ഉമിനീരിൽ അരച്ച് പുരട്ടിയാൽ മുടി വട്ടത്തിൽ കൊഴിയുന്നത് മാറിക്കിട്ടും .

സ്തനവീക്കം മാറാൻ .

ഉമ്മത്തിന്റെ കായ് ഇടിച്ചു പിഴിഞ്ഞു നീരെടുത്ത് അതിൽ സ്വല്പം പുളിയും ചേർത്ത് സ്തനങ്ങളിൽ പുരട്ടിയാൽ സ്തനവീക്കം മാറും .സ്തനങ്ങളിൽ നീരും, വേദനയും ,പഴുപ്പും ഉണ്ടാകുന്നതിന് ഉമ്മത്തിന്റെ ഇലയും പച്ചമഞ്ഞളും ചേർത്തരച്ചു സ്തനങ്ങളിൽ പുരട്ടിയാൽ മതിയാകും.

ഉദ്ധാരണക്കുറവിന് .

ഉമ്മത്തിന്റെ കായ് ശുദ്ധി ചെയ്തു പനിനീരിൽ അരച്ച് ലിംഗത്തിൽ പുരട്ടിയാൽ നല്ല ഉദ്ധാരണം ലഭിക്കും.

പല്ലുവേദന മാറാൻ .

ഉമ്മത്തിൻകായ് പൊടിച്ച് തുണിയിൽ പൊതിഞ്ഞ്  പല്ലു വേദനയുള്ള ഭാഗങ്ങളിൽ കടിച്ചു പിടിച്ചാൽ പല്ലുവേദന മാറും.

ചെവിവേദന മാറാൻ .

ഉമ്മത്തിന്റെ ഇലയുടെ നീര് നല്ലെണ്ണയിൽ കാച്ചി ചെവിയിൽ ഒഴിച്ചാൽ  ചെവിവേദനമാറും .

തലയിലെ പേൻ മാറാൻ .

 ഉമ്മത്തിന്റെ ഇലയുടെ നീര് വെളിച്ചെണ്ണ  കാച്ചി തലയിൽ തേച്ചാൽ പേൻ ശല്യം മാറും .മാത്രമല്ല താരൻ മാറാനും ഇത് വളരെനല്ലതാണ് .

മുട്ടുവേദന മാറാൻ .

 ഉമ്മത്തില, പുളിയില, എരിക്കില, മുരിങ്ങയില, മുരുക്കില എന്നിവ വെള്ളം ചേർക്കാതെ അരച്ച് എണ്ണകാച്ചി ചെറുതേനിന്റെ മെഴുകും ചേർത്ത് കാച്ചി അരിച്ച് പഞ്ഞിയിൽ മുക്കി മുട്ടിൽ പൊതിഞ്ഞ് മൂന്നു ദിവസത്തിനു ശേഷം അഴിക്കുക . ഇങ്ങനെ ചെയ്താൽ എത്ര ശക്തമായ മുട്ടുവേദനയും മാറും.

മന്തിന് .

നീല ഉമ്മത്തിന്റെ വേരും, ആവണക്കിന്റെ വേരും കരിനൊച്ചിയുടെ വേരും ,തഴുതാമയുടെ വേരും ,മുരിങ്ങയുടെ തൊലിയും കടുകും ചേർത്ത് അരച്ച് പുരട്ടിയാൽ മന്തു രോഗം ശമിക്കും..

കുട്ടികളിലെ കരപ്പൻ മാറാൻ .

ഉമ്മത്തിന്റെ ഇലയുടെ നീരും തേങ്ങാപ്പാലും ചേർത്ത് സൂര്യപ്രകാശത്തിൽ ചൂടാക്കി പുറമെ പുരട്ടിയാൽ കുട്ടികൾക്കുണ്ടാകുന്ന കരപ്പൻ മാറും .



Previous Post Next Post