എരുമപ്പാവൽ ഔഷധഗുണങ്ങൾ

spiny gourd,spiny gourd recipe,spiny gourd curry,spine gourd,spiny gourd recipes,spine gourd farming,spiny gourd fry,spiny gourd onion,spiny gourd masala,how to make spiny gourd,spine gourd farm,spiny gourd curry recipe,how to cook spiny gourd curry,how to grow spine gourd,spine gourd cultivation,spiny gourd grow,spiny gourd plant,teasel gourd recipe,spiny gourd farming,spiny gourd in hindi,spiny gourd in india,stuffed spiny gourd,spine gourd fry


പാവൽ വർഗ്ഗത്തിൽ ഉൾപ്പെടുന്ന ഒരു സസ്യമാണ് എരുമപ്പാവൽ .കേരളത്തിൽ ഇതിനെ മുള്ളൻപാവൽ,നെയ്പ്പാവൽ, വെൺപാവൽ ,കാട്ടുകൈപ്പയ്ക്ക, വാതുക്ക , കാട്ടുപാവൽ , ഉണ്ടപ്പാവൽ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു .

  • Botanical name : Momordica dioica 
  • Family : Cucurbitaceae (Pumpkin family)
  • Common name : Spiny Gourd
  • Malayalam Name :  Erumpavel, Kattuppavel, Vennpavel, Undapaval,Machippavel
  • Hindi : Karela
  • Kannada : Madihaagalu, Madahaagala
  • Telugu : Agakara
  • Marathi : Kartoli
  • Gujarati : Katwal
ആവാസമേഖല .

ഈ സസ്യത്തിന്റെ ജന്മദേശം ഏഷ്യയാണ് ,ഇന്ത്യയിൽ വ്യാപകമായി ഈ സസ്യം കാണപ്പെടുന്നു .ഇന്ത്യ കൂടാതെ  ,ശ്രീലങ്ക ,ബംഗ്ലാദേശ് ,നേപ്പാൾ ,മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിൽ ഈ സസ്യം വളരുന്നു .കേരളത്തിലെ മിക്കവാറും എല്ലാ വനങ്ങളിലും എരുമപ്പാവൽ കാണപ്പെടുന്നു .വനങ്ങളിലാണ് സാധാരണ കാണപ്പെടുന്നതെങ്കിലും കേരളത്തിലെ മലയോര ജില്ലകളിലെ പറമ്പുകളിലും എരുമപ്പാവൽ കാണപ്പെടാറുണ്ട് .

ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും എരുമപ്പാവൽ വൻതോതിൽ കൃഷി ചെയ്യുന്നുണ്ട് .കേരളത്തിലും ചെറിയ രീതിയിൽ കൃഷി ചെയ്യുന്നു . ഏറ്റവും കൂടുതൽ എരുമപ്പാവൽ കൃഷി ചെയ്യുന്നത്  ബംഗ്ലാദേശിലാണ് .ഇവിടെ നിന്നും  ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും എരുമപ്പാവൽ കയറ്റി അയക്കുന്നുണ്ട് .

സസ്യവിവരണം .

പാവലുപോലെ ഒരു സസ്യം തന്നെയാണ് എരുമപ്പാവലും .ഇവയുടെ തണ്ടുകളിൽ കാണുന്ന തോട്ടി പോലെയുള്ള വള്ളി മറ്റ് സസ്യങ്ങളിൽ ചുറ്റിപ്പിടിച്ച് മുകളിലോട്ട് പടർന്നു വളരുന്നു .ഇലകൾ പാവലിന്റെ ഇലയുടെ ആകൃതിയുമായി കുറച്ച് വ്യത്യാസമുണ്ട് .

എരുമപ്പാവൽ ആൺ ചെടിയും പെൺ ചെടിയുമുണ്ട് .ആൺചെടികൾ പുഷ്പ്പിക്കാറെയൊള്ളു കായകൾ ഉണ്ടാകാറില്ല .ആൺചെടിയുടെ പൂക്കൾ പെൺചെടിയുടെ പൂക്കളുമായി വ്യത്യാസമുണ്ട് .

പെൺചെടിയുടെ പൂക്കൾക്ക് മഞ്ഞ കലർന്ന വെള്ള നിറവും ആൺചെടിയുടെ പൂക്കൾക്ക് മഞ്ഞ നിറവുമാണ് .ഇവയുടെ മൂട്ടിൽ വേരുകൾക്കൊപ്പം കിഴങ്ങും ഉണ്ടാകാറുണ്ട് .ഒരു മൂട്ടിൽ 5 -8 കിഴങ്ങുകൾ വരെ കാണും .ജൂലായ് മുതൽ ഡിസംബർ വരെയാണ് ഇവയുടെ പൂക്കാലവും കായിക്കുന്നതും .

