എലിച്ചെവിയൻ ഔഷധഗുണങ്ങൾ

medicinal plants എലിച്ചെവിയൻ |ഏലം(cardamom)|എള്ള്,ഒരിച്ചെവിയ,എലിചെവിയന്‍,മുയൽച്ചെവിയൻ,മുയൽച്ചെവിയൻ ചെടി,മുയൽ ചെവിയൻ,മുയൽ ചെവിയൻ ചെടി,മുയൽചെവിയൻ plant,മുയല്ചെവിയന് ചെടി,മുയൽ ചെവിയൻ ഗുണങ്ങൾ,ഒറ്റചെവിയന്‍,മുയൽച്ചെവിയൻ ചെടിയുടെ ഔഷധ ഗുണങ്ങൾ,മുയൽ ചെവിയൻ (muyal cheviyan),ഉരച്ചുഴിയന്‍,മുയല്‍ച്ചെവിയനില്‍ ആരോഗ്യരഹസ്യങ്ങളുണ്ട്,നാരായണപച്ച,എഴുതാന്നിപ്പച്ച,ചെറൂള,വിര ശല്യം,തിരുദേവി

ഇന്ത്യയിലുടനീളം ഈർപ്പമുള്ള പ്രദേശങ്ങളിൽ വളരുന്ന ഒരു ചെറിയ സസ്യമാണ് എലിച്ചെവി .കേരളത്തിൽ ഇതിനെ എലിച്ചെവിയൻ എന്ന പേരിലും അറിയപ്പെടും .സംസ്‌കൃതത്തിൽ ഇതിനെ ആഖുകർണ്ണീ എന്ന പേരിലും അറിയപ്പെടുന്നു .

  • Botanical name : Merremia emarginata
  • Family : Convolvulaceae (Morning glory family)
  • Synonyms :I pomoea reniformis ,Merremia gangetica, Convolvulus reniformis
  • Common name : Kidney Leaf Morning Glory 
  • Malayalam : Elichevi, Elicheviyan
  • Tamil : Elikkadhu keerai
  • Telugu : Elikajemudu
  • Kannada :  Mushaparni, Mushikaparni 
  • Hindi : Musakani 
  • Marathi : Undirkan
ആവാസമേഖല .

ഇന്ത്യയിലുടനീളം ഈർപ്പമുള്ള പ്രദേശങ്ങളിൽ വളരുന്ന ഒരു ചെറിയ സസ്യമാണ് എലിച്ചെവി .മുയൽച്ചെവിയൻ എന്ന സസ്യത്തെയും ചിലർ എലിച്ചെവിയൻ എന്ന് വിളിക്കാറുണ്ട് .കേരളത്തിൽ വയൽ വരമ്പുകളിലും പാടങ്ങളിലുമെല്ലാം ഈ സസ്യം സാധാരണ കാണപ്പെടുന്നു .കേരളത്തിൽ കോഴിക്കോട് ,മലപ്പുറം ജില്ലകളിലാണ് ഈ സസ്യം കൂടുതലായും കാണപ്പെടുന്നത് .

സസ്യവിവരണം .

എലിച്ചെവിയൻ മൂന്ന് തരത്തിൽ കാണപ്പെടുന്നുണ്ട് .വള്ളിയായിട്ട് തറയിലൂടെ പടർന്നു വളരുന്നതും ചെറിയ കുറ്റിച്ചെടിയായി വലിയ ഇലകളുള്ളതും ,ചെറിയ ഇലകളുള്ളതും എന്നിങ്ങനെ .ഇവയുടെ ഇലയ്ക്ക്  എലിയുടെ ചെവിയുടെ ആകൃതി ആയതിനാലാണ് ഈ സസ്യത്തിന് എലിച്ചെവിയൻ എന്ന് പേര് വരാൻ കാരണം .

ഇവയിൽ മഞ്ഞ നിറത്തിലുള്ള പൂക്കളുണ്ടാകുന്നു .സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലാണ് ഈ സസ്യത്തിൽ പൂക്കൾ കാണപ്പെടുന്നത് .ഇവയുടെ വിത്തുകൾ മിനുസമുള്ളതും ഇരുണ്ട തവിട്ടുനിറത്തിലും കാണപ്പെടുന്നു .ഈ സസ്യത്തിന്റെ ഓരോ ഇല മുട്ടിനും വേരുകൾ വളരുന്നു .ഈ വേരിൽ നിന്നും പുതിയ ചെടി പൊട്ടി മുളയ്ക്കുന്നു .മറ്റ് സംസ്ഥാനങ്ങളിൽ ഈ സസ്യത്തെ ഇലക്കറിയായി ഉപയോഗിക്കാറുണ്ട് .


