സ്വവര്ഗ്ഗരതി തെറ്റല്ല സ്വവര്ഗ്ഗരതിയിൽ ഏർപ്പെടുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ

ലോകത്തിലുള്ള എല്ലാ മനുഷ്യരും ചില ആരോഗ്യ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. അതിലൊന്നാണ് സ്വവർഗ്ഗരതി. എന്താണ് സ്വവർഗരതി. ഒരു പുരുഷന് പുരുഷനോടും, ഒരു സ്ത്രീക്ക് സ്ത്രീയോടും തോന്നുന്ന ലൈംഗിക ആകർഷർഷണം  അവർ ഒരുമിച്ച് ലൈഗികത ആസ്വദിക്കുക. ഈ അവസ്ഥയാണ് നമ്മൾ സ്വവർഗ്ഗരതി.  എന്ന് പറയുന്നത്. കുറെ വർഷങ്ങൾക്കു മുമ്പ് ഇത് വലിയ ഒരു തെറ്റായിട്ടാണ് നമ്മൾ കണ്ടിരുന്നത്. എന്നാൽ 1973  അമേരിക്കൻ സൈക്യാട്രിക് അസോസിയേഷൻ ഹോമോസെക്ഷ്വാലിറ്റി ഒരു രോഗമല്ല എന്ന് പ്രഖ്യാപിച്ചു.. പിന്നീട് 1990 WHO ഹോമോ സെക്ഷ്വാലിറ്റി ഒരു രോഗമല്ല എന്ന് പ്രഖ്യാപിച്ചു. അങ്ങനെ നൂറ്റാണ്ടുകളോളം തെറ്റിദ്ധരിക്കപ്പെട്ട ഹോമോസെക്ഷ്വാലിറ്റി ഒരു രോഗമല്ല എന്ന് സമൂഹത്തിന് ബോധ്യമായി. ഇന്നും നമ്മുടെ സമൂഹത്തിൽ ഒരുപാട് തെറ്റിദ്ധാരണകളുണ്ട്. അവര് കുട്ടികളെ പീഡിപ്പിക്കും അവര് മാറ്റിനിർത്തപ്പെടേണ്ടവരാണ് എന്നൊക്കെ ചിന്തിക്കുന്ന വലിയ ഒരു സമൂഹം ഇപ്പോഴും നമ്മുടെ ഇടയിൽ ഉണ്ട്. പലപ്പോഴും സ്വവർഗ്ഗരതിക്കാർക്ക് സമൂഹത്തിൽ വേണ്ടത്ര അംഗീകാരം ലഭിക്കാത്തതുകൊണ്ട് അവർ ഒരു ഗ്രൂപ്പ് ആയി തീരുകയും അങ്ങനെ സമൂഹത്തിൽ നിന്നും അവർ മാറ്റപ്പെടുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷമാണ് നമ്മുടെ നാട്ടിൽ നടക്കുന്നത്. എന്നാൽ ആധുനിക വൈദ്യ ശാസ്ത്രം ഹോമോ സെക്ഷ്വാലിറ്റി ഒരു രോഗമല്ല എന്നും വ്യത്യസ്തരായ സെക്ഷ്വൽ ഓറിയെന്റേഷന്  ഉടമകൾ ആണെന്ന് ഇവർ എന്നും മുന്നോട്ടുവയ്ക്കുന്നു.

