മുക്കുറ്റി | ഔഷധസസ്യങ്ങളും അവയുടെ ഉപയോഗവും | Biophytum reinwardtii

 

biophytum reinwardtii,biophytum sensitivum,biophytum,biophytum reinwardti,biophytum reinwaradtii,#biophytum reinwardti,mukkutty / biophytum reinwardtii,biophytum reinwardt's,reinwardtii,biophytum reinwardt's tree plant,biophytum sensitivum uses,biophytum sensitivum ayurveda,reinwardtii flower,biophytum sensitivum mukkutti uses in malayalam,biophytum sensitivum care,reinwardt flower,biophytum seed,biophytum sesitivum,biophytum flower

നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലും വഴിയോരങ്ങളിലും കാണുന്ന ഏകവർഷിയായ ചെറു സസ്യമാണ് മുക്കുറ്റി ,തൊട്ടാവാടിയുടെ അത്ര വേഗത്തിൽ അല്ലങ്കിലും തൊടുമ്പോൾ ഇലവാടുന്ന സ്വഭാവം ഈ സസ്യത്തിനുണ്ട് ,നിലത്തോടു പറ്റി വളരുന്ന ഈ സസ്യത്തിന്  ചെറിയ മഞ്ഞപ്പൂക്കളുണ്ടാകും. ഇതിൽ ഫലങ്ങളുണ്ടാകുന്നു .ഫലത്തിനകത്ത് ചെറിയ വിത്തുകൾ കാണും .ഒറ്റത്തണ്ടായി ആഗ്രഭാഗത്ത്‌ കൂട്ടമായി ഇലകളോടു കാണുന്ന മുക്കുറ്റിയ്ക്ക് ഒരു ചെറുതെങ്ങിന്റെ ആകൃതിയാണ് അതിനാല്‍ മുക്കുറ്റിയെ നിലംതെങ്ങ്  എന്നും വിളിക്കാറുണ്ട്.

മുക്കുറ്റി പ്രദാനമായും രണ്ടു തരത്തിൽ കാണപ്പെടുന്നു .നാട്ടിൻപുറങ്ങളിൽ സാധാരണ കാണുന്ന നിലംപറ്റി  വളരുന്ന മുക്കുറ്റിയും .തണ്ട് അൽപ്പം ഉയരത്തിൽ വളരുന്ന മുക്കുറ്റിയും .ഇതിനെ രണ്ടിനെയും മുക്കുറ്റിയായി കണക്കാക്കുന്നു .ഔഷധഗുണങ്ങൾ രണ്ടിനും ഒരുപോലെയാണ് .

സമുദ്രനിരപ്പിൽ നിന്നും 600 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിൽ ഈ സസ്യം കൂടുതലായും കാണപ്പെടുന്നു .കേരളം കൂടാതെ കർണ്ണാടകം ,ബംഗാൾ ,ഡക്കാൻ എന്നിവടങ്ങളിലും ഈ സസ്യം കാണപ്പെടുന്നുണ്ട് .തണലും ഇരപ്പവുമുള്ള മണ്ണിൽ ഇവ കൂടുതലായും വളരും

ഭാരതീയ സംസ്‌കാരത്തിൽ  സുപ്രധാനമായൊരു സ്ഥാനമുണ്ട് മുക്കുറ്റിക്ക് ആയുർവ്വേദത്തിൽ ഔഷധമായും ഹൈന്ദവാചാരങ്ങളിൽ പൂജകൾക്കായും ഉപയോഗിക്കുന്ന ഒന്നാണ് മുക്കുറ്റി ഓണപൂക്കളത്തില്‍ ഒഴിച്ചു കൂടാനാകാത്ത പുഷ്പങ്ങളിലൊന്നാണ് മുക്കുറ്റി. പുണ്ണ്യമാസമായ കർക്കിടകത്തിൽസ്ത്രീകൾ  തലയിൽ ചൂടുന്ന ദശപുഷ്പങ്ങളിൽ  പ്രധാനപ്പെട്ട ഒന്നാണ് മുക്കുറ്റി

 കര്‍ക്കിടകത്തില്‍  സ്ത്രീകള്‍ കുളിച്ചിട്ട്‌  മുക്കുറ്റിപ്പൂവ്  മുടിയില്‍ ചൂടുന്നത് ഐശ്വര്യമായി കരുതുന്നു.മുക്കുറ്റി തലയിൽ ചൂടിയാൽ ഭർത്താവിന് നല്ലതു വരുമെന്നും വീട്ടിൽ സൂക്ഷിച്ചാൽ ദൃഷ്ടി ദോഷം മറുമെന്നുമുള്ള വിശ്വാസം കേരളത്തിലുണ്ട് കൂടാതെ കർക്കിടക മാസത്തിലെ ചിട്ടകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മുക്കുറ്റിച്ചാന്ത്.ചെടിയുടെ ഇലകൾ കൈകളിൽ വെച്ച് ഞെരുടി  പിഴിയുമ്പോൾ കിട്ടുന്ന  പച്ചനിറത്തിലെ  നീര് നെറ്റിയിൽ സ്ത്രീകൾ തൊടുന്ന ശീലം പണ്ട് മുതൽക്കെ ഉണ്ടായിരുന്നു.കർക്കിടകമാസത്തിലെ ആദ്യ ഏഴ് ദിനങ്ങളിലാണ് മുക്കുറ്റിച്ചാന്ത്  സ്ത്രീകൾ തൊടുന്നത് .

