ആടലോടകത്തിന്റെ ഔഷധഗുണങ്ങൾ | Adalodakam

ആടലോടകം,വലിയ ആടലോടകം,ചെറിയ ആടലോടകം,ആടലോടകം ആരോഗ്യത്തിന്,ആരോഗ്യസംരക്ഷണത്തിന് ആടലോടകം,ആടലോടക പൊടി ഉണ്ടാക്കുന്ന വിധം,ചിറ്റാടലോടകം,ആടലോടകത്തിന്റെ ഉപയോഗം ഇങ്ങനെ,adalodakam,adalodakam health benefits in malayalam,adalodakam medicinal uses,adalodakam for cough,home remedies for covid 19,home remedies,home remedies for cough,malayalam home remadies,ayurvedic plants at home,adalodakam plant uses in malayalam,adalodakam plant uses,adalodakam kashayam,adalodakam,adalodakam kashayam,aadalodakam,adalodakam plant,adalodaka podi,adalodakam for cough,adalodakam plant uses,adalodakam medicinal uses,#adalodakam,adalodakam uses,adalodakam spoof,caliya adalodakam,adalodakam flower,adalodakam comedy,adalodakam lehyam,adalodakam health benefits in malayalam,cheriya adalodakam,adalodakam english,adalodakam cricket,adalodakam channel,adalodakam recipes,adalodakam omlette,adalodaka lehiyam


നമ്മുടെ വീടുകളിൽ പണ്ട് സുലഭമായി കണ്ടിരുന്ന ഒരു ഔഷധ ചെടിയാണ് ആടലോടകം. പണ്ട് മിക്ക വീടുകളിലും വേലി ചെടിയായി ആടലോടകം ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്ന് ആടലോടകം എന്ന ചെടി തന്നെ വീടുകളിൽ കാണാൻ പറ്റാത്ത അവസ്ഥയായി. ഇപ്പോഴത്തെ തലമുറയ്ക്ക് ആടലോടകം എന്ന ചെടിയെ പറ്റി  അറിയുമോ എന്ന് തന്നെ സംശയമാണ്. ആടലോടകം രണ്ടുതരത്തിലുണ്ട്. ചെറിയ ആടലോടകവും വലിയ ആടലോടകവും. ചെറിയ ആടലോടകത്തിനാണ് ഔഷധമൂല്യം കൂടുതൽ.വലിയ ആടലോടകം ഇന്ത്യയിലുടനീളം കാണപ്പെടുന്നു. എന്നാൽ ചെറിയ ആടലോടകം കേരളത്തിൽ മാത്രമേ കാണാറൊള്ളു .

രണ്ടു മീറ്റർ ഉയരത്തിൽ വളരുന്നതും  നിറയെ ഇലകളുള്ള ഒരുനിത്യഹരിത കുറ്റിച്ചെടിയാണ് ആടലോടകം. ആടലോടകത്തിന്റെ തളിരിലയിൽ ധാരാളം രോമങ്ങളുണ്ട്. പൂവിന്റെ ദളപുടങ്ങൾക്ക് വെള്ളനിറമാണ്. ആയുർവേദത്തിൽ വേപ്പിന്റെ തൊട്ടടുത്ത സ്ഥാനമാണു ഈ സസ്യത്തിനുള്ളത് .ഈ സസ്യത്തിന് കുമിളുകൾ, ബാക്ടീരിയകൾ, കീടങ്ങൾ എന്നിവയെ  നശിപ്പിക്കാനുള്ള കഴിവുവുണ്ട് .ആടലോടകത്തിന്റെ ഇലയിട്ട് തിളപ്പിച്ച  വെള്ളം ഒരു കീടനാശിനിയാണ് .ഇത് കൃഷി നശിപ്പിക്കുന്ന കീടങ്ങളെ ഇല്ലാതാക്കാൻ ഉപയോഗിക്കാം  .

ഇതിന്റെ ഇലയ്ക്ക് ഒരു പ്രത്യേക സുഗന്ധമുള്ളതുകൊണ്ടു മൃഗങ്ങൾ ഒന്നുംതന്നെ ആടലോടകത്തിന്റെ ഇല ഭക്ഷിക്കാറില്ല . ഔഷധഗുണം കൊണ്ടുംസുഗന്ധം കൊണ്ടും വീട്ടുമുറ്റത്തു നട്ടുവളർത്താൻ പറ്റിയ ഒരു സസ്യം കൂടിയാണ് ഇത് .കൂടാതെ നല്ലൊരു വേലിച്ചെടിയുമാണ്. ഈ സസ്യം ഏതുതരം കാലാവസ്ഥയിലും, പരിതസ്ഥിതിയിലും വളർത്താം. കമ്പ് നട്ടും, വിത്തുപാകിയും ആടലോടകം കിളിർപ്പിക്കാവുന്നതാണ്. വെയിലു കിട്ടുന്നതും അല്പം വളക്കൂറുള്ളതുമായ സ്ഥലലങ്ങളിൽ  ഒരു പരിചരണവുമില്ലാതെ ഈ സസ്യം വളർരുന്നതാണ് .