 എന്താണ് സ്വവർഗ്ഗരതിയുടെ  ജീവശാസ്ത്രം. ഗർഭാവസ്ഥയിൽ തന്നെ ഭ്രൂണമായിരിക്കുന്ന  അവസ്ഥയിൽ തന്നെ ഉണ്ടാകുന്ന  ഹോർമോണുകളുടെ വ്യതിയാനമാണ് ഹോമോ സെക്ഷ്വാലിറ്റിയിലേക്ക് ഒരാളെ നയിക്കുന്നത്. എന്നാണ് നമ്മുടെ ഏറ്റവും പുതിയ പഠനം സൂചിപ്പിക്കുന്നത്. ഗർഭാവസ്ഥയിൽ ആൻഡ്രജൻ എന്ന പുരുഷഹോർമോൺ കുട്ടിയുടെ തലച്ചോറിൽ സ്വാധീനം ചെലുത്തിയാൽ മാത്രമേ  സ്ത്രീകളോടുള്ള ലൈംഗിക ആകർഷണം സ്വാഭാവികമായി ആൺകുട്ടിക്ക് ഉണ്ടാകു. പലപ്പോഴും ഇ പ്രീനേറ്റൽ ആൻഡ്രജന്റെ അളവു കുറയുമ്പോൾ ആൺകുഞ്ഞുങ്ങളിൽ സ്ത്രീകളോടുള്ള ആകർഷണം കുറഞ്ഞ് പുരുഷൻമാരോട് താല്പര്യം തോന്നുന്നു. അതുപോലെ തന്നെയാണ് പെൺകുട്ടികലും. പെൺകുട്ടികൾ ഗർഭാവസ്ഥയിൽ ഇരിക്കുന്ന സമയത്ത് പുരുഷഹോർമോണുകൾ കുറച്ചു കൂടുതലാണെങ്കിൽ അവർ ജനിക്കുമ്പോൾ പെൺകുട്ടികളിൽ പുരുഷ സ്വഭാവവും പെരുമാറ്റവും കണ്ടേക്കാം നമ്മൾ ഇതുകൊണ്ട് മനസ്സിലാക്കേണ്ടത് അതൊന്നും അവരുടെ കുറ്റമല്ല ജന്മ വൈകല്യമാണ് അതുകൊണ്ട് തന്നെ അവരെ സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തേണ്ടവരല്ല. ഇന്ന് പല രാജ്യങ്ങളിലും  ഹോമോ സെക്ഷ്വാലിറ്റി തെറ്റല്ല എന്നതിന്റെ അംഗീകാരമാണ് ഇവർക്ക് വിവാഹം കഴിച്ച് ജീവിക്കാൻ നിയമം അനുവാദം നൽകിയത് ഇന്ന് കേരളത്തിലും പലരും വിവാഹിതരായിട്ടു ഉണ്ട്.


സ്വവർഗ്ഗരതിയിൽ ഏർപ്പെടുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് പ്രധാനമായും ചില ലൈംഗികരോഗങ്ങളാണ്. അതിനെ എങ്ങനെ പ്രതിരോധിക്കാം. തീർച്ചയായും പുരുഷന്മാർ സ്വവർഗ്ഗരതിയിൽ ഏർപ്പെടുമ്പോൾ കോണ്ടം ധരിക്കണം. പ്രത്യേകിച്ച് അനൽ സെക്സ് ചെയ്യുമ്പോൾ. എപ്പോഴും പുതിയ കോണ്ടം തന്നെ  ഉപയോഗിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. കോണ്ടം ഉപയോഗിക്കുന്നത് വഴി 80 ശതമാനം ലൈംഗിക രോഗങ്ങളെയും നമുക്ക് പ്രതിരോധിക്കാൻ കഴിയും. നിങ്ങൾക്ക് ഒരേയൊരു ലൈംഗിക പങ്കാളിയെ ഒള്ളുവെങ്കിൽ നിങ്ങൾക്ക് ലൈംഗിക രോഗങ്ങൾ വരാനുള്ള സാധ്യത വളരെ കുറവാണെന്ന് പറയാം. ഇത് നിരവധി ലൈംഗിക പങ്കാളികലുള്ളവരെക്കാളും ഒരു പങ്കാളി ഉള്ളവരിൽ രോഗങ്ങൾ വരാനുള്ള സാധ്യത 7 ശതമാനത്തിൽ താഴെയാണ്. അതുകൊണ്ടുതന്നെ വിശ്വാസമുള്ള ഒരു പങ്കാളിയെ തെരഞ്ഞെടുക്കുക. പങ്കാളിയുമായി ആരോഗ്യകരമായ ലൈംഗിക ജീവിതം പുലർത്തുക. അതുപോലെതന്നെ മദ്യത്തിനും മയക്കുമരുന്നിന്റെയും ഉപയോഗം പാടേ നിർത്തുക. ഒരിക്കലും മയക്കുമരുന്ന് ഉപയോഗിക്കാതിരിക്കുക. ഈ ഒരു അവസരത്തിൽ മയക്കുമരുന്നുകൾ ഉപയോഗിക്കുമ്പോൾ സൂചികൾ പരസ്പരം പങ്കുവയ്ക്കാറുണ്ട്. അതുതന്നെ വലിയ ലൈഗിക രോഗങ്ങളിലേക്ക് നയിക്കപ്പെടും. അതുപോലെതന്നെ ഹെപ്പറ്റൈറ്റിസ് A യുടെയും B യുടെയും വാക്സിനേഷൻ എടുക്കുന്ന വഴി ലൈംഗികബന്ധത്തിലൂടെ പകരുന്ന കരൾ സംബന്ധമായ അസുഖങ്ങൾ അതായത് കരളിനുണ്ടാകുന്ന അണുബാധ തടയാൻ സാധിക്കും. അതുകൊണ്ടുതന്നെ നിങ്ങൾ  സ്വവർഗ്ഗാനുരാഗിയാണ് നിങ്ങൾ സ്വവർഗ്ഗരതിയിൽ ഏർപ്പെടാറുണ്ടെങ്കിൽ ഹെപ്പറ്റൈറ്റിസ് A യുടെയും B യുടെയും വാക്സിനേഷൻ നിർബന്ധമായും എടുത്തിരിക്കണം. ഇത് എല്ലാ സ്വകാര്യ ഗവൺമെന്റ് ഹോസ്പിറ്റലുകളിലും ഈ വാക്സിൻ ലഭ്യമാണ്.

