കച്ചോലം ഔഷധഗുണങ്ങൾ

കച്ചോലം,#കച്ചോലം,കച്ചോലം താളി,കച്ചോളം,#kacholam# കച്ചോലം,കച്ചോലം കൃഷി ചെയ്യാൻ പറ്റിയ നല്ല ഔഷധച്ചെടി,കച്ചോല ചെടിയുടെ (kaempferia galanga linn),കിഴങങിന് തൂവെളളനിറമുള്ള കച്ചോലം white hybrid kachholam,കച്ചൂരി,ശരീരവളർച്ച കുറക്കാൻ,news,kerala,trending,kannur,malayoram,politics,school,people,cherupuzha jcb,cherupuzha,cherupuzha news today,city channel,cherupuzha news,kerala news


ഇഞ്ചിയും മഞ്ഞളും പോലെ കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന ഒരു സുഗന്ധ വ്യജ്ഞനമാണ്  കച്ചോലം. കേരളത്തിൽ ചില ഭാഗങ്ങളിൽ കച്ചൂരി ,കച്ചൂരം എന്ന പേരിലും അറിയപ്പെടുന്നങ്കിലും കച്ചൂരം എന്നത് മറ്റൊരു സസ്യമാണ് . സംസ്‌കൃതത്തിൽ ശടി ,കാൽപ്പകഃ , ചണ്ഡാ ,ഗന്ധമൂലകഃ എന്നീ പേരുകളിൽ അറിയപ്പെടുന്നു .ശടി അഥവാ കച്ചോലമായി ഒന്നിലധികം സസ്യങ്ങൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഉപയോഗിക്കുന്നുണ്ട് .

 • Botanical name : Kaempferia galanga
 • Family : Zingiberaceae (Ginger family)
 • Common name : Aromatic Ginger,Sand ginger , Lesser galangal , Resurrection lily
 • Malayalam Name : Kacholam, Kachoori
 • Hindi : Chandramula
 • Marathi : Kachri
 • Tamil :  Kacholum
 • Kannada : Kachchura
 • Bengali : Ekangi
ആവാസമേഖല .

കച്ചോലം പ്രധാനമായി കാണപ്പെടുന്നത്  ഇന്ത്യ ,ചൈന, തായ്‌വാൻ,കമ്പോഡിയ എന്നിവിടങ്ങളിലാണ് .കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും സാധാരണ ഔഷധാവശ്യങ്ങൾക്ക് നട്ടുവളർത്തുന്നു .കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ ഇപ്പോൾ  കൃഷി ചെയ്യുന്നു .

സസ്യവിവരണം .

നിലംപറ്റി വളരുന്ന ഒരു ഔഷധി .ഇലകൾക്ക് ഏകദേശം 10 സെ.മി നീളവും 6 -8 സെ.മി വീതിയും കാണും . ഇലയ്ക്ക് നല്ല സുഗന്ധമുണ്ട് .മൂന്നോ നാലോ ഇലകൾ പ്രകന്ദത്തിൽ നിന്നും ഉണ്ടാകുന്നു .ഇവയുടെ വെള്ള നിറത്തിലുള്ള പൂക്കളിൽ പാടലനിറത്തിലുള്ള പൊട്ടുകൾ കാണാം .പൂക്കൾ രാവിലെ വിരിഞ്ഞാൽ ഉച്ചയോടുകൂടി വാടിപ്പോകുന്നു .ഈ സസ്യത്തിന്റെ മൂട്ടിൽ വേരുകൾക്കൊപ്പം കിഴങ്ങുകളും ഉണ്ടാകുന്നു .കിഴങ്ങിന് കർപ്പൂരത്തിന്റെ സമാനമായ രൂക്ഷഗന്ധമുണ്ട് .ഈ കിഴങ്ങാണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത് . 

രാസഘടകങ്ങൾ .

കച്ചോലത്തിന്റെ കിഴങ്ങിൽ ആൽക്കലോയിഡുകൾ ,സ്റ്റാർച്ച് ,പശ ,സുഗന്ധദ്രവ്യം ,തൈലം ,കൊഴുപ്പുള്ള വസ്‌തുക്കൾ ,വെള്ളനിറത്തിലുള്ള സ്പടിക പതാർഥങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു .കിഴങ്ങിൽ അടങ്ങിയിരിക്കുന്ന തൈലത്തിൽ നിന്നും പിമെഥോക്സി സിന്നമിക്  അമ്ലം വേർതിരിച്ച് എടുത്തിട്ടുണ്ട്  .

ഔഷധഗുണങ്ങൾ .

ആയുർവേദത്തിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു ഔഷധമാണ് കച്ചോലം . വാതം ,അർശ്ശസ്  ,കുഷ്ഠം ,വ്രണം ,മുഖരോഗം ,ചുമ ,കഫം ,നാസരോഗം ,ശരീരവേദന എന്നിവയെ ശമിപ്പിക്കാനുള്ള കഴിവ് കച്ചോലത്തിനുണ്ട് .കൂടാതെ വായ്‌നാറ്റം ,കണ്ഠശുദ്ധി എന്നിവയ്ക്കും ഔഷധമായി ഉപയോഗിക്കുന്നു . ച്യവനപ്രാശം ,കച്ചോലാദി തൈലം തുടങ്ങിയ മരുന്നുകളിൽ കച്ചോലം ഒരു പ്രധാന ചേരുവയാണ് .

