ചർമ്മത്തിലെ ചൊറിച്ചിൽ മാറാൻ ചില ഒറ്റമൂലികൾ

ചൊറിച്ചിൽ മാറാൻ,ചൊറിച്ചിൽ മാറാൻ ഒറ്റമൂലി,തൊലിയിലെ ചൊറിച്ചിൽ മാറാൻ,ചൊറിച്ചിൽ,ചൊറിച്ചിൽ മാറ്റാം,തുടഇടുക്കിലെ ചൊറിച്ചിൽ മാറാൻ,ചൊറിച്ചിൽ അലർജി,ചൊറിച്ചിൽ പരിഹാരം,ചൊറിച്ചിൽ ചികിത്സ,ചൊറിച്ചിൽ ട്രീറ്റ്മെന്റ്,തല ചൊറിച്ചിൽ,അലർജി മാറാൻ,#ചൊറിച്ചിൽ,ചൊറി മാറാൻ,# വട്ടച്ചൊറി മാറാൻ,യോനി ചൊറിച്ചിൽ,അലർജി ചൊറിച്ചിൽ,സ്വകാര്യ ഭാഗങ്ങളിലെ കറുപ്പ് നിറം ദുർഗന്ധം ചൊറിച്ചിൽ മാറാൻ,കണ്ണിലെ ചൊറിച്ചിൽ,ലിംഗത്തിലെ ചൊറിച്ചിൽ,തുടയിടുക്കിലെ ചൊറിച്ചിൽ,അലർജി ചൊറിച്ചിൽ ഒറ്റമൂലി  അലര്ജി ചൊറിച്ചില് ഒറ്റമൂലി,ചൊറിച്ചില് മാറാന് ഇംഗ്ലീഷ് മരുന്ന്,കാലിലെ ചൊറിച്ചില് മാറാന് ,മൂക്ക് ചൊറിച്ചില് മാറാന്,വട്ട ചൊറി മാറാന്,ശരീരത്തിലെ ചൊറിച്ചില് മാറാന്,ശരീരത്തിലെ ചൊറിച്ചില് മാറാന് ഒറ്റമൂലി,ചൊറിച്ചില്,


ഏതു പ്രായക്കാരെയും ബുദ്ധിമുട്ടിക്കുന്ന ഒരു അവസ്ഥയാണ് ചർമ്മത്തിലുണ്ടാകുന്ന ചൊറിച്ചിൽ. നമ്മുടെ ചർമ്മത്തിൽ ചൊറിച്ചിൽ വരാൻ ധാരാളം കാരണങ്ങളുണ്ട്. പ്രത്യേകിച്ചും ശൈത്യകാലത്ത് ചൊറിച്ചിൽ അനുഭവപ്പെടാൻ സാധ്യതയുണ്ട്. 

കാലാവസ്ഥാ വ്യതിയാനം പലപ്പോഴും ചർമ്മത്തെ ബാധിക്കും ശൈത്യകാലത്ത് ചർമ്മം കൂടുതൽ വരണ്ടതാക്കുകയും ചെയ്യും. വിയർപ്പിന്റെയും ഈർപ്പത്തിന്റെയും അഭാവം മൂലം ചർമ്മത്തിലുണ്ടാകുന്ന നനവ് നഷ്ടപ്പെടുന്നതാണ് ഇതിന് കാരണം. ഇതുമൂലം പലപ്പോഴും ചൊറിച്ചിൽ അനുഭവപ്പെടും.

വേനൽകാലങ്ങളിലാണ് ഈ അസുഖം കൂടുതലായി കണ്ടുവരുന്നത്. എന്നാൽ വിട്ടുമാറാത്ത ചൊറിച്ചിൽ ശ്രദ്ധിക്കേണ്ടതായിട്ടുള്ള ഒന്നാണ് . നീണ്ടു നിൽക്കുന്ന ചൊറിച്ചിൽ പലപ്പോഴും ചർമ്മത്തിലെ പ്രശ്നം മാത്രമായിരിക്കില്ല. അത് ചിലപ്പോൾ മറ്റ് പല രോഗത്തിന്റെയും ലക്ഷണമാകാം.  

ചുണങ്ങ് ഇല്ലാതെയുള്ള ചൊറിച്ചിൽ  ഞരമ്പുകൾ. വൃക്കകൾ. തൈറോയ്ഡ്. കരൾ എന്നിവയുമായിട്ടുള്ള പ്രശ്നങ്ങൾ ആയിരിക്കാം. ചർമത്തിൽ തീവ്രമായ ചൊറിച്ചിലിന് കാരണമാകുന്ന ചില ചർമ്മ രോഗങ്ങളുമുണ്ട്. 

ചിക്കൻപോക്സ്. സോറിയാസിസ്. എക്സിമ. തുടങ്ങിയ രോഗാവസ്ഥയിലും ചർമ്മത്തിൽ ചൊറിച്ചിലുണ്ടാകാം. ദീർഘനാളായി വിട്ടുമാറാത്ത ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ. പ്രമേഹം. വൃക്കരോഗങ്ങൾ. കരൾ രോഗം. എച്ച്ഐവി. തൈറോയ്ഡ് എന്നിവയുടെ ലക്ഷണമായി ഉണ്ടാകാം. 


ഫുഡ് അലർജിയും ചർമത്തിലെ ചൊറിച്ചിലിന് കാരണമാകാം. നാവിലൊ. വായിലോ. ചൊറിച്ചിൽ അഥവാ സുഖകരമല്ലാത്ത ശാരീരികപ്രശ്നങ്ങൾ. തൊലിപ്പുറത്തെ ചൊറിച്ചിൽ. എന്നിവ കണ്ടാൽ ആഹാരത്തിലൂടെ സംഭവിച്ചതാണെന്ന് നമുക്ക് മനസ്സിലാക്കാം.