ആടലോടകത്തിന്റെ ഇലയിൽ ബാഷ്പശീലമുള്ള ഒരു തരം സുഗന്ധതൈലം അടങ്ങിയിരിക്കുന്നു. കൂടാതെ വാസിസൈൻ എന്ന ആൽലോയിഡും അടങ്ങിയിട്ടുണ്ട് . ഇത് വേരിൻമേൽ  തൊലിയിലാണ് കൂടുതലായും  അടങ്ങിയിരിക്കുന്നത്. ഇതിന്റെ ഇല ,വേര് ,പൂവ് കായ് എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു  .

ഔഷധഗുണങ്ങൾ 

അത്യാർത്തവം, രക്തപിത്തം, രക്താതിസാരം, കഫദോഷം, ജലദോഷം ചുമ എന്നീ രോഗങ്ങൾക്ക് ഉത്തമ പ്രതിവിധിയാണ് ഈ സസ്യം .രക്തത്തിലെ പ്ലേറ്റലറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനും, ശ്വാസകോശങ്ങളുടെ സങ്കോച വികാസങ്ങളെ വർദ്ധിപ്പിക്കാനും ആടലോടകത്തിനു കഴിയുന്നു.

  • Botanical name : Justicia adhatoda
  • Family : Acanthaceae (Acanthus family)
  • Common name : Malabar Nut, white vasa, yellow vasa
  • Sanskrit: Atarusa,  Simhasya, Vajin, Vaaska, Vasuka 
  • Hindi: Arus, Arusa, Pramadya, Rus,Vajini, Visauta
  • Malayalam: Adalodakam
  • Tamil:Acalai, Atatotai, Attucam, Cinkam, Cuvatu, Pavattai, Vacai,  Vacati
  • Telugu: Addasaramu
  • Kannada:  Aadusoge, Karchi, Addasara, Atarusha
  • Marathi: Adulasa
  • Gujarati: Aradusi, araduso
  • Bengali: Basak

രസാദിഗുണങ്ങൾ

  • രസം : തിക്തം, കഷായം
  • ഗുണം : ലഘു, രൂക്ഷം
  • വീര്യം : ശീതം
  • വിപാകം : കടു

ചില ഔഷധപ്രയോഗങ്ങൾ

ചുമയും കഫക്കെട്ടുംമാറാൻ 

 ആടലോടകത്തിന്റെ ഇലയുടെ നീര്  1 ടേബിൾസ്പൂൺ സമം തേനും ചേർത്ത് ദിവസേന മൂന്നു നേരം വീതം  കുറച്ചു ദിവസം തുടർച്ചയായി കഴിച്ചാൽ ചുമയും കഫക്കെട്ടും പാടെ മാറും.
 
 ഒരു ടീസ്പൂൺ ആടലോടകത്തിന്റെ ഇലയുടെ നീര് ഒരു കോഴിമുട്ട വാട്ടിയതും അൽപം കുരുമുളകും ചേർത്ത് യോജിപ്പിച്ച് കഴിച്ചാൽ ചുമയും കഫക്കെട്ടും മാറാൻ വളരെ നല്ലൊരു മരുന്നാണ്.

 ആടലോടകത്തിന്റെ ഇല വെയിലത്ത് ഉണക്കിപ്പൊടിതും അരി. വറുത്തു പൊടിച്ചതും കൽക്കണ്ടം പൊടിച്ചതും, ജീരകം പൊടിച്ചതും, കുരുമുളക് പൊടിച്ചതും ഇവ എല്ലാം യോജിപ്പിച്ച് ദിവസം രണ്ടു നേരം വീതം കഴിക്കുന്നത് ചുമയ്ക്കും കഫക്കെട്ടിനും ജലദോഷത്തിനും  വളരെ നല്ല മരുന്നാണ് .