 അതുപോലെ തന്നെ മറ്റൊരു ലൈംഗിക രോഗമാണ്  HPV ഹ്യൂമൺ പാപ്പില്ലോമ വൈറസ് മലദ്വാരം വഴി സെക്സിലേർപ്പെടുന്ന വർക്ക് ഉണ്ടാവുന്ന ഒരു അണുബാധയാണ് HPV എന്ന് പറയുന്നത് ഇതിൻടെയും  വാക്സിനേഷൻ എടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. നിങ്ങൾക്ക് ഒന്നിലധികം പങ്കാളികലുണ്ട് അങ്ങനെ അനൽ സെക്സിലേർപ്പെടാറുണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും HPV വാക്സിനേഷൻ എടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. മലദ്വാരത്തിൽ ഉണ്ടാകുന്ന ക്യാൻസർ അതുപോലെ തന്നെ മറ്റു ചില ക്യാൻസറുളെയും പ്രതിരോധിക്കാനായി ഇത് വളരെ ഏറെ ഫലം ചെയ്യും.. സ്വവർഗ്ഗരതിയിൽ ഏർപ്പെടുമ്പോൾ എല്ലാ ആറുമാസം കൂടുമ്പോഴും എന്തെങ്കിലും ലൈംഗിക രോഗങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങൾ മാത്രമല്ല നിങ്ങളുടെ പങ്കാളിയെയും പരിശോധിക്കേണ്ടതാണ്. 

സ്വവര്‍ഗ്ഗരതി,സ്വവർഗ്ഗരതി,സ്വവർഗ്ഗരതി നിഷിദ്ധമോ,സ്വർഗ്ഗരതി,സ്വർഗ്ഗരതി കുറ്റകരമല്ല,സ്വയംഭോഗം,സെക്സ്,മണിയറ രഹസ്യം,സുപ്രീം കോടതി,ന്യൂസ് 18 കേരളം,ലൈംഗീക ശാസ്ത്രം,ഖബർ ജീവിതം ഇസ്‌ലാമിൽ,ന്യൂസ് 18 കേരളം ന്യൂസ്,ഈ sex ഇസ്ലാം നിഷിദ്ധമാക്കി.,homosexuality,homosexuals,sexuality,science,bijumohan,jostin,medical science,malayalam christian songs old Desperation, Kerala lesbian, സ്വയംഭോഗം, Sxed malayalam, Homosexuality malayalam, Homosexuality decriminalized, Homosexuality, Homosexuals, സ്വർഗ്ഗരതി, മണിയറ രഹസ്യം, ലൈംഗീക ശാസ്ത്രം, സെക്സ്, സുപ്രീം കോടതി, സ്വർഗ്ഗരതി കുറ്റകരമല്ല


Previous Post Next Post