ഔഷധഗുണങ്ങൾ .

കൃമിശല്ല്യം ,ഉറക്കമില്ലായ്മ ,പനി ,മൂത്രതടസ്സം ,ഹൃദ്രോഗം ,കുഷ്ഠം ,പ്രമേഹം ,പാമ്പിൻ വിഷം ,ചെവിവേദന ,തലവേദന, ആസ്മ ,വയറ് വീർപ്പ് തുടങ്ങിയവയുടെ ചികിത്സയ്ക്കായി എലിച്ചെവിയൻ ഔഷധമായി ഉപയോഗിക്കുന്നു .

ഔഷധയോഗ്യഭാഗങ്ങൾ - സമൂലം 

ചില ഔഷധപ്രയോഗങ്ങൾ .

നല്ല ഉറക്കം കിട്ടുന്നതിന് .

എലിച്ചെവിയൻ അരച്ച് പശുവിൻ പാലിൽ ചേർത്ത് രാത്രിയിൽ കിടക്കാൻ നേരം കഴിച്ചാൽ ഉറക്കക്കുറവുള്ളവർക്ക് നല്ല ഉറക്കം കിട്ടും .

ശരീരത്തിൽ മുറിവുകളുണ്ടായാൽ .

എലിച്ചെവിയന്റെ ഇലകൾ പഞ്ചസാരയും ചേർത്തരച്ച് മുറിഞ്ഞ ഭാഗത്ത് വച്ചുകെട്ടിയാൽ മുറിവുകൾ പെട്ടന്ന് കരിയും .

കൃമിശല്യം .

എലിച്ചെവിയനും ,ചെന്നല്ലരിയും ചേർത്തരച്ച് തീക്കനലിൽ അട ചുട്ട് ഇന്തുപ്പ്‌ ചേർത്ത് കഴിച്ചാൽ കൃമിശല്യം പരിപൂർണമായും മാറും .

പനി .

എലിച്ചെവിയൻ കഷായം വച്ച് 30 മില്ലി വീതം പഞ്ചസാരയും ചേർത്ത്  ദിവസം 3 നേരം വീതം കഴിച്ചാൽ പനി ശമിക്കും .

പ്രമേഹം .

എലിച്ചെവിയൻ ഇടിച്ചുപിഴിഞ്ഞ നീര് 15 മില്ലി വീതം ദിവസവും കഴിച്ചാൽ പ്രമേഹം ശമിക്കും .

അലർജി ,തുമ്മൽ .

എലിച്ചെവിയന്റെ നീരും ,കയ്യോന്നി നീരും സമം യോജിപ്പിച്ച് നസ്യം ചെയ്താൽ അലർജി മൂലമുണ്ടാകുന്ന തുമ്മൽ ശമിക്കും 

ചെവിവേദന.

എലിച്ചെവിയന്റെ ഇലയുടെ നീര് 2 -3 തുള്ളി ചെവിയിൽ ഒഴിച്ചാൽ ചെവിവേദന ശമിക്കും 

തലവേദന .

എലിച്ചെവിയന്റെ  വിത്ത് വെള്ളവും ചേർത്തരച്ച് നെറ്റിയിൽ പുരട്ടിയാൽ തലവേദന ശമിക്കും .

പാമ്പിൻ വിഷം .

എലിച്ചെവിയന്റെ ഇലയുടെ നീര് കഴിക്കുകയും പാമ്പ് കടിയേറ്റ ഭാഗത്ത് എലിച്ചെവിയന്റെ ഇല അരച്ചുപുരട്ടുകയും ചെയ്‌താൽ പാമ്പിൻ വിഷം ശമിക്കും .

ആസ്മ .

എലിച്ചെവിയൻ സമൂലം കഷായം വച്ച് 50 മില്ലി വീതം ദിവസവും കഴിച്ചാൽ ചുമ ,ആസ്മ എന്നിവ ശമിക്കും .

ത്വക്ക് രോഗങ്ങൾ .

എലിച്ചെവിയൻ അരച്ച് പുറമെ പുരട്ടിയാൽ ഒരുവിധപ്പെട്ട എല്ലാ ത്വക്ക് രോഗങ്ങളും ശമിക്കും .

മൂത്രതടസ്സം .

എലിച്ചെവിയൻ അരച്ച് അടിവയറ്റിൽ പുരട്ടിയാൽ മൂത്രതടസ്സം മാറിക്കിട്ടും .

Previous Post Next Post