അമിത ആർത്തവത്തിന് 

ആടലോടകത്തിന്റെ ഇലയുടെ നീര് 15 മില്ലിയും 15 ഗ്രാം ശർക്കരയും ചേർത്ത് ദിവസം രണ്ടു നേരം കഴിച്ചാൽ അമിത ആർത്തവത്തിന് വളരെ ഫലപ്രദമാണ്.

നേത്രരോഗങ്ങൾ

ആടലോടകത്തിന്റെ പൂവിന്റെ നീര് കണ്ണിൽ ഇറ്റിക്കുന്നത് ഒരുവിധപ്പെട്ട എല്ലാ നേത്രരോഗങ്ങൾക്കും വളരെ നല്ലതാണ്.

ആസ്മ

ആടലോടകത്തിന്റെ ഉണങ്ങിയ ഇല ബീഡി പോലെ ചുരുട്ടി വലിക്കുന്നത് ആസ്മാ രോഗത്തിന് വളരെ ഫലപ്രദമാണ്.

ശ്വാസതടസ്സം ചുമ

ആടലോടകം, ചെറുചുണ്ട, കുറുന്തോട്ടി, കര്‍ക്കടക ശൃംഖി, എന്നിവ സമമെടുത്ത് 200 മില്ലി വെള്ളത്തിൽ കഷായം വെച്ച് അമ്പതു മില്ലിയായി വറ്റിച്ച് 25 മില്ലി വീതം ദിവസം രണ്ടു നേരം തേൻ ചേർത്ത് പതിവായി കഴിച്ചാൽ ശ്വാസതടസ്സം ചുമ എന്നിവ മാറിക്കിട്ടും.

ആടലോടകത്തിന്റെ ഇലയും ജീരകവും ചേർത്ത് വറുത്ത് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് ചുമ മാറാൻ വളരെ ഫലപ്രദമാണ് .

കഫക്കെട്ട് 

 ആടലോടകത്തിന്റെ ഇലയുടെ നീര് തേൻ ചേർത്ത് രാവിലെ വെറുംവയറ്റിൽ പതിവായി കഴിച്ചാൽ കഫശല്യം മാറികിട്ടും.

 ഒച്ചയടപ്പ്

 ആടലോടകത്തിന്റെ ഇലയുടെ നീരും കുരുമുളകുപൊടിയും ചേർത്തു പതിവായി കഴിച്ചാൽ ഒച്ചയടപ്പ് മാറികിട്ടും.

വില്ലൻ ചുമ 

 ആടലോടകത്തിന്റെ ഇല ചെറുതായി അരിഞ്ഞതും അരി വറുത്തതും ശർക്കരയും ചേർത്ത് പൊടിച്ചു ദിവസം  രണ്ട് സ്പൂൺ വീതം  മൂന്നുനേരം പതിവായി കഴിച്ചാൽ വില്ലൻ ചുമ ശമിക്കും.

രക്തപിത്തം

 ആടലോടകത്തിന്റെ ഇലയുടെ നീരും ചന്ദനം അരച്ച് അതും കൂടി 15 മില്ലി വീതം രാവിലെയും വൈകിട്ടും പതിവായി കഴിച്ചാൽ രക്തപിത്തം ശ്രമിക്കും.

സുഖപ്രസവം 

 ആടലോടകത്തിന്റെ വേര് അരച്ച് നാഭിക്ക് കീഴെ പുരട്ടിയാൽ പ്രസവം വേഗം നടക്കും.


ചുട്ടുനീറ്റൽ 

 ആടലോടകത്തിന്റെ വേര് കഷായം വെച്ചു കുടിച്ചാൽ കൈകാലുകൾക്ക് ഉണ്ടാകുന്ന ചുട്ടുനീറ്റലും പുകച്ചിലും മാറികിട്ടും.

 രക്താതിസാരം

 ആടലോടകം സമൂലം കഷായം വച്ച് 2 നേരം കുടിക്കുകയാണ്ങ്കിൽ രക്താതിസാരം മാറിക്കിട്ടും .

 മൂക്കൊലിപ്പ് ചുമ കഫക്കെട്ട് തലനീരിറക്കം

 ആടലോടകത്തിന്റെ ഇലയുടെ നീരും നാടൻ കോഴിമുട്ടയുടെ വെള്ളയും ഇന്ദുഉപ്പും ചേർത്ത് പൊരിച്ച് കഴിക്കുന്നത് കുട്ടികൾക്കുണ്ടാകുന്ന മൂക്കൊലിപ്പ് ചുമ കഫക്കെട്ട് തലനീരിറക്കം എന്നിവയ്ക്ക് വളരെ ഫലപ്രദമാണ്.

Previous Post Next Post