ഏകദേശം 10 സെ.മി നീളവും മധ്യഭാഗത്ത് 4 സെ.മി വ്യാസവുമുള്ള എരുമപ്പാവലിന്റെ കായ്കൾക്ക് ഏകദേശം 50-100 ഗ്രാം വരെ തൂക്കം കാണും .ഇവയുടെ പുറം ഭാഗത്ത് കനം കുറഞ്ഞ മൃദുവായ ധാരാളം മുള്ളുകളുണ്ട്‌ .ആദ്യം പച്ച നിറത്തിലും പഴുത്ത് കഴിയുമ്പോൾ മഞ്ഞ നിറത്തിലും കാണപ്പെടുന്നു .

എരുമപ്പാവൽ ഉപയോഗം .

പാവയ്ക്ക പോലെ തന്നെ ഭക്ഷ്യയോഗ്യമായ ഒരു പച്ചക്കറിയാണ് എരുമപ്പാവലും . എന്നാൽ പാവയ്ക്ക പോലെ കയ്പ്പില്ല .നിരവധി ഔഷധഗുണങ്ങളുമുണ്ട് .ഈ ചെടി സമൂലം ഔഷധയോഗ്യമാണ് .ഒരേ സമയം പച്ചക്കറിയായും ഔഷധമായും ഉപയോഗിക്കുന്ന ഉയർന്ന പോഷകമൂല്യമുള്ള ഒരു പച്ചക്കറിയാണ് എരുമപ്പാവൽ .

പാവയ്ക്ക കൊണ്ട് തയാറാകുന്ന എല്ലാ വിഭവങ്ങളും എരുമപ്പാവല്  കൊണ്ടും തയാറാക്കാം .പഴുത്ത എരുമപ്പാവലിന്റെ ഉള്ളിലെ കുരു നീക്കി രുചികരമായ ജ്യൂസുണ്ടാക്കി കഴിക്കാം .വിറ്റാമിൻ A,B6,C,അയൺ ,കാൽസ്യം ,ഡയറ്ററി ഫൈബർ തുടങ്ങിയ വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഒരു ഉറവിടമാണ് എരുമപ്പാവൽ.

ഭക്ഷ്യ വസ്തുക്കൾക്ക് നിറം ചേർക്കാൻ പ്രകൃതിദത്തമായ അസംസ്‌കൃത വസ്തു എന്ന നിലയിൽ എരുമപ്പാവലിന്റെ ഉള്ളിലെ മാംസളമായ ദശ ഉപയോഗിക്കുന്നു .ഇതിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ എന്ന രാസവസ്തു ജലത്തിൽ കലരുമ്പോൾ നല്ല കടും ചുവപ്പ് നിറത്തിലാകുന്നു .കൂടാതെ മറ്റ് സൗന്ദര്യ വസ്തുക്കളുടെ നിർമ്മാണത്തിനും എരുമപ്പാവൽ ഉപയോഗിക്കുന്നുണ്ട് .

എരുമപ്പാവൽ ഔഷധഗുണങ്ങൾ .

മഞ്ഞപ്പിത്തം ,പനി ,കരൾ രോഗങ്ങൾ  ,നേത്രരോഗങ്ങൾ ,പ്രമേഹം ,മുറിവ് ,പൈൽസ് ,ദഹനക്കേട് ,ആസ്മ ,ബ്രോങ്കൈറ്റിസ്  ,മൂത്രാശയ രോഗങ്ങൾ ,വിഷബാധ,ചർമ്മരോഗങ്ങൾ  തുടങ്ങിയവയുടെ ചികിത്സയ്ക്ക്  എരുമപ്പാവൽ ഔഷധമായി ഉപയോഗിക്കുന്നു .

നാട്ടിൻ പുറങ്ങളിലുള്ള സ്ത്രീകൾ മുടിവളർച്ചയ്ക്ക്  തലയിൽ തേയ്ക്കാനുള്ള എണ്ണ കാച്ചുമ്പോൾ തലയ്ക്ക് നല്ല കുളിർമ്മ കിട്ടാനും തലവേദന പോലുള്ള രോഗങ്ങൾ വരാതിരിക്കാനും എരുമപ്പാവലിന്റെ കിഴങ്ങ് അരച്ച് മറ്റ് മരുന്നുകൾക്കൊപ്പം ചേർത്ത് എണ്ണ കാച്ചാറുണ്ട് .