കേരളമൊഴികെ  മറ്റു സംസ്ഥാനങ്ങളിൽ കൂടുതലും കച്ചോലമായി ഉപയോഗിക്കുന്നത്  മറ്റൊരു സസ്യമാണ് .ഈ സസ്യത്തിനും കച്ചോലത്തിന്റെ സമാനഗുണങ്ങളാണ് ഉള്ളത്.ഈ സസ്യത്തെ പറ്റിയുള്ള വിവരങ്ങൾ  താഴെ വിവരിച്ചിട്ടുണ്ട് .

രസാദിഗുണങ്ങൾ  .
 • രസം : തിക്തം,കടു
 • ഗുണം : ലഘു,തീക്ഷ്ണം.
 • വീര്യം : ഉഷ്ണം
 • വിപാകം : കടു.

ചില ഔഷധപ്രയോഗങ്ങൾ .

ചുമ .

കച്ചോലത്തിൻ്റെ കിഴങ്ങ് ഉണക്കിപ്പൊടിച്ച് തേനിൽ ചാലിച്ച് കുറച്ചുദിവസം പതിവായി കഴിച്ചാൽ ചുമ മാറുകയും ചുമ മൂലമുണ്ടാകുന്ന തൊണ്ടകുത്തൽ മാറുകയും ചെയ്യും . 

പനി ,ആസ്മ.

കച്ചോലം കഷായം വച്ച് ദിവസം 30 മില്ലി വീതം തേൻ ചേർത്ത് കഴിച്ചാൽ പനി ,ആസ്മ എന്നിവയ്ക്ക് ആശ്വാസം കിട്ടും .

പീനസം .

കച്ചോലം എണ്ണകാച്ചി തലയിൽ പതിവായി തേച്ചാൽ പീനസം മാറും .

അലർജി.

കച്ചോലം, കരിഞ്ചീരകം, കൂവളത്തില എന്നിവ അരച്ച് തേനിൽ ചേർത്ത് കുറച്ചുനാൾ പതിവായി കഴിച്ചാൽ അലർജിയും  അതുമൂലം ഉണ്ടാകുന്ന കണ്ണ് ചൊറിച്ചിൽ. തുമ്മൽ എന്നിവ മാറും .

ഛർദ്ദി .

കച്ചോലത്തിൻ്റെ കിഴങ്ങ് ഉണക്കിപ്പൊടിച്ച് തേനിൽ ചാലിച്ച് കഴിച്ചാൽ ഛർദ്ദി ശമിക്കും .

വായ്‌നാറ്റം ,തൊണ്ടയടപ്പ് .

കച്ചോലത്തിൻ്റെ കിഴങ്ങ് പച്ചയ്ക്ക് ഒരു ചെറിയ കഷണം ദിവസവും ചവച്ചിറക്കിയാൽ വായ്‌നാറ്റം ,തൊണ്ടയടപ്പ് എന്നിവ മാറുകയും സ്വരം നന്നാക്കുകയും ചെയ്യും .കച്ചോലവും വെറ്റിലയും കൂടി ചവച്ച് കഴിച്ചാൽ  വായ്നാറ്റം മാറിക്കിട്ടും .

പല്ലുവേദന .

കച്ചോലം ചതച്ച് വേദനയുള്ള ഭാഗത്ത് മോണയിൽ വച്ചാൽ പല്ലുവേദന ശമിക്കും .

നാസരോഗങ്ങൾ ,ശിരോരോഗങ്ങൾ .

കച്ചോലം അരച്ച് എണ്ണയിൽ കാച്ചി നസ്യം ചെയ്താൽ നാസരോഗങ്ങൾ ,ശിരോരോഗങ്ങൾ എന്നിവ ശമിക്കും .

പനി, മൂക്കടപ്പ് .

കച്ചോലം ഇട്ട് തിളപ്പിച്ച വെള്ളത്തിൽ ആവി പിടിച്ചാൽ പനി ,മൂക്കടപ്പ് എന്നിവ മാറും .

വിയർപ്പ് നാറ്റം .

ദിവസവും കുറച്ച് കച്ചോലം  അരച്ച് കഴിച്ചാൽ വിയർപ്പ് മൂലമുണ്ടാകുന്ന ശരീര ദുർഗന്ധം മാറിക്കിട്ടും .

അസ്ഥിസ്രാവം .രക്തശുദ്ധി  ,വയറുവീർപ്പ് .

കച്ചോലം അരച്ച് 5 ഗ്രാം വീതം ദിവസവും കഴിച്ചാൽ അസ്ഥിസ്രാവം .വയറുവീർപ്പ്  തുടങ്ങിയവ മാറിക്കിട്ടും .കൂടാതെ രക്ത ശുദ്ധിയ്ക്കും  വളരെ നല്ലത്  .