മുക്കുറ്റിച്ചാന്ത് തിരുനെറ്റിയില്‍ തൊടുന്നതിനു പിന്നിൽ ആരോഗ്യപരമായ ഗുണങ്ങളുളുണ്ട് .നെറ്റിയില്‍ പൊട്ടു തൊടുന്ന ഭാഗം നാഡികളുടെ കേന്ദ്ര ഭാഗം കൂടിയാണ്. ഇവിടെ ഈ പൊട്ടു തൊടുന്നതിലൂടെ ഈ പ്രത്യേക ഭാഗം ഉത്തേജിതമായി ആരോഗ്യപരമായ പല ഗുണങ്ങളും ശരീരത്തിന് ലഭിയ്ക്കുന്നു. രോഗ സാധ്യത ഏറെയുള്ള കര്‍ക്കിടകത്തിലെ പഞ്ഞ  മാസത്തില്‍ മുക്കുറ്റി നീര്  തിരുനെറ്റിയിൽ  തൊടുന്നതിലൂടെ ആരോഗ്യപരമായ പല ഗുണങ്ങളും ശരീരത്തിനു ലഭിക്കുന്നു

Botanical name Biophytum reinwardti
 Family Oxalidaceae
Synonyms Oxalis reinwardtii
Common name Sikerpud
Reinwardt's Tree Plant
Sanskrit alambusha
jalapushpa
peethapushpa
samanga
krithanjali

Hindi lajalu
lajjalu
lakhshana
laksmana
zarer
Tamil Nilaccurunki
tintanali
Kannada Horamuchhaka
Marathi Mothi lajwanti
രസാദി ഗുണങ്ങൾ

രസം തിക്തം, കഷായം
ഗുണം ലഘു, രൂക്ഷം
വീര്യം ശീതം
വിപാകം കടു

ഔഷധഗുണങ്ങൾ 

വളരെ അധികം ഔഷധഗുണങ്ങളുള്ള ഈ സസ്യം , പനി ,ചുമ
 ,വയറിളക്കം , വയറുവേദന, ആസ്മ , കഫക്കെട്ട് ,ഉറക്കമില്ലായ്മ, കോച്ചിപ്പിടുത്തം, നെഞ്ചുരോഗങ്ങൾ ,  പ്രമേഹം, പഴക്കമേറിയ ത്വക്കുരോഗങ്ങൾ , മുറിവ്, പൊള്ളൽ,ഗൊണോറിയ  എന്നിവയ്ക്ക് ഒരു ഉത്തമ പ്രതിവിധിയാണ്,


ചില ഔഷധപ്രയോഗങ്ങൾ

 മുക്കുറ്റിയുടെ വേര് നല്ലതുപോലെ കഴുകി വൃത്തിയാക്കി അരച്ച് ദിവസം രണ്ടു നേരം കഴിച്ചാൽ അസ്ഥിസ്രാവം മാറുന്നതാണ്

 പ്രമേഹരോഗികൾ മുക്കുറ്റിയിട്ട്  വെള്ളം തിളപ്പിച്ച് പതിവായി കുടിക്കുന്നത് പ്രമേഹം കുറയ്ക്കാൻ  വളരെ നല്ലതാണ്

 മുക്കുറ്റി സമൂലം അരച്ച് തേൻ ചേർത്ത് കഴിച്ചാൽ ചുമയും കഫക്കെട്ടും ശമിക്കും
 
 

 

 മുക്കുറ്റി അരച്ച് ഇളനീരിൽ ചേർത്ത് പതിവായി കഴിച്ചാൽ എത്ര പഴകിയ ആസ്തമയും മാറും 

 മുക്കുറ്റി അരച്ച് മുറിവിൽ പുരട്ടിയാൽ മുറിവ് വേഗം ഉണങ്ങാൻ സഹായിക്കും

 മുക്കുറ്റിയും കുരുമുളകും സമം അരച്ച് പതിവായി  കഴിച്ചാൽ പ്രതിരോധശേഷി വർധിക്കും മാത്രമല്ല അലർജി ചുമ കഫക്കെട്ട് എന്നിവയ്ക്കും ശമനം കിട്ടും
 
 മുക്കുറ്റിയും മഞ്ഞളും ചേർത്തരച്ച് പഴുതാര കുത്തിയാൽ ഭാഗത്ത് പുരട്ടിയാൽ വിഷമം മാറി നീര് മാറുകയും ചെയ്യും

 മുക്കുറ്റിയുടെ നീര്  പതിവായി കഴിക്കുന്നത് രക്തശുദ്ധിക്ക് വളരെ ഫലപ്രദമാണ് മാത്രമല്ല ഇങ്ങനെ കഴിക്കുന്നത് വൃക്കയിലെ കല്ല് പോകാനും സഹായിക്കും

 മുക്കുറ്റി സമൂലം അരച്ച് വെണ്ണയിൽ ചാലിച്ച് തേനീച്ചയുടെ കുത്തേറ്റ് ഭാഗത്ത് പുരട്ടിയാൽ വേദനയും നീരും പെട്ടെന്ന് ശമിക്കും

 മുക്കുറ്റിയും  കറിവേപ്പിലയും, നെല്ലിക്കയും ചേർത്ത് ജ്യൂസ് ആക്കി കഴിച്ചാൽ ഗ്യാസ്ട്രബിളിന് വളരെ ഫലപ്രദമാണ്

 മുക്കുറ്റി സമൂലം അരച്ച് നെറ്റിയിൽ പുരട്ടിയാൽ കൊടിഞ്ഞി തലവേദനയ്ക്ക് ശമനം കിട്ടും

 മുക്കുറ്റി ഇലയും, പച്ചരിയും, ശർക്കരയും ചേർത്ത് കുറുക്കുണ്ടാക്കി കഴിച്ചാൽ സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടും മാത്രമല്ല ഇങ്ങനെ ചെയ്യുന്നത് ഗർഭപാത്രം ശുദ്ധീകരിക്കാനും വളരെ  നല്ലതാണ്
 
 

 

 മുക്കൂറ്റി, തഴുതാമ, കറ്റാർവാഴ, ബ്രഹ്മി എന്നിവ സമൂലം അരച്ച് തേൻ ചേർത്ത് ഒരു നെല്ലിക്ക വലുപ്പത്തിൽ പതിവായി കഴിക്കുന്നത് യവ്വനം നിലനിർത്താൻ സഹായിക്കും

 മുക്കുറ്റിയും മഞ്ഞളും ചേർത്തരച്ച് തേനിൽ ചാലിച്ച് കഴിച്ചാൽ അൾസർ മാറാൻ സഹായിക്കും

 മുക്കുറ്റിയും പൂവാംകുരുന്നിലയും ചതച്ച് പിഴിഞ്ഞ് നീരെടുത്ത് അല്പം പച്ചക്കർപ്പൂരം ചേർത്ത് 21 ദിവസം തുടർച്ചയായി നസ്യം ചെയ്താൽ മൂക്കിലെ ദശ വളർച്ച മാറാൻ വളരെ ഫലപ്രദമാണ്
 

Mukkutti in malayalam, Diabetics patient, Effective medicine for sugar patients, Diabetics, Sugar, Aushadha sasyam malayalam, Medicine for delivered women, Nadan marunnukal, Herbal medicine recipes, Mukkutti kurukku, Immunity power, Ayurvedic remedy for menstrual pain, Ayurvedic remedy for cough, Mukkutti malayalam, Vegitables, മുക്കുറ്റിയുടെ ഔഷധ ഗുണങ്ങൾ, Medicinal plant mukkutti, Ayurvedic plant, Malayalam herbal plant, Oushada sashyangal, Ayurveda treatment, Near hospital, Back pain hospitals near me, Ayurvedic treatment, Immunity,Does raphtalia betray naofumi,Best treatment,Kerala ayurveda,തീണ്ടാനാഴി,ഓണം,ഔഷധ സസ്യങ്ങൾ,ദശപുഷ്പങ്ങൾ,മുക്കുറ്റി,Does raphtalia leave naofumi,Ayurveda malayalam,Why did naofumi choose raphtalia,മുക്കുറ്റിയുടെ ഔഷധ ഗുണങ്ങള് മുക്കുറ്റിയുടെ ഔഷധ ഗുണങ്ങൾ,മുക്കുറ്റിയുടെ ഔഷധ ഗുണങ്ങൾ ഏതെല്ലാം,മുക്കുറ്റിയുടെ ഔഷധ ഗുണങ്ങള്,മുക്കുറ്റിയുടെ ഗുണങ്ങൾ,മുക്കുറ്റിയുടെ ഗുണങ്ങള്,മുക്കുറ്റിയുടെ ഉപയോഗം,ഔഷധ സസ്യങ്ങൾ,#മുക്കുറ്റിയുടെഗുണങ്ങൾ,മുക്കുറ്റി,മുക്കുറ്റി ചെടി,മുക്കുറ്റി പൂവ്,മുക്കുറ്റി ഉപയോഗം,മുക്കുറ്റി ഉപകാരം,മുക്കുറ്റി രസായനം,വയറിളക്കത്തിനുള്ള ഔഷധം,ദശപുഷ്പങ്ങൾ,ഔഷധം,കർക്കടകം,നിലം തെങ്ങ്,യുവാവ്,ആയുർവേദം,ayursree,ayurveda,treatment,pathanapuram








Previous Post Next Post