ചില ഔഷധപ്രയോഗങ്ങൾ .

തലവേദന .

എരുമപ്പാവലിന്റെ കിഴങ്ങും  ,തേങ്ങാപ്പീരയും ,കുരുമുളകും .രക്തചന്ദനവും ചേർത്തരച്ച് നെറ്റിയിലും ,ഉച്ചിയിലും പുരട്ടിയാൽ എത്ര ശക്തമായ തലവേദനയും മാറും .

എരുമപ്പാവലിന്റെ ഇലയുടെ നീര് 2-3 തുള്ളി മൂക്കിൽ നസ്യം ചെയ്താൽ തലവേദനയ്ക്ക് ആശ്വാസം കിട്ടും .

എരുമപ്പാവലിന്റെ കിഴങ്ങ് നെയ്യിൽ വറുത്ത ശേഷം ആ നെയ്യ് 2 -3 തുള്ളി മൂക്കിൽ നസ്യം ചെയ്താൽ മൈഗ്രേൻ തലവേദനയ്‌ക്ക് ആശ്വാസം കിട്ടും.

പ്രമേഹം .

എരുമപ്പാവലിന്റെ കിഴങ്ങ് ഇടിച്ചുപിഴിഞ്ഞ നീര് 50 മില്ലി വീതം രാവിലെ വെറുംവയറ്റിൽ പതിവായി കഴിച്ചാൽ പ്രമേഹം മാറും. മരുന്നില്ലാതെ നിയന്ത്രിച്ചുകൊണ്ട് പോകാം .

ചർമ്മകാന്തി .

എരുമപ്പാവലിന്റെ കിഴങ്ങ് ഉണക്കിപ്പൊടിച്ച് വെള്ളത്തിൽ ചാലിച്ച് ശരീരമാസകലം പുരട്ടി കുറച്ചുസമയത്തിന് ശേഷം കുളിച്ചാൽ ചർമ്മം മൃദുവാകുകയും അമിത വിയർപ്പ് അത് മൂലമുണ്ടാകുന്ന വിയർപ്പുനാറ്റം മാറിക്കിട്ടുകയും ചെയ്യും .

മുഖക്കുരു .

 എരുമപ്പാവലിന്റെ ഇളം കായ കുഴമ്പ് പരുവത്തിൽ അരച്ച് മുഖത്ത് പതിവായി പുരട്ടിയാൽ മുഖക്കുരു മാറും .

ചർമ്മരോഗങ്ങൾ .

കരപ്പൻ ,ചൊറി ,ചിരങ്ങ് മുതലായ ചർമ്മരോഗങ്ങൾക്ക് എരുമപ്പാവലിന്റെ ഇല അരച്ച് പുറമെ പുരട്ടിയാൽ ശമനമുണ്ടാകും .എരുമപ്പാവൽ സമൂലം ഇടിച്ചുപിഴിഞ്ഞ നീരിൽ 4 ഇരട്ടി വെളിച്ചെണ്ണയും ചേർത്ത് കാച്ചി പുറമെ പുരട്ടിയാൽ ചർമ്മരോഗങ്ങൾക്ക് ശമനമുണ്ടാകും 

രക്തസമ്മർദ്ദം .

എരുമപ്പാവലിന്റെ പഴുത്ത കായയുടെ ഉള്ളിലെ കുരു നീക്കി ജ്യൂസുണ്ടാക്കി പതിവായി കഴിച്ചാൽ രക്തസമ്മർദ്ദം കുറയും .

മൂത്ര തടസ്സം .

എരുമപ്പാവലിന്റെ കിഴങ്ങ് അരച്ച് പാലിൽ കലർത്തി കഴിച്ചാൽ മൂത്ര തടസ്സം മാറിക്കിട്ടും .കൂടാതെ ദഹനക്കേടിനും എരുമപ്പാവലിന്റെ കിഴങ്ങിന്റെ നീര് കഴിക്കുന്നത് നല്ലതാണ് .

തേൾ വിഷം .

തേൾ ,പഴുതാര മുതലായ കടിച്ചുണ്ടാകുന്ന വിഷവികാരങ്ങൾ ശമിക്കാൻ എരുമപ്പാവലിന്റെ കിഴങ്ങ് അരച്ച് കടിച്ച ഭാഗത്ത് പുറമെ പുരട്ടിയാൽ മതിയാകും .

മുടികൊഴിച്ചിൽ .