വിരശല്ല്യം .

കച്ചോലവും തുമ്പയുടെ നീരും ചേർത്ത് തിളപ്പിച്ച വെള്ളം കുടിച്ചാൽ വിരശല്ല്യം മാറിക്കിട്ടും .

കുഞ്ഞുങ്ങൾക്ക് രോഗങ്ങൾ വരാതിരിക്കാൻ .

കച്ചോലനീരും , നാരങ്ങാനീരും , സമമെടുത്ത് കാൽ ടീസ്പൂൺ ഇഞ്ചിനീരും ചേർത്ത് ആഴ്ചയിൽ മൂന്നു പ്രാവശ്യം കുഞ്ഞുങ്ങൾക്ക്  കൊടുത്താൽ കുഞ്ഞുങ്ങൾക്ക് മറ്റ് അസുഖങ്ങളൊന്നും വരാതിരിക്കാൻ സഹായിക്കും .

തലയിലെ താരൻ ,പേൻ ശല്ല്യം .
 
കച്ചോലത്തിന്റെ ഇല താളിയാക്കി തലയിൽ പതിവായി തേച്ചുകുളിച്ചാൽ തലയിലെ താരൻ ,പേൻ ശല്ല്യം എന്നിവ മാറിക്കിട്ടുകയും മുടിക്ക് നല്ല സുഗന്ധം ഉണ്ടാകുകയും ചെയ്യും .

വയറിളക്കം ,ദഹനക്കേട് .

കച്ചോലത്തിൻ്റെ കിഴങ്ങ് ഉണക്കിപ്പൊടിച്ച്  3 ഗ്രാം പൊടി മോരിലോ ,ചൂടുവെള്ളത്തിലോ ചേർത്ത് കഴിച്ചാൽ വയറിളക്കം ,ദഹനക്കേട്  മുതലായവ മാറിക്കിട്ടും .

അർശസ്.

കച്ചോലവും ,ഇഞ്ചിയും ഒരേ അളവിൽ കഴിച്ചാൽ അർശസ് ശമിക്കും .ദഹനക്കുറവിനും നന്ന് .

സൈനസൈറ്റിസ് .

കച്ചോലത്തിൻ്റെ കിഴങ്ങ് എണ്ണയിൽ മൂപ്പിച്ച് കിട്ടുന്ന ആ എണ്ണകൊണ്ട് മൂക്കിൽ നസ്യം ചെയ്താൽ സൈനസൈറ്റിസ് ശമിക്കും .

സന്ധിവേദന .

കച്ചോലം അരച്ച് പുറമെ പുരട്ടിയാൽ സന്ധിവേദന ,സന്ധിവീക്കം എന്നിവ മാറിക്കിട്ടും .

കേരളമൊഴികെ  മറ്റു സംസ്ഥാനങ്ങളിൽ കൂടുതലും കച്ചോലമായി ഉപയോഗിക്കുന്നത്  മറ്റൊരു സസ്യമാണ് .ഈ സസ്യത്തിനും കച്ചോലത്തിന്റെ സമാനഗുണങ്ങളാണ് ഉള്ളത്  . ഇതിന്റെ ശാസ്ത്രനാമം  hedychium spicatum എന്നാണ് .ഈ സസ്യം മൂന്ന് നാല്  ഇനങ്ങളുണ്ട്.അതിലൊരിനമാണ് കേരളത്തിൽ ഒട്ടുമിക്ക വീടുകളിലും പൂച്ചെടിയായി നട്ടുവളർത്തുന്ന കല്യാണസൗഗന്ധികം എന്ന പൂച്ചെടി .
 • Botanical name : hedychium spicatum
 • Family : Zingiberaceae (Ginger family)
 • Synonyms : Hedychium maximum, Hedychium sulphureum, Hedychium coronarium
 • Common name : Butterfly Ginger Lily, Garland Flower, White Ginger Lily
 • Malayalam : Valiya kacholam
 • Tamil : Poolankizangu, Kichili Kizongu
 • Telugu : Gandha Kachuralu
 • Hindi : Kuchri
 • Marathi : Kapurakachari, Gablakachari
 • Punjabi: Kachur, Kachoor
 • Oriya : Gandhasunthi
 • Sanskrit : Shati

ഔഷധഗുണങ്ങൾ .

തലവേദന ,ബ്രോങ്കൈറ്റിസ്.വയറുവേദന ,വയറിളക്കം ,ഛർദ്ദി ,ചുമ ,ആസ്മ ,വീക്കം ,പൈൽസ് .മലബന്ധം തുടങ്ങിയ രോഗങ്ങൾക്ക് ഔഷധമായി ആയുർവേദത്തിൽ പരാമർശിച്ചിട്ടുള്ള ഒരു സസ്യമാണ്  hedychium spicatum (വലിയ കച്ചോലം .)


Previous Post Next Post