 അലർജി മൂലം വായ്ക്കകത്ത് സാധാരണ ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട് . എന്നും കഴിക്കുന്നു  ഭക്ഷണങ്ങളിൽ നിന്നും വ്യത്യസ്തമായി അന്ന് എന്ത് കഴിച്ചു എന്ന് അപ്പോൾ കണ്ടുപിടിച്ച് അത്  ഒഴിവാക്കുകയാണ് വേണ്ടത്.

അസാധാരണമായ ചർമത്തിലെ ചൊറിച്ചിൽ ചിലപ്പോൾ  സ്കിൻ ക്യാൻസറിന്റെ ലക്ഷണമായി ഉണ്ടാകാറുണ്ട്. ഇത്തരം അവസ്ഥയിൽ ചർമ്മത്തിൽ ചെറിയ സ്പോട്ടുകൾ രൂപപ്പെടുകയും ആ സ്പോട്ടുകൾ പിന്നീട് ചൊറിച്ചിലിന് കാരണമാവുകയും ചെയ്യുന്നു. ചർമ്മത്തിൽ  അസാധാരണമായ പാടുകൾ കണ്ടാൽ ഒരു ഡോക്ടറെ കണ്ട് വിശദമായി പരിശോധന നടത്തേണ്ടതാണ്.

കരൾരോഗം മൂലമുള്ള ചൊറിച്ചിലാണെങ്കിൽ കൈകാലുകളിലും മറ്റും ആരംഭിച്ച് ശരീരത്തിന്റെ മറ്റു ഭാഗത്തേക്കും ചൊറിച്ചിൽ വ്യാപിക്കാറുണ്ട്.

നമ്മുടെ ചർമ്മം പല പല വസ്തുക്കളോടും അലർജി ഉണ്ടാക്കാം. ഉദാഹരണത്തിന് ചില പെർഫ്യൂം. നെയിൽപോളിഷ്. ഷാമ്പു തുടങ്ങിയവയൊക്കെ അലർജിക്ക് കാരണമാകുന്ന വസ്തുക്കളാണ്.

ചില  മരുന്നുകളുടെ ഉപയോഗം മൂലവും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം .വേദനസംഹാരികൾ. രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ. എന്നിവയും ചിലരിൽ ചൊറിച്ചിലിന് കാരണമാകാറുണ്ട്. മാത്രമല്ല  ക്യാൻസർ ചികിത്സയുടെ പാർശ്വഫലമായും ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാകാറുണ്ട്.

സാധാരണ ചർമത്തിലുണ്ടാകുന്ന ചൊറിച്ചിലിന് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകളുണ്ട് അവ എന്തൊക്കെയാണെന്നു നോക്കാം.


1 , ചർമ്മത്തിൽ ഈർപ്പം നിലനിർത്തുവാൻ ഇളം ചൂടുവെള്ളത്തിൽ കുളിക്കുന്നത് വളരെ നല്ലതാണ്.

2, കറ്റാർവാഴയുടെ ജെൽ  ചൊറിച്ചിലുള്ള  ഭാഗത്ത് പുരട്ടുന്നത് അസഹനീയമായ ചൊറിച്ചിൽ മാറാൻ സഹായിക്കും ഇത് ഒരു ദിവസം രണ്ടു പ്രാവശ്യമെങ്കിലും പുരട്ടണം.

3, എള്ളെണ്ണ ഉപയോഗിച്ച് ചൊറിച്ചിലുള്ള ഭാഗത്ത് മസാജ് ചെയ്യുന്നത് ചൊറിച്ചിൽ മാറാൻ സഹായിക്കും.

4, ചൊറിച്ചിലിനും ചൊറിച്ചില് മൂലമുണ്ടാകുന്ന വേദനയ്ക്കും ചെറുനാരങ്ങാ നീര് പുരട്ടുന്നത് വളരെ നല്ലതാണ്.

5,തുളസിയില അരച്ച് അൽപം പാലിൽ ചാലിച്ച് ചൊറിച്ചിൽ ഉള്ള ഭാഗത്ത് പുരട്ടുന്നത് വളരെ ഗുണം ചെയ്യും.

6, മണിഭദ്രഗുളം ഒരു നെല്ലിക്കാ വലുപ്പത്തിൽ രാത്രിയിൽ ആഹാരത്തിനുശേഷം പതിവായി കഴിക്കുന്നത് ശരീരമാസകലമുള്ള ചൊറിച്ചിൽ മാറാൻ സഹായിക്കും.

7, ഒരു ഗ്ലാസ് പാലിൽ ത്രികൊൽപക്കൊന്ന പൊടിച്ച് കലക്കി രാവിലെ വെറുംവയറ്റിൽ കഴിക്കുന്നതും ശരീരമാസകലമുള്ള ചൊറിച്ചിൽ മാറാൻ വളരെ നല്ലതാണ്.

8, ഒരു ലിറ്റർ വെള്ളത്തിൽ 50 ഗ്രാം നെൻമേനിവാകത്തൊലി കഷായംവച്ച് 150 മില്ലി ആക്കി 50 മില്ലി തേൻ ചേർത്ത് ഒരു മാസം പതിവായി കഴിച്ചാൽ ശരീരമാസകലം ഉള്ള ചൊറിച്ചിൽ മാറാൻ വളരെ നല്ലതാണ്.
Previous Post Next Post