എരുമപ്പാവലിന്റെ കിഴങ്ങ് അരച്ച് തലയിൽ പതിവായി തേച്ചുകുളിച്ചാൽ മുടികൊഴിച്ചിൽ മാറിക്കിട്ടും .

ചുമ ,ശ്വാസം മുട്ടൽ  .

എരുമപ്പാവലിന്റെ കിഴങ്ങ് ഉണങ്ങി പൊടിച്ച 2 ഗ്രാം പൊടിയിൽ 4 കുരുമുളകും പൊടിച്ച് ചേർത്ത് ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ കലർത്തി കഴിച്ചാൽ ചുമ, ശ്വാസം മുട്ടൽ  എന്നിവയ്ക്ക് ആശ്വാസം കിട്ടും .

ആസ്മ .

എരുമപ്പാവലിന്റെ കിഴങ്ങ് ഉണക്കി കത്തിച്ചു കിട്ടുന്ന ചാരം 125 ഗ്രാമെടുത്ത് അതിൽ ഒരു സ്പൂൺ തേനും ,ഒരു സ്പൂൺ ഇഞ്ചി നീരും കലർത്തി കഴിച്ചാൽ ആസ്മയ്ക്ക് ശമനമുണ്ടാകും .

വിശപ്പില്ലായ്മ .

എരുമപ്പാവലിന്റെ കിഴങ്ങ് ഉണങ്ങി പൊടിച്ചത് 2 ഗ്രാം വീതം കഴിച്ചാൽ വിശപ്പില്ലായ്മ മാറിക്കിട്ടും .

പൈൽസ് .

എരുമപ്പാവലിന്റെ കിഴങ്ങ് ഉണങ്ങി പൊടിച്ചത് 500 മില്ലിഗ്രാം എന്ന കണക്കിൽ ദിവസവും കഴിച്ചാൽ പൈൽസ് ശമിക്കും .

പനി .

എരുമപ്പാവലിന്റെ കിഴങ്ങ്  കുഴമ്പ് പരുവത്തിൽ അരച്ച് ദേഹമാസകലം പുരട്ടിയാൽ സാധാരണയുണ്ടാകുന്ന പനിക്ക് ആശ്വാസം കിട്ടും .

മഞ്ഞപ്പിത്തം .

എരുമപ്പാവലിന്റെ കിഴങ്ങ് ഇടിച്ചു പിഴിഞ്ഞ നീര് 2 -3 തുള്ളി മൂക്കിലൂടെ ദിവസവും നസ്യം ചെയ്താൽ മഞ്ഞപ്പിത്തം ശമിക്കും .

എരുമപ്പാവൽ കൃഷി രീതി .

കേരളത്തിലെ കാലാവസ്ഥയിൽ എരുമപ്പാവൽ നന്നായി വളരും .കൃഷി ചെയ്യുന്നവർ ഇതിന്റെ കിഴങ്ങ് നട്ടാണ് പുതിയ ചെടികൾ തയാറാക്കുന്നത് .കാരണം ഇതിന്റെ വിത്തുകൾ മണ്ണിൽ വീണ് കിളിർക്കാൻ 7 -8 മാസങ്ങൾ വേണ്ടിവരും .

എരുമപ്പാവൽ ആൺ പെൺ ചെടികളുള്ളതുകൊണ്ട് വിത്തുകൾ പാകിയാൽ ആൺചെടികളാണോ പെൺചെടികളാണോ എന്ന് തിരിച്ചറിയാനും കഴിയില്ല .ഇവ് പുഷ്പ്പിച്ച് കഴിഞ്ഞാൽ മാത്രമേ ഇവയെ തിരിച്ചറിയാൻ കഴിയുകയൊള്ളു 

കിഴങ്ങ് നട്ടാൽ 6 മാസം കൊണ്ട് വിളവുകൾ ലഭിച്ചു തുടങ്ങും .ഒരു ചെടിയിൽ നിന്നും ഏകദേശം 8 KG കായകൾ വരെ കിട്ടും . 10 പെൺചെടിക്ക് ഒരു ആൺചെടി എന്ന കണക്കിൽ വേണം ഇത് നടാൻ .കാട്ടിൽ ഇതിന്റെ സ്വാഭാവിക പരാഗണം നടക്കുന്ന പോലെ കൃഷി ചെയ്യുമ്പോൾ നടക്കാറില്ല .അതിനാൽ തന്നെ കൃഷി ചെയ്യുന്നവർ കൃത്രിമ പരാഗണം നടത്തുകയാണ് പതിവ് . 

Previous